2015, ഡിസംബർ 2, ബുധനാഴ്‌ച

കേരളതീരം സുരക്ഷിതമാക്കാന്‍ കൂടുതല്‍ നടപടികള്‍







കൊച്ചി
കേരളത്തിന്റെ തീരമേഖല സുരക്ഷിതമെന്ന്‌ ദക്ഷിണമേഖല നാവികസേനാ മേധാവി വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ സംസ്ഥാനത്തെ തീരദേശമേഖലയുടെ സുരക്ഷ ഇനിയും ശക്തമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി പദേശവാസികളുടെയും സഹായം തേടും. മത്സ്യബന്ധന ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു
നാവിക ദിനത്തിനോടനുബന്ധിച്ചു നേവിയുടെ പ്രവര്‌ത്തനങ്ങളെക്കുറിച്ച്‌ ഐ.എന്‍.എസ്‌ സുനയനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു വൈസ്‌ അഡ്‌മിറല്‍. 
തീരദേശമേഖലയുടെ സുരക്ഷ എപ്പോഴും നേവിക്ക്‌ വെല്ലുവിളിയാണ്‌. സുരക്ഷാ പ്രശ്‌നങ്ങല്‍ എന്തൊക്കെയാണെന്നു കൃത്യമായി വിലയിരുത്തിയതിന്റെ ഭാഗമായാണ്‌ ബോധവല്‍ക്കരണം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കന്നത്‌. 35ഓളെ തീരദേശ സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പുകള്‍ ഇതിനകം നടത്തി. അറബിക്കടലിന്റെ തീരമേഖലയില്‍ തീവ്രവാദികളുടെയും കടല്‍ക്കൊള്ളക്കാരുടെയും നുഴഞ്ഞുകയറ്റം തടയുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഫലപ്രദമായി കഴിഞ്ഞു. അടുത്തിടെ കേരളതീരത്ത്‌ അനധികൃതമായി കണ്ടെത്തിയ ഇറാന്‍ മത്സ്യബന്ധന ബോട്ട്‌ നാവിക സേനയുടെ കീഴിലുള്ള കോസ്‌റ്റ്‌ ഗാര്‍ഡ്‌ പടികൂടി ഹാര്‍ബറില്‍ എത്തിച്ചതിനുശേഷം കൂടുതല്‍ അന്വേഷണത്തിനു കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എയ്‌ക്കു കൈമാറിയതായും വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ പറഞ്ഞു.
തീരമേഖലയിലെ സുരക്ഷിതത്വത്തിനായി 76ഓളം റഡാറുകളാണ്‌ പ്രവര്‍ത്തനക്ഷമമാകും. പുതിയതായി 36 റഡാറുകള്‍ കൂടിയാണ്‌ സ്ഥാപിക്കുക. ഗൂര്‍ഗാവ്‌ കേന്ദ്രമായിട്ടായിരിക്കും റഡാറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക.
കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും എന്നാല്‍ മത്സ്യബന്ധന ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തതിനാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. മതിയായ രജിസ്‌ട്രേഷന്‍ ബോട്ടുകളില്‍ ഉണ്ടായിരിക്കണമെന്നും അത്‌ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ പ്രധാന പങ്കാളിത്തമുണ്ട്‌.യെമനില്‍ കുടുങ്ങിയ വിവിധരാജ്യങ്ങളില്‍ നിന്നുള്ള 1783 പേരെ രക്ഷപ്പെടുത്താന്‍ നാവികസേന നടത്തിയ ഓപ്പറേഷനിലൂടെ കഴിഞ്ഞു. 
സൊമാലിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാരെ ഗള്‍ഫ്‌ ഈഡനില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ടവര്‍ഷത്തിനിടെ ഇന്ത്യന്‍ കപ്പുലുകള്‍ക്കു നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 53 കപ്പലുകളും 3000 ത്തോളം നാവികരും ആക്രമണം ചെറുക്കാന്‍ രംഗത്തുണ്ട്‌.
നാവിക സേന സ്‌ത്രീകളെ അവഗണിക്കുകയാണെന്ന പരാതി വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ തള്ളിക്കളഞ്ഞു. 2008 സെപ്‌തംബര്‍ മുതല്‍ 590ഓളം വനിതകളെ ഷോര്‍ട്ടസര്‍വീസ്‌ കമ്മീഷനില്‍ നിയമിച്ചിട്ടുണ്ട്‌. എന്‍ജിനിയറിംഗ്‌,മെഡിക്കല്‍ ,ലോ ആന്റ്‌ എഡ്യുക്കേഷന്‍ എന്നീ മൂന്നു ബ്രാഞ്ചുകളിലായിട്ടാണ്‌ സ്‌ത്രീകള്‍ക്ക്‌ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍. 
ഇന്ത്യന്‍ നാവികസേനയുടെ ഡീ കമ്മീഷന്‍ ചെയ്‌ത ഐഎന്‍എസ്‌ വിക്രാന്തിനു പകരം എത്തുന്ന വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണങ്ങള്‍ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ അവസാന ഘട്ടത്തിലേക്കു കടന്നതായും 2018ല്‍ കമ്മീഷന്‍ ചെയ്യുമെന്നും ദക്ഷിണമേഖല നാവികസേനാ മേധാവി വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ അറിയിച്ചു. 
ലോകം ചുറ്റി തിരിച്ചു കൊച്ചിയില്‍ എത്തുന്ന ഐഎന്‍സ്‌ തരംഗിണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളും നാവിക ആസ്ഥാനത്ത്‌ ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ