2016, ജൂൺ 1, ബുധനാഴ്‌ച

അക്ഷരമുറ്റത്ത്‌ ചിരിച്ചും കരഞ്ഞും കുരുന്നുകള്‍





മുളന്തുരുത്തി: പുത്തനുടുപ്പും പുത്തന്‍ ബാഗും കുടയുമായി കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്‌. ഇനി അവര്‍ക്ക്‌ അക്ഷരങ്ങളുടെയും കളി ചിരികളുടേയും പൂക്കാലം. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള അങ്കണവാടി കുട്ടികളുടെ പ്രവേശനോത്സവവും ഏര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പ്രശസ്‌ത സിനിമാ താരം ഗിന്നസ്‌ പക്രു ഉദ്‌ഘാടനം ചെയ്‌തു. മുളന്തുരുത്തി വൈഎംസിഎ ഹാളില്‍ നടത്തിയ പരിപാടിയില്‍ മികച്ച അങ്കണവാടി കുട്ടികളെ ആദരിക്കല്‍, അങ്കണവാടി പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണം, ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അങ്കണവാടിയിലെ തീം ചാര്‍ട്ടും എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും , അമൃതം പൊടി കൊണ്ടുള്ള 10 കൂട്ടം പലഹാരങ്ങളുടെ ഫെസ്റ്റ്‌, എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.

ഇവിടെ 200 ഓളം കുട്ടികള്‍ അക്ഷര ലോകത്തേക്ക്‌ ചുവടുവെച്ചു. ചടങ്ങില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ചി കുര്യന്‍, വൈസ്‌ പ്രസിഡന്റ്‌ ശലോമി സൈമണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ധര്‍മ്മരാജന്‍, വിവിധ സ്റ്റാന്റിംഗ്‌ കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത്‌ മെമ്പര്‍മാര്‍, ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ പ്രോജക്‌റ്റ്‌ ഓഫീസര്‍ ലളിതാ മോള്‍ തോമസ്‌, സൂപ്പര്‍വൈസര്‍ വത്സലകുമാരി, അങ്കണവാടി പ്രോജക്ട്‌ ലീഡര്‍ കെ.സി ഷൈനി, അങ്കണവാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, പുര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം സിനിമാതാരം ഗിന്നസ്‌ പക്രു ഉദ്‌ഘാടനം ചെയ്യുന്‌ു




മുവാറ്റുപുഴ സബ്‌ജില്ലാ പ്രവേശനോത്സവം തൃക്കളത്തൂര്‌ ഗവ. ബോയ്‌സ്‌ എല്‌.പി.എസില്‍ എല്‌ദോ എബ്രഹാം എംഎല്‌എ ഉദ്‌ഘാടനം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ