2017, ജൂൺ 20, ചൊവ്വാഴ്ച

കന്നിയാത്രയില്‍ ഉമ്മന്‍ചാണ്ടിക്കു ട്രെയിന്‍ മിസ്‌ അണികളുടെ ഇടയില്‍പ്പെട്ട്‌ കാലിടറി വീണു,നിസാര പരുക്ക്‌


ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടേയും
നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര, 
അണികളുടെ ആവേശത്തള്ളില്‍ ഉമ്മന്‍ ചാണ്ടിക്കു അടിതെറ്റി,കാലിനു പരുക്കേറ്റു
കൊച്ചി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്റെയും നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര നടത്തി.ആലുവ സ്‌റ്റേഷനില്‍ നിന്നും ടിക്ക്‌റ്റ്‌ വാങ്ങി പാലാരിവട്ടത്തേക്കാണ്‌ നേതാക്കള്‍ യാത്ര നടത്തിയത്‌. പാലാരിവട്ടം മെട്രോ സ്‌റ്റേഷനു മുന്നില്‍ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതാക്കളെ സ്വീകരിച്ചു .തുടര്‍ന്ന പാലാരിവട്ടം ജംഗ്‌ഷനില്‍ സംസാരിച്ചു
മെട്രോ ഉദ്‌ഘാടന ചടങ്ങ്‌ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ്‌ നേതാക്കളുടെ ജനകീയ യാത്ര.
എന്നാല്‍ ഈ യാത്ര ആന്റി ക്ലൈമാക്‌സ്‌ ആയി . നേതാക്കളോടൊപ്പം കയാറാനുള്ള അണികളുടെ ശ്രമം ഉമ്മന്‍ ചാണ്ടിയുടെ യാത്രയ്‌ക്കു പാരയായി. അണികള്‍ ഇടിച്ചു കയറിയതോടെ ഉമ്മന്‍ചാണ്ടി ട്രെയിനിനു പുറത്തായി. അതോടെ ഉമ്മന്‍ ചാണ്ടിയെയും മകന്‍ ചാണ്ടി ഉമ്മനും നോക്കി നില്‍ക്കെ മെട്രോ അതിന്റെ വഴിക്കു പോയി . തുടര്‍ന്നു അടുത്ത ട്രെയിന്‍ വരുവാന്‍ ഉമ്മന്‍ചാണ്ടിക്കു കാത്തു നില്‍ക്കേണ്ടിവന്നു.
മെട്രോയില്‍ കയറാനുള്ള ശ്രമം പോലെ ഇറങ്ങാനുള്ള ശ്രമത്തിലും ഉമ്മന്‍ചാണ്ടിക്ക പിഴച്ചു. അണികളുടെ ആവേശത്തള്ളലില്‍ ഉണ്ടായ തിക്കിലും തിരിക്കിലും പെട്ട്‌ ഉമ്മന്‍ചാണ്ടി കാല്‍ തെറ്റിവീഴുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടി ,രമേശ്‌ ചെന്നിത്തല, എം.എം ഹസന്‍ എന്നിവരോടൊപ്പം മെട്രോയില്‍ കയറിയ എം.എല്‍എ മാരായ പി.ടി.തോമസ്‌, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, എന്നിവര്‍ക്കു പുറമെ ആര്യാടന്‍ മുഹമ്മദ്‌, പി.സി.വിഷ്‌ണുനാഥ്‌, കെയബാബു, ബെന്നി ബഹ്‌്‌നാന്‍, എന്നിവര്‍ക്കും അണികളുടെ ആവേശത്തിന്റെ ദുര്യോഗം അനുഭവിക്കേണ്ടിവന്നു.അണികളുടെ ആവേശതിരതല്ലിലിനും സെല്‍ഫി എടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നിന്നും വളരെ കഷ്ടിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയെ പ്ലാറ്റ്‌ ഫോമില്‍ എത്തിച്ചത്‌.ആലുവ സ്‌റ്റേഷനില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ മെട്രോ അധികൃതര്‍ക്കും തലവേദന സൃഷ്ടിച്ചു. അപകടകരമായ വിധം വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ കടന്നുപോകുന്നതിന്റെ മുന്നറിയിപ്പായ മഞ്ഞവര ലംഘിച്ചും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ അന്‍വര്‍ സാദത്ത്‌ ,ബെന്നി ബെഹ്‌്‌നാന്‍ എന്നിവര്‌ ഇടപെട്ടാണ്‌ ഇവരെ നീക്കിയത്‌.ഇതിനിടിയിലാണ്‌ പാലാരിവട്ടത്തേക്കുള്ള ട്രെയിന്‍ പ്ലാറ്റ്‌ ഫോമില്‍ എത്തിയത്‌. അതോടെ കൂട്ടയിടിയായി. അണികള്‍ കൂട്ടത്തോടെ കയറിയതോടെ ഉമ്മന്‍ചാണ്ടി പുറത്തും. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായി ട്രെയിന്‍ പാലാരിവട്ടത്തേക്കുംതിരിച്ചു. തുടര്‍ന്നു അടുത്ത ട്രെയിനിലാണ്‌ ഉമ്മന്‍ചാണ്ടിക്ക കയറിപ്പറ്റാനായത്‌
ഉമ്മന്‍ചാണ്ടിയുടെ കന്നി മെട്രോ യാത്രയും ദുരിതത്തിലായി. ആദ്യത്തെ കുറച്ചു സ്‌റ്റേഷനുകള്‍ പിന്നിട്ട ശേഷമാണ്‌ ഉമ്മന്‍ ചാണ്ടിക്കു സീറ്റ്‌ കിട്ടിയത്‌ . മെട്രോയില്‍ നിന്നു യാത്ര ചെയ്യേണ്ടിവന്ന ഉമ്മന്‍ ചാണ്ടി വളരെ ക്ലേശിച്ചാണ്‌ പാലാരിവട്ടത്ത്‌ ഇറങ്ങിയത്‌. ഈ സമയം പാലാരിവട്ടം സ്റ്റേഷനില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ തിരക്കിനിടെ അദ്ദേഹം കാല്‍തെറ്റിവീണു. നിലത്ത്‌ വീഴാതെ അണികള്‍ രക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കാലിനു നിസാര പരുക്കേറ്റു
മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സജീവമായി ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്ക്‌ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെ പോയ നിയോഗം പോലെ കന്നിയാത്രയും അദ്ദേഹത്തിനു മറ്റൊരു വേദനിക്കുന്ന ഓര്‍മ്മയായി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ