2016, നവംബർ 7, തിങ്കളാഴ്‌ച

സിഐടിയു ജില്ലാ പ്രസിഡന്റിനു കുത്തേററു



കൊച്ചി

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. ഗോപിനാഥിനു കുത്തേറ്റു. ഓട്ടോ -ടാക്‌സി തൊഴിലാളികള്‍ പാലാരിവട്ടത്തെ യൂബര്‍ ടാക്‌സി ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ്‌ ഗോപിനാഥിനു കുത്തേറ്റത്‌. വടകര സ്വദേശി ഉണ്ണികൃഷ്‌ണനാണ്‌ ഗോപിനാഥിനെ ആക്രമിച്ചതെന്നു പോലീസ്‌ പറയുന്നു.
ഇന്ന്‌ ഉച്ചയ്‌ക്ക 12.30 ഓടെയാണ്‌ സംഭവം. ആക്രമി പുറകില്‍ നിന്നും കഴുത്തിനാണ്‌ കുത്തിയത്‌. കഴുത്തിലെ ഞെരമ്പിനാണ്‌ കുത്തേറ്റേത്‌ .ഉടനടി ഗോപിനാഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടതരണം ചെയതതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യൂബര്‍ -ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കെതിരെ സിഐടിയു നേതൃത്വത്തിലുള്ള ഓട്ടോ തൊഴിലാളികള്‍ യൂബറിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധ ജാഥയും ധര്‍ണയും സിഐടിയു സംഘടിപ്പിച്ചിരുന്നു. ധര്‍ണയും മാര്‍ച്ചും ഉദ്‌ഘാടനം ചെയ്‌തിനു ശേഷം കെ.എന്‌ ഗോപിനാഥ്‌ ഓഫീസിലേക്കു മടങ്ങാന്‍ പാലാരിവട്ടം കെആര്‍ ബേക്കഴ്‌സിനു മുന്നില്‍ എത്തിയപ്പോഴാണ്‌ പുറകില്‍ എത്തിയ ആക്രമി കഴുത്തിനു കുത്തിയത്‌. ആക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഓട്ടോ റിക്ഷ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു പിടികൂടി കൈകാര്യം ചെയ്‌തതിനു ശേഷം പോലീസിനെ ഏല്‍പ്പിച്ചു.
ആക്രമിയെ വൈദ്യപരിശോധനയ്‌ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്താണ്‌ പ്രകോപനത്തിനു കാരണമെന്നു വ്യക്തമല്ല.
വടകര സ്വദേശിയായ ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞ കുറേ നാളുകളായി ദേശാഭിമാനിക്കു സമീപമാണ്‌ താമസിക്കുന്നതെന്നു പോലീസ്‌ അറിയിച്ചു.
യൂബര്‍ ടാക്‌സി തൊഴിലാളികളുടെ നേതൃത്വവും സിഐടിയുവിനാണ്‌. അടുത്തിടെ മൂത്തൂറ്റ്‌ ഫിനാന്‍സിനെതിരെ നടന്ന സമരങ്ങളിലും നേതൃത്വം ഗോപിനാഥിനായിരുന്നു. മുത്തൂറ്റിനെതിരായ സമരപരിപാടികളില്‍ പങ്കെടുക്കാന്‍ സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ്‌ അലി അക്‌ബറിനോടൊപ്പം തിരിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ