2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

കിഴക്കിന്റെ വെനീസിനു പറയാനുള്ളത്‌

                                കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്ന ആലപ്പുഴയുടെ സൗന്ദര്യം അധികമൊന്നും നമുക്ക്‌ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമയിലായാലും ചിത്രകലയില്‍ ആയാലും കുട്ടനാടിന്റെ സൗന്ദര്യം നമുക്കന്യമാണ്‌. ഏറനാടി്‌്‌ന്റെയും മലബാറിന്റയും കൊച്ചിയുടെ മെട്രോപോളിറ്റിന്‍ ഭീകരതയും ചിത്രീകരിക്കാനാണു ശ്രമിച്ചു കണ്ടിട്ടുള്ളത്‌. ആലപ്പുഴയെ കൊച്ചിയും കോട്ടയവുമായി ബന്ധിപ്പിക്കുന്ന പരമ്പരാഗത ജലപാതകളും മലിനീകരിക്കപ്പെട്ടിരിക്കുന്നു. പഴമയും പ്രകൃതിയോടുള്ള സ്‌നേഹവും വറ്റി വരണ്ട നമുക്കു ഇനി വരുവാനുള്ളത്‌ പ്രകൃതിയുടെ പകപോക്കലിന്‌റെ കാലം. പ്രകൃതിയും കൊടും ചൂടും ദുരിതങ്ങളും നല്‌കി ശിക്ഷ നല്‌കി തുടങ്ങി. ഇനി കുടിവെള്ളം പോലും ഇല്ലാതാകുന്ന അവസ്ഥയിലേക്കു നാം മാറിക്കൊണ്ടിരിക്കുന്നു. എത്രയെത്ര കുളങ്ങള്‍,തോടുകള്‍ എല്ലാം വികസനത്തിന്റെ പേരില്‍ മുടിക്കളഞ്ഞു. എന്നിട്ടും നാം എന്തു നേടി. ദുര്‍ഗന്ധം വമിച്ചു അഴുക്കുചാലുകളായി ആറുകളും പുഴകളും മാറിയിരിക്കുന്നു. നമ്മുടെ ആര്‍ത്തിയുടെ , ശുചിത്വമില്ലാത്ത മനസിന്റെ എല്ലാം പ്രതിഫലനമായി നമുക്കു മുന്നില്‍ നില്‍ക്കുന്നു.
ഈ കാലഘട്ടത്തില്‍ നാം നഷ്ടപ്പെടുത്തിയ നല്ലകാലങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തെറ്റു തിരുത്തുവാനുള്ള, അവസരം ഒരുക്കുകയാണ്‌. ജലച്ചായത്തിലും അക്രിലിക്കിലും ശിവകുമാര്‍ വരച്ച ചിത്രങ്ങള്‍ ഒരു കാലഘട്ടത്തിന്റെ പരിഛേദമായി മാറുന്നു. ഈ പുഴകളും തോടുകളും വരമ്പും കുളങ്ങളും എല്ലാം നഷ്ടപ്പെടുത്തിയല്ലോ എന്നോര്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍. 




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ