2014, ജനുവരി 27, തിങ്കളാഴ്‌ച

നെടുമ്പാശേരിയില്‍ വിമാനത്തിനകത്ത്‌ വെടിയുണ്ട കണ്ടെതതി


റിപ്പബ്ലിക്‌ ദിനം പ്രമാണിച്ച്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും നെടുമ്പോശേരി വിമാനത്താവളത്തില്‍ വിമാനത്തിനകത്ത്‌ വെടിയുണ്ട കണ്ടെത്തിയത്‌ ആശങ്കയ്‌ക്കിടയാക്കി.
ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ എയര്‍ ഇന്ത്യയുടെ എഐ 4713 നമ്പര്‍ വിമാനത്തിലാണ്‌ ഞായറാഴ്‌ച വൈകിട്ടോടെ വെടിയുണ്ട കണ്ടെത്തിയത്‌. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹിയിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്തിലെ ചരക്കുകള്‍ സംഭരിക്കുന്ന ഭാഗത്താണ്‌ 0.32 ശേഷിയുള്ള വെടിയുണ്ട കണ്ടെത്തിയത്‌. വിമാനത്തില്‍ നിന്നും ചരക്ക്‌ ഇറക്കുന്നതിനിടെ ജീവനക്കാരാണ്‌ വെടിയുണ്ട കണ്ടത്‌. തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ഒരു യാത്രക്കാരനും ഡിക്ലയര്‍ ചെയ്‌തു ഈ ഫ്‌ളൈറ്റില്‍ വെടിയുണ്ട കൊണ്ടുവന്നിരുന്നില്ല.റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണിത്‌. .ഏതെങ്കിലും ബാഗില്‍ നിന്നും ചോര്‍ന്നു വീണതാണോ എന്നും സംശയിക്കുന്നുണ്ട്‌.
റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിരുന്ന വേളയിലാണ്‌ വിമാനത്തിനകത്ത്‌ വെടിയുണ്ട കണ്ടെത്തിയത്‌. വന്‍ സുരക്ഷാ വീഴ്‌ചയായാണ്‌ കണക്കാക്കുന്നത്‌..
സംഭവത്തെക്കുറിച്ച്‌ നെടുമ്പാശേരി സിഐ മുരളിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റീസും പ്രത്യേകമായ അന്വേഷണം നടത്തും. ഡല്‍ഹി വിമാനത്താവളത്തിലെ വിവിധ സുരക്ഷാ ഏജന്‍സികളുടെ വീഴ്‌ചയായാണ്‌ സംഭവത്തെ കാണുന്നത്‌.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തോക്കം തിരകളും ലഭിക്കുന്നത്‌ ഇതാദ്യമല്ല. കഴിഞ്ഞ ഇടതുപക്ഷ ഭറണകാലത്ത്‌ ഒരു പ്രമുഖ മന്ത്രിയുടെ മകന്റെ പക്കല്‍ നിന്നും കൈത്തോക്കും വെടിയുണ്ടകളും പരിശോധയില്‍ പിടികൂടിയിരുന്നു.എന്നാല്‍ സംഭവം എയര്‍പോര്‍ട്ട്‌ അധികൃതരും പോലീസും മൂടിവെക്കുകയായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ