ബിജു സെയില്‍സ് ഹെഡ് സുനില്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍
കൊച്ചി: ഫിഫ ലോകകപ്പ് 2014ന്റെ ഔദ്യോഗിക ടി വി പാര്‍ട്‌ണറായ ബ്രാവിയ ഇതോടനുബന്ധിച്ചുള്ള ആവേശം ഇരട്ടിയാക്കാന്‍ കേരള വിപണിയിലെ ബിസിനസ് പരിപാടികള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം മെയ്‌് മുതല്‍ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വേളയില്‍ ഇവിടെ 350 ശതമാനം വില്‍പന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതായത് 30,000 ലധികം ടി വികള്‍ വില്‍ക്കാന്‍ കമ്പനി ഉദ്ദേശിക്കുകയാണ്. പി, ആര്‍
സീരിസുകളില്‍ എട്ട് എന്‍ട്രി ലെവല്‍ ഫ്‌ളാറ്റ് പാനല്‍ അവതരിപ്പിച്ചുകൊണ്ട് ടെലിവിഷന്‍ വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും സോണി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബ്രാവിയ ടി വിയുടെ ഐതിഹാസികമായ ഗുണമേന്മ ഇന്ത്യയിലെ കൂടുതല്‍ കസ്റ്റമേഴ്‌സിലേക്ക് വ്യാപിപ്പിക്കുന്നതിനായി 13,900 രൂപയില്‍ തുടങ്ങുന്ന ആകര്‍ഷകമായ
വില നിലവാരത്തില്‍ കമ്പനി ഈമാസമാദ്യം പുതിയ ശ്രേണി അവതരിപ്പിച്ചിരുന്നു.
വിപണന തന്ത്രത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള എ ടി എല്‍, ബി ടി എല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സോണി 2.5 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ബ്രാവിയ ടിവി വാങ്ങുന്നവര്‍ക്കായി അത്യന്തം ആവേശകരമായ പ്രൊമോഷണല്‍ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഇതോടനുബന്ധിച്ച് 28 ഇഞ്ചിനും അതിനു മുകളിലുള്ളതുമായ ഓരോ ബ്രാവിയ
എല്‍ ഇ ഡി ടിവി വാങ്ങുന്നവര്‍ക്ക് ഫിഫയുടെ ഔദ്യോഗിക മാച്ച് ബോളായ ബ്രാസുക്കയുടെ മോഡല്‍ സൗജന്യമായി സമ്മാനിക്കും. 22 ഇഞ്ച് ബ്രാവിയ എല്‍ ഇ ഡി ടിവി വാങ്ങുന്നവര്‍ക്ക് 565 രൂപയുടെ എട്ട് ജിബി പെന്‍ഡ്രൈവായിരിക്കും സൗജന്യമായി ലഭിക്കുക.
ഫുട്‌ബോളിനോടുള്ള കേരളീയരുടെ അദമ്യമായ വികാരം പരിഗണിച്ചാണ് ഫിഫ 2014നോട് അനുബന്ധിച്ച് പ്രത്യേക പ്രൊമോഷനുകള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് സോണി ഇന്ത്യ സെയില്‍സ് വിഭാഗം മേധാവി സുനില്‍ നയ്യാര്‍ വ്യക്തമാക്കി. ഫിഫ 2014ലുമായുള്ള പങ്കാളിത്തത്തെ എല്ലായിടത്തുമുള്ള ഫുട്‌ബോള്‍ പ്രേമികളെ കമ്പനിയുമായി ഒരുമിപ്പിക്കാനുള്ള അവസരമാക്കുകയാണ്. ഈ മേഖലയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിക്കുന്ന പ്രോത്സാഹനജനകമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍പ്പര്യമുണര്‍ത്തുന്ന ഓഫറുകളാണ് തങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേരള മേഖലയില്‍നിന്ന് 350 ശതമാനം വില്‍പന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ