2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

അതിജീവനത്തിന്റെ നിറം

                   കാന്‍സര്‍ എന്ന രോഗത്തിന്റെ ദുരിതക്കടല്‍ കടന്ന രണ്ടു പേര്‍. രോഗത്തില്‍ നിന്നു ഇരുവരെയും കൈ പിടിച്ചുയര്‍ത്തിയ ദൈവതുല്യനായ ഒരു ഡോക്ടര്‍. മൂവരുടേയും സംഗമത്തിനു പശ്ചാത്തലമായി ചിരിയും വരയും ക്യാന്‍വാസിലെ നിറക്കൂട്ടും.
നടന്‍ ഇന്നസെന്റും ചിത്രകാരന്‍ എബി എന്‍ ജോസഫുമാണ്‌ അര്‍ബുദ രോഗ വിദഗ്‌ധന്‍ ഡോ.വി.പി ഗംഗാധരന്റെ സാന്നിധ്യത്തില്‍ ഒത്തു ചേര്‍ന്നത്‌. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയില്‍ എബി സംഘടിപ്പിച്ച ഭാരതദര്‍ശന്‍ എന്നു പേരിട്ടു സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനമായിരുന്നു മൂവരുടേയും സംഗമ വേദി. ഇവര്‍ക്കൊപ്പം ഉദ്‌ഘാടനത്തിനു സാക്ഷിയാകാന്‍ നടന്‍ ശ്രീനിവാസന്‍ കൂടി എത്തിയതോടെ വേദിയില്‍ ഉയര്‍ന്നത്‌ അതിജീവനത്തിന്റെ ചിരിക്കാഴ്‌ച.


































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ