2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്‌റ്റിവല്‍ പ്രഖ്യാപനം 24ന്‌


കൊച്ചി
ഈ വര്‍ഷത്തെ ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിന്റെ ഔദ്യോഗികപ്രഖ്യാപനം 24നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നടത്തും. പതിവ്‌ പോലെ ഡിസംബര്‍ -ജനുവരി മാസങ്ങളിലായി 45 ദിവസം നീണ്ടുനില്‍ക്കും.

ഇത്തവണ . കൊമേഴ്‌സ്യല്‍, പരമ്പരാഗത വ്യവസായങ്ങള്‍, സോഷ്യല്‍ ട്രെന്‍ഡ്‌ എന്നീ വിഭാഗങ്ങളിലായിട്ടായിരിക്കും ഇത്തവണത്തെ ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്‌്‌റ്റിവല്‍. ഇത്തവണത്തെ ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിന്റെ ലക്ഷ്യം തദ്ദേശിയ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും. അതേപോലെ പരമ്പരാഗത വ്യവസായങ്ങള്‍്‌ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന്‌ ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം.മുഹമ്മദ്‌ അനില്‍ മീറ്റ്‌ ദി പ്രസില്‍ ്‌അറിയിച്ചു.
ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ചുവരെ വടകരയില്‍ ഒരു അന്താരാഷ്ട്ര കരകൗശല മേള നടത്തും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല സാധനങ്ങളും മേളയിലുണ്ടായിരിക്കും.
യുഎന്‍ പരമ്പരാഗത കരകൗശല വസ്‌തുക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയട്ടുള്ള പേറ്റന്റ്‌ കിട്ടിയ .തഴപ്പായ,ആറന്മുള കണ്ണാടി, പാലക്കാടന്‍ മട്ട തുടങ്ങിയവയുടെ വിപണനം കൂടി ഈ മേളയിലൂടെ ലക്ഷ്യമിടുന്നു.
കരകൗശല വര്‍ഷമായി 2016-17 നെ മാറ്റുന്നതിന്റെ ഭാഗമായി എക്‌സ്‌പോര്‍ട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍ ഓഫ്‌ ആന്റി ക്രാഫ്‌റ്റിന്റെ പങ്കാളിത്തത്തോടെ ആയിരിക്കും മേള സംഘടിപ്പിക്കുക.
ഈ വര്‍ഷം മുതല്‍ കരകൗശല ശില്‍പ്പികള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കും. സംസ്ഥാനതലത്തില്‍ 14 ജില്ലകളിലെയും ഏറ്റവും മികച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ ,ടൂറിസം സാധ്യത കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ്‌ നല്‍കുക.
മുന്‍വര്‍ഷങ്ങളിലെപ്പോലെ വ്യപാരി വ്യവസായി സമൂഹം ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിനെ സര്‍ക്കാരുമായി വിലപേശാനുള്ള അവസരമായി കാണരുതെന്നും അനില്‍ മുഹമ്മദ്‌ പറഞ്ഞു.
എട്ടുവര്‍ഷം മുന്‍പ്‌ 2600 ഷോപ്പുകളുമായി ആരംഭിച്ച ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഇപ്പോള്‍ 7000 ആയി ഉയര്‍ന്നു. കൂപ്പണുകളുടെ എണ്ണത്തിലും ഇതേ രീതിയില്‍ വര്‍ധന ഉണ്ടായി ഒന്നര ലക്ഷത്തില്‍ നിന്നും കഴിഞ്ഞ സീസണില്‍ 55 ലക്ഷം കൂപ്പണുകളായി വര്‍ധിച്ചു. 15 കോടി രൂപയോളമാണ്‌ ഇപ്പോള്‍ മൊത്തം സമ്മാനത്തുക.
ആദ്യ സീസണില്‍ 241 കോടി രൂപയുടെ കച്ചവടം നടന്നിരുന്നുവെങ്കില്‍ എട്ടുവര്‍ഷം കഴിയുമ്പോള്‍ അത്‌ 2400 കോടിരൂപയായി വര്‍ധിച്ചു. സര്‍ക്കാരിനു നികുതിയായി ലഭിക്കാതെ പോയിരുന്ന കച്ചവടങ്ങള്‍ ഇതോടെ ഈ സീസണില്‍ ഒഴിവാക്കാനായി എന്നതാണ്‌ മറ്റൊരു നേട്ടം.

ഷോപ്പിങ്ങ്‌ മേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്‌ ആണ്‌. കേരളത്തില്‍ 12 ശതമാനം വരെ വ്യാപാരം ഓണ്‍ലൈനിലൂടെ നടക്കുന്നു. പുതിയ തലമുറയാണ്‌ പ്രധാനമായും ഇതിനു പിന്നാലെ പോകുന്നത്‌.എന്നാല്‍ ഇത്‌ അത്രനാള്‍ നീണ്ടുനില്‍ക്കില്ലെന്നും എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന മീറ്റ്‌ ദി പ്രസില്‍ കെ.എം.മുഹമ്മദ്‌ അനില്‍പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ