2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിങ്‌ കേസ്‌ പൊലീസ്‌ കെട്ടിച്ചമച്ചത്‌



കൊച്ചി : കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച്‌ സിനിമാ നിര്‍മ്മാതാവും നടനുമായ കെ പി അംജിത്ത്‌ ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ നടത്തിയെന്ന കേസ്‌ കെട്ടിച്ചമച്ചതാണെന്ന െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച ഹൈക്കോടതി അംജിത്തിനെ കുറ്റവിമുക്തനാക്കി. തനിക്കെതിരെ പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ അംജിത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അന്വേഷണം ഇഴച്ചിട്ട കേസില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയും പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നു എന്ന്‌ കണ്ടെത്തുകയുമായിരുന്നു. പിണറായി അധികാരമേറ്റതിന്‌ പിറ്റേന്നാണ്‌ അംജിത്‌ പരാതി നല്‍കിയത്‌. െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിച്ച ജസ്റ്റിസ്‌ രാജ വിജയരാഘവനാണ്‌ കഴിഞ്ഞദിവസം വിധി പ്രസ്‌താവിച്ചത്‌.

ഇതിനു പിന്നാലെ, അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ ഒരു സിനിമാ നിര്‍മ്മാതാവും സംവിധായകനും അവരുടെ സിനിമാരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലും നടിയെ ഹോട്ടല്‍ മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മറ്റൊരു നിര്‍മ്മാതാവിനെതിരെയും പൊലീസ്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ കഴിഞ്ഞവര്‍ഷം മാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം നിറഞ്ഞുനിന്ന ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ കേസ്‌ മറ്റുചിലരെ രക്ഷിക്കാന്‍ വേണ്ടി പൊലീസിന്റെ തിരക്കഥയ്‌ക്കനുസരിച്ച്‌ ഉണ്ടായതാണെന്ന്‌ വ്യക്തമാകുകയാണ്‌.
കൊച്ചി സ്വദേശിയായ നടി സോന മരിയയും അംജിത്തും ചേര്‍ന്ന്‌ ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ മരട്‌ പൊലീസ്‌ കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറില്‍ രജിസ്റ്റര്‍ചെയ്‌ത കേസ്‌ കെട്ടിച്ചമച്ചതാണെന്നും പൊലീസ്‌ അംജിത്തിനെതിരെ കള്ളക്കേസ്‌ എടുക്കുകയായിരുന്നുവെന്നും ആണ്‌ െ്രെകംബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരത്തില്‍ തന്നെയും നടിയെയും അപമാനിക്കാനും കള്ളക്കേസെടുത്ത്‌ അത്‌ മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അംജിത്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌.
മൂവാറ്റുപുഴ എസിപി ആയ ബിജോയ്‌ അലക്‌സാണ്ടര്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെ തന്നെ മനപ്പൂര്‍വം പ്രതിയാക്കിയെന്നായിരുന്നു അംജിതിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്‌. എസിപിയും മരട്‌ എസ്‌ഐ ആയിരുന്ന സന്തോഷ്‌ കുമാര്‍, കോണ്‍സ്റ്റബിള്‍ വിനോദ്‌ എന്നിവരാണ്‌ തന്നെ കുടുക്കുന്നതിന്‌ ശ്രമിച്ചതെന്നും ഈ ഉദ്യോഗസ്ഥരെല്ലാം ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണെന്നും അംജിത്‌ ചൂണ്ടിക്കാട്ടിയിരുന്നു. വാദിയെ പ്രതിയാക്കുന്ന നടപടിയാണ്‌ തനിക്കെതിരെ ഉണ്ടായത്‌. താന്‍ നിരപരാധിയാണെന്ന്‌ ബോധ്യമുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ തനിക്കെതിരെയുള്ള െ്രെകംബ്രാഞ്ച്‌ അന്വേഷണം വൈകിപ്പിക്കുകയാണെന്നും അംജിത്‌ പറഞ്ഞിരുന്നു. മുന്മന്ത്രി ബാബുവിന്റെ പിന്തുണയോടെ നാലുവര്‍ഷം തുടര്‍ച്ചയായി തൃക്കാക്കര എസിപി ആയിരുന്ന ബിജോയ്‌ അല്‌സാണ്ടര്‍ മനപ്പൂര്‍വം കേസ്‌ വൈകിപ്പിക്കുകയാണെന്നും അംജത്‌ പിണറായിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം നടന്നതോടെയാണ്‌ അംജിതിനെതിരെയും നടി സോനയ്‌ക്കെതിരെയും കള്ളക്കേസെടുക്കുകയായിരുന്നു പൊലീസെന്ന്‌ വ്യക്തമായത്‌. കോടതിയും ഈ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച പശ്ചാത്തലത്തില്‍ അംജിത്തിന്റെ പരാതിയില്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ്‌ സൂചനകള്‍. നടിയെ ഹോട്ടല്‍മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച തന്നെ പിന്നീട്‌ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന്‌ അംജിത്‌ മറുനാടനോട്‌ പറഞ്ഞു.
്‌അംജിത്‌ പറയുന്നത്‌ ഇങ്ങനെ: സോന മരിയയും ഞാനും സുഹൃത്തുക്കളാണ്‌. ഒരു സിനിമയുടെ സെറ്റില്‍വച്ച്‌ അവര്‍ക്ക്‌ എന്നെ ഒരു സുഹൃത്താണ്‌ പരിചയപ്പെടുത്തുന്നത്‌. അംജിത്‌ ഭായിയെന്നാണ്‌ ഞാന്‍ അറിയപ്പെടുന്നതെന്നും ഒരു ദാദയാണെന്നും മറ്റും പറഞ്ഞാണ്‌ പരിചയപ്പെടുത്തിയത്‌. ഇവരെ ഒരു സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ്‌ പ്രൊഡ്യൂസറായി നടിച്ച്‌ ഒരാള്‍ ചെന്നൈയില്‍ വരാന്‍ പറഞ്ഞിരുന്നു. ചെന്നൈയില്‍ നടിക്കും അമ്മയ്‌ക്കും താമസിക്കാന്‍ ഫ്‌ലാറ്റ്‌ ഏര്‍പ്പാടാക്കി.
സിനിമതുടങ്ങാന്‍ വൈകുമെന്ന്‌ പറഞ്ഞ്‌ കുറച്ചുനാള്‍ താമസിപ്പിച്ചു. ഇതിനിടയില്‍ ഒരുദിവസം നടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ രക്ഷപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങി. ഇയാളെ പിന്നീടൊരുനാള്‍ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിന്റെ പരിസരത്തുവച്ച്‌ കണ്ടപ്പോള്‍ സോന എനിക്ക്‌ ഫോണ്‍ ചെയ്‌തു. സ്ഥലത്തെത്തിയ ഞാന്‍ ഇയാളെ പിടികൂടി മരട്‌ പൊലീസില്‍ ഏല്‍പിച്ചു. പക്ഷേ ഇയാളെ വെറുതെവിട്ട പൊലീസ്‌ പിന്നീട്‌ എന്നെ അറസ്റ്റുചെയ്യുകയും എന്റെയും സോനയുടെയും പേരുകള്‍ ചേര്‍ത്ത്‌ കള്ളക്കഥ ചമയ്‌ക്കുകയുമായിരുന്നു. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താനും ഞ്‌ങ്ങളെ കുടുക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരുടെ പേരാണ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറഞ്ഞത്‌.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്‌ക്കുമെല്ലാം പരാതി നല്‍കി. തുടര്‍ന്ന്‌ െ്രെകംബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കെ ബാബു ഇടപെട്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ തടസ്സപ്പെടുത്തുകയും െ്രെകംബ്രാഞ്ച്‌ അന്വേഷണത്തെ തണുപ്പിക്കുകയുമായിരുന്നു. അംജിത്‌ ആരോപിക്കുന്നു.
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ െ്രെകംബ്രാഞ്ച്‌ എസ്‌പി അലക്‌സ്‌ ജോണ്‍ റിപ്പോര്‍ട്ട്‌ നല്‍കുകയും അംജിതിനെതിരെ മരട്‌ പൊലീസ്‌ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരുമുള്ള കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ്‌ ഇപ്പോള്‍ ഹൈക്കോടതിയും അംഗീകരിച്ചത്‌. ഏതായാലും ഇതിനു പിന്നാലെ നടിയുടെ പരാതിയിലും പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കുന്ന സാഹചര്യത്തില്‍ അവരുടെ വീഡിയോ യുട്യൂബിലിട്ട്‌ അപമാനിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും നടിയെ ചെന്നൈയില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ്‌ സൂചനകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ