2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഹെല്‍മെറ്റ്‌ കര്‍ശനമാക്കുന്നതു കച്ചവട ലോബിക്കു വേണ്ടി





കൊച്ചി
ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യുമെന്ന പ്രചാരണം സംസ്‌ഥാനത്ത്‌ ഹെല്‍മെറ്റ്‌ മാഫിയയെ സഹായിക്കാനാണെന്ന ആരോപണം ശക്തമാകുന്നു. കേരളത്തില്‍ ഹെല്‍മെറ്റ്‌ വില്‍പ്പനക്കാരെ സഹായിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബൈ വീലേഴസ്‌ അസോസിയേഷന്‍ രംഗത്തു വന്നു.

കഴിഞ്ഞ ഒരുമാസക്കാലമായി ഹെല്‍മെറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്ന്‌ ഇരു ചക്രവാഹന ഉടമകളോട്‌ ക്രിമിനല്‍ക്കേസിലെ പ്രതികളോട്‌ പെരുമാറുന്നതിലും മോശമായ രീതിയിലാണ്‌ പെരുമാറി വന്നിരുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ 878 കേസുകളാണ്‌ ഇതിനകം രജിസ്റ്റര ചെയ്‌തിരിക്കുന്നത്‌. ഇതിനകം 352 ലൈസന്‍സ്‌ സസ്‌പെന്‌ഡ്‌ ചെയ്‌തതായും അറിയുന്നു.
എന്നാല്‍ ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ ഇരുചക്രവാഹന ഉടമളുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ താനും തന്റെ ഓഫീസും ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ അറിയിച്ചത്‌. ബൈ വീലേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഇന്ത്യ പ്രസിഡന്റ്‌ കുരുവിള മാത്യു ,അഡ്വ.ഷെറിന്‍ ജെ തോമസ്‌ എന്നിവര്‍ നല്‍കിയ വക്കീല്‍ നോട്ടീസിനുള്ള മറുപടി കത്തിലാണ്‌ ഋഷിരാജ്‌ സിംഗ്‌ ഇത്‌ വ്യക്തമാക്കിയത്‌ . എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറുടെ ഉത്തരവ്‌ വന്നതിനു ശേഷം സംശാനത്ത്‌ കോടിക്കണക്കിനു ഹെല്‍മെറ്റ്‌ വില്‍പ്പന നടന്നിട്ടുണ്ട്‌.
കേരളത്തില്‍ ഹെല്‍മെറ്റ്‌ മാഫിയയെ സഹായിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ബൈ വീലേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇത്തരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ അറിയാത്ത ഉത്തരവിനു പിന്നില്‍ ആരൊക്കെ കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും ഇതിനു പിന്നില്‍ ആരൊക്കെയാണെന്നും അറിയാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ബൈ വീലേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
ഋഷിരാജ്‌ സിംഗ്‌ കോടതിയില്‍ തന്റെ ഓഫീസ്‌ ഹെല്‍മെറ്റ്‌ ധരിക്കത്തതിന്റെ പേരില്‍ ആരുടേയും ലൈസന്‍സ്‌ റദ്ദാക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്നു വ്യക്തമാക്കിയ നിലയില്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്ന സൈസന്‍സുകള്‍ തിരിച്ചുകൊടുക്കണമെന്നും ഹെല്‍മെറ്റിന്റെ പേരിലുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ബൈ വീലേഴസ്‌ അസോസിയേ,ന്‍ ഓഫ്‌ സൗത്ത്‌ ഇന്ത്യ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ