2016, നവംബർ 1, ചൊവ്വാഴ്ച

ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരുടെ ദ്വിദിന ദേശീയ സമ്മേളനം



എറണാകുളം റിനൈ ഹോട്ടലില്‍
നവംബര്‍ 4, 5 തീയതികളില്‍ 


ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി എ ഐ) ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി ചരക്ക്‌ സേവന നികുതിയെ സംബന്ധിച്ച്‌ റിനൈ ഹോട്ടലില്‍ നവംബര്‍ 4, 5 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. സെന്‍ട്രല്‍ എക്‌സൈസ്‌ & സര്‍വീസ്‌ ടാക്‌സ്‌ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്‌ടാതിഥിയായിരിക്കും. 
രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായ മധുകര്‍ എന്‍ ഹിറഗംഗെ (ബാംഗ്ലൂര്‍), സുനില്‍ ഗബ്ബാവാല (മുംബൈ), അശോക്‌ ബാത്ര (ന്യൂദല്‍ഹി), ജത്തിന്‍ ക്രിസ്റ്റഫര്‍ (ബാംഗ്ലൂര്‍), അഡ്വക്കേറ്റ്‌ വി രഘുരാമന്‍ (ബാംഗ്ലൂര്‍) എന്നിവര്‍ ചരക്ക്‌ സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്‌. 1000 ലേറെ പ്രൊഫഷണലുകളുടെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി സെമിനാര്‍ കണ്‍വീനര്‍ ബാബു എബ്രഹാം കള്ളിവയലിലും സെമിനാര്‍ കോഡിനേറ്റര്‍ ടി എന്‍ സുരേഷും പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ