2015, മാർച്ച് 7, ശനിയാഴ്‌ച

ശീമാട്ടിയ്‌ക്കു മുന്നില്‍ തലകുനിച്ച ജില്ലാഭരണകൂടം 19കുടുംബങ്ങള്‍ക്ക്‌ അന്ത്യശാസനം നല്‍കി




കൊച്ചി മെട്രോയ്‌ക്കുവേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റഎടുക്കാന്‍ അമാന്തിക്കുന്ന ജില്ലാഭരണകൂടം പാവപ്പെട്ട 19ഓളം കുടുംബങ്ങളെ പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിന്റെ പേരില്‍ കുടിയിറക്കാന്‍ അന്ത്യശാസനം നല്‍കി.
അതേസമയം 89വയസുള്ള അമ്മൂമ്മയടക്കം നൂറുകണക്കിനു പേര്‍ ഇതിനെ ചെറുക്കുമെന്ന്‌്‌ ജനകീയ സമരസമിതി അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നരമണിക്ക്‌ പച്ചാളംക്രിസ്‌ ഹാളില്‍ സമരസമിതി യോഗം ചേരും.
അടുത്ത 48മണിക്കൂറിനകെ സ്ഥലം സ്വമേധയാ ഒഴിഞ്ഞുകൊടുത്തില്ലെങ്കില്‍ ജി്‌ല്ലാ ഭരണകൂടത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു പിടിച്ചെടുക്കുമെന്നാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.. ഡപ്യുട്ടി ജില്ലാ കലക്ടര്‍ പി.ശോഭനയാണ്‌ രേഖാമൂലം ഈ 19 നിര്‍ദ്ദനരായ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്‌.ഒരു സെന്റിനു 15 ലക്ഷം രൂപ വീതം ജില്ലാതലത്തിലുള്ള പര്‍ച്ചേസ്‌ കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ടെന്നും അതു ലഭിക്കുമെന്നുമാണ്‌ ഉത്തരവില്‍ പറയുന്നത്‌.
ഈ ഉത്തരവിനെതിരെ സമരസമിതി ഇന്നലെ കോടതിയില്‍ പരാതി സമര്‍പ്പിച്ചു. കോടതി തിങ്കളാഴ്‌ച ഇതില്‍ വിധി പറയും.
പച്ചാളത്ത്‌ നിലവില്‍ 18-25സക്ഷം രൂപവരെ വിലയുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത്‌ കേവലം 15ലക്ഷവും. അതേസമയം ശീമാട്ടിയ്‌ക്ക്‌ സെന്റിനു 72 ലക്ഷം രൂപ ജില്ലാതല പര്‍ച്ചേസ്‌ കമ്മിറ്റി വാഗ്‌ദാനം ചെയ്‌തിട്ടും വഴങ്ങിയട്ടില്ല. സെന്റിനു ഒരു കോടിരൂപയുടെ അടുത്താണ്‌ ശീമാട്ടി ആവശ്യപ്പെടുന്നത്‌്‌.അതിനു പുറമെ മെട്രോ റെയിലിന്റെ തൂണിനടയില്‍ പാര്‍ക്കിങ്ങ്‌ സൗകര്യം അടക്കം നിരവധി ഡിമാന്‍ുകളാണ്‌ ശീമാട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്‌.
2016 ജൂണില്‍ കൊച്ചി മെട്രോ ഓടിക്കണമെങ്കില്‍ പ്രധാനമായും ശീമാട്ടിയുടെ മാധവഫാര്‍മസിക്കു മുന്നിലുള്ള 32 സെന്റ്‌ സ്ഥലം ലഭിച്ചേ മതിയാകൂ. എന്നാല്‍ ഇതുവരെ ഈ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ മെട്രോ റെയിലിന്റെ പണകള്‍ ശീമാട്ടിയുടെ മുന്നില്‍ വരെ എത്തി തടസപ്പെട്ട നിലയില്‍ നില്‍ക്കുകയാണ്‌.
കഴിഞ്ഞ രണ്ടര വര്‍ഷമായിട്ടും ശീമാട്ടിയുടെ ഒരിഞ്ചു സ്ഥലം പോലും ഏറ്റെടുക്കുന്നതിനു ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല.
അതേസമയം 32ഓളം കുടുംബങ്ങളുടെ ഉപജീവനത്തിനുള്ള ചെറിയ കടകളും അവര്‍ താമസിക്കുന്ന വീടുകളും പച്ചാളം മേല്‍പ്പാലത്തിനുവേണ്ടി അടിയന്തിരമായി ഒഴിഞ്ഞുകൊടുക്കാനാണ്‌ ഡപ്യൂട്ടി കലക്ടറുടെ നിര്‍ദ്ദേശം. ജില്ലാ ഭരണകൂടത്തിനെ ഭയന്ന്‌ 13ഓളം പേര്‍ ഒഴിഞ്ഞുകൊടുക്കാമെന്നു സമ്മതിച്ചു. എന്നാല്‍ മറ്റെങ്ങും പോകാന്‍ ഇടമില്ലാത്ത 19ഓളം കുടുംബങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്‌.
ശീമാട്ടിയ്‌ക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന തുകയുമായി താരതമ്യം ചെയ്‌താല്‍ ശീമാട്ടിയുടെ കേവലം രണ്ടു സെന്റിനു നല്‍കുമെന്നു വ്യക്തമാക്കിയിരിക്കുന്ന രണ്ട്‌ കോടിരൂപയാണ്‌ പാവപ്പെട്ട 32 കുടുംബങ്ങളുടെ 62 സെന്റ്‌ സ്ഥലത്തിനായി വീതം വെച്ചു ആദ്യഗഡൂവായി നല്‍കുക.കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ പകരം കടകള്‍ ഇനിയും രൂപരേഖ പോലൂം വരയ്‌ക്കാത്ത പച്ചാളത്തെ പുതിയ മാര്‍ക്കറ്റില്‍ നല്‍കുമന്നാണ്‌ മറ്റൊരു വാഗ്‌ദാനം. അത്രയും നാള്‍ അവരുടെ ജീവിതം പെരുവഴിയിലും.
15 കോടിരൂപയാണ്‌ പച്ചാളം മേല്‍പ്പാലത്തിനു വേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്‌. അതേസമയം ശീമാട്ടിയ്‌ക്ക്‌ നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്‌ 30 കോടിയും . ആദ്യഗഡുവെന്ന നിലയില്‍ പച്ചാളത്ത്‌െ സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക്‌ 3.5കോടിയും കടഉടമകള്‍ക്ക്‌ നാല്‌ കോടിയും നല്‍കും. ഉടനടി ബലംപ്രയോഗിച്ചു ഇവരെ എല്ലാം ഒഴിപ്പിക്കാനാണ്‌ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ബാക്കി എന്നെങ്കിലും വര്‍ഷങ്ങളോളം പുറകെ നടന്നാല്‍ കിട്ടും.

അതേസമയം പച്ചാളത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പണിയുന്ന നിശ്ചിത കുഞ്ഞന്‍#മേല്‍പ്പാലം കൊണ്ടു പരിഹാരമാകുകയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
പച്ചാളം ഔര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മ്മല്‍ പള്ളിവരെ എത്തിയിരിക്കുന്ന ഗോശ്രീ റോഡ്‌ മാമംഗം വരെ എത്തിക്കുന്ന വിധം റൗണ്ട്‌ എബൗട്ട്‌ ആയി കിറ്റ്‌കോ രൂപകല്‍പ്പന ചെയ്‌ത രീതിയിലുള്ള പാലം ആയിരുന്നു ഗതാഗത പ്രശ്‌നങ്ങള്‍ക്കുണ്ടായിരുന്ന ഏക പരിഹാര മാര്‍ഗം .എ്‌ന്നാല്‍ അതിനു പകരം ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാരണം പാലം പണി ധൃതിപിടിച്ച്‌ ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ്‌ തന്നെ ആരംഭിക്കുകയായിരുന്നു. പാലം പണിക്ക്‌്‌ കെ.വിതോമസ്‌ എംപി തറക്കല്ലിടുമ്പോള്‍ അപ്രൂവ്‌ഡ്‌ പ്ലാനോ, വര്‌ക്ക്‌ ഡിസൈനോ,ടെക്‌നിക്കല്‍ സപ്പോര്‍ട്ടോ ഒന്നും ഉണ്ടായില്ല. അതിനുശേഷം പച്ചാളം റെയില്‍വേ ഗേറ്റ്‌ തുറന്നിട്ടില്ല.
രാഷ്ട്രീയ പിടിവാശി ഉപേക്ഷിച്ചാല്‍ ജനങ്ങളുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്ത്‌ പച്ചാളം മേല്‍പ്പാലം എല്ലാവര്‍ക്കും ബുദ്ധിമുട്ട്‌ ഇല്ലാത്തവിധം പൂര്‍ത്തിയാക്കാനാകുമെന്ന്‌ ജനകീയ സമരസമിതി ചൂണ്ടിക്കാട്ടുന്നു.
കിറ്റ്‌കോയുടെ ഡിസൈനിലുള്ള പാലം അട്ടിമറിച്ച്‌ ഇപ്പോഴത്തെ ഡിഎംആര്‍സിയുടെ പാലം പണിത്‌ റോഡ്‌ വീതികൂട്ടുന്നതിലൂടെ 700ഓളം വര്‍ഷം പഴക്കമുള്ള കാട്ടുങ്കല്‍ ക്ഷേത്രം, എന്‍.കെ ശ്രീധരന്‍ റോഡ്‌, പൊറ്റക്കുഴി റോഡ്‌ ഇവയ്‌ക്ക ഇരുവശത്തുമുള്ള 400ഓളം ആളുകളെ ഭാഗികമായോ പൂര്‍ണമായോ കുടിയൊഴിപ്പിക്കേണ്ടിവരും.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ