2014, ജനുവരി 29, ബുധനാഴ്‌ച

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികളെ കാണാതാകുന്നു



കൊച്ചി
അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക്‌ കേരളത്തില്‍ എത്തുന്ന പെണ്‍കുട്ടികളെ കാണാതാകുന്നു. ഇവരെ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. ഇവരുടെ സുരക്ഷയെ സംബന്ധിച്ച്‌ യാതൊരു അന്വേഷണവും ഉണ്ടാകുന്നില്ല. 
ഒഡീഷ, ബംഗാള്‍, തമിഴ്‌നാട്‌,ആന്ധ്ര,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കേരത്തിലേക്ക്‌ വിവിധ ജോലികള്‍ക്കായി പ്രതിദിനം നൂറുകണക്കിനു പെണ്‍കുട്ടികളാണ്‌ എത്തുന്നത്‌. ഇതു സംബന്ധിച്ചു അധികൃതര്‍ ഇതുവരെ കണക്കെടുത്തിട്ടില്ല.ഇവരില്‍ പലരെയുംകാണാതാകുന്നു. 
ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ്‌ ഇവര്‍ എത്തുന്നത്‌.അവരുടെ വീട്‌ എവിടെയാണെന്നോ കേരളത്തില്‍ എവിടെ ജോലിചെയ്യുന്നുവെന്നോ ഇവരുടെ സുരക്ഷയെക്കുറിച്ചോ ഒന്നും ഒരു ഏജന്‍സിയും അന്വേഷിക്കാറില്ല. കഴിഞ്ഞയാഴ്‌ച്‌ ആലുവയില്‍ രണ്ട്‌ ഒഡീഷ പെണ്‍കുട്ടികള്‍ റെയില്‍വെ സ്റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന്‌# നടത്തിയ അന്വേഷണത്തില്‍ നിരവധി പെണ്‍കുട്ടികളെ വിവിധ ജോലികള്‍ക്കായി സംസ്ഥാനത്തേക്ക്‌ കൊണ്ടു വന്നിട്ടുണ്ടെന്നു തെളിഞ്ഞു. എന്നാല്‍ ഇവരെ ഏതെല്ലാം ജോലികള്‍ക്കാണ്‌ കൊണ്ടുവന്നിട്ടുള്ളതെന്നോ ,ഏത്‌ ഏജന്‍സിയാണ്‌ ഇവരെ കൊണ്ടുവന്നിട്ടുള്ളതെന്നോ ഇതുവരെ പോലീസ്‌ പോലും അന്വേഷിച്ചിട്ടില്ല. ഇവിടെ എത്തുന്ന മറുനാട്ടുകാരില്‍ ചിലര്‍ തീവ്രാദ സംഘടനകളില്‍പ്പെട്ടവരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.അതേ പോലെ കഞ്ചാവ്‌ പോലുള്ള മയക്കു മരുന്നുകളും പാന്‍പരാഗ്‌ പോലുള്ള നിരോധിക്കപ്പെട്ട ലഹരിവസ്‌തുക്കളും എത്തുന്നത്‌ ഈ മറുനാടന്‍ തൊഴിലാളികളിലൂടെയാണ്‌.
കേരളത്തില്‍ എത്തുന്ന മറുനാട്ടുകാരായ തൊഴിലാളികളുടെ പ്രധാന ഹബ്ബാണ്‌ ആലുവ. ഇവിടെ നിന്നാണ്‌ കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കു തിരിക്കുന്നത്‌. മറുനാട്ടുകാരായ പുരുഷന്മാരാണ്‌ ആദ്യകാലത്ത്‌ കേരളത്തില്‍ കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്‌ത്രീകളും ധാരളമായി എത്തുന്നുണ്ട്‌. എന്നാല്‍ ഇതേക്കുറിച്ച്‌ കാര്യമായ അന്വേഷണം നടത്താന്‍ ഇതുവരെ പോലീസോ ഇന്റലിജന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റോ തയ്യാറായിട്ടില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ