കൊച്ചി
പാരമ്പര്യ വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും വര്‍ഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യസംഘം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടു അഭ്യര്‍ഥിച്ചു.
പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാര്‍ എന്നു മുദ്രകുത്തി പുറംതള്ളാതെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആ മേഖലയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മെഡിക്കല്‍ അസോസിയേഷനും മെഡിക്കല്‍ കൗണ്‍സിലും പാരമ്പര്യ ചികിത്സകരുടേയും മറ്റുംപേരില്‍ എടുക്കുന്ന നടപടികള്‍ക്കു പകരം സര്‍ക്കാര്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി പാരമ്പര്യ ചികിത്സകരേയും വ്യാജ ചികിത്സകരേയും കണ്ടെത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു സംസ്ഥാന പ്രസിഡന്റ് വാസുദേവന്‍ ഗുരുക്കള്‍, ജില്ലാ പ്രസിഡന്റ് വിജയന്‍ ഗുരുക്കള്‍,സെക്രട്ടറി ആര്‍.രഞ്‌ജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ