കൊച്ചി
ബിജെപി സര്‍ക്കാര്‍ തിടുക്കത്തില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നും ഇതുസംബന്ധിച്ച് കര്‍ഷകരും അവരുടെ നേതാക്കളും തൊഴിലാളികളും , വ്യാപാരികളും ജനപ്രതിനിധികളും ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ ബാധിക്കുന്ന എല്ലാ ബന്ധപ്പെട്ടവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു. തിടുക്കത്തില്‍ ജൂണ്‍ നാലിനു തീരുമാനമെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു
പശ്ചിമ ഘട്ട സംരക്ഷണത്തിനായി ആദ്യം സമര്‍പ്പിച്ച ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്‌മകളെക്കുറിച്ചു ആരോപണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഇടയാക്കിയത്.അതുകൊണ്ടു തന്നെ ഇപ്പോള്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ വീണ്ടും കൊണ്ടുവരുന്നത് യുക്തിരഹിതമാണ്‌്. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ ഇനി ഏറ്റെടുക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ പറയുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും ജനങ്ങളെ ബാധിക്കുന്നതുമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തിട്ടില്ല. തിരുവനന്തപുരം നഗരം, തൃശൂര്‍ ടൗണ്‍,അതിരപ്പള്ളി എന്നീ മൂന്നു സ്ഥലങ്ങളില്‍ മാത്രമാണ് റിപ്പോര്‍ട്ട് തയ്യാറാക്കും മുന്‍പ് കമ്മിറ്റി കേരളത്തില്‍ നടത്തിയ സന്ദര്‍ശനം കര്‍ഷരുടെ സംഭാവനയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പ്രകാരം മലയോരപ്രദേശങ്ങള്‍ അല്ലാത്ത മീനച്ചില്‍,കാഞ്ഞിരപ്പള്ളി, തൃശൂര്‍,നെടുമങ്ങാട് ,റാന്നി, തലശേരി എന്നീ താലുക്കുകള്‍ ഉള്‍പ്പെടെ പലപ്രദേശങ്ങളും പശ്ചിമഘട്ട സംരക്ഷണമേഖലയുടെ പരിധിയില്‍പ്പെടുന്നു. ഈ മേഖലയിലെ 30 ഡിഗ്രി ചരിവുള്ള സ്ഥലത്ത് തന്നാണ്ട് കൃഷികള്‍ ഒഴിവാക്കണമെന്നും കമ്പി,സിമെന്റ്,മണല്‍ എന്നിവ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണം പരിമിതപ്പെടുത്തണമെന്നും ,മേജര്‍ റോഡുകള്‍, റെയില്‍വെ എന്നിവ പാടില്ല എന്നും പറയുന്നു.
ഇടുക്കി ഉള്‍പ്പെടെ 30 മുതല്‍ 50 വര്‍ഷം വരെ പഴക്കമാകുന്ന മുറയ്‌ക്ക് ഡീ -കമ്മീഷന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.
പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി നേടുവാന്‍ ഐക്യരാഷ്ടസയുടെ ലോക പൈതൃക കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയതും പദവി നേടിയെടുത്തതും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ലോക പൈതൃക കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലിക്കാതെയാണ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് കാട്ടി ലോക പൈതൃക കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ കബളിപ്പിച്ചതെന്നും പി.സി തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മൂലന്‍, ജോജി ചോലശേരി, ജിജോ,സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ