2014, ജനുവരി 27, തിങ്കളാഴ്‌ച

കൊച്ചിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ അഴിഞ്ഞാടുന്നു ടൂര്‍ ഗൈഡുകളുടെ മറവിലും പെണ്‍വാണിഭം




കൊച്ചി
കൊച്ചി നഗരം കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. ടൂര്‍ ഗൈഡുകള്‍ എന്നപേരില്‍ ഇന്റര്‍നെറ്റിലൂടെ പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും വീടുകള്‍ വാടകയ്‌ക്ക്‌ എടുത്ത്‌ ഇടപാടുകാരെ കണ്ടെത്തുന്നു. 
ഇടപാടുകാരെ ആദ്യം സ്‌ക്രീന്‍ ചെയ്‌ത ശേഷമാണ്‌ പെണ്‍കുട്ടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്‌. നാട്ടുകാര്‍ അത്രയൊന്നും സജീവമല്ലാത്ത ഹൗസിങ്ങ്‌ കോളണികള്‍ മാത്രമുള്ള പ്രദേശങ്ങളാണ്‌ പെണ്‍വാണിഭ സംഘം പ്രധാനമായും താവളമായി കണ്ടെത്തുന്നത്‌.
കലര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിനടുത്ത്‌ വസന്ത നഗര്‍ ഭാഗത്ത്‌ വാടക വീട്‌ കേന്ദ്രീകരിച്ച്‌ പെണ്‍ വാണിഭം നടത്തുകയായിരന്ന നാലംഗ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ്‌ പടികൂടി .തലശ്ശേരി പുത്തന്‍ വീ്‌ട്ടില്‍ ജോഷി (55), മലപ്പുറം പാത്തപ്പള്ളി വീട്ടില്‍ എബിന്‍ ജോയ്‌ (29) എന്നിവരോടൊപ്പം 32വയസുള്ള പറവൂര്‍ സ്വദേശിനിയും 24 വയസുള്ള ഒരു ബാംഗ്ലര്‍ സ്വദേശിനിയുമാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇതില്‍ മുഖ്യപ്രതിയായ ജോഷിയെ റിമാന്‍ഡ്‌ ചെയ്‌തു കാക്കനാട്‌ ജില്ലാ ജയിലിലേക്കു മാറ്റി. മറ്റുള്ളവര്‍ക്കു ജാമ്യം ലഭിച്ചു. 
കൊച്ചിയില്‍ നിന്നുള്ളവരെ ഒഴിവാക്കി പാലക്കാട്‌ ,മലപ്പുറം, തൃശൂര്‍, ആലപ്പുഴഴ, കോടമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ സ്‌ത്രീകളെ എത്തിക്കുയായിരുന്നു ഇവരുടെ രീതി. 25,000 രൂപ മുതല്‍ 50,000 രൂപവരെയാണ്‌ ഈടാക്കിയാണ്‌ സ്‌ത്രീകളെ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊണ്ടിരുന്നത്‌. ഇതില്‍ ജോഷിയാണ്‌ ഇടപാടുകാരുമായി വിലപേശി സ്‌ത്രീകളെ എത്തിച്ചുകൊണ്ടിരുന്നത്‌. ജോഷിയുടെ പക്കല്‍ നിന്നും 90,820 രൂപയും എബിന്‌ ജോയിയുടെ പക്കല്‍ നിന്ന്‌്‌ 1,90,000 രൂപയും പോലീസ്‌ കണ്ടെടുത്തു. പെണ്‍വാണിഭസംഘത്തിനു വീട്‌ വാടകയ്‌ക്ക്‌ കൊടുത്ത്‌ വീട്ടുടമയ്‌ക്ക്‌ എതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.വീട്ടുടമ ഗള്‍ഫിലാണ്‌. കുറച്ചു ദിവസമായി ഈ സംഘം ഷാഡോ പോലീസിന്റ നിരീക്ഷണത്തിലായിരുന്നു. 
പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ജോഷിക്ക്‌ എതിരെ മലപ്പുറം, ആലുവ, എറണാകുളം എന്നിവടങ്ങളില്‍ കേസ്‌ നിലവിലുണ്ട്‌. പാലാരിവട്ടം പോലീസ്‌ കേസെടുത്തു നാലുപേരയും റിമാന്റ്‌ ചെയ്‌തു.
നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസ്‌,ഡപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖ്‌ എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ