2014, ജനുവരി 7, ചൊവ്വാഴ്ച

കൊച്ചിന്‍ ഫ്‌ളവര്‍ഷോ ജനുവരി ഒന്‍പത്‌ മുതല്‍




എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 32-ാമത്‌ കൊച്ചിന്‍ ഫ്‌ളവര്‍ഷോ ജനുവരി ഒന്‍പത്‌ മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ പി.എ ഷെയ്‌ഖ്‌ പരീത്‌ അറ#ിയിച്ചു.
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്‌പമേളയായി മാറ്റുക എന്ന ലക്ഷ്യത്തോടെ കൊച്ചിന്‍ ഫ്‌ളവര്‍ ഷോയെ വ്യത്യസ്‌തമായ രീതിയിലാണ്‌ തങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.
12,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ എയര്‍കണ്ടീഷന്‍ ചെയ്‌ത നാല്‌ പവലിയനുകളാണ്‌ ഫ്‌ളവര്‍ ഷോയില്‍ ഉണ്ടാകുക. പാലസ്‌,ഹോറര്‍ ,കോമഡി,ആന്റിക്‌ എന്നിങ്ങനെയാണ്‌ പവലിയനുകള്‍. ഇന്ത്യയിലെ തന്നെ പ്രശസ്‌തരായ പുഷ്‌പാലങ്കാര വിദഗ്‌ദര്‍ ,ചലച്ചിത്രലോകത്തെ മികച്ച ആര്‍ട്ട്‌ ഡയറക്‌ടര്‍മാരും ചേര്‍ന്നാണ്‌ ഈ പവലിയനുകള്‍ യാഥാര്‍ത്ഥയമാക്കിയിരിക്കുനത്‌.
ഈ മാസം ഒന്‍പതു മുതല്‍ 15വരെയാണ്‌ ഫ്‌ളവര്‍ ഷോ.
18,000ല്‍പ്പരം വ്യത്യസ്‌തമായ പൂച്ചെടികളാണ്‌ ഈ വര്‍ഷം പ്രദര്‍ശനത്തിനുണ്ടാകുക. വിവിധ ഇനത്തിലുള്ള റോസുകള്‍, ആന്തൂറിയം,ഓര്‍ക്കിഡ്‌, ക്രിസാന്തിമം, മെരിഗോള്‍ഡ്‌, ഡാലിയ തുടങ്ങിയ വിവിധ ഇനങ്ങളില്‍പെടുന്ന ചെടികള്‍ പ്രദരര്‍ശനത്തിനുണ്ടാകും. ഇത്‌ കൂടാതെ നിരവധി ഔഷധ സസ്‌,ങ്ങളും ഉണ്ടാകും. ജനുവരി 12-#ാ#ം തിയതി നാലുവയസിനും 14 വയസിനും മധ്യേയുള്ള നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ പുഷ്‌പരാജകുമരന്‍ ,രാജകുമാരി മത്സരവും ഉണ്ടാകും.
പുഷ്‌പമേളയോടനുബന്ധിച്ച്‌ ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച്‌ സന്ദര്‍ശകര്‍ക്ക്‌ വിവിധ ഇനം പച്ചക്കറികളും ഫല വര്‍ഗങ്ങളും 30ശതമാനം കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാനാകും. ഒന്‍പതാം തീയതി വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തൃക്കാക്കര എംഎല്‍എ ബെന്നിബഹ്‌നാന്‍ പുഷ്‌പമേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. 40ലക്ഷം രൂപചെലവ്‌ പ്രതീക്ഷിക്കുന്നു .പുഷ്‌പമേളയില്‍ പ്രവേശനം പാസ്‌ മൂലമായിരിക്കും. മുതിര്‍ന്നവര്‍ക്ക്‌ 40 രൂപയും കുട്ടികള്‍ക്ക്‌ 20 രൂപയുമായിരിക്കും പ്രവേശന നിരക്ക്‌. പൊതുജനങ്ങള്‍ക്ക്‌ ഫ്‌ളവര്‍ഷോ ഒന്‍പതാം തീയതി ഉച്ചയ്‌ക്ക്‌ രണ്ടുമണി മുതല്‍ തുറന്നുകൊടുക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ