2015, ജൂലൈ 26, ഞായറാഴ്‌ച

ഓര്‍ഗാനിക്‌ സാരി കേരള വിപണിയില്‍


ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലും കോ-ഓപ്‌ടെക്‌സും കൈകോര്‍ക്കുന്നു


കൊച്ചി
സംസ്ഥാന ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കുന്ന കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവരും കോ-ഓപ്‌ടെക്‌സും ചേര്‍ന്നു പ്രവര്‌ത്തിക്കാന്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്തും ഷോപ്പിംഗ്‌ സീസണ്‍ കാലയളവിലും ഡിസ്‌കൗണ്ടും മറ്റു ആകര്‍ഷണീയമായ ആനുകൂല്യങ്ങളും നല്‍കും.
ഇതിന്റെ ഭാഗമായി കോ-ഓപ്‌ടെക്‌സിന്റെ ജൈവ വസ്‌ത്ര ഉല്‍പ്പന്നമായ ഓര്‍ഗാനിക്ക്‌ കോട്ടണ്‍ സാരി എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഇനി മുതല്‍ കോ-ഓപ്‌ടെക്‌സ്‌ ഷോറൂമുകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകും.
രാസവളങ്ങളും കീടനാശികളും ഉപയോഗിക്കാത്ത ജൈവ-പരുത്തി കൃഷിയിലൂടെ മൂന്നു വര്‍ഷം പാകമാകുന്ന ചെടികളില്‍ നിന്നുള്ള പരുത്തിയാണ്‌ ഓര്‍ഗാനിക്ക്‌ കോട്ടണ്‍ സാരിയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്‌. കോയമ്പത്തൂര്‍ ജില്ലയിലെ വടമ്പച്ചേരിയിലെ നെയ്‌തുകാരാണ്‌ ഈ ഉത്‌പന്നം നിര്‍മ്മിക്കുന്നത്‌.. രാസവസ്‌തു ഉപയോഗിച്ചുള്ള ചായങ്ങള്‍ക്കു പകരം ചെടികളുടെ പൂവ്‌,ഇല,കായ, വിത്ത്‌ എന്നിവയില്‍ നിന്നുള്ള പ്രകൃതിജന്യമായ നിറങ്ങളിലൂടെയാണ്‌ ഇവയ്‌ക്ക്‌ ചായം പകരുന്നത്‌. ഒരു സാരി നെയ്‌തെടുക്കാന്‍ ഒരു തൊഴിലാളിയുടെ രണ്ടു ദിവസത്തെ പൂര്‍ണമായ അധ്വാനം ഒരു സാരി നെയ്യുന്നതിനു ആവശ്യമാണ്‌. 3000 രൂപ മുതലാണ്‌ സാരിയുടെ വില.
ഓണക്കാലത്ത്‌ ജൂലൈ 30 മുതല്‍ ഓഗസ്‌റ്റ്‌ 31 വരെയും ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലില്‍ കോ-ഓപ്‌ടെക്‌സ്‌ ഉത്‌പന്നങ്ങള്‍ 30ശതമാനം വിലക്കിഴിവില്‍ ലഭ്യാകും. സീസണ്‍ ഒന്‍പതിന്റെ ഭാഗമായി ഓണക്കാലത്ത്‌ തിരുവനന്തപുരം,എറണാകുളം ,കോഴിക്കാട്‌ എന്നിവടങ്ങളില്‍ നടക്കുന്ന എക്‌സിബിഷന്‍ സ്‌റ്റാളുകളിലും ഈ ആനുകൂല്യം ലഭിക്കും. വ
ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ആറു കോടി രൂപയുടെ ലാഭം ആണ്‌ കോ-ഓപ്‌ടെക്‌സ്‌ ലക്ഷ്യമിടുന്നത്‌.
പരമ്പരാഗത ഉത്‌പന്നങ്ങളും കരകൗശല ഉത്‌പന്നങ്ങളും ആഗോള വിപണിയില്‍ എത്തിക്കുന്നതിന്‌ ദക്ഷിണ എന്ന പേരില്‍ ഒരു ബ്രാന്റ്‌ രൂപപ്പെടുത്തുന്നതിനു കേരള ,തമിഴ്‌നാട്‌,കര്‍ണാടക, ആന്ധ്ര,പോണ്ടിച്ചേരി, ലക്ഷദ്വീപ്‌ എന്നിവ ഉല്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്‌.ടൂറിസം വകുപ്പിന്റെ കരകൗശല നിര്‍മ്മാണ്‌ വിപണന സ്ഥാപനമായ സ്വര്‍ഗാലയയും ചേര്‍ന്ന്‌ കോഴിക്കോട്‌ ജില്ലയിലെ ഇരിങ്ങലില്‍ ലോക പ്രശസ്‌ത കൈത്തറിപട്ട്‌, കാഞ്ചിപുരം സാരിയുടെ നിര്‍മ്മാണ്‌ രീതി കോ-ഓപ്‌ടെക്‌സ്‌ അവതരിപ്പിക്കും
വാര്‍ത്താ സമ്മേളനത്തില്‍ കേരള മിനറല്‍സ്‌ ആന്റ്‌ മെറ്റല്‍സ്‌ എക്‌സിക്യട്ടീവ്‌ ഡയറക്ടര്‍ സി.ജെ.ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ്‌,കോ-ഓപ്‌ടെക്‌സ്‌ എംഡി, ടി.എന്‍. വെങ്കിടേഷ്‌ ഐ.എ.എസ്‌, സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്റര്‌ വിജയന്‍ എന്നിവര്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ