2017, ജൂൺ 20, ചൊവ്വാഴ്ച

മഹാകവി ചങ്ങമ്പുഴ വെബ്‌പോര്‍ട്ടലിനു മുഖ്യമന്ത്രി സ്വിച്ച്‌ ഓണ്‍ നിര്‍വഹിക്കും




കൊച്ചി:

മഹാകവി ചങ്ങമ്പുഴയുടെ എല്ലാ കൃതികളും സമാഹരിച്ചുകൊണ്ടു വെബ്‌ പോര്‍ട്ടലിനു രൂപം നല്‍കി. മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിലെ അധ്യാപകനും ചങ്ങമ്പുഴയുടെ പൗത്രനുമായ ഡോ.ഹരികുമാറിന്റെ നേതൃത്വത്തില്‍ നടന്ന യുജിസി മേജര്‍ റിസര്‍ച്ച്‌ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ്‌ ഈ പോര്‍ട്ടല്‍. ചങ്ങമ്പുഴയുടെ വിപുലമായ സാഹിത്യശേറം മുഴുവനും ഈ പോര്‌ട്ടലിന്‍ ഉള്‍പ്പെടുത്തിയട്ടുണ്ട. ആഗോളതലത്തില്‍ ഇനി മുതല്‍ ഈ കൃതികള്‍ ലഭ്യമാകും. 
22നു വൈകിട്ട്‌ അഞ്ചിനു മഹാത്മഗാന്ധി സര്‍വകലാശാലയുടെ ഇടപ്പള്ളി പ്രാദേശിക കേന്ദ്രമായ സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പോര്‍ട്ടലിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. എം.ജി.സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ബാബു സെബാസ്‌റ്റിയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.എം.കെ.സാനു മുഖ്യപ്രഭാഷണം നടത്തും.ഡോ.വി.സി.ഹാരിസ്‌, സി.എന്‍.മോഹനന്‍, ഡോ.ചന്ദ്രമോഹനന്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും
www.changampuzha.com എന്ന വെബ്‌ സൈറ്റില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാകും. മലയാളത്തില്‍ ആദ്യമായാണ്‌ ഒരു സാഹിത്യകാരന്റെ കൃതികളെല്ലാം ഒരു പോര്‍ട്ടലിലൂടെ സമാഹരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ