2016, ജൂലൈ 11, തിങ്കളാഴ്‌ച

കൊച്ചിയില്‍ വന്‍ സ്വര്‍ണ വേട്ട



കൊച്ചി
ലഹരിമരുന്ന്‌ വേട്ടയ്‌ക്കിടെ കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടിയില്‍ ഒരു ഫ്‌ളാറ്റില്‍ നിന്ന്‌ നാല്‌ കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇവിടെയുള്ള പ്രമുഖ ജ്വല്ലറികള്‍ക്കു വേണ്ടി മുംബൈയില്‍ നിന്നും കൊണ്ടുവന്നതാണ്‌ ഈ സര്‍ണം. നികുതി അടക്കാതെ കടത്തിക്കൊണ്ടുവന്നതാണ്‌ ഈ സ്വര്‍ണം. കണക്കില്‍പ്പെടാത്ത നാല്‌ ലക്ഷം രൂപയും ഇവരില്‍ നിന്നും കണ്ടെത്തി. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഷാഡോ പോലീസിന്റെ പ്രത്യേക സ്വകാഡ്‌ ആണ്‌ സ്വര്‍ണം പിടികൂടിയത്‌
ജാക്കറ്റിന്റെ അറകളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്‌. സ്വര്‍ണവും രൂപയുമായി വന്ന രാജസ്ഥാന്‍ സ്വദേശികളായ പ്രഹ്‌ളാദന്‍,ഗുന്ദല്‍ സിംഗ്‌ എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ലഹരി മരുന്ന്‌ ഉപയോഗവും വില്‍പ്പനയും നടക്കുന്നുവെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്നായിരുന്നു ഫ്‌ളാറ്റില്‍ റെയ്‌ഡ്‌ നടത്തിയത്‌. 
സ്വര്‍ണം പിടികൂടിയ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ സെയില്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. ചോദ്യം ചെയ്യലില്‍ സുരേഷ്‌ ഭായ്‌ എന്നയാള്‍ക്കു വേണ്ടിയാണ്‌ സ്വര്‍ണം കൊണ്ടുവന്നതെന്ന്‌ ഇരുവരും പോലീസിനോട്‌ പറഞ്ഞു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ്‌ ആരംഭിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ ഏകദേശം 50 കിലോഗ്രാമിലേറെ സ്വര്‍ണം സുരേഷ്‌ ഭായിക്കുവേണ്ടി കൊണ്ടുവന്നതായി ഇരുവരും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ