2014 ഫെബ്രുവരി 16, ഞായറാഴ്‌ച
2014 ഫെബ്രുവരി 6, വ്യാഴാഴ്‌ച
കൂടൊഴി്‌ഞ്ഞ ജസീറ ,മനോരയുടെ മുന്നില്‍ കൂടുകൂട്ടി
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ നിന്നും ജസീറയുടെ സമരം മലയാള മനോരമായുടെ മുന്നിലെത്തി.
ഇതോടെ ആരാണ് ജസീറയുടെ പിന്നിലെന്നു കൂടുതല്‍ വ്യക്തമായി. ജസീറയ്‌ക്കു പിന്തുണയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ബാനര്‍ തന്നെ ഇതിന്റെ ചൂണ്ടുപലകയാണ്
സംഭവബഹുലമായ പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനു മുന്നിലേക്ക് വൈകിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പിഡിപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
പോലീസും യൂത്ത് കോണ്‍ഗ്രസുകാരും ചെര്‍ന്നു ജസീറയെ മര്‍ദ്ദിച്ചുവെന്നാണ് ഡിവൈഎഫ്‌എ ആരോപണം.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ലിജോ ജോസ് പ്രതിഷേധ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. കെ.വി അനില്‍, പി.എസ് സതീഷ് , അഡ്വ.ലാല്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
കുത്തിനില്‍പ്പ്‌് സമരവുമായി ഒറ്റയാള്‍ പോരാട്ടവും ചിറ്റിലപ്പിള്ളിയുടെ വസതിക്കുമുന്നില്‍
കൊച്ചി
പാലാരിവട്ടം -വൈറ്റില ബൈപാസിനടുത്ത് ചക്കരപ്പറമ്പിനു സമീപമുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയുടെ മുന്നില്‍ കുത്തി നില്‍പ്പ് സമരവുമായി ഒരാളെത്തി. ജസീറയുടെ കുത്തിയിരിപ്പ് സമരത്തിനു പിന്നാലെയാണ് കുത്തിനില്‍പ്പ് സമരവുമായി പട്ടാമ്പിയില്‍ നിന്നുള്ള 65കാരന്‍ ഇംഗ്ലി ഉസ്‌മാനാണ് എത്തിയത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കണമെന്നും പണം കുട്ടികളുടെ പേരില്‍ സ്വീകരിച്ച് സമാധാനപരമായി പിരിഞ്ഞുപോകണമെന്നും അഭ്യര്‍ഥിക്കാനാണ് ഗാന്ധി തൊപ്പിയുമായി ഇംഗ്ലി ഉസ്‌മാന്‍ എത്തിയത്. നിഷ്‌കളങ്കരായ പൊന്നോമനകള്‍ക്ക് മെ്‌ച്ചപ്പെട്ട ഭാവിയും വിദ്യാഭ്യാസവും ലഭിക്കാനുള്ള നന്മയുടെ പാത തുറക്കണമെന്നും എഴുതിയ ഫ്‌ളക്‌്‌സുമായാണ് ഉസ്‌മാന്‍ ചിറ്റില്ലപ്പിള്ളിയുടെ വസതിക്കു മുന്നില്‍ എത്തിയത്.
ചിറ്റിലപ്പിള്ളി ജസീറയ്‌ക്ക് അഞ്ച് ലക്ഷം കൊടുക്കമെന്നു ഏറ്റിട്ടണ്ടെങ്കില്‍ വാക്കു പാലിക്കണം. വസതിക്കുമുന്നിലുള്ള കുത്തിയിരിപ്പ് വലിച്ചു നീട്ടി രംഗം വഷളാക്കരുതെന്നും പ്രശ്‌നം മാന്യമായി പരിഹരിക്കണമെന്നും ഈ ഗാന്ധി ഭക്തന്‍ നിര്‍ദ്ദേശിച്ചു. ജസീറയുടെ സമരം കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുമെന്നും. രാഷ്ടീയക്കാര്‍ക്ക് മുതലെടുക്കാന്‍ ജസീറ കരുവാകരുതെന്നും ഇംഗ്ലി ഉസ്‌മാന്‍ പറഞ്ഞു.
ഒരാള്‍ കൂടി വസതിയ്‌ക്ക് മുന്നില്‍ എത്തിയതോടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയിലെ വാച്ച്‌മാന് പിന്നെയും കൗതുകം. കുറേ ദിവസങ്ങളായി വീടിനു മുന്നില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു ഇനിയെങ്കിലും അവസാനമായല്ലോ എന്നാണ് ആശ്വാസം.
ഇംഗ്ലി ഉസ്‌മാന്‍ അതിരാവിലെ തന്നെ ഇവിടെ എത്തിയെന്ന് വാച്ച്‌്‌മാന്‍ പറഞ്ഞു.സൗഹൃദ സംഭാഷണങ്ങളുടെ ഭാഗമായി കയ്യില്‍ കരുതിയിരുന്ന തന്റെ പോരാട്ട ചിത്രങ്ങളും ഉസ്‌മാന്‍ മതിലിനിടയിലൂടെ വാച്ച്‌മാനെ കാണിക്കുന്നുണ്ടായിരുന്നു
നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ പോലീസിന്റെ കണ്ണ് വെട്ടിച്ചു ജസീറ ഓടി രക്ഷപ്പെട്ടു
കൊച്ചി
പോലീസിനെ കണ്ണ് വെട്ടിച്ചു ജസീറ ഓടി രക്ഷ്രപ്പെട്ടു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയക്കു മുന്നില്‍ സമരം നടത്തി വന്നിരുന്ന ജസീറ ഇന്നലെ നാടകീയമായ സംഭവങ്ങളെ വീണ്ടും ത്രില്ലിലാക്കിയാണ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
മണല്‍ മാഫിയക്കെതിരായ പോരാട്ടത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാഗ്‌ദാനം ചെയ്‌ത അഞ്ച് ലക്ഷം രൂപയുടെ പുരസ്‌കാരം പിന്‍വലിച്ചതോടെ ജസീറ സമരം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജസീറ മഹിളാ മന്ദിരത്തിലേക്കു കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടത്. ജസീറയുടെ മക്കളെ പോലീസ് കാക്കാനാട് ശിശുക്ഷേമ സമിതിയിലേക്കു മാറ്റി. സമരത്തിന്റെ പേരില്‍ മക്കളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജസീറയ്‌ക്ക് എതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇന്നലെ വളരെ നാടകീയമായ സംഭവവികാസങ്ങളാണ് ജസീറയെ ചുറ്റിപ്പറ്റി ഉണ്ടായത്. ബുധനാഴ്‌ച സമരത്തിന്റെ വേദി ജസീറ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജസീറയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിനകത്തേക്കു മാറ്റിയിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തികരുമായി ബന്ധപ്പെട്ട സംഘര്‍ഷം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഉണ്ടായത്. ഇതിനിടെ ജസീറയ്‌ക്കു നേരെയും ബലപ്രയോഗം ഉണ്ടായി. എസ്‌ഐയുടെ ചുതമലയുണ്ടായിരുന്ന എഎസ്‌ഐ ഷംസുദ്ദീന്‍ ജസീറയെ അസഭ്യം പറഞ്ഞതായി പറയപ്പെടുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക സനീറയോടൊപ്പം ജനറല്‍ ആശുപത്രിയിലേക്കു ഒടുവില്‍ യാത്രതിരിച്ചു. ഇതിനിടെയാണ് ജസീറ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പണം പിന്‍വലിച്ചതായ വാര്‍ത്ത അറിഞ്ഞത്. ഇതോടെ തന്റെ സമരം പിന്‍വലിച്ചതായി ജസീറ പറഞ്ഞു. ഇതോടെ കുട്ടികളെ ഏറ്റെടുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേയും കീഴിലുള്ള കാക്കനാട്ടുള്ള മന്ദിരത്തിലേക്കു കൊണ്ടുപോകാനായിരുന്നുപോലീസിന്റെ ശ്രമം. കുട്ടികളുമൊത്ത് ഒരു ബസില്‍ കയറുകയും ചെയ്‌തു എന്നാല്‍ കുട്ടികളെ ഉടനെ നിര്‍ബന്ധിച്ചു പുറത്തിറക്കി നടുറോഡില്‍ കുത്തിയിരുന്നു. പോലീസിനൊപ്പം പോകില്ല എന്നറിയിച്ചു.ഇതിനിടെ വീണ്ടും മഹിളാമന്ദിരത്തിലേക്കു ജസീറയെ മാറ്റാനായി ശ്രമം. .ഇതോടെ ജസീറ ഒരു മുന്നറിയിപ്പും നല്‍കാതെ ഇറങ്ങി ഓഠുകയായിരുന്നു.
പോലീസ് പിന്തുടര്‍ന്നു അവരെ പിടികൂടാനും ശ്രമിച്ചില്ല. ജസീറയ്‌ക്കെതിരെ നിലവില്‍ കേസോ പരാതിയോ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പോലീസിനു ഇവരെ പിടികൂടാനോ താല്‍പ്പര്യമില്ല.
ഇതേസമയം ജസീറയെ മര്‍ദ്ദിച്ചതായ സംഭവം നിയമസഭയിലും എത്തി. ഇതുസംബന്ധിച്ചി ആഭ്യന്തര മന്ത്രിയുടെ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപരക്ഷം ബഹളമുണ്ടാക്കി. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതിയില്‍ ജസീറയ്‌ക്കെതിരെ ജൂവനൈല്‍ ആക്‌ട ്‌പ്രകാരം കേസെടുക്കുമെന്നും സ്റ്റേഷനില്‍ ജസീറയ്‌ക്ക് മര്‍ദ്ദനം ഏറ്റിട്ടില്ലെന്നും അഭ്യന്തര മന്ത്രി സഭയില്‍ വിശദീകരിച്ചു.
പാലാരിവട്ടം ജനമൈത്രി് സ്‌റ്റേഷനില്‍ പോലീസിനു മദമിളകി വനിതാ കോണ്‍സ്‌റ്റബിളിനെ കമ്മീഷണര്‍ മുതുകില്‍ ഇടിച്ചു
കൊച്ചി
പാലാരിവട്ടം ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസ് അടക്കമുള്ള പോലീസുകാര്‍ക്കു നിയന്ത്രണം കൈവിട്ടു
. കൂട്ടപ്പോരിച്ചിലിനിടെ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസ് വനിതാ പോലീസുകാരിയുടെ മുതുകില്‍ ഇടിച്ചു.ഇന്നലെ രാവിലെ 12 മണിയോടെ ജസീറിയെ നീക്കം ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ജസീറയെ പാലാരിവട്ടം സ്‌റേറ്റഷിനില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പോലീസ് കമ്മീഷണറുടെ നിയന്തണം തെറ്റിയത്.
തന്റെ മക്കളെ തന്നില്‍ നിന്നു വേര്‍പെടുത്തി പോലീസ് പിടിച്ചുകൊണ്ടുപോകുകയാണെന്നു സംശയിച്ച ജസീറ നിലത്തുകിടന്നു.ഇതോടെ പോലീസുകാര്‍ പിടിച്ചുവലിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിലായി. ചാനല്‍ പടയ്‌ക്കു മുന്നില്‍ നിലത്തുവീണു കിടന്നുരുണ്ട ജസീറ മക്കളെ വിട്ടു പോകാന്‍ വിസമ്മതിച്ചതോടെ സംഗതി കൂടുതല്‍ വഷളായി. ഇതോടെ കൂടുതല്‍ വനിതാ പോലീസുകാര്‍ രംഗത്ത് എത്തി.
ഇതിനിടെ ഒരു വനിതാ കോണ്‍സ്‌റ്റബിള്‍ ജസീറയെ എടുത്തു പൊക്കാന്‍ ശ്രമിച്ചു .ഇതോടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി നില്‍ക്കുകയായിരുന്ന കമ്മീഷണറുടെ നിയന്തണം തെറ്റി. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചു പോലീസ് കമ്മീഷണര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ വനിതാ കോണ്‍സ്‌റ്റബിളിന്റെ മുതുകില്‍ ഇടിച്ചു. ഇടിയേറ്റ വനിതാ കോണ്‍സ്‌റ്റബിള്‍ കണ്ണീരോടെ രംഗം വിട്ടു. മാധ്യമ പ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഈ വനിതാ കോണ്‍സ്‌റ്റബിളിനെ വിലക്കി. സംഭവത്തിനു ശേഷം ഈ വനിതാ കോണ്‍സ്‌റ്റബിള്‍ മുങ്ങി.
ഇതേസമയം ജസീറയ്‌ക്കു ഭക്ഷണവുമായി എത്തിയ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സനീറയെ കമ്മീഷണര്‍ പുലഭ്യം പറഞ്ഞതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. സനീറയെ ഒഴിവാക്കി ജസീറയെ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയില്ലെന്നു മനസിലായതോടെ ഒടുവില്‍ സനീറയേയും ജസീറിയേയും കുട്ടികളോടും ഒപ്പം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി,.
കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൊണ്ടുപാകുവാന്‍ എത്തുമെന്ന് പോലീസ് പറഞ്ഞു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നിലെ കുത്തിയിരിപ്പ് സമരം നിര്‍ത്തി. ബുധനാഴ്‌ച ജസീറ സമരം പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിലേക്കു മാറ്റിയിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തനിക്ക് വാഗ്‌ദാനം ചെയ്‌ത അഞ്ച് ലക്ഷം രൂപ തനിക്ക് വാങ്ങിത്തരാന്‍ പോലീസ് ഇടപെടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതില്‍ ഇടപെടാനാവില്ലെന്നായിരുന്നു പോലീസ് നിലപാട്.ഇതോടെയാണ് ജസീറ പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ജസീറ പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ എത്തിയതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാരും രംഗത്തെത്തി. ചിറ്റിലപ്പിള്ളി വാഗ്‌ദാനം ചെയ്‌ത തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാമെന്ന് ചിറ്റിലപ്പിള്ളി ഉറപ്പു പറഞ്ഞിട്ടും അത് അംഗീകരിക്കാതെ ജസീറ നടത്തുന്ന സമരം സിപിഎം സ്‌പോണ്‍സര്‍ ചെയ്‌ത പരിപാടിയാണെന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസുകാരും പോലീസും തമ്മിലും ഏറ്റുമുട്ടല്‍ നടന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നുു ഇന്നലെ പാലാരിവട്ടം ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളുടെ അരങ്ങേറ്റം.
2014 ഫെബ്രുവരി 5, ബുധനാഴ്‌ച
കൊച്ചിയില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിലും ട്വിറ്റര്‍ മിറര്‍
കൊച്ചി:സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കളത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിക്കുന്നതിനുള്ള ട്വിറ്റര്‍ മിറര്‍ കൊച്ചി മത്സരത്തിലും. ഞായറാഴ്‌ച്ച അമ്മ കേരള സ്‌ട്രൈക്കേഴ്‌സും ചെന്നൈ റൈനോസും തമ്മില്‍ കൊച്ചിയില്‍ നടക്കുന്ന മത്സരത്തിലാണ് ഗ്രൗണ്ടിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുന്നതിനായി മൈക്രോ ബ്ലോഗായ ട്വിറ്റര്‍, ട്വിറ്റര്‍ മിറര്‍ സ്ഥാപിക്കുന്നത്.
മൈക്രോ ബ്ലോഗായ ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റഡാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ചേര്‍ന്ന് ട്വിറ്റര്‍ മിറര്‍ ഗ്രൌണ്ടില്‍ സ്ഥാപിക്കുന്നത്. ട്വിറ്റര്‍ മിററില്‍ സെലിബ്രിറ്റികള്‍ എടുക്കുന്ന ചിത്രങ്ങള്‍ തത്സമയം തന്നെ ട്വിറ്റര്‍ ഫീഡ്‌് വഴി ആരാധകരിലേക്കെത്തും. സെലിബ്രിറ്റി പരിപാടികളുടെ ചിത്രങ്ങള്‍ തത്സമയം ആരാധകരിലേക്കെത്തിക്കുന്നതിനായി ട്വിറ്റര്‍ മിററുകള്‍ സ്ഥാപിക്കുന്നത് പതിവുള്ള ട്വിറ്റര്‍ ഇതാദ്യമായാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ചേരുന്നത്. കഴിഞ്ഞ മാസം 25ന് ആരംഭിച്ച സി സി എല്ലിന്റെ ഇത് വരെ കഴിഞ്ഞ എല്ലാ മത്സരത്തിലും ഗ്രൗണ്ടില്‍ ട്വിറ്റര്‍ മിറര്‍ സ്ഥാപിച്ചിരുന്നു.
പട്ടിയെ പേടിച്ച് ലൈന്‍ മാന്‍ പോസ്‌റ്റിനു മുകളില്‍
കൊച്ചി
ചേരാനല്ലൂരില്‍ പേപ്പട്ടി ശല്യം. പുറകെഓടിവരുന്ന പട്ടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പോസ്‌റ്റ് അല്ലാതെ മാര്‍ഗമില്ലെന്ന് കെഎസ്‌ഇബി ജീവനക്കാര്‍.
ഒരാഴ്‌ചക്കിടെ ആറുപേരെയാണ് പേപ്പട്ടി കടിച്ചത്. എന്നാല്‍ പേപ്പട്ടികളെ കൊന്നൊടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ ഇപ്പോഴും മൗനത്തിലാണ്. പട്ടിയെ പേടിച്ച് ഡ്യൂട്ടിചെയ്യാന്‍ പോലും ആര്‍ക്കും ചേരാനല്ലൂരിലേക്ക് എത്താനാവില്ല. പിന്നാലെ വരുന്നത് പട്ടിയാണോ , പേപ്പട്ടിയാണോ എന്നു പറയാനുമാവില്ല. അഞ്ച്‌പേരെ കടിച്ചു ഗരുതരമായി പരിക്കേല്‍പ്പിച്ച പേപ്പട്ടിയെ നാട്ടുകാര്‍ അടിച്ചുകൊന്നിട്ട് ഒരാഴ്‌ച കഴിഞ്ഞില്ല. പട്ടികളുടെ വിളയാട്ടം തുടരുകയാണ്.
ചിറ്റൂര്‍ ചേരാനല്ലൂരിലെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥനായിരുന്നു പട്ടിയുടെ ഒടുവിലത്തെ ഇര. കടിയേറ്റ ഇയാള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പേപ്പട്ടിയെകൊണ്ട് പൊറുതിമുട്ടി പരാതിയുമായി പഞ്ചായത്തില്‍ എത്തിയ നാട്ടുകാരോട് പേപ്പട്ടിയെ കൊല്ലാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നു പറഞ്ഞ് അധികൃതര്‍ കയ്യൊഴിഞ്ഞു. തുടര്‍ന്ന് കൊച്ചിന്‍ കോര്‍പ്പറേഷനെ സമീപിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായിില്ല. ഇനി പട്ടിയെ തുരത്താന്‍ എന്താണ് മാര്‍മെന്നറിയാതെ പേടിച്ചു കഴിയുകയാണ് ജനം.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ -കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാര് സ്ഥാപനങ്ങളം അവഗണിക്കുന്നു
കൊച്ചി
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇന്റേണല്‍
കംപ്ലെയ്‌ന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര് നിയമം
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവഗണിക്കുന്നു.
സ്‌ത്രീകള്‍ ജോലി ചെയ്യുന്ന
സ്ഥാപനങ്ങളില്‍ എല്ലാം ഇത്തരത്തിലുള്ള സമിതികള്‍ രൂപീകരിക്കണമെന്നാണ് നിയമം.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളും സമിതി
രൂപീകരിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വാക്കിലോ
,നോക്കിലോ പ്രവൃത്തിയിലോ സ്‌ത്രീ അപമാനിതയായാല്‍ ആദ്യം ഇടപെടല്‍ ഉണ്ടാകേണ്ടത്
തൊഴില്‍ ഇടങ്ങളില്‍ തന്നെയാണ്. കേന്ദ്ര നിയമം ഇത് വ്യവസ്ഥ ചെയ്യുന്നു. പരാതി
പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തേണ്ടത് ഓരോ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന
ഇന്റേണല്‍ കംപ്ലെയ്‌ന്റ് കമ്മിറ്റി ആയിരിക്കണം. പരാതി ശരിയെന്നു .തെളിഞ്ഞാല്‍
സമിതി സ്ഥാപനമേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ സ്ഥാപന മേധാവി
ബാധ്യസ്ഥനാണ്. മാത്രമല്ല തുടര്‍ന്നുള്ള നിയമ നടപടികളും ഈ റിപ്പോര്‍ട്ടിനെ
അധീകരിച്ചായിരിക്കും.
ഇത്തരം സമിതികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന്
50,000 രൂപവരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.എന്നാല്‍ കൊച്ചി നഗരസഭ
അടക്കം പല സര്‌ക്കാര്‍ സ്ഥാപനങ്ങളും ഇനിയും സമിതി രൂപീകരിച്ചിട്ടില്ല. 2013ലാണ്
പാര്‍ലമെന്റ് ഇതു സംബന്ധിച്ച ഒരു നിയമം പാസാക്കിയത്. അതുവരെ സുപ്രിംകോടതി വിധി
നടപ്പിലാക്കണമായിരുന്നു. അത് പലസ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല
എന്നുമാത്രമല്ല,2013ലെ പാര്‍ലമെന്റ് നിയമം പാസാക്കിയതിനു ശേഷവും ഈ സംവിധാനം
നടപ്പിലാക്കാകന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും തയ്യാറാകുന്നില്ല.
സ്ഥാപനത്തിലെ മുതിര്‍ന്ന വനിതാ ജീവനക്കാരിയായിരിക്കും സമിതിയുടെ അധ്യക്ഷ.
അധ്യക്ഷയെ കൂടാതെ രണ്ടില്‍ കുറയാതെ സ്‌ത്രീ പ്രതിനിധികളും ഒരു സര്‍ക്കാര്‍ ഇതര
സന്നദ്ധ സംഘടന പ്രതിനിധിയും സമിതിയില്‍ ഉണ്ടാകണം. സമിതിയിലെ പകുതി അംഗങ്ങള്‍
സ്‌ത്രീകള്‍ ആയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
രാജസ്ഥാന്‍
സര്‍ക്കാരിനെതിരായ കേസില്‍ 1997ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാനമായ
ഉത്തരവാണ് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇത്തരം ഒരു സംവിധാനം
ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ജസീറയുടെ കുത്തിയിരിപ്പ് സമരം സിപിഎം സ്‌പോണ്‍സേര്‍ഡ്
കൊച്ചി
ഡല്‍ഹിയില്‍ നിന്നും ഇന്നലെ എത്തിയ ജസീറിയെ
തുരന്തോ എക്‌സ്‌പ്രസില്‍ നിന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മുന്നില്‍
എത്തിച്ചതിനു പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രതിനിധികള്‍.
കൊച്ചി നഗരം ഇതുവരെ
കണ്ടിട്ടില്ലാത്ത ജസീറ വഴി പോലൂം തെറ്റാതെ ബൈപാസിലെ കൊച്ചൗസേപ്പ്
ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ എത്തി. കയ്യില്‍ രണ്ട് വലിയ ബാഗുകളും
വലിയ കുടയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മുന്നില്‍ കുത്തിയരിപ്പ്
ആരംഭിച്ച ജസീറയ്‌ക്ക് പൊറോട്ടയും കുടിക്കാന്‍ കുപ്പിവെള്ളവും സിപിഎമ്മിന്റെയും
ഡിവൈഎഫ്‌ഐയുടേയും പ്രാദേശിക സഖാക്കള്‍ എത്തിച്ചുകൊടുത്തു.
വിശന്നുവലഞ്ഞ
കുഞ്ഞുങ്ങള്‍ക്ക് കിട്ടിയത് പൊറോട്ടയും വെജിറ്റബിള്‍ കറിയും. കുട്ടികള്‍ ഇത്
ആര്‍ത്തിയോടെ കഴിച്ചു. ജസീറയ്‌ക്ക് മൂത്തകുട്ടി വാരി നല്‍കുന്നുണ്ടായിരുന്നു.
ഇളയകുട്ടി യാത്രാക്ഷീണത്തില്‍ തളര്‍ന്നു ഉറക്കത്തിലും. ചാനലുകളുടെ വാഹനങ്ങളും
ക്യാമറകളും കണ്ടതോടെ ജനങ്ങള്‍ കൂടാന്‍ തുടങ്ങി. ബൈപാസില്‍ വാഹനങ്ങള്‍
നിര്‍ത്തിയാണ് പലരും ജസീറയുടെ പുതിയ സമര മുഖം കാണാനെത്തിയത്.ഇതോടെ ബൈപാസില്‍
ഗതാഗതം സ്‌തംഭിച്ചു. പലര്‍ക്കും കാരണം അറിയില്ലായിരുന്നു. അനാവശ്യസമരമാണിതെന്നു
വാദിച്ചവരെ ഒതുക്കാന്‍ ഡിഫിക്കാരും സിപിഎമ്മുകാരും എത്തി. ജസീറയ്‌ക്കു കൊടുക്കാന്‍
കഴിയില്ലെങ്കില്‍ പാരിതോഷികം കൊച്ചൗസേപ്പ് നിഷേധിക്കട്ടെ എന്നായി
ഡിഫിക്കാര്‍.കൊച്ചൗസേപ്പിനെ കൊച്ചാക്കാന്‍ ഡിഫിക്കാര്‍ നിരത്തിയ ഈ വാദമുഖത്തോട്
ഇന്ന് പ്രസ് ക്ലബില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചൗസേപ്പ് എങ്ങനെ
പ്രതീകരിക്കുമെന്നു കാത്തിരുന്നു കാണാം.
തിരുവനന്തപുരത്തെ സിപിഎമ്മിന്റെ സമരം
ഒറ്റയടിക്കു പൊളിച്ചു കയ്യില്‍ കൊടുത്ത വീട്ടമ്മയ്‌ക്ക് അഞ്ച് ലക്ഷം രൂപ
പാരിതോഷികം പ്രഖ്യാപിച്ചതോടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അനഭിതനായത്.
ഇതിന്റെ പ്രതികാരമായി 2002ല്‍ വീഗാലാന്റില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ
യുവാവിന്റെ ചിത്രം അടക്കമുള്ള ഫോട്ടോ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ
വസതിയ്‌ക്കുമുന്നില്‍ ഡിവൈഎഫ്‌ഐ വെണ്ണല മേഖല കമ്മിറ്റി സ്ഥാപിക്കുകയും ചെയ്‌തു.
കഴിഞ്ഞ 11 വര്‍ഷമായി ഡിഫിക്കാര്‍ക്ക് പ്രസ്‌തുത യുവാവിനോടു തോന്നാത്ത സ്‌നേഹം
പെട്ടെന്നു പൊട്ടിമുളച്ചതിനു പിന്നാലെയാണ് ഈ ജസീറയുടെ സമരത്തിനു പിന്നണിയില്‍
നല്‍കുന്ന സഹായം. എന്നാല്‍ നാളെ ജസീറ മലക്കം മറിയുമോ എന്ന ഭയത്താല്‍ സിപിഎം
സജീവമായി രംഗത്തെത്തിയിട്ടില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)













































