2014, മാർച്ച് 3, തിങ്കളാഴ്‌ച

അമ്മയുടെ ഗൂണ്ടകള്‍ ജനനേന്ദ്രിയത്തില്‍ തൊഴിച്ചു




അമൃത ആശുപത്രിയിലെ ഗൂണ്ടകള്‍ മര്‍്‌ദ്ദിച്ച യുവാവിനു നീതി നഷ്ടപ്പെടുന്നു


മാതാ അമൃതാന്ദമയി മഠത്തിന്റെ കീഴിലുള്ള ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ടു ആശുപത്രിയിലെ ഗൂണ്ടകള്‍ മര്‍ദ്ദിച്ച യുവാവിനു നീതി നഷ്ടമാകുന്നു.അമൃതാന്ദമയി മഠത്തിനു പിന്നിലുള്ള അധോലോക സംഘം ഇനിയും ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ്‌ ഈ ചെറുപ്പക്കാരനും കുടുംബവും. അമൃതാന്ദമയി മഠത്തിനെതിരെ പരാതി പറയാന്‍ പോലും വയ്യാത്ത നിലയിലാണ്‌ ഈ യുവാവ്‌ .പീഢനത്തിനിരയായതായി പോലീസില്‍ പരാതിപ്പെട്ടിട്ടും ഇക്കാര്യം പ്രസിദ്ധീകരിക്കാന്‍ സത്യം തുറന്നുപറയാന്‍ മടിയില്ലെന്നു അടിച്ചുവിടുന്ന മുത്തശ്ശി പത്രങ്ങള്‍ പോലും മടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ ചെറുപ്പക്കാരനും കുടുംബവും നേരിടുന്ന ദുരിതം.

സമരത്തിനു നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഈ യുവാവിനെ ആശുപത്രി നിയമിച്ച ഗൂണ്ടാ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയത്തില്‍ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു.
ആലുവ അശോകപുരം സ്വദേശി ലിസു മൈക്കിളിനാണ്‌ ഈ ദുരനുഭവം. മാത്രാ അമൃതാന്ദമയി മഠത്തിലെ മു്‌ന്‍ ശിഷ്യ നടത്തിയ വെളിച്ചപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്‌ ഈ യുവാവ്‌ താന്‍ അനുഭവിച്ചതും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളേക്കുറിച്ചും പറയാന്‍ ധൈര്യം കാട്ടിയത്‌. ഇന്ന്‌ എറണാകുളം പ്രസ്‌ ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്‌.
2011ലായിരുന്നു സംഭവം. രാവിലെ മുതല്‍ ആരംഭിച്ച മര്‍ദ്ദനം ജനനേന്ദ്രിയങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ നടത്തിയതെന്നും തുടര്‍ന്നു അബോധാവസ്ഥയിലായെന്നും ലിസു പറഞ്ഞു. സഹപ്രവര്‍ത്തകരായ നഴ്‌സിങ്ങ്‌ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന്‌ ലിസുവിനെ കാണാതായെന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന തന്നെ അമൃത ആശുപത്രിയിലെ മോര്‍ച്ചറിയുടെ സമീപത്തു കിടന്ന ആംബുലന്‍സിലേക്കു മാറ്റുകയും ചെയ്‌തു. ചികിത്സയ്‌ക്കായി ഒരു ഡോക്ടറും നഴ്‌സും അതിലുണ്ടായിരുന്നു. തുടര്‍ന്നു രാത്രി എട്ടുമണിയോടെ പോലീസ്‌ വരുകയും ഗൂണ്ടകള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന്‌ ലിസു ഓര്‍മ്മിക്കുന്നു.
മൊഴിയെടുത്ത ശേഷം ചേരാനല്ലുര്‍ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഈ കേസുമായി മുന്നോട്ടുപോകുന്ന തനിക്ക്‌ ജീവനു ഭീഷണിയുണ്ടെന്നും കുടംബത്തെ മുഴുവനും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണെന്നും ലിസു പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ