ഒരു മനുഷ്യനും ഇത്ര നീചനാകരുത്. ക്‌ൂരനാകരുത്. കുട്ടികള്‍ കളിച്ചു നടന്ന മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ അവസ്ഥ കാണുക.
മെട്രോ റെയില്‍ എന്ന സ്വപ്‌നം കാട്ടി കൊണ്ടു വന്നിട്ട ചെളി മഹാരാജാസ് ഗ്രൗണ്ടിനെ നശിപ്പിച്ചു. ഇനി ഈ ഗ്രൗണ്ടിനു മോചനം കി്‌ട്ടണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി ഈ ചെളി നീക്കം ചെയ്യണം.
പൈലിങ്ങ് ചെയ്യുമ്പോള്‍ ഏറ്റവും വലിയ തലവേദനയാണ് ഊറിവരുന്ന ഈ ചെലി. ഒന്നിനും കൊള്ളുകയില്ലെന്നു മാത്രമല്ല, ഇടുന്ന സ്ഥലം പാടെ മോശമാകും. .അതുകൊണ്ടു തന്നെ കരാറില്‍ പ്രധാന വ്യവസ്ഥ ഈ ചെളി നീക്കം ചെയ്യുകയാണ്.
മെട്രോ റെയിലിന്റെ പൈലിങ്ങ് കരാര്‍ എറ്റെടുത്തവര്‍ എളുപ്പമാര്‍ഗം കണ്ടു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കൊണ്ടുപോയി തട്ടുക. മഹാരാജാസിന്റെ സിന്തറ്റിക് ഗ്രൗണ്ട് ഇട്ടിരിക്കുന്ന ഭാഗം ഒഴിവാക്കി. ഹോക്കി ഗ്രൗണ്ടിലും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ക്രിക്കറ്റ് പരിശീലനം നടത്തുന്ന ഗ്രൗണ്ടിന്റെ തെക്ക് ഭാഗത്തും ചെളി കൊണ്ടുവന്ന് അടിച്ചിരിക്കുകയാണ്. ഈ തോന്ന്യവാസത്തിനെ എതിര്‍ക്കാന്‍ കഴയില്ലേ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ