2014, ജനുവരി 14, ചൊവ്വാഴ്ച

കൊച്ചി മെട്രോ എല്‍ആന്റ്‌ടിയെ ഏല്‍പ്പിക്കും


കൊച്ചി മെട്രോയുടെ സൗത്ത്‌ മുതല്‍ വൈറ്റില വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണ ചുമതല എല്‍ആന്‍ടിയെ ഏല്‍പ്പിക്കും. നിര്‍മ്മണം തുടങ്ങുന്നതിനു മുന്നോടിയായി സഹോദരന്‍ അയ്യപ്പന്‍ റോഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ ആരംഭിക്കും.
സൗത്ത്‌ മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിലെ നേരത്തെ നിശ്ചിയിച്ച കരാറുകാര്‍ പിന്മാറിയ സാഹചര്യത്തിലാണ്‌ എല്‍ആന്റ്‌ടിയെ ഏല്‍പ്പിക്കുന്നത്‌. മൂന്നാം റിച്ചില്‍ നിര്‍മ്മാണം നടത്തുന്ന സോമ കണ്‍സ്‌ട്രിക്ഷനെ സൗത്ത്‌ മുതല്‍ എളങ്കുളം വരെയുള്ള 1.6കിലോമീറ്റര്‍ ദുരം നല്‍കാനും ആലോചനയുണ്ട്‌. എളങ്കുളം മുതല്‍ വൈറ്റില വരെയുള്ള അടുത്ത ഒരു കിലോമീറ്ററിന്റെ കരാര്‍ എല്‍ആന്‍ടിയ്‌ക്കായിരക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഡിഎംആര്‍സി അറിയിച്ചു.
നിരക്കിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയാല്‍ ഈ കമ്പനികള്‍ക്കു തന്നെയാകും കരാര്‍ നല്‍കുക എന്നും ഡിഎംആര്‍സി വ്യക്തമാക്കി. വൈറ്റില മുതല്‍ പേട്ട വരെയുള്ള മൂന്നു കിലോമീറ്റര്‍ ഇറാ റാന്‍കെന്‍ നിര്‍മ്മാണം നടത്തും
അതിനിടെ സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പൈപ്പ്‌ ഇടല്‍ അവസാന ഘട്ടത്തിലേക്കു കടന്ന സാഹചര്യത്തില്‍ റോഡ്‌ വികസന ജോലികള്‍ ആരംഭിക്കുകയാണ്‌. പൈപ്പിനു വേണ്ടി എടുത്ത കുഴികള്‍ നികത്തിയെങ്കിലും പാച്ച്‌ വര്‍ക്കകള്‍ നടത്താനുണ്ട്‌. പനമ്പിള്ളിനഗര്‍ ഭാഗത്ത്‌ സോമാ കണ്‍സ്‌ട്രക്ഷനെ ചുമതല ഏല്‍പ്പിച്ച്‌ റോഡ്‌ വികസിപ്പിക്കാനാണ്‌ ഡിഎംആര്‍സിയുടെ തീരുമാനം. ഇത്‌ ബുധനാഴ്‌ചയോടെ തുടങ്ങാനാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ