2016, ജൂലൈ 21, വ്യാഴാഴ്‌ച

കൊച്ചിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം ജൂുഡീഷ്യല്‍ അന്വേഷണത്തിനു വിടും



കൊച്ചി
ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം ജൂഡീഷ്യല്‍ അന്വേഷണത്തിനു വിടും .അഡ്വേക്കേറ്റ്‌ ജനറല്‍ വിളിച്ചു ചേര്‍ത്ത അഭിഭാഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും യോഗത്തിലാണ്‌ തീരുമാനം. 
രണ്ടുദിസവങ്ങളിലായി അഭിഭാഷകര്‍ നടത്തി അഴിഞ്ഞാട്ടത്തെക്കുറിച്ച്‌ ഡപ്യുട്ടി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും. . ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നു കോടുക്കുന്നകാര്യത്തില്‍ അനിശ്ചിതത്വം തുടരും. അഡ്വേക്കറ്റ്‌ ജനറല്‍ ഇന്നലെ സമാധാന ചര്‍ച്ച വിളിച്ചുകൂട്ടുന്നതിനിടെ മീഡിയ റൂമിനു മുന്നില്‍ അഭിഭാഷക്കര്‍ ശുചിയാലയം എന്ന ബോര്‍ഡ്‌ സ്ഥാപിച്ചു വീണ്ടും സംഘര്‍ഷത്തിനുള്ള വഴിയൊരുക്കി. എന്നാല്‍ ചര്‍ച്ചയ്‌ക്ക്‌ എത്തിയ മാധ്യമപ്രതിനിധികള്‍ സംയമനം പാലിച്ചു.
ചീഫ്‌ ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇന്നലെ അഡ്വക്കേറ്റ്‌ ജനറല്‍ മാധ്യമപ്രവര്‍ത്തകരുടേയും അഭിഭാഷകരുടേയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടേയും യോഗം ഗസ്റ്റ്‌ ഹൗസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ജി.സുധാകര പ്രസാദ്‌ വിളിച്ചു ചേര്‍ത്തത്‌. കോടതിക്കു പുറത്തു നടന്ന അനിഷ്ടസംഭവങ്ങളാകും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുക. 
മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന്‌ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത ഹൈക്കോടതി അഭിഭാഷക സംഘടന അധ്യക്ഷന്‍ ഉറപ്പ്‌ നല്‍കി. എന്നാല്‍ കോടതി വളപ്പിലെ മീഡിയ റൂം തുറക്കുന്ന കാര്യം ചീഫ്‌ ജസ്റ്റിസ്‌ ആയിരിക്കും തീരുമാനിക്കുക. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചീഫ്‌ ജസ്റ്റിസ്‌ ആണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മീഡിയ റൂമിന്റെ താക്കോല്‍ കൈമാറിയത്‌. 
അതേസമയം കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനുള്ള അഭിഷാകരുടെ ആഹ്വാനത്തെ തുടര്‍ന്ന്‌ ഇന്നലെ ഹൈക്കോടതി നടപടികള്‍ തടസ്സപ്പെട്ടു. അഭിഷാകര്‍ ആരും ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നു കേസുകള്‍ വിളിച്ച്‌ു മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ കോടതികളും ബഹിഷ്‌കരിക്കാന്‍ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ ആഹ്വാനം ചെയ്‌തുവെങ്കിലും മറ്റു കോടതികളില്‍ ബഹിഷ്‌കരണം ഭാഗികമായിരുന്നു. കോടതി നടപടികള്‍ ബഹിഷകരിച്ച അഭിഭാഷകര്‍ രജിസ്‌ട്രാറെ കണ്ടു പരാതി നല്‍കി. ആക്ടിങ്ങ്‌്‌ ചീഫ്‌ ജസ്‌റ്റിസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ രജിസ്‌ട്രാര്‍ ഇടപെട്ടത്‌. 
ഇന്നലെ എറണാകുളം പ്രസ്‌ക്ലബിനു മുന്നിലേക്കു അഭിഭാഷകര്‍ പ്രകടനം നടത്തുമെന്ന സൂചന ഉണ്ടായതിനെ തുടര്‍ന്ന്‌ വന്‍ പോലീസ്‌ സംഘം പ്രസ്‌ ക്ലബിനു മുന്നില്‍ എത്തിച്ചേര്‍ന്നിരുന്നു. അതേപോലെ വന്‍ പോലീസ്‌ സംഘം ഹൈക്കോടതി പരിസരത്തും എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ അഭിഭാഷകര്‍ പ്രകടനം ഉപേക്ഷിച്ചു
ഞാറയ്‌ക്കല്‍ സ്വദേശിനായ യുവതിയെ കയറിപിടിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഗവണ്മന്റ്‌ പ്ലീഡര്‍ മാഞ്ഞൂരാന്റെ കേസ്‌ ഇന്നലെ വിചാരണയ്‌ക്ക്‌ വച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി എം.കെ.ദാമോദരനെ നിയമിച്ചതിനെതിനെ ചോദ്യം ചെയ്‌ത്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഹര്‍ജിയും ക്വാറി ഉടമകളുടെ മറ്റാരോ ഹര്‍ജിയും ആണ്‌ ഇന്നലെ ഹൈക്കോടതി മുന്നില്‍ പരിഗണനക്കു വന്നിരുന്ന കേസുകള്‍. എന്നാല്‍ ഇവയെല്ലാം പിന്നീടു പരിഗണിക്കാന്‍ മാറ്റിവെച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ