തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി നിഷില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (സിഎറ്റിഐ) മികച്ച സര്‍ക്കാര്‍ അസിസ്റ്റീവ് ടെക്നോളജി ഇനിഷ്യേറ്റീവ് അവാര്‍ഡ് സ്വന്തമാക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രഥമ അസിസ്റ്റീവ് ടെക്നോളജി ഇന്നൊവേഷനായ അസിസ്ടെക് ഫൗണ്ടേഷന്‍റെ (എടിഎഫ്) അവാര്‍ഡാണ് നിഷിന് ലഭിച്ചത്.
ഭിന്നശേഷിക്കാര്‍ക്കാവശ്യമായ സഹായക സാങ്കേതികവിദ്യകളെക്കുറിച്ച് അവബോധം സൃഷ്ടിച്ചതിലും സുസ്ഥിര പ്രതികരണം ഉളവാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയതിലുമാണ് നിഷിന്‍റെ ഭാഗമായി 2015 ല്‍ ആരംഭിച്ച സിഎറ്റിഐ അവാര്‍ഡിന് അര്‍ഹമായത്.
കാല്‍ നൂറ്റാണ്ടോളമായി ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും പഠനത്തിനുമായി നിഷ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് നിഷിലെ സിഎറ്റിഐ ഡയറക്ടര്‍ പ്രൊഫ. കെ ജി സതീഷ് കുമാര്‍ പറഞ്ഞു. അസിസ്റ്റീവ് ടെക്നോളജിക്കായുള്ള സമര്‍പ്പിത കേന്ദ്രവും അസിസ്റ്റീവ് ടെക്നോളജിയിലൂന്നി രാജ്യത്ത് ആദ്യമായി തുടങ്ങിയ അക്കാദമിക കോഴ്സുമാണ് ഇതില്‍ സുപ്രധാനം. രാജ്യം 2016 ലെ ഭിന്നശേഷിക്കാര്‍ക്കുള്ള നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശം തേടുകയും ചെയ്യുന്ന ഈ സമയത്ത് സിഎടിഐ അസിസ്റ്റീവ് ടെക്നോളജിയിലും അക്സസിബിലിറ്റി കണ്‍സള്‍ട്ടിങ്ങിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഇത്തരത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിഷ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരോടൊപ്പം വിവിധ വിഭാഗത്തിലുള്ള എന്‍ജിനീയര്‍മാരും റീഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് വിപണിയില്‍ നിലവിലുള്ള പ്രതിവിധികള്‍ തിരഞ്ഞെടുക്കുകയോ അനുയോജ്യമായ സാങ്കേതിക പ്രതിവിധികള്‍ വികസിപ്പിക്കയോ ചെയ്യുന്നത്. തുടര്‍ന്ന് പരിശീലനവും ലഭ്യമാക്കുന്നുണ്ട്. അസിസ്റ്റീവ് ടെക്നോളജി സൊലൂഷന്‍സില്‍ ആറുമാസത്തെ പാര്‍ട്ടൈം കോഴ്സ് സിഎറ്റിഐ നടത്തുന്നുണ്ട്. രാജ്യാന്തര തലത്തിലുളള വിഗദ്ധരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലോകത്താകമാനമുളളവരില്‍ നിന്നും മികച്ച സ്വീകാര്യത കോഴ്സിന് ലഭിച്ചിട്ടുണ്ട്.
MD NICHE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ