2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പരിശോധകര്‍ ഉടക്കി, കളി കുളമായി


ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിന്റെ രണ്ടാം ദിനം മഴ അല്ല. പിച്ച്‌ പരിശോധിക്കാനെത്തിയ സംഘമാണ്‌ വില്ലന്മാരായത്‌. രണ്ടു ദിവസം മു്‌ന്‍പ്‌ പെയ്‌ത മഴ കാരണം ഇന്നത്തെ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത തെളിഞ്ഞു.
എന്തായാലും ചായക്ക്‌ മുന്‍പ്‌ കളി നടക്കില്ലെന്നുറപ്പായി. രണ്ടു മണിക്ക്‌ നടത്തുന്ന പരിശോധനയ്‌ക്കു ശേഷം മാത്രമെ ഇന്ന്‌ ടോസ്‌ എങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവൂ.
രാവിലെ എട്ടിനു പതിനൊന്നിനും ഗ്രൗണ്ട്‌ പരിശോധിച്ച മുംബൈ സംഘം ഗ്രൗണ്ടില്‍ നനവ്‌ കണ്ടെത്തി. തുടര്‍ന്നു സ്‌പൈക്കുപയോഗച്ചു കുത്തി നനവ്‌ കളയാന്‍ നിര്‍ദ്ദേശിക്കകയായിരുന്നു. ബുധനാഴ്‌ച രാത്രിയ്‌ക്കു ശേഷം മഴ പെയ്‌തിട്ടില്ലെങ്കിലും ഗ്രൗണ്ടില#്‌ നനവ്‌ ഉണ്ടെന്നാണ്‌ പരിശോധികരുടെ കണ്ടെത്തല്‍.
ഒരു ദേശീയ മത്സരത്തിനു ഇത്രയേറെ നിബന്ധനകള്‍ ആവശ്യമുണ്ടോ എന്നു ക്യൂറേറ്റര്‍ രാമചന്ദ്രന്‍ അത്ഭുതപ്പെട്ടു. ഔട്ട്‌ ഫീല്‍ഡ്‌ ഇതിലേറെ മോശമായി കിടന്നി്‌ട്ടും മത്സരം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തായാലും നവംബര്‌ 21നു നിശ്ചയിച്ചിരിക്കുന്ന കൊച്ചി ഏകദിനം ഇതോടെ നടക്കാനിടയില്ലെന്നു വ്യക്തമായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ