2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

മദ്യപന്റെ സുവിശേഷം

                                     

                                               രണ്ടടിച്ച്‌ ചെറിയ പെരുപ്പിലങ്ങനെ കറങ്ങിനടക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം പെരുപ്പ്‌ ഇറക്കാന്‍ ശ്രമിക്കുന്നവരുടെ കാലം കൂടെയാണിത്‌. നാടെങ്ങും ഡി അഡീഷന്‍ സെന്ററുകള്‍, കുടി നിര്‍ത്തിയവരുടെ സാക്ഷ്യം പറച്ചിലുകല്‍, കുടിയന്‍അറിയാതെ കുടി നിര്‍ത്തി തരുമെന്ന വാഗ്‌ദാനങ്ങള്‍. മലയാളി കുടിക്കാന്‍ ആഗ്രഹിക്കുന്നതോടൊപ്പം തന്നെ കുടി നിര്‍ത്താനും ആഗ്രഹിക്കുന്ന വിചിത്രമായ സാഹചര്യം. തലേന്ന്‌ രാത്രി കുടിച്ച മദ്യത്തിന്റെ വിഷഭാരം തിങ്ങും ശിരസിലേക്കു കതകു തുറന്നിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ കുടി നിര്‍ത്തിയത്‌ ഒരുപാട്‌ പേരെ നിരാശരാക്കി.

നിറവും മണവും മാറി മാറി വന്നിട്ടുണ്ട്‌ മനുഷ്യനോളം പഴക്കമുള്ള മദ്യത്തിന്റെ ചരിത്രത്തിന്‌ .ഇതിന്‌ സുഖമുണ്ട്‌.തീര്‍ച്ചയായും ലഹരിയും അതിനുമപ്പുറം ഒട്ടേറെപ്പേര്‍ക്ക്‌ നാശത്തിലേക്കുള്ള എളുപ്പവഴിയും കാട്ടിക്കൊടുത്തിട്ടുണ്ട്‌ മദ്യം.
?ഇടം മാറുന്നതനുസരിച്ച്‌ വേഷവും വേഗവും രൂപവും മാറുമെന്നേയുള്ളു. കുപ്പിഗ്ലാസിനു പകരം ചിലപ്പോള്‍ പ്ലാസ്റ്റിക്‌ ഗ്ലാസ്‌, അച്ചാറിനു പകരം മറ്റെന്തെങ്കിലും. പൊന്തക്കാടിനു പകരം മൂത്രം നാറുന്ന എതെങ്കിലും ഇടനാഴി.എല്ലുമുറിയെ പണിയെടുക്കുന്നവനു വീടു പറ്റുന്നതിനു മുന്‍പ്‌ രണ്ടരയടിക്കാന്‍ ഇതാണ്‌ മാര്‍ഗം. അവര്‍ക്കു ചില പതിവ്‌ ഇടങ്ങളുണ്ട്‌... രീതികളും. . ചില്ലറയായി മദ്യം വില്‍ക്കുന്ന ഷോപ്പുകളും പരിസരവും സത്യത്തില്‍ ്‌ മറ്റൊരു രാജ്യമാണ്‌. മറ്റൊരു സംസ്ഥാനമാണ്‌ . ഒരു പരിചയവും ഇല്ലാത്തവര്‍ കട്ടയിട്ട്‌ ഒരു പൈന്റ്‌ വാങ്ങി അക്ഷരം ഉരയാടാതെ അടിച്ചുതീര്‍ത്ത്‌ രണ്ടുവഴിക്കു പിരിഞ്ഞു പോകുന്ന വിചിത്ര ബന്ധങ്ങളുടെ സംസ്‌കാരം. . കുപ്പിവാങ്ങാനെത്തുന്നവര്‍ക്ക്‌ സ്‌പെഷ്യലായി മുട്ടബജിയും മുളകുബജിയും കായബജിയും നല്ലഏരിവുള്ള ചമ്മന്തിയും കിട്ടുന്ന രാജ്യം എന്നും ഉത്സവമേളം
ഇവരുടെ കീശയില്‍ നിന്നും സര്‍ക്കാര്‍ ആര്‍ത്തിയോട കയ്യിട്ടുവാരുന്ന നികുതിയാണ്‌ കേരളത്തിന്റെ ധനകാര്യ നട്ടെല്ല്‌. യഥാര്‍ത്ഥത്തില്‍ 10 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന്‌ 150 രൂപ കൊടുത്ത്‌ വാങ്ങുന്ന ഇവര്‍ കൂട്ടംകൂടിയില്ലെങ്കില്‍ കെ.എം മാണിയും തോമസ്‌ ഐസക്കും സുല്ലിട്ട്‌ സലാം പറയും. ബജറ്റിലെ മൊത്തം വരവ്‌ നിയമസഭയില്‍ വായിച്ചിട്ട്‌ കുടിയന്മാരുടെ ഭാഷയില്‍ -ഒന്നും ആയില്ലെന്നു - പറയും.
നല്ലൊരു നാളയില്‍ വീട്ടില്‍ ഇരുന്ന്‌ കുറഞ്ഞത്‌ മോര്‍ഫ്യൂസ്‌ എങ്കിലും അടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ ബിവറേജസിലെ ക്യുവില്‍ അണിചേരുന്ന കണ്ണികളില്‍ ഭൂരിഭാഗവും. അതൊകൊണ്ടായിരിക്കണം കേരളത്തില്‍ ഭാഗ്യം വില്‍ക്കുന്നവരുടെ തിരക്ക്‌ ഏറ്റവും അധികം ബിവറേജസ്‌ ക്യൂവിന്റെ ഓരം പറ്റി കാണപ്പെടുന്നത്‌..
സര്‍ക്കാരിന്റെ വക മദ്യഷാപ്പുകളുടെ ഇരട്ടിയിലധികം ഉണ്ട്‌ കേരളത്തില്‍ ബാറുകള്‍ . രണ്ടു തരം സംസ്‌കാരമാണ്‌ ബാറുകളില്‍. അരണ്ട വെളിച്ചത്തില്‍ മദ്യം രുചിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയാണ്‌ എസി-എക്‌സിക്യൂട്ടീവ്‌ ബാറുകള്‍ തുറന്നിട്ടിരിക്കുന്നത്‌. നിശബ്‌ദതയും സ്വകാര്യതയും ഗ്യാരണ്ടി. അലമ്പില്ല. എക്‌സിക്യൂട്ടിവ്‌ ബാരുകളോട്‌ ചേര്‍ന്നു തന്നെ ഉണ്ടാകും ലോക്കല്‍ ബാറുകള്‍. നല്ല കട്ടിക്ക്‌ ഒന്നരയോ രണ്ടോ വെള്ളം കുറച്ച്‌ നില്‍പ്പനടിച്ച്‌ അത്താഴപട്ടിണിക്കാരന്‍ ഇറങ്ങിപ്പോകുന്ന സന്ധ്യകള്‍. ടാറിന്റെ നിറമുള്ള മദ്യം. കീടം,കരി ഓയില്‍, ടാര്‍, സാധനം,കടുപ്പം , ഓഫായി,വീലായി,ഫിറ്റായി ,കുടിച്ചു കുന്തം മറിഞ്ഞു,കിണ്ടിയായി , ഹാങ്‌ ഓവര്‍ , പിടുത്തം വിടുന്നില്ല, റിപ്പീറ്റ്‌, കട്ടിങ്‌ ,പിരിവെട്ടി പല പല ഇനീഷ്യലുകളിലുള്ള വാളുകള്‍ അങ്ങനെ ഒരുപാട്‌ വാക്കുകള്‍ പുതുഭാഷയില്‍ നിന്നും വേറിട്ട അസ്‌തിത്വവവുമായി ചങ്കുറപ്പിച്ചു നില്‍ക്കുന്നു. ലോക്കല്‍ ബാറുകളിലെ കൗണ്ടറുകള്‍ക്കു ചുറ്റും .
ബാറുകളിലെ സ്വകാര്യതകളില്‍ ഒരുകുപ്പി മദ്യത്തിനു ചുറ്റും പതിവായി ഒത്തുകൂടുന്ന സൗഹൃദസംഘങ്ങളുണ്ട്‌. കുടിക്കുന്നവരെ കുറ്റം പറയുന്നവരെ അല്ലാതെ എന്തിനാണ്‌ മലയാളി ഇങ്ങനെ കുടിക്കുന്നതെന്ന്‌ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ . ആരോഗ്യത്തിനു ഹാനികരമായ ഒന്നെന്ന്‌ ഭരണകൂടം തന്നെ പ്രഖ്യാപിക്കുന്നു. പരസ്യം ചെയ്യുന്നു. പ്രജകള്‍ക്ക്‌ വിതരണവും ചെയ്യുന്നു.
ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌ മദ്യത്തിനും അതിന്റെ ഉപഭോഗത്തിനും.. ലോകത്ത്‌ എവിടെയുമുള്ള ഗോത്രവിഭാഗങ്ങള്‍ മതിഭ്രമം ഉളവാക്കുന്ന പാനീയങ്ങള്‍ കുടിച്ചിരുന്നുവെന്നതിനു ഗോത്ര ചരിത്ര രേഖകള്‍ പലവട്ടം സാക്ഷ്യം പറയും . ലഹരിയുടെ പല രൂപങ്ങള്‍ കാലാകാലങ്ങളില്‍ തലച്ചോറിനെ ഭ്രമിപ്പിച്ചിട്ടുണ്ട്‌. എങ്കിലും രൂപം മാറിമാറി വന്ന മദ്യം ആയിരുന്നു എന്നും ജനപ്രിയം.
മദ്യം സര്‍ഗാത്മകതയോട്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രതിഭകള്‍ക്കും അറിയില്ല അവരുടെ സൃഷ്‌ടികള്‍ കണ്ടും വായിച്ചു ലഹരിപിടിച്ചവര്‍ക്കും അറിയില്ല. ഒന്നറിയാം സര്‍ഗ സൃഷ്‌ടിയുടെ ഉന്മത്ത സൗന്ദര്യം ആസ്വാദകരിലേക്കു പകര്‍ന്നപലരും എല്ലാകാലത്തും മദ്യപിച്ചിരുന്നു. മദ്യപാനത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഹിന്ദിയില്‍ ഒരു സാഹിത്യ പ്രസ്ഥാനം തന്നെ ഉണ്ടായിട്ടുണ്ട്‌.ആലാപ്‌.......
ആലാപ്‌ അങ്ങയേറ്റം അച്ചടക്കത്തോടെ ജീവിച്ച ഹരിവംശ റായ്‌ ബച്ചന്‍ ആയിരുന്നു ഉപഞ്‌ജാതാവ്‌.. മധുശാല ഏറ്റവും പ്രസിദ്ധം..അമിതാബ്‌ ബച്ചന്‍ തന്നെ പിതാവിന്റെ മധുശാല പല സാഹിത്യസദസുകളിലും ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി ഗനഗംഭീര സ്വരത്തോടെ ആലപിച്ചിട്ടുണ്ട്‌.
മദ്യത്തിന്റെയും ഉന്മാദത്തിന്റെയും ലഹരി ഇല്ലാതെ ഗസലിനെക്കുറിച്ചു സങ്കല്‍പ്പിക്കുന്നതുപോലും മഹാഅപരാധം. പണ്ടൊരു കാലത്ത്‌ കലാകാരന്റെ കുടി കലാസൃഷ്‌ടിക്ക്‌ ഒപ്പം ചേര്‍ത്ത്‌ വെച്ച്‌ സങ്കല്‍പ്പിക്കുക അത്ര സാധാരണമല്ലായിരുന്നു. 60 കളിലെ അരാജകജീവിത പശ്ചാത്തലങ്ങളില്‍ കലാകാരന്‍ മദ്യത്തെ കലയുടെ ചിഹ്നമായി തന്നെ കൊണ്ടാടി. . പറഞ്ഞു പറഞ്ഞു ലഹരി കുറഞ്ഞുവെങ്കിലും ജോണ്‍ എബ്രാഹമിന്റെ കുടിയാണ്‌ മലയാളിയുടെ മദ്യപാന ചഷകത്തിന്റെ പാനപാത്രം ഏറ്റവും അധികം നിറച്ചത്‌. ജോണ്‍ കാലത്തെ പലരും ഇപ്പോഴും നിര്‍ത്താതെ കുടിക്കുന്നുമുണ്ട്‌.
പരിചിതവും അപരിചിതവുമായ ചാരായശാലകളില്‍ ജോണിന്റെ കാലഘട്ടം കുടിച്ചുറങ്ങി. അമ്മയറിയാനിലെ ബാലേട്ടന്‍ മാര്‍ക്‌സിസ്റ്റായിരുന്നു. സിനിമയുടെ വസന്തകാലത്ത്‌ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക്‌ സ്റ്റില്‍ ക്യാമറയുമായി പോയി കുടി കമ്പനികളില്‍ കറങ്ങി നടന്നിരുന്ന എന്‍.എന്‍ ബാലകൃഷ്‌ണന്‍ ഇപ്പോഴും നിരത്താതെ കുടിച്ചുകൊണ്ടിരിക്കുന്നു. പലരും പല കാലത്ത്‌ പല രീതികളിലാണ്‌ മദ്യത്തിന്റെ തുടിയിലേക്ക്‌ നിരങ്ങി ഇറങ്ങുന്നത്‌. കുടിച്ചു കുടിച്ചു മയക്കത്തിലേക്കു മരണത്തിലേക്കു മറഞ്ഞപോയവരുടെ പട്ടിക ബിവറേജസിലെ വിലവിവര പട്ടികയേക്കാള്‍ നീണ്ടു കിടിക്കുന്നു.ഇവരൊന്നും കുടിച്ചു മരിച്ചില്ലായിരുന്നുവെങ്കില്‍ മഹാസംഭവങ്ങളാകുമായിരുന്നുവോ .അറിയില്ല.
കേരളം കുത്തിയിരുന്നും ചടഞ്ഞിരുന്നും ചാഞ്ഞിരുന്നും ചാരിനിന്നും കുടിക്കുമ്പോള്‍ ഒരു സംശയം ബാക്കിയാകുന്നു. നമ്മുടെ സ്‌ത്രീകള്‍ എന്താണ്‌ മദ്യപിക്കാത്തത്‌. താല്‍പര്യക്കുറവോ ,സാധ്യത കുറവോ . കുടിയന്‍ എന്ന വാക്കിനു സ്‌ത്രീലിംഗം മലയാള ഭാഷ പോലും അനുവദിച്ചു കൊടുത്തിട്ടില്ല.



നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ തിരക്കിലാണ്‌


ഉടുമ്പുപിടിച്ച ഫ്രാന്‍സിസ്‌


സൂപ്പര്‍ ബൈക്ക്‌


കൊച്ചിയുടെ ജനറം ബസുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നു കോടതി

നഗരസഭയുടെ ജനറം ബസുകള്‍ ജില്ല വിട്ട്‌ സര്‍വീസ്‌ നടത്തരുതെന്ന്‌ ഹൈക്കോടതി. എറണാകുളത്തു നിന്നും കോട്ടയം, തിരുവനന്തപുരം,പാലക്കാട്‌ ,നിലമ്പൂര്‍ ,തൃശൂര്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ്‌ താല്‍ക്കാലിക വിലക്ക്‌
ജനറം ബസുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഏതൊക്കെ പോയിന്റുകള്‍ കവര്‍ ചെയ്യുന്നുണ്ട്‌ , കവര്‍ ചെയ്യുന്നില്ല തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്‌,മൂലം ഒരാഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കാനും ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ , ജസ്റ്റിസ്‌ എ.എം ഷഫീഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. അഡ്വ.കെ.പി പ്രദീപ്‌ ആണ്‌ ഹര്‍ജി നല്‍കിയത്‌. കൊച്ചി നഗരാതിര്‍ത്തിക്കുള്ളില്‍ സര്‍വീസ്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ എന്‍സി മോഫെഡ്‌ ബസുകള്‍ കൊച്ചിക്കു പുറത്തേക്കു കൊണ്ടുപോയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌.

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസനം ഇഴയുന്നു


കാര്‍ വിറ്റാല്‍ പുലിവാല്‍


കാലിടറാതെ ഓണം ,മദ്യവില്‍പ്പന കറഞ്ഞു


                                             കേരളത്തിലെ ഓണക്കാലത്തെ മദ്യ വില്‍പ്പന കുറഞ്ഞു. ഇത്തവണ ഓണത്തിനു കുടിച്ചു പൂസായവരില്‍ മുന്നില്‍ ചാലക്കുടിയാണോ, അങ്കമാലിയാണോ എന്നതല്ല കേരളര്‍ക്കു മൊത്തം മദ്യത്തോടുള്ള താല്‍പ്പര്യം കുറയുന്നു എന്ന നല്ല വാര്‍ത്തയാണ്‌ അല്‍പ്പം വേദനയോടെ ബിവറേജ്‌ കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. .

ഇത്തവണ അത്തം മുതല്‍ പത്തു ദിവസം 326 കോടി രൂപയുടെ മദ്യമാണ്‌ ബീവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റത്‌ . കഴിഞ്ഞ വര്‍ഷം 333 കോടി രൂപയായിരുന്നു. നടപ്പ്‌ സാമ്പത്തിക വരഷത്തില്‍ മദ്യ വില്‍പ്പന അഞ്ച്‌ ശതമാനം കുറഞ്ഞു.
ബിവറേജസ്‌ കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനയുടെ കണക്കുകള്‍ ഇന്നലെയാണ്‌ ഔദ്യോഗികമായി പുറത്തു വിട്ടത്‌. അത്തം മുതല്‍ അവിട്ടം വരെയുളള കാലത്ത്‌ 326 കോടി രൂപയുടെ മദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റത്‌ .കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ്‌ കോടി കുറവ്‌ ഉണ്ടായി.
മുന്‍ വര്‍ഷങ്ങളേക്കാള്‍ ആപേക്ഷിച്ച്‌ ഓണക്കാലത്തെ മദ്യ വില്‍പ്പന 16ശതമാനം വരെ ഉയര്‍ന്നിരുന്നു. സാധാരണ ബിവറേജ്‌ ഔട്ട്‌ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്ന ദിവസം ഉത്രാടദിവസമായിരുന്നു. പക്ഷേ ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഒന്‍പതു ശതമാനത്തിന്റെ കുറവാണ്‌ ഉത്രാടദിവസം മദ്യവില്‍പ്പനയില്‍ ഉണ്ടായത്‌. 3.76 കോടി രൂപയുടെ മദ്യം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 42.2 കോടരൂപയുടെ മദ്യമാണ്‌ വിറ്റഴിച്ചിരുന്നതെങ്കില്‍ ഇത്തവണ 38.61 കോടിയുടെ മദ്യമാണ്‌ വിറ്റിരിക്കുന്നത്‌.
അഞ്ച്‌ ശതമാനം നികുതി വര്‍ധിപ്പിച്ചതോടെ വിലകൂടിയ ശേഷവും ബിവറേജസ്‌ കോര്‍പ്പറേഷന്റെ വരുമാനതതില്‍ കുറവുണ്ടായി. വില്‍പ്പനയിലും കുറവുണ്ടായി.ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള മാസങ്ങള്‍ എടുക്കുകയാണെങ്കില്‍ അഞ്ച്‌ ശതമാനത്തോളെ മദ്യത്തിന്റെ വില്‍പ്പന കുറവുണ്ടായി 5.30 ലക്ഷം കെയ്‌സുകളുടെ വില്‍പ്പനയിലാണ്‌ കുറവുണ്ടായിരി#്‌ക്കുന്നത്‌.
മദ്യവില്‍പ്പന കുറഞ്ഞതിനു പിന്നില്‍ തങ്ങളായിരുന്നുവെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഈ ചാനലുകളിലെ ബോധവല്‍ക്കരണം കണ്ടും കേട്ടും പലരും കുടി നിര്‍ത്തിയതായും പറയപ്പെടുന്നു. എന്നാല്‍ പച്ചക്കറി മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വിലകയറിയതിനാല്‍ കീശചുരുങ്ങുകയും ഫുള്‍ വാങ്ങുവാന്‍ ഉദ്ദേശിച്ചയാള്‍ പൈന്റ്‌ ആയിക്കുറച്ചതും ആണ്‌ ഇത്തവണ്‌ മദ്യ വില്‍പ്പന കുറയാന്‍ കാരണമെന്നു പ്രതിപക്ഷവും പറയുന്നു..എന്തായാലും ഇങ്ങനെ പോയാല്‍ ഇനി ഒരു അഞ്ചു വര്‍ഷം കൂടി ഉമ്മന്‍ ചാണ്ടി ഭരിച്ചാല്‍ കേരളം മദ്യരഹിത ഓണനിലാവ്‌ കണ്ടുറങ്ങുന്ന കാലം വരുമെന്നുറപ്പിക്കാം. 

2013 സെപ്റ്റംബർ 24, ചൊവ്വാഴ്ച

അരൂര്‍ ട്രെയിന്‍ ദുരന്തം ഒരു വര്‍ഷം പിന്നിടുമ്പോഴും വാഗ്‌ദാനങ്ങളും കണ്ണീരും ബാക്കി


                                   തീരദേശ റെയില്‍വെയില്‍ അരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം ഉണ്ടായ ട്രെയിന്‍ ദുരന്തത്തിനു ഓരു വര്‍ഷം പൂ#്‌ത്തിയായി. ദുരന്തത്തിനു ശേഷമുള്ള വാഗ്‌ദാനങ്ങളൊന്നും റെയില്‍വെ ഇതുവരെ നടപ്പാക്കിയില്ല.

2012 സെപ്‌തംബര്‍ 23നാണ്‌ രണ്ടു വയസുകാരന്‍ നെല്‍സണ്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിക്കാന്‍ ഇടയായ ദുരന്തം ഉണ്ടായത്‌.
റെയില്‍വെയുടെ അനാസ്ഥയാണ്‌ ദുരന്തത്തിനു ഇടയാക്കിയതെന്നു സംഭവദിവസം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നാട്ടകാര്‍ ട്രെയിനുകള്‍ തടഞ്ഞു പ്രതിഷേഥിച്ചിരുന്നു. രാത്രി തന്നെ ലെവല്‍ ക്രോസില്‍ കാവല്‍ക്കാരനെ നിയമിക്കാന്‍ നടപടിയുണ്ടായി. ചെന്നൈയില്‍ നിന്നും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി.. രണ്ടു ലക്ഷം രൂപവീതം മരണമടഞ്ഞ കുടുംബങ്ങള്‍ക്ക്‌ സഹായവും നല്‍കി . എന്നാല്‍ റെയില്‍വെ അധികൃതര്‍ ജോലി നല്‍കുമെന്ന വാഗ്‌ദാനം നടപ്പായില്ല. കാര്‍ ഓടിച്ചിരുന്ന സുമേഷ്‌ തന്നെയായിരുന്നു കാറിന്റെ ഉടമ . അതുകൊണ്ട്‌ തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ ലഭിക്കാന്‍ അര്‍ഹത ഇല്ല. കാര്‍ ട്രെയില്‍ ഇടിച്ച്‌ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതിന്റെ ഇ്‌ന്‍ഷുറന്‍സ്‌ തുക ബാങ്കില്‍ കടം തീര്‍ക്കാന്‍ പോലും തികഞ്ഞില്ല. 70,000 രൂപ ഇനിയും അടച്ചു തീര്‍ക്കാനുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ മാത്രം നല്‍കി കടമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. മരിച്ചവരെല്ലാം കുടുംബാംഗങ്ങളുടെ നെടുംതൂണുകള്‍ ആയിരുന്നു. പെരുമണ്‍ ദുരന്തത്‌ില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും റെയില്‍വെയില്‍ ജോലി ചെയ്‌ത രീതി നിലനില്‍ക്കുമ്പോഴാണ്‌ മതിയായ നഷ്ടപരിഹാരം നല്‍കാതെയും ജോലിയും നല്‍കാതെയും റെയില്‍വെ നിസംഗത തുടരുന്നത്‌്‌.
അരൂര്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക്‌ അപകടം ഉണ്ടായ വില്ലേജ്‌ റോഡില്‍ നിന്നും റോഡ്‌ നിര്‍മ്മിക്കുമെന്നും വാഗ്‌ദാനം ഉണ്ടായിരുന്നു . ട്രെയിന്‍ വരുന്നതു കാണുന്നതിനു തടസമായി നില്‍ക്കുന്ന കാട്‌ യഥാസമയം വെട്ടിക്കളയുമെന്നും ഉദ്യോഗഗസ്ഥര്‍ പ്രഖ്യാപിച്ചിരുന്നു .എന്നാല്‍ അതൊന്നും നടന്നില്ല . പ്രതിഷേധം ഉണ്ടായപ്പോള്‍ കാവല്‍ക്കാരനെയും ഗെയിറ്റും സ്ഥാപിക്കുക മാത്രമാണ്‌ റെയില്‍വെ ചെയ്‌തത്‌.


2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

സൈക്കിളിലേക്കൊരു മടക്കയാത്ര


കൊച്ചി: ഗാന്ധിജയന്തി ദിനത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണാരോഗ്യദൗത്യം, വിവിധ ആരോഗ്യസേവനദാതാക്കള്‍, വിദ്യാഭ്യാസവകുപ്പ്, ഗാന്ധിഭവന്‍, പൊലീസ്, എക്‌സൈസ്, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജീവിതശൈലീരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൈക്കിളിലേക്കൊരു മടക്കയാത്ര പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം സെപ്തംബര്‍ 23ന് ഉച്ചയ്ക്കുശേഷം രണ്ടിന് കളക്‌ട്രേറ്റില്‍ ജില്ല കളക്ടറുടെ ചേമ്പറില്‍ ചേരും. യോഗത്തിനുള്ള നോട്ടീസ് ഇതിനകം അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധസംഘടന പ്രതിനിധികള്‍ക്കും യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അറിയിച്ചു.
ഗോശ്രീ റോഡില്‍ ചാത്യാത്ത് പള്ളിക്കുസമീപത്തു നിന്നാരംഭിച്ച് എറണാകുളം രാജേന്ദ്രമൈതാനിയിലാണ് സൈക്കിള്‍ ദിനാചരണ പരിപാടി സമാപിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സിനിമതാരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ പങ്കെടുക്കും. വാരാചരണക്കാലത്ത് ഓരോ ദിവസവും പ്രത്യേക വിഭാഗങ്ങള്‍ക്കായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും. ഒക്‌ടോബര്‍ മൂന്നിന് വ്യവസായമേഖല കേന്ദ്രീകരിച്ച് ഇന്‍ഫോപാര്‍ക്കിലും നാലിന് സര്‍ക്കാര്‍ ഓഫീസുകളിലും അഞ്ചിന് തൊഴിലാളികള്‍ക്കിടയിലും ആറിന് ജനപ്രതിനിധികള്‍ക്കിടയിലും ഏഴിന് അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കിടയിലും എട്ടിന് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ജീവിതശൈലി രോഗ പ്രതിരോധത്തിന്റെ ഭാഗമായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും.

 വിവിധ ആരോഗ്യവിഭാഗങ്ങള്‍ ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ദിനത്തില്‍ തുടക്കം കുറിക്കും. ആയുര്‍വേദ വകുപ്പിന്റെ ജീവനി പദ്ധതി, ഹോമിയോ, ആരോഗ്യവകുപ്പുകളുടെ ജീവിതശൈലി രോഗ പ്രതിരോധ പ്രവര്‍ത്തനം എന്നിവയാണ് തുടങ്ങുക. ഗാന്ധിജയന്തി ദിനത്തില്‍ രാജേന്ദ്രമൈതാനിയില്‍ വിപുലമായ പരിശോധന ചികില്‍സംവിധാനങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കും. ദേശീയഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ സ്‌ക്രീനിങ് പ്രോഗ്രാമുകള്‍, യോഗ പരിശീലനം, ആഹാരരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സ്‌കൂള്‍ ഇന്‍ഫ്ര: 13 കോടിയുടെ പദ്ധതിയുമായി ജില്ല പഞ്ചായത്ത്


കൊച്ചി: ഹയര്സെക്കന്ഡറി സ്കൂളുകളുടേയും ആരോഗ്യ സ്ഥാപനങ്ങളുടേയും വികസനത്തിനായി ജില്ല പഞ്ചായത്ത് 13 കോടി രൂപയുടെ സ്കൂള്ഇന്ഫ്ര പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍-24) രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് ജില്ലാപഞ്ചായത്ത് ഹാളില്നിര്വഹിക്കും.
ഹയര്സെക്കന്ഡറി, വൊക്കേഷണല്ഹയര്സെക്കന്ററി വിഭാഗത്തിന് നിശ്ചിത മാനദണ്ഡ പ്രകാരമുള്ള ക്ലാസ് റൂമുകളും ലാബുകളും ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ദോസ് പി.കുന്നപ്പള്ളി പറഞ്ഞു. പദ്ധതിയിലൂടെ 27 സ്കൂളുകളില്ലാബുകളും, ക്ലാസ് റൂമുകളും നിര്മ്മിച്ചു നല്കും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്ചേരുന്ന ഉദ്ഘാടന യോഗത്തില്ബെന്നി ബഹനാന്എം.എല്‍. മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ബിന്ദു ജോര്ജ്, സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ അഡ്വ.സാജിത സിദിഖ്, വത്സ കൊച്ച് കുഞ്ഞ്, ബാബു ജോസഫ്, കെ.കെ സോമന്‍, എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്പി.ടി ജോര്ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്റഷീദ് തുടങ്ങിയവര്പങ്കെടുക്കും.

ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം ~ഒക്‌ടോബര്‍ നാലിന്


കൊച്ചി

ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഒക്ടോബര്നാലിന് ജില്ലയില്ജീവിതശൈലീ രോഗ നിര്ണയ കാമ്പയിന്സംഘിടിപ്പിക്കും. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിമര്ദം, അമിതവണ്ണം എന്നിവ നേരത്തെ കണ്ടെത്തുന്നതിനും ജീവിതശൈലീ ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും രോഗികള്ക്ക് സ്വാഭാവിക ജീവിതം നയിക്കുന്നതിനുള്ള സഹായം രോഗികള്ക്ക് ലഭ്യമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
 ഒക്ടോബര്നാലിന് നടക്കുന്ന കാമ്പയിന്വഴി ജില്ലയിലെ പരമാവധി പേരുടെ സ്ക്രീനിങ് നടത്തി, രോഗ സാധ്യതയുള്ളവരേയും  രോഗികളേയും കണ്ടെത്തി ജീവിതശൈലീ ക്രമീകരണത്തിന് പ്രേരിപ്പിക്കുകയും സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ജില്ലയിലെ എല്ല ബ്ലോക്കുകള്‍, നഗരസഭകള്‍, കൂടുതല്പേര്ജോലി ചെയ്യുന്ന തൊഴില്സ്ഥാപനങ്ങളിലും ക്യാമ്പുകള്സംഘടിപ്പിക്കും. ദേശീയ ആരോഗ്യ ഗ്രാമീണ ദൗത്യത്തന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലാണ് ക്യാമ്പുകള്നടക്കകുക. കൊച്ചി സഹകരണ മെഡിക്കല്കോളേജ്, .എം. എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്ഒക്ടോബര്നാലിന് നടക്കും
.  

വടുതല ഓണാഘോഷം


കൊച്ചി: വടുതല സമാജം റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയും കുടുംബസംഗമവുംഇന്ന് (സെപ്റ്റംബര്‍ 22) രാവിലെ നടക്കും. പഴമ്പിള്ളി തോമസ് നഗറില്‍ രാവിലെ9-30ന് പൂക്കളം തീര്‍ത്തു പരിപാടി ആരംഭിക്കും. 10- മണിക്ക് ത്രീ-എഫ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജര്‍ എസ്. മധുസൂദനന്‍ ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടി ഉദ്്ഘാടനം ചെയ്യും. 10.30-ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര പഴമ്പിള്ളി തോമസ് നഗറില്‍ നിന്ന് ആരംഭിച്ച് തട്ടാഴം റോഡ് , ഡോണ്‍ബോസ്‌കോ റോഡ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ റോഡ്, സ്‌ക്കൂള്‍ പടി എന്നിവടങ്ങളില്‍ കൂടി പഴമ്പിള്ളി തോമസ് നഗറില്‍ തിരിച്ചെത്തും. ഘോഷയാത്രയില്‍ മഹാബലിയുടെയും, വാമനന്‍ന്റെയും, രൂപങ്ങള്‍ കൂടാതെ കുട്ടികളുടെ പ്രച്ഛന്ന വേഷങ്ങളും ഉണ്ടായിരിക്കും. 11-30 ന് നടക്കുന്ന കലാ സാംസ്‌ക്കാരിക യോഗത്തില്‍ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ എസ് .രാധാകൃഷ്ണന്‍ മുഖ്യാതിഥിയും കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര വിശിഷ്ടാതിഥിയും ആയിരിക്കും.
സമാജം റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് കെ.കെ.മുരളി അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍ സെക്രട്ടറി എന്‍.എസ്.മണി, കൗണ്‍സിലര്‍ മണികണ്ഠരാജ്, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചീഫ് വിപ്പ് മുരളീധരന്‍, റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ ടി.ജി.ജോസഫ് എന്നിവര്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ഓണസദ്യയും ഉണ്ടായിരിക്കും. കൂടാതെ തിരുവാതിരക്കളി , നാടന്‍പാട്ടു മത്സരം, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികള്‍ , വടംവലി മത്സരം എന്നിവയും ഉണ്ടായിരിക്കും. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കായി നറുക്കെടുപ്പു നടത്തി ബംബര്‍ ഓണ സമ്മാനങ്ങളും വിതരണം ചെയ്യും.

ദുലീപ്‌ ട്രോഫി: രോഹന്‍ പ്രേം, സന്ദീപ്‌ വാര്യര്‍, സി പി ഷാഹിദ്‌ ദക്ഷിണ മേഖലാ ടീമില്‍

ദുലീപ്‌ ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിലേക്ക്‌ മലയാളികളായ
രോഹന്‍ പ്രേം, സന്ദീപ്‌ വാര്യര്‍, സി പി ഷാഹിദ്‌ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ രഞ്ചി ട്രോഫിയില്‍ കേരളത്തെ നയിച്ചത്‌ ഓള്‍ റൗര്‍ കൂടിയായ രോഹന്‍ പ്രേം
ആയിരുന്നു. അണ്ടര്‍ 23 എമര്‍ജിംഗ്‌ കപ്പില്‍ തിളങ്ങിയ സന്ദീപ്‌ വാര്യര്‍ ഇര്‍ഫാന്‍ പഠാന്‌ പകരം ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടം കൈ സ്‌പിന്നറായ സി പി ഷാഹിദ്‌ കഴിഞ്ഞ രഞ്ചി ട്രോഫിയില്‍ 26 വിക്കറ്റുകള്‍ വീഴ്‌ത്തി മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഒക്ടോബര്‍ മൂന്നിന്‌ ചെന്നൈയിലാണ്‌ ദുലീപ്‌ ട്രോഫി തുടങ്ങുന്നത്‌.
ഇത്തവണത്തെ ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍- ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ആതിഥേയരാകും. ഒക്ടോബര്‍ 10 മുതല്‍ 21 വരെ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങള്‍ . 10 മുതല്‍ 13 വരെ സെമിഫൈനല്‍ മത്സരങ്ങളും 17 മുതല്‍ 21 വരെ ഫൈനല്‍ മത്സരങ്ങളുമാണ്‌ നടക്കുക. ഇതാദ്യമായാണ്‌ കേരളം ദുലീപ്‌ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ വേദിയാകുന്നത്‌. സോണല്‍ തലത്തില്‍ നടക്കുന്ന ദുലീപ്‌ ട്രോഫി ബി സി സി ഐയുടെ ഏറ്റവും അഭിമാനകരമായ ടൂര്‍ണ്ണമെന്റാണ്‌്‌. രാജ്യത്തെ സീനിയര്‍ - ജൂനിയര്‍ താരങ്ങള്‍ ദുലീപ്‌ ട്രോഫിക്കുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. സെമിഫൈനല്‍- ഫൈനല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
2003ലാണ്‌ അവസാനമായി ദുലീപ്‌ ട്രോഫി മത്സരം കേരളത്തില്‍ നടന്നത്‌.

അന്ന്‌ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എലീറ്റ്‌ സി യും പ്ലേറ്റ്‌ ബിയും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. അതിന്‌ മുമ്പ്‌ 2 തവണ ദുലീപ്‌ ട്രോഫി മത്സരങ്ങള്‍ക്ക്‌്‌ കേരളം വേദിയായിട്ടുണ്ട്‌. 1985 ഒക്ടോബറില്‍ നോര്‍ത്ത്‌- വെസ്‌റ്റ്‌ സോണുകള്‍ തമ്മിലുള്ള സെമിഫൈനലും 1981 ല്‍ നോര്‍ത്ത്‌- സൗത്ത്‌ സോണുകള്‍ തമ്മിലുള്ള മത്സരവും തിരുവനന്തപുരത്താണ്‌ നടന്നത്‌.



കാണികള്‍ പീഢിപ്പിച്ചു ,റഫ്‌റി കൊടിചുരുട്ടി


ഇന്‌്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലും ഇത്‌ പീഢന കാലം. മത്സരം നിയന്ത്‌്രിക്കാനെത്തിയ റഫ്‌റിയെ പോലും വെറുതെ വിടുന്നില്ല. കളിയും വേണ്ട വിസിലും വേണ്ട , കൊടിയും വേണ്ടെന്നു ഉറക്കെ ഉറക്കെ പറഞ്ഞു കണ്ണീരും കയ്യില്‍ ബാഗുമായി റഫ്‌റി കളിക്കളം വിട്ടുപോകുന്നതിനു ഇംഗ്ലണ്ടിലെ സൗത്താംപടണ്‍ സാക്ഷ്യംവഹിച്ചു. എഫ്‌ എ കപ്പില്‍ വെയ്‌റന്‍ യൂത്തും പിറേലി പൈററ്റ്‌സ്‌ യൂത്ത്‌ ടീമുമായുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെയാണ്‌ ഈ കദനകഥ നടന്നത്‌.

കാണികളുടെ ലൈംഗിക ചുവകലര്‍ന്ന കളിയാക്കലുകള്‍ക്ക്‌ ഇരയായ റഫ്‌റി മത്സരത്തിനിടെ കളിക്കളം വിട്ടു. 21കാരി ഷെല്‍ബി ഡേവിസ്‌ എന്ന ഫുട്‌ബോള്‍ വനിതാ റഫ്‌റിയാണ്‌ രണ്ടാം പകുതിവരെ പിടിച്ചു നിന്നശേഷം കൊടിചുരുട്ടിയത്‌. മത്സരം ഒന്നാം പകുതി പിന്നിടുമ്പോള്‍ പൈററ്റ്‌സ്‌ 2-0നു പിന്നിലായിരുന്നു. പൈററ്റ്‌സിലെ കളിക്കാരില്‍ ഒരാളുടെ പിതാവാണ്‌ ലൈംഗികചുവ കലര്‍ന്ന കളിയാക്കലുകള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. . ആദ്യ പകുതിയില്‍ പരമാവധി ക്ഷമിച്ചു കോര്‍ണര്‍ ഫ്‌ളാഗിനടുത്തും ടച്ച്‌ ലൈനിനടുത്തും ചെല്ലുമ്പോഴായിരിക്കും ഇയാളുടെ അഭ്യാസം. ആദ്യമൊക്കെ ചിരിച്ചുതള്ളി എന്നാല്‍ പിന്നെ കൂടിക്കൂടി വന്നതോടെ പാവം റഫ്‌റിക്കു പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം പകുതിതുടങ്ങി 30 -ാം സെക്കന്റില്‍ തന്നെ ഷെല്‍ബി കൊടിചുരുട്ടി. ഇക്കാര്യം എഫ്‌ എ അധികൃതരെ അറിയിച്ചിട്ടുണ്ട്‌. പൈറ്ററ്റ്‌സ്‌ ടീമിനെതിലെ നടപടി ഉണ്ടാകുമെന്നാണ്‌ സൂചന 

ജെയിംസ്‌ ബോണ്ട്‌ കാര്‍ 22 വര്‍ഷത്തിനുശേഷം നിരത്തില്‍





          ബോണ്ട്‌ ചിത്രങ്ങളെ അനശ്വമാക്കിയ റോജര്‍മൂര്‍ ഉപയോഗിച്ച 1962 മോഡല്‍ വോള്‍വോ നിരത്തില്‍. 22 വര്‍ഷം മുന്‍പു കണ്ടെത്തിയ ഈ കാര്‍ ഇപ്പോഴാണ്‌ അതിമനോഹരമാക്കി മാറ്റി പഴയ ഫോമില്‍ നിരത്തിലെത്തിച്ചത്‌.

ഷോണ്‍ കോണറിയ്‌ക്കു ശേഷം ജെയിംസ്‌ ബോണ്ടിനു ജീവന്‍ നല്‍കിയ എക്കാലത്തേയും മികച്ച ബോണ്ടുകളിലൊരാളാണ്‌ റോജര്‍ മൂര്‍ .അദ്ദേഹത്തിന്റെ ബോണ്ട്‌ ചിത്രങ്ങളിലേക്കുള്ള വരവിനു കാരണമായ 1960 കളിലെ പ്രസിദ്ധമായി ദി സെയിന്റെ എന്ന ടെലിവിഷന്‍ സീരിയലി്‌ലാണ്‌ ഈ കാര്‍ പ്രത്യക്ഷപ്പെടുന്നത്‌.സമൂഹത്തിലെ വമ്പന്‍സ്രാവുകള്‍ക്കെതിരെ റോബിന്‍ഹുഡിനെപ്പോലെ ഒറ്റയ്‌ക്കു പോരാടുന്ന റോജര്‍ മൂറീന്റെ സൈമണ്‍ ടെംപ്‌ള്രര്‍ ബോണ്ട്‌ ചിത്രങ്ങളിലേക്കുള്ള കാല്‍വെയ്‌പായെങ്കില്‍, ഈ കഥാപാത്രത്തിന്റെ ഒപ്പം വോള്‍വോ പി -1800 കൂപ്പെ സ്ഥിരമായി പ്രത്യക്ഷപ്പെടുമായിരുന്നു. സീരിയല്‍ വിട്ടു .റോജര്‍ മൂര്‍ ഹോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആയതോടെ കാറും ഉപേക്ഷിക്കപ്പെട്ടു. എല്ലാവരും അക്കാര്യം മറന്നു. പിന്നീട്‌ ബോണ്ട്‌ കഥാപാത്രത്തില്‍ വേഷമിട്ടു ബോറടിച്ചു.റോജര്‍മൂറും രംഗംവിട്ടു. കാലം ഏറെ കടന്നുപോയി. എല്ലാവരാലും വിസ്‌മരിക്കപ്പെട്ടു നോര്‍ത്ത്‌്‌ വെയില്‍സിലെ ഒരു ഗരാഷില്‍ കിടന്നിരുന്ന കാര്‍ 1991ല്‍ കെവി്‌ന്‍ പ്രൈസ്‌ എന്ന കാര്‍ പ്രേമിയാണ്‌ കണ്ടെത്തുന്നത്‌.
എന്നാല്‍ ഇതു കെവിന്റെ കൈവശം എത്തുന്നതിനു 1997വരെ കെവിനു കാത്തിരിക്കേണ്ടി വന്നു.
ഈ വോല്‍വോ പി -1800നും ഏറെ സവിശേഷതയുണ്ട്‌ റോജര്‍ മൂര്‍ ഉപയോഗിച്ചിരുന്ന ഒര്‍ജിനല്‍ പി-1800നു പുറമെ അത്തരത്തല്‍ മൂന്നെണ്ണം മാത്രമെ കമ്പനി നിര്‍മ്മിച്ചിട്ടുള്ളു. കാര്‍ പഴയ പോലെയാക്കിയ 

2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

Karichal Chundan steals the thunder on Champakkara waters





Karichal Chundan, captained by Tommy Antony and rowed by Y’s Men’s Club, Vyttila, emerged winners of Champakkara Boat Race-2013, organised by Eroor-Perikkad Boat Club, Maradu Municipality and Kochi Corporation, in Champakkara backwaters on Sunday.
The winners were presented the coveted T K Ramakrishnan Trophy by Maradu Municipal Chairman T K Devarajan. However, goof-ups by the organisers mellowed down the thrill of the boat race.
Some spectators remarked that the organisers had failed to stick to the time schedule of the competitions and the finale was delayed for more than a hour. Moreover, the finale of the snake boat category was held in a tense situation as an ‘A’ grade boat sank at the finishing point.
“There was nobody to take away the sunken boat from the track of the final competition. I feared that three snake boats and the ‘A’ grade boat would collide at the finishing point,” a spectator said.
However, the smart oarsmen prevented a mishap and presented a photo finish to the spectators in the finale.
Apart from the powerful performance of Karichal Chundan, the  performance of Thanniyan, captained by K R Ratheesh and rowed by Thandoni Thuruthu, was another highlight of the race.  They edged out St Sebastian No. 1 to emerge winner in the ‘A’ grade boat category.
In the ‘B’ grade boat category, Jibi Thattakan, captained by V S Roopesh and rowed by Korumkotta Boat Club, came first and Sreemurugan, led by Vishak Sabhu and rowed by Thaniyam Yuva Sakthi Boat Club, stood second. 
As many as 23 boats, including four snake boats, had participated in the competition. Excise Minister K Babu inaugurated the boat race. Actor Manoj K Jayan was the special guest of the programme.

ഇടുക്കി ഡാം തുറക്കും, തുറക്കില്ല





കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എറണാകുളം ,ഇടുക്കി ജില്ലകള്‍ മുള്‍മുനയിലാണ്‌. ഇടുക്കി അണക്കെട്ട്‌ തുറന്നേക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ്‌ പെരിയാറിന്റെ അരികിലുള്ളവര്‍ ആശങ്കയിലായത്‌.എന്നാല്‍ മഴമാറി വെയില്‍ തെളിഞ്ഞതോടെ ഇടുക്കി ഡാം അടുത്ത ദിവസങ്ങളിലൊന്നും തുറക്കേണ്ടെന്നു തീരുമാനിച്ചു


പരമാവധി സംഭരണശേഷിയിലേക്ക് അടുത്തുകൊണ്ടിരുന്ന ഇടുക്കി ഡാം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ. കറുപ്പന്‍കുട്ടി വ്യക്തമാക്കി. രാവിലെ ഡാം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കയ്ക്കാണ് ഇതോടെ താല്‍ക്കാലിക വിരാമമായത്. അണക്കെട്ടു പ്രദേശത്തെ മഴയും നീരൊഴുക്കും കുറഞ്ഞതിനാലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഡാമിലെ ജലനിരപ്പിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 2402.52 അടി യായിരുന്ന ജലനിരപ്പ് ഞായറാഴ്ച രാവിലെയോടെ 2401.69 അടിയിലേക്ക് താഴ്ന്നിട്ടുണ്ട്. അണക്കെട്ടിലെ വെള്ളം 24 മണിക്കൂറിനുള്ളില്‍ ഒരടിയോളം കുറഞ്ഞ സാഹചര്യം പരിഗണിച്ചാണ് കെഎസ്ഇബിയുടെ തീരുമാനം. മഴ മാറിനില്‍ക്കുന്നതിനാല്‍ വരുന്ന മണിക്കൂറുകളില്‍ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നു ദിവസം മുന്‍പു വരെ തുടര്‍ന്ന കനത്ത മഴയിലാണ് ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തത്. എന്നാല്‍ രണ്ടു ദിവസമായി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാകേന്ദ്രവും വ്യക്തമാക്കിയിരുന്നു. ഡാം തുറക്കുമെന്ന് പേടിച്ച് പെരിയാറിന്റെ തീരത്തുനിന്നുള്‍പ്പെടെ ജനങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിപ്പോയിരുന്നു. അതേസമയം മഴ ഇനിയും കനത്താല്‍ ഡാം തുറക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കിയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നെയ്റോബിയിലെ വെടിവെയ്പില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും

   




       

All Muslims leave' order... then gang target victims who can't name Prophet's mother:  masked gunmen slaughter 43 in Kenyan mall and terrorists blog attack live on twitter

              

  കെനിയയില്‍ തലസ്ഥാനമായ നെയ്റോബിയിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവെയ്പില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീധര്‍ നടരാജന്‍, പരാംശു ജെയ്ന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. അല്‍-ക്വയ്ദയുമായി ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദ സംഘമായ അല്‍ ഷബാബ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അല്‍ ഷബാബ് സംഘം ആക്രമണം നടത്തിയത് തങ്ങളുടെ സംഘത്തില്‍പെട്ടവരാണെന്ന് വ്യക്തമാക്കിയത്. 39 പേരാണ് ശനിയാഴ്ച ഉണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. 150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാത്ത സംഭവത്തെ ശക്തമായി അപലപിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കെനിയ ദു:ഖം പങ്കിടുന്നതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഫ്രഞ്ച് സ്ത്രീകളും രണ്ട് കാനഡ സ്വദേശികളും ഉള്‍പ്പെടും. പരിക്കേറ്റവരില്‍ അമേരിക്കന്‍ പൌരന്‍മാരും ഉണ്ടെന്ന് നെയ്റോബിയിലെ യുഎസ് എംബസി അറിയിച്ചു. ഞായറാഴ്ച രാവിലെയും ഷോപ്പിംഗ് സെന്ററില്‍ തീവ്രവാദികളും കെനിയന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏതാനും പേരെ കെട്ടിടത്തിനുള്ളില്‍ ബന്ദികളാക്കി വെച്ചിട്ടുമുണ്ട്. ബന്ദികളുടെ ജീവന് ഭീഷണിയുളളതിനാല്‍ കരുതലോടെയാണ് സുരക്ഷാസേന മുന്നേറുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ശ്രദ്ധിച്ച് തീവ്രവാദികള്‍ സൈനിക നീക്കം മുന്‍കൂട്ടി അറിയുമെന്ന സാധ്യതയെ തുടര്‍ന്നാണിത്. 1998 ല്‍ കെനിയയിലെ യുഎസ് എംബസിക്കു നേരെയുണ്ടായ അക്രമത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ തീവ്രവാദ ആക്രമണമാണിത്. അഞ്ചു തീവ്രവാദികളെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരില്‍ പരിക്കേറ്റ ഒരാള്‍ പിന്നീട് മരണമടഞ്ഞു. നെയ്റോബിയിലെ വെസ്റ്ഗേറ്റ് ഷോപ്പിംഗ് സെന്ററിലാണ് തോക്കുധാരികള്‍ അക്രമം നടത്തിയത്. നെയ്റോബിയിലെ പ്രവാസികള്‍ ഏറെയെത്തുന്ന സ്ഥലമാണ് വെസ്റ്ഗേറ്റ് ഷോപ്പിംഗ് സെന്റര്‍. നേരത്തെയും സൊമാലിയന്‍ തീവ്രവാദികള്‍ സെന്ററിനെതിരേ ഭീഷണി മുഴക്കിയിരുന്നു.കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം മാളിന്റെ പ്രവേശന കവാടത്തിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്.