2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

മഴവില്‍ റസ്‌റ്റോറന്റ്‌ പൊളിച്ചില്ല ... കലക്ടര്‍ക്കെതിരെ കോടതി അലക്ഷ്യക്കേസ്‌



പെരിയാര്‍ തീരത്തെ മഴവില്‍ റസ്റ്റോറന്റ്‌ പൊളിക്കാനുള്ള അവസാന തീയതി അവസാനിച്ചു. സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും റസ്റ്റോറന്റ്‌ പൊളിക്കാന്‍ നടപടിയായിട്ടില്ല.
നദീതട സംരക്ഷണ നിയമങ്ങള്‍ ലംഘിച്ച്‌ ആലുവയില്‍ പെരിയാല്‍ തീരത്ത്‌ നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ്‌ പൊളിക്കണമെന്ന്‌ സുപ്രിംകോടതി ഉത്തരവ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തള്ളി. കെട്ടിടം പൊളിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ രണ്ടിനു അവസാനിച്ചിരുന്നു എന്നാല്‍ ഇതുവരെ കെട്ടിടം പൊളിച്ചു നീക്കുകയോ വാടകക്കാരെ മാറ്റുകയോ ചെയ്‌തിട്ടില്ല. റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനവും തുടരുന്നു. ഒരാഴ്‌ചക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യത്തിനു കലക്ടര്‍ക്കെതിരെ സുപ്രിംകോടതിയില്‍ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
ജൂലൈ രണ്ടിനു പ്രഖ്യാപിച്ച വിധിയില്‍ ഒക്ടോബര്‍ രണ്ടിനകം പെരിയാര്‍ തീരം കയ്യേറി നിര്‍മ്മിച്ച റസ്റ്റോറന്റ്‌ പൊളിച്ചു നീക്കണമെന്നു സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. .ഈ വിധി നടപ്പിലാക്കേണ്ടിയിരുന്നത്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറാണ്‌. അതിനാല്‍ കലക്ടര്‍ കോടതി അലക്ഷ്യം നടത്തിയെന്ന്‌ ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഒരാഴ്‌ചത്തെ സാവകാശത്തിനു ശേഷം കോടതി അലക്ഷ്യം കാട്ടിയെന്നു വ്യക്തമാക്കി സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിക്കെതിരെ നല്‍കിയ റിവ്യ ഹര്‍ജി പരിഗണനയ്‌ക്ക്‌ എടുക്കാതിരുന്ന സാഹചര്യത്തില്‍ സെപ്‌തംബര്‍ 30നു മുന്‍പ്‌ ഒഴിയാന്‍ ആവശ്യപ്പെട്ട്‌ വാടകക്കാരന്‌ ഡിടിപിസി അധികൃതര്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഒരു വര്‍ഷം കൂടി കാലാവധി ഉള്ളതിനാല്‍ നഷ്ടപരിഹാരം നല്‍കാതെ ഒഴിയില്ലെന്ന നിലപാടിലായിരുന്നു കരാറുകാരന്‍.
തോട്ടക്കാട്ടുകര മണപ്പുറം റോഡിനു അഭിമുഖമായി പെരിയാര്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ ആലുവ പരി്‌സ്ഥിതി സംരക്ഷണ സംഘമാണ്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. മൂന്നു മാസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്ന്‌ വിധിവന്നത്‌ ജൂലൈ രണ്ടിനാണ്‌ സംസ്ഥാന സര്‍ക്കാര്‌ ഒന്നാം പ്രതിയും കൂടാതെ കെടിഡിസി ,ജില്ലാ കലക്ടര്‍, ഡിടിപിസി ,റിവര്‍ പ്രൊട്ടക്‌്‌ഷന്‍ കൗണ്‍സില്‍, നഗരസഭ എന്നിവരെയും പ്രതികളാക്കിയാണ്‌ പരിസ്ഥിതി സംരക്ഷണ സംഘം ഹര്‍ജി നല്‍കിയിരുന്നത്‌.

പാക്കിസ്ഥാനിലെ ക്രിസ്‌ത്യന്‍ പള്ളിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചു


പാക്കിസ്ഥാനില്‍ ക്രിസ്‌ത്യന്‍ പള്ളിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ന്യനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ മുരളീധരന്‍ നിര്‍വഹിച്ചു.
തീവ്രവാദം ലോകത്ത്‌ ആകെ വ്യാപിച്ചിരിക്കുകയാണ്‌. ജനങ്ങള്‍ ജാഗ്രതയോട ഇരിക്കേണ്ടതാണെന്ന്‌ മുരളീധരന്‍ പറഞ്ഞു.
കലൂര്‍ ബസ്‌ സ്റ്റാന്‍്‌ഡ്‌ പരിസരത്ത്‌ നടന്ന പരിപാടി സംവിധായകന്‍ തമ്പി കണ്ണന്താനം അഡ്വക്കേറ്റ്‌ കെ.വി സാബു,നെടുമ്പാശേരി രവി ,പി.കെ തോമസ്‌ എന്നിവര്‍ പങ്കെടുത്തു. 

അമൃതം ആരോഗ്യം പദ്ധതിയ്‌ക്കു തുടക്കം


വര്‍ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന അമൃതം ആരോഗ്യം പദ്ധതി ഒരു കോടി ജനങ്ങളിലേക്ക്‌ എത്തുന്നു. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി കെ.വി തോമസ്‌ നിര്‍വഹിച്ചു. എറണാകുളം മഹാരാജാസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആരോഗ്യ വകുപ്പ്‌ മന്ത്രി ജി.എസ്‌ ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രോഗനിര്‍ണയ പരിശോധന ,സ്‌കൂള്‍ വഴി യോഗ പരിശീലനം , സംസ്ഥാനമൊട്ടാകെ മൊബൈല്‍ പരിശോധന, ക്ലിനിക്കുകള്‍ തൊഴിലിടങ്ങളില്‍ ക്ലിനിക്‌ ്‌ക്യാമ്പുകള്‍ എന്നിവയാണ്‌ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്‌. മന്ത്രി കെ.ബാബു ,എംഎല്‍എ ഹൈബി ഈഡന്‍ ,മേയര്‍ ടേടോണി ചമ്മിണി,ജില്ലാ കലക്ടര്‍ ഷെയ്‌ഖ്‌ പരീത്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

കചടതപ ഈമാസം 12 വരെ ഫോര്‍ട്ട്‌കൊച്ചി ഡേവിഡ്‌ ഹാളില്‍



ഭട്ടതിരിയുടെ കൈപ്പട പ്രദര്‌ശനം കചടതപ ഈമാസം 12 വരെ ഫോര്‍ട്ട്‌കൊച്ചി ഡേവിഡ്‌ ഹാളില്‍ നടക്കും
മുന്‍പ്‌ തിരുവനന്തപുരത്തും മുംബൈയിലും നടന്ന പ്രദര്‍ശനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ കൈപ്പട പ്രദര്‍ശനത്തിന്‌ കൊച്ചിയില്‍ വേദി ഒരുക്കുന്നത്‌ കേരളത്തിലെ ഫ്രഞ്ച്‌ ഭാഷാ സാംസ്‌കാരിക കേന്ദ്രമായ അലിയോണ്‍്‌സ്‌ ഫൊണ്‍സൈന്‍സ്‌ ആണ്‌. കഴിഞ്ഞ 30 വര്‍ഷക്കാലം വിവിധ മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി ഭട്ടതിരി എഴുതിയ തലക്കെട്ടുകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ്‌ കചടതപയിലുള്ളത്‌.
രാവിലെ 11 മുതല്‍ വൈകിട്ട്‌ ഏഴുവരെയാണ്‌ പ്രദര്‍ശനം. പ്രദര്‍ശനത്തോടനുബന്ധിച്ച്‌ രണ്ട്‌ ശില്‍പ്പശാലകളും ഒരു മത്സരവും നടത്തും
കചടതപയുടെ ഭാഗമായി 16 വയസിനു താഴെ പ്രായമുള്ളവര്‍ക്കായി ഒരു മത്സരം നടത്തുന്നുണ്ട്‌. അലിയോണ്‍സ്‌ ഫൊണ്‍സൈന്‍സ്‌ കേരള ചീഫ്‌ ആലിസ്‌ ,ഭട്ടതിര,സുന്ദര്‍ രാമനാഥ അയ്യര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

ഭീമന്‍ കടന്നലുകള്‍ കുത്തി 40 പേര്‍മരിച്ചു, 1600പേര്‍ക്ക്‌ പരുക്ക്‌




The hornets of your nightmares: Swarms of massive insects kill more than 40 and injure 1,600 in China
At least 37 patients are in a critical or serious condition in hospitals
Many survivors are now nursing bullet-sized wounds 
'The more you run, the more they chase you' victims say
Species are four times the size of British honeybees
Swarms of deadly hornets have killed more than 40 people and injured more than 1,600 in northern China.
At least 37 patients are in a critical or serious condition in hospitals, according to Shaanxi provincial government. 
Victims of the attack have been left with deep, dark craters in their skin the size of bullet wounds.
Over the past three months the cities of Angkang, Hanzhong and Shangluo have been worst affected. 


പണം പിരിക്കുന്ന സര്‍ക്കാരിനു നല്ല റോഡ്‌ ഉണ്ടാക്കിക്കൊടുക്കാനും കഴിയണം -സുരേഷ്‌ ഗോപി





17 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ ബസുകള്‍ നല്‍കുന്ന പി.രാജീവ്‌ എംപിയുടെ പദ്ധതി റീച്ച്‌ ടു സ്‌കൂള്‍ സിനിമാ താരം സുരേഷ്‌ ഗോപി ഉദ്‌ഘാടനം ചെയ്‌തു..
ജിപിആര്‍എസ്‌ സൗകര്യങ്ങളും വേഗപ്പൂട്ടുകള്‍ സജ്ജമാക്കിയിട്ടുള്ള ഈ വാഹനങ്ങള്‍ സര്‍ക്കാരിനുള്ള ചൂണ്ടു പലകയാണെന്നു സുരേഷ്‌ ഗോപി പറഞ്ഞു. 
കുട്ടികള്‍ക്ക്‌ സുരക്ഷിത ബസുകള്‍ നല്‍കുന്നതിനോടൊപ്പം അവരെ ട്രാഫിക്‌ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പി.രാജീവ്‌ എംപിയുടെ പദ്ധതിയാണ്‌ റീച്ച്‌ ടു സ്‌കൂള്‍. പി.രാജീവിന്റെ എംപി ഫണ്ടില്‍ നിന്നും 17 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ ബസുകള്‍ അനുവദിക്കുന്ന പദ്ധതിയാണിത്‌. ബസുകളുടെ താക്കോല്‍ ദാനവും ഫ്‌ളാഗ്‌ ഓഫും സിനിമാ നടന്‍ സുരേഷ്‌ ഗോപി നിര്‍വഹിച്ചു. സുരക്ഷാ സംവിധാനങ്ങളുള്ള ഈ 17 ബസുകള്‍ സര്‍ക്കാരിനുള്ള ചൂണ്ടു പലകയാണെന്ന്‌ ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്‌ഘാടനം വചെയ്‌തുകൊണ്ട്‌ സുരേഷ്‌ ഗോപി പറഞ്ഞു. 
കേഎസ്‌ആര്‍ടിസി ബസുകളിലും ജീവനു സംരക്ഷണം നല്‍കുന്ന സംവിധാനങ്ങള്‍ വേണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പൈട്ടു. ഉന്നതമായ വ്യക്തിത്വമുള്ള പൗരന്മാരെ ലഭി്‌ക്കാന്‍ ഇത്തരം പദ്ധതികള്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഋഷിരാജ്‌ സിംഗിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ ജീവനു വേണ്ടിയാണ്‌ ശക്തമായ നടപടികള്‍ എടുക്കുന്നതെന്നും സുരേഷ്‌ ഗോപി പറഞ്ഞു.
അതോടൊപ്പം ജനങ്ങളില്‍ നിന്നും പണം പിരിക്കുന്ന സര്‍ക്കാരിനു നല്ല റോഡ്‌ ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പിച്ചു.
ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.. എംപി ഫണ്ട്‌ കൃത്യമായി ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള എംപിയാണ്‌ പി.രാജീവ്‌ എന്ന്‌ ഹൈബി പറഞ്ഞു.ഭാവനാ പൂര്‍ണമായ പദ്ധതികളാണ്‌ പി.രാജീവ്‌ എംപി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു..ചടങ്ങില്‍ മെയര്‍ ടോണി ചമ്മിണി,സംവിധായകന്‍ അമല്‍ നീരദ്‌ കൗണ്‍സിലര്‍ മഹേഷ്‌ എന്നിവര്‍ പങ്കെടുത്തു.
പിരാജീവ്‌ എംപി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ദഥി നടപ്പിലാക്കുന്നതെന്നും പി.രാജീവ്‌ എംപി പറഞ്ഞു.കേന്ദ്രീകൃത കണ്‍ട്രോളിങ്ങ്‌ സംവിധാനമുള്ള ഇത്തരം സുരക്ഷാ ബസുകള്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓവര്‍ സ്‌പീഡ്‌ ,അശ്രദ്ധമായ ഡ്രൈവിങ്ങ്‌ ,സഡന്‍ ബ്രേക്കിങ്ങ്‌, എന്നിവ തടയുന്ന സംവിധാം ഈ ബസില്‍ ഉണ്ടായിരിക്കുന്നതാണ്‌.ജിപിആര്‍എസ്‌ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്‌.ഡ്രൈവിങ്ങ്‌ രീതി അളന്ന്‌ ഡ്രൈവറെ വിലയിരുത്തുന്ന സംവിധാനവും ഉണ്ടായിരിക്കും ഇതു കൂടാതെ അടിയന്തിര ഘട്ടത്തില്‍ സ്‌കൂള്‍ അധികൃതരെയും പോലീസ്‌ , ഫയര്‍ ഫോഴ്‌സ്‌ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഉടന്‍ വിവരം അറിയിക്കുന്നതിനുള്ള സൗകര്യവും ബസിലുണ്ട്‌ 

ഫോറസ്‌്‌റ്റുകാരെ വെള്ളം കുടിപ്പിച്ച രാജവെമ്പാല കീഴടങ്ങി



തട്ടേക്കാടിനു സമീപം ഞായപ്പിള്ളി ഷാപ്പിനു സമീപത്തു നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി. ഞായപ്പിള്ളി പടിഞ്ഞാറേ ഷാജുവിന്റെ വീട്ടുമുറ്റത്തു നിന്നാണ്‌ രാജവെമ്പാലയെ പിടികൂടിയത്‌.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടിയാണ്‌ പാമ്പിനെ കണ്ടത്‌ ഉടനെ തട്ടേക്കാട്‌ പക്ഷി സങ്കേതത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വനപാലകര്‍ എത്തി എന്നാല്‍ ഇരുട്ടത്ത്‌ ടോര്‍ച്ച്‌ ലൈറ്റിന്റെ മാത്രം വെളിച്ചത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായരുന്നില്ല. റെയ്‌ഞ്ച്‌ ഓഫീസര്‍ എംപി സഞ്‌ജയന്റെ നേതൃത്വത്തില്‍ എത്തിയ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ രാജവെമ്പാലയെ ചാക്കില്‍ കയറ്റുവാന്‍ രണ്ടര മണിക്കൂറോളം വേണ്ടിവന്നു.

ആലുവയില്‍ വെളിച്ചം വിതറാന്‍ ഹൈ മാസ്റ്റ്‌ വിളക്കുകള്‍



ആലുവ പമ്പ്‌ കവലയില്‍ ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. നഗരസഭയിലെ പ്രധാന ജംക്‌്‌ഷനില്‍ ആവശ്യത്തിനു വെളിച്ചം ഇല്ല എന്ന പരാതിയെ തുടര്‍ന്നാണ്‌ ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ സ്ഥാപി്‌ക്കുന്നത്‌. പമ്പ്‌ കവലയിലെ തകര്‍ന്ന മീഡിയനു സമീപത്തായാണ്‌ ഹൈമാസ്‌ക്‌ ലൈറ്റുകള്‍ സ്ഥാപിക്കുക. എലൈറ്റ്‌ ,എച്ച്‌പി തുടങ്ങിയ കമ്പനികളുടെ സഹായത്തോടെയാണ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്‌. 40അടിയോളം ഉയരത്തില്‍ എട്ട്‌ ലൈറ്റുകളാണ്‌ ഉണ്ടാകുക. എലൈറ്റ്‌ എന്ന കമ്പനയുടെ സഹകരണത്തോടെ ഏഴര ലക്ഷം രൂപ മുടക്കിയാണ്‌ വെളിച്ചം ഒരുക്കുന്നത്‌.
നിലവിലെ മീഡിയന്‍ പൊളിച്ചു മാറ്റി പുതിയ മീഡിയന്‍ നിര്‍മിച്ച്‌ അതിനു നടുവിലാണ്‌ ലൈറ്റ്‌ പോസ്‌റ്റ്‌ സ്ഥാപിക്കുക. നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌ .നഗരത്തിലെ പ്രധാന കവലകളില്‍ ഒന്നും ആവശ്യത്തിനു വെളിച്ചം ഇല്ലെന്ന പാരാതിയുണ്ട്‌ റെയില്‍വെ സ്റ്റേഷന്‍ സ്‌ക്വയറിലെ ഹൈമാസ്‌റ്റ്‌്‌ ലൈറ്റുകള്‍ കത്താതായിട്ട്‌ മാസങ്ങളായി.
നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും പമ്പ്‌ കവല സന്ദര്‍ശിച്ചു .

സക്രാരി പൊളിക്കാന്‍ ശ്രമിച്ചത്‌ സാത്താന്‍ സേവക്കാര്‍



ആലുവ സെന്റ്‌ ആന്റണീസ്‌ ആശ്രമ ദേവാലയത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കവര്‍ച്ചാ ശ്രമത്തിനു പിന്നില്‍ സാത്താന്‍ പൂജക്കാരായിരുന്നുവെന്നു സംശയം. തിരുവോസ്‌തി കൈക്കലാക്കാനുള്ള ശ്രമം ആണ്‌ ഇതിനു പിന്നിലെന്നു സംശയം.
നേര്‍ച്ച പണം ഇടുന്ന ഭണ്ഡാരപ്പെട്ടികള്‍ ഒഴിവാക്കി സക്രാരി പൊളിക്കാന്‍ ശ്രമിച്ചത്‌ തിരുവോസ്‌തിക്കാണെന്ന്‌ പളളി അധികാരികള്‍ വിശ്വസിക്കുന്നു. സത്താന്‍ ആരാധനയ്‌ക്ക്‌ ഉപയോഗിക്കാന്‍ തിരുവോസ്‌തി പണം നല്‍കി വാങ്ങുന്ന സംഘങ്ങള്‍ ജില്ലയിലുണ്ട്‌. ആശിര്‍വദിച്ച ഒരു ഓസ്‌തി യ്‌ക്ക്‌ 2000 രൂപ വരെ വിലയുണ്ട്‌.കുര്‍ബാനയ്‌ക്ക്‌ ഉപയോഗിക്കുന്ന ഓസ്‌തി ക്രിസ്‌തുവിന്റെ ശരീരം ആയി മാറുന്നുവെന്നാണ്‌ വിശ്വാസം. ഇതിനെ പരമാവധി അവഹേളിച്ച്‌ സാത്താനെ പ്രീതിപ്പെടുത്തുക എന്നതാണ്‌ ബ്ലാക്ക്‌്‌ മാസ്‌ എന്നറിയപ്പെടുന്ന കറുത്ത കുര്‍ബാനയില്‍ ചെയ്യുന്നത്‌. കുര്‍ബാന മധ്യേ ഓസ്‌തി സ്വീകരിക്കുന്നുണ്ടെന്നു ഉറപ്പാക്കേണ്ടതുണ്ടെന്നും കുര്‍ബാനയ്‌ക്കു ശേഷം ബാക്കി വരുന്ന ഓസ്‌തി ഭദ്രമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌.
കളമശേരി,കാക്കനാട്‌,ആലുവ മേഖലകളില്‍ സാത്താന്‍ ആരാധന നടത്തുന്ന സംഘങ്ങളുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. 2010 ല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എറണാകുളം ജില്ലയില്‍ ഇത്തരം 15 കേന്ദ്രങ്ങളുണ്ടെന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 

സൈബര്‍ സ്റ്റേഷന്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല



സംസ്ഥാനത്ത്‌ സൈബര്‍ പോലീസ്‌ സ്‌റ്റേഷന്‍ നിലവില്‍ വന്നു അഞ്ച്‌ വര്‍ഷം പിന്നിട്ടിട്ടും കുറ്റം ചെയ്‌ത ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.. 2009 മുതല്‍ ഇതുവരെ 99 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. വിവരാവകാശ രേഖയിലൂടെ ലഭിച്ചതാണ്‌ ഈ വിവരം.
സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തവയില്‍ അശ്ലീല എസ്‌എംഎസുകള്‍ മുതല്‍ വെബ്‌സൈറ്റിലെ നഗ്ന ചിത്രങ്ങള്‍ വരെയുള്ള കേസുകള്‍ ഉണ്ട്‌. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
സൈബര്‍ നിയമങ്ങള്‍ ശക്തമാണെങ്കിലും ഇതു കൈകാര്യം ചെയ്യുന്നതിലെ വൈദഗ്‌ദ്യക്കുറവാണ്‌ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണം. കേസുകള്‍ നീണ്ടു പോകുന്നതുമൂലം പലപ്പോഴും പരാതിക്കാര്‍ പോലും കേസുകളില്‍ നിന്നും പിന്മാറുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. വര്‍ഷം തോറും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്‌ എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.2012ല്‍ 35 ഉം 2013ല്‍ ഇതുവരെ 14ഉം കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
അന്വേഷണം പൂര്‍ത്തീകരിച്ചതില്‍ ഏഴു കേസുകളില്‍ മാത്രമാണ്‌ വിചാരണ പുരോഗമിക്കുന്നത്‌. രണ്ടു കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കു അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.  

മെട്രോ റെയില്‍വേ സ്‌റ്റേഷന്‌ ഏറ്റെടുക്കുന്ന സ്ഥലത്തിനു തറവില പ്രഖ്യാപിച്ചു



കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നാലു സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില തീരുമാനിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌, പാലാരിവട്ടം, മാധവ ഫാര്‍മസി ജംഗ്‌ഷന്‍, മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്‌ട്‌ എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ക്കായുള്ള ഭൂമിവിലയാണു നിശ്ചയിച്ചത്‌.

പാലാരിവട്ടം ജംഗ്‌ഷനില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനു രണ്‌ടു ഭാഗങ്ങളിലായി 1.03 ഏക്കര്‍ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. സെന്റിന്‌ 22 ലക്ഷം രൂപ നല്‍കാന്‍ ജില്ലാതല പര്‍ച്ചേസ്‌ കമ്മിറ്റി തീരുമാനിച്ചു. മാധവ ഫാര്‍മസി ജംഗ്‌ഷനില്‍ 41 സെന്റ്‌ ഭുമിയാണ്‌ ഏറ്റെടുക്കുന്നത്‌. സെന്റിന്‌ 52 ലക്ഷം രൂപയാണു നിശ്ചയിച്ചത്‌. മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്‌ടിന്‌ എതിര്‍വശവും ഈ വില നല്‍കും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന്‌ എതിര്‍വശത്തെ ഭൂമിക്ക്‌ സെന്റിന്‌ 24 ലക്ഷം രൂപ നല്‍കും.

ലിസി ജംഗ്‌ഷന്‍, എളംകുളം ജംഗ്‌ഷന്‍, കടവന്ത്ര എന്നിവിടങ്ങളിലെ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ഭൂമിക്ക്‌ അടുത്ത യോഗത്തില്‍ വില നിശ്ചയിക്കും. അമ്പാട്ടുകാവ്‌, കുസാറ്റ്‌, തൈക്കൂടം, പേട്ട, ഗാന്ധിഭവന്‍ ഭാഗത്ത്‌ സ്റ്റേഷനുകള്‍ക്കായുള്ള ഭൂമി റവന്യൂ അധികൃതര്‍ കൊച്ചി മെട്രോയ്‌ക്ക്‌ ഉടന്‍ കൈമാറും. 31നകം മെട്രോ റെയിലിന്റെ ഭാഗമായുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്ന്‌ റവന്യൂ അധികൃതര്‍ പറഞ്ഞു.

മുട്ടത്ത്‌ മെട്രോ വില്ലേജ്‌ നിര്‍മാണത്തിനാവശ്യമായ 230 ഏക്കര്‍ ഭൂമി അടിയന്തര വ്യവസ്ഥ പ്രകാരം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായതായി കളക്ടര്‍ പി.ഐ. ഷേക്ക്‌ പരീത്‌ പറഞ്ഞു. രണ്‌ടു ദിവസത്തിനകം വിജ്ഞാപനം പുറത്തിറങ്ങും. 

സുനാമി ഇറച്ചി കണ്ടെത്തുന്നവര്‍ക്കു ഒരു ലക്ഷം



കണ്ണൂര്‍: കൊച്ചി കേന്ദ്രീകരിച്ചു സുനാമി ഇറച്ചി എന്ന പേരില്‍ വില്‍ക്കപ്പെടുന്ന മാംസാവശിഷ്ടങ്ങളുടെ വിപണന റാക്കറ്റിനെ ഉന്മൂലനം ചെയ്യാനായി ബെയ്‌ക്ക്‌ അസോസിയേഷന്‍ ഒരുലക്ഷം രൂപയുടെ സമ്മാനം പ്രഖ്യാപിച്ചു. അറവുശാലകളില്‍നിന്നുള്ള കരളും ഹൃദയവും കൊഴുപ്പും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണു സുനാമി ഇറച്ചിയെന്ന്‌ അറിയപ്പെടുന്നത്‌.

ഭക്ഷ്യമേഖലയില്‍ സുനാമി ഇറച്ചി വിപണനം ചെയ്യുന്നവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണു സമ്മാനം നല്‍കുക. സമ്മാനത്തുകയായ ഒരുലക്ഷം രൂപയുടെ ചെക്ക്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെമിനാറില്‍ ജില്ലാ കമ്മിറ്റിക്കുവേണ്‌ടി പ്രസിഡന്റ്‌ എം.കെ. രഞ്‌ജിത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ പി.എം. ശങ്കരനെ ഏല്‍പ്പിച്ചു.

ബേക്കറികളില്‍ ഇത്തരം ഇറച്ചി ഉപയോഗിക്കുന്നുണെ്‌ടന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി റോയല്‍ നൗഷാദ്‌ സുനാമി ഇറച്ചിയുടെ മാരകമായ ദോഷങ്ങളെക്കുറിച്ചു വിശദീകരിച്ചു. ജില്ലാസെക്രട്ടറി പി.വി. ശൈലേന്ദ്രന്‍, സെക്രട്ടറി എം. നൗഷാദ്‌, ട്രഷറര്‍ കെ.പി. സുരേന്ദ്രന്‍, സ്‌മാര്‍ട്ട്‌ ടീം ഡയറക്ടര്‍ നിവേദ്‌നാഥ്‌ എന്നിവര്‍ പ്രസംഗിച്ചു.

മെട്രോ : സൗത്ത്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ വീതികൂട്ടേണ്‌ടിവരും.




മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി സൗത്ത്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ വീതി കൂട്ടുന്ന കാര്യം പരിഗണിക്കുന്നു. മെട്രോ റെയിലിന്റെ അലൈന്‍മെന്റ്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത്‌ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശവും മൂന്നു മീറ്റര്‍ വീതം വീതികൂട്ടേണ്‌ടിവരുമെന്നു മേയര്‍ ടോണി ചമ്മണി പറഞ്ഞു.

പാലം പൊളിച്ച്‌ പണിയേണ്‌ടതുണേ്‌ടാ എന്നു ചര്‍ച്ച ചെയ്‌തു തീരുമാനിക്കും. അലൈന്‍മെന്റിലെ വ്യത്യാസം നേരിട്ടു കണ്‌ട്‌ മനസിലാക്കാനാണ്‌ പരിശോധന നടത്തിയതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. നിലവിലെ അലൈന്‍മെന്റ്‌ അനുസരിച്ച്‌ സൗത്ത്‌ പാലത്തിന്റെ വടക്കുവശത്തെ നിരയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും എന്നാല്‍ പുതിയ അലൈന്‍മെന്റില്‍ ഭൂമിയേറ്റെടുക്കല്‍ ഒഴിവാക്കാനാകും.

നിലവില്‍ സൗത്തില്‍നിന്നു റെയില്‍വേ ലൈന്‍ കടന്ന്‌ മേല്‍പ്പാലത്തിന്റെ വടക്കുവശത്തുകൂടിയാണ്‌ അലൈന്‍മെന്റ്‌. ഇവിടെ റെയില്‍വേ ലൈന്‍ മുതല്‍ പനമ്പിള്ളിനഗര്‍ ജംഗ്‌ഷന്‍ വരെ സൗത്ത്‌ പാലത്തിന്റെ വടക്കുവശത്ത്‌ ഒരേനിരയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കേണ്‌ടിവരും. പകരം ഉദ്ദേശിച്ചിരിക്കുന്ന രൂപരേഖയില്‍ സൗത്തില്‍നിന്ന്‌ റെയില്‍വേലൈന്‍ കടന്ന്‌ പാലത്തിലെ നടപ്പാതയോടു ചേര്‍ന്നുവരും മെട്രോയുടെ തൂണ്‍.

ഇതുമൂലം പാലത്തിന്റെ വീതി കുറയും. വീതി കൂട്ടുന്നതിനു പാലത്തിന്റെ തെക്കുവശത്ത്‌ റിബണ്‍ പോലെ രണ്‌ടു സെന്റ്‌ സ്ഥലം ഏറ്റെടുക്കും. പുതിയ അലൈന്‍മെന്റ്‌ സ്വീകാര്യമാണെന്നാണു കരുതുന്നതെന്നു മേയര്‍ പറഞ്ഞു. ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, പ്രതിപക്ഷ നേതാവ്‌ കെ.ജെ. ജേക്കബ്‌, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ പി. ശ്രീറാം, ചീഫ്‌ എന്‍ജിനീയര്‍ കേശവചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലപരിശോധനയില്‍ പങ്കെടുത്തു. 

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

നഗരത്തിനെ പച്ചപുതപ്പിക്കാനൊരു വാക്കത്തോണ്‍


കൊച്ചിനഗരത്തെ പച്ചപുതപ്പിക്കുക ലക്ഷ്യവുമായി നടത്തവും ഓട്ടവും കൂടിച്ചേര്‍ന്ന വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഒക്ടോബാര്‍ ആറിനു (ഞായറാഴ്‌ച ) രാവിലെ 7.15നു രണ്ടു ദേികളില്‍ നിന്നും ആരംഭിക്കും . ഒന്ന്‌ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും രണ്ടാമത്തേത്‌ ലുലു മാളിനടുത്തു നിന്നും ആയിരിക്കും തുടങ്ങുക നാലു കിലോമീ്‌റ്റര്‍ വീതമുള്ള ഈ വാക്കത്തോണ്‍ രണ്ടുംഏകദേശം ഒരേസമയം കലൂര്‌ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സമാപിക്കും. 
പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ ,സിനിമാതാരങ്ങള്‍ എന്‌ിവര്‍ വാക്കത്തോണില്‍ പങ്കാളികളാകും

വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നു ള്ള ബോട്ട്‌ സര്‍വീസ്‌ പള്ളിക്കര വരെ




വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നു കാക്കനാട്ടേക്കു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ബോട്ട്‌ സര്‍വീസ്‌ കടമ്പ്രയാറില്‍ പള്ളിക്കര വരെ നീട്ടുന്നു. ഇതു സംബന്ധിച്ചു ഡിപ്പാര്‍ട്ട്‌മെന്റ്‌ തലത്തില്‍ തീരുമാനമായതായി ജലഗതാഗത വകുപ്പ്‌ ഡയറക്ടര്‍ ഷാജി വി. നായര്‍ അറിയിച്ചു. ഇതിനായി കാക്കനാടുനിന്നു കടമ്പ്രയാറില്‍ ഏഴു കിലോമീറ്റര്‍ ചെളിനീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വീഗാലാന്‍ഡിന്‌ അടുത്തായി ബോട്ട്‌ക്ലബിന്റെ ബോട്ടുജെട്ടിയിലാണു തത്‌ക്കാലം എസ്‌ഡബ്ല്യുഡി ബോട്ട്‌ അടുപ്പിക്കുക. പുതിയ റൂട്ടില്‍ ഇന്‍ഫോപാര്‍ക്ക്‌, മനക്കക്കടവ്‌, പുളിശേരിക്കടവ്‌ എന്നിവിടങ്ങളിലും ബോട്ടുജെട്ടികള്‍ പണിയും. ഇവയുടെ നിര്‍മാണം ഇറിഗേഷന്‍ വകുപ്പ്‌ നിര്‍വഹിക്കും.

വൈറ്റില ഹബില്‍ ഇറിഗേഷന്‍ വകുപ്പ്‌ നിര്‍മിച്ച ബേട്ടുജെട്ടിയുടെ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്‌ട്‌. മേല്‍ക്കുരയില്‍ ഷീറ്റ്‌ വിരിക്കലും ഹബില്‍ നിന്നു ജെട്ടിയിലേക്കുള്ള വഴിയില്‍ ടൈല്‍ നിരത്തലുമാണ്‌ അവശേഷിക്കുന്നത്‌. പണി പൂര്‍ത്തിയായാല്‍ ഉടന്‍ ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കാനാണു ജലഗതാഗത വകുപ്പിന്റെ തീരുമാനം.

യാത്രക്കാര്‍ക്കൊപ്പം ഇരുചക്രവാഹനങ്ങളും കയറ്റാന്‍ സാധിക്കുന്ന സ്റ്റീല്‍ ബോട്ടാണ്‌ ഇവിടെ സര്‍വീസ്‌ നടത്തുക. ഒരേസമയം 48 യാത്രക്കാര്‍ക്കും എട്ടു ബൈക്കുകള്‍ക്കും ബോട്ടില്‍ ഇടമുണ്‌ടാകും. ബോട്ടിന്റെ നിര്‍മാണം കണ്ണൂരിലുള്ള കേരള സ്‌റ്റീല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡില്‍ പൂര്‍ത്തിയായിട്ടുണ്‌ട്‌. 52 ലക്ഷം രൂപയാണ്‌ ഒരു ബോട്ടിന്റെ നിര്‍മാണ ചെലവ്‌.

പള്ളിക്കര വരെയുള്ള റൂട്ടില്‍ പണികള്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ കാക്കനാട്ടേക്കു സര്‍വീസ്‌ തുടങ്ങുമെന്ന്‌ എറണാകുളം ബോട്ട്‌ജെട്ടി ട്രാഫിക്‌ സൂപ്രണ്‌ട്‌ എം. സത്യന്‍ പറഞ്ഞു. പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ പള്ളിക്കരയ്‌ക്കു സര്‍വീസ്‌ നീട്ടാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാടിനു പുറമെ വൈറ്റില നിന്നു തേവരയിലേക്കും ബോട്ട്‌ സര്‍വീസ്‌ നടത്തും.

വൈറ്റില ഹബില്‍ ഒന്നര വര്‍ഷം മുന്‍പ്‌ ആരംഭിച്ച ബോട്ടുജെട്ടി നിര്‍മാണം പലഘട്ടങ്ങളിലുണ്‌ടായ തടസം മൂലമാണ്‌ പൂര്‍ത്തിയാകാന്‍ വൈകിയത്‌. ജെട്ടിയില്‍ ബോട്ട്‌ അടുക്കുന്ന ഭാഗത്തെ ചെളി നീക്കലും പ്ലാറ്റ്‌ഫോം നിര്‍മാണവും ബോട്ടിലേക്കു ബൈക്കുകള്‍ കയറ്റുന്നതിനുള്ള പ്രത്യേക സംവിധാനം (റാംപ്‌) ഒരുക്കലുമാണ്‌ ഇറിഗേഷന്‍ വകുപ്പ്‌ ഏറ്റെടുത്തത്‌. ജെട്ടിയുടെ മേല്‍ക്കൂര സ്ഥാപിക്കലും ഇവിടേക്കുള്ള റോഡ്‌ നിര്‍മാണവും വൈറ്റില ഹബ്‌ സൊസൈറ്റിയാണു ചെയ്യുന്നത്‌. ഈ പണികള്‍ രണ്‌ടാഴ്‌ച്ചയ്‌ക്കകം പൂര്‍ത്തിയാകും. ഈ മാസം അവസാനമോ അടുത്തമാസം അദ്യമോ ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കുമെന്നാണ്‌ ജലഗതാഗത വകുപ്പ്‌ അധികൃതര്‍ നല്‍കുന്ന സൂചന.

ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കുന്നതിനു മുന്‍പായി ഇന്ധനം നിറയ്‌ക്കാനായി ഇവിടെ ഫ്യൂവല്‍ സ്റ്റേഷനും ജീവനക്കാര്‍ക്കു വിശ്രമിക്കാനായി സ്റ്റാഫ്‌ റൂമും യാത്രക്കാര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരുക്കണമെന്ന്‌ ജലഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്‌ട്‌. ഫ്യൂവല്‍ സ്റ്റേഷന്റെ കാര്യത്തില്‍ ധരണയായിട്ടില്ലെങ്കിലും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന്‌ ഹബ്‌ അധികൃതര്‍ അറിയിച്ചിട്ടുണ്‌ട്‌. 

ചിയര്‍ ഗേള്‍സിനെ ഇറക്കി തട്ടുകടവ്‌ പുഴ കലക്കിയ സിപിഎമ്മിന്‌ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയരുന്നു.



ചിയര്‍ ഗേള്‍സിനെ ഇറക്കി തട്ടുകടവ്‌ പുഴ കലക്കിയ സിപിഎമ്മിന്‌ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധമുയരുന്നു. പറവൂരില്‍ കഴിഞ്ഞ ആഴ്‌ച നടന്ന വള്ളംകളിയില്‍ ബാംഗളൂരില്‍ നിന്നും ചിയര്‍ഗേള്‍സിനെ ഇറക്കിയതാണ്‌ വിവാദമായിരിക്കുകയാണ്‌. ഇതിന്‌ മുന്‍കയ്യെടുത്ത ഏരിയാ കമ്മറ്റി അംഗങ്ങളുടെ പേരില്‍ നടപടി വേണമെന്ന്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യമുയര്‍ന്നു കഴിഞ്ഞു. ഇത്തരം പ്രവണതകളെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ്‌ സിപിഎം എന്നും അതിനാല്‍ ഇതിനു മുന്‍കയ്യെടുത്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌.

ഏതായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നത കമ്മറ്റികള്‍ ചര്‍ച്ച ചെയ്‌ത്‌ ഉചിതമായ നടപടി ഉണ്‌ടാവുമെന്നാണ്‌ അറിയുന്നത്‌. ചിയര്‍ഗേള്‍സിനെ ഇറക്കിയ നടപടിയില്‍ ഏരിയാക്കമ്മറ്റിയിലെ ഭൂരിഭാഗവും ഇപ്പോള്‍ത്തന്നെ എതിരാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇതിനെതിരായ സംസ്ഥാന കമ്മറ്റിക്ക്‌ പരാതി നല്‍കാനും പറവൂ രിലെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ആലോചിക്കുന്നുണ്‌ട്‌.

എന്നാല്‍ അതിനു മുന്നേ തന്നെ സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതിന്‌ ഉത്തരവാദികളായ നേതാക്കള്‍ക്കെതിരേ നടപടിയുണ്‌ടാകുമെന്നാണ്‌ ലഭിക്കുന്ന സൂചന. പറവൂര്‍ വള്ളംകളിയുടെ ഭാഗമായാണ്‌ കഴിഞ്ഞ 29ന്‌ തട്ടുകടവ്‌ പുഴയില്‍ ചിയര്‍ഗേള്‍സ്‌ നിറഞ്ഞാടിയത്‌. ഒരു വള്ളംകളി വേദിയില്‍ ആദ്യമായാണ്‌ ചിയര്‍ഗേള്‍സ്‌ എത്തുന്നതെന്ന പ്രചാരണത്തോടെയാണ്‌ സംഘാടകര്‍ വള്ളംകളി ആഘോഷമാക്കിയത്‌.

ഒരു ക്ലബ്ബിന്റെ പേരില്‍ സംഘടിപ്പിച്ച വള്ളംകളിയുടെ സംഘാടകര്‍ യഥാര്‍ഥത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമായിരുന്നു. ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ പാര്‍ട്ടി നേതാക്കളില്‍ പലരും വള്ളംകളിക്കു വേണ്‌ടി സജീവമായി രംഗത്തുണ്‌ടായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ വള്ളംകളിയുടെ ഉദ്‌ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു. എന്നാല്‍ വള്ളംകളിക്കു ശേഷം നടന്ന പാര്‍ട്ടി യോഗങ്ങളില്‍ കടുത്ത വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. ചിയര്‍ഗേള്‍സിനെ രംഗത്തിറക്കിയത്‌ നാടിന്റെ സംസ്‌കാരത്തിന്‌ യോജിച്ചതായില്ലെന്നും പാര്‍ട്ടിക്കത്‌ നാണക്കോടുണ്‌ടാക്കിയെന്നും പലരും തുറന്നടിച്ചു.

ഇതിന്‌ മുന്‍ കയ്യെടുത്തവര്‍ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ബംഗളൂരില്‍ നിന്നും ചിയര്‍ ഗേള്‍സിനെ കൊണ്‌ടുവരാന്‍ രണ്‌ടു ലക്ഷം രൂപ മുടക്കിയിരുന്നു. എന്നാല്‍ ഇവര്‍ ബാംഗളൂരില്‍ നിന്നും എത്തിയവരല്ല മലയാളികള്‍ തന്നെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പാര്‍ട്ടി വനിതാ അംഗങ്ങളുള്‍പ്പടെയുള്ളവരാണ്‌ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.



തിളച്ച വെള്ളത്തില്‍ കിടക്കുന്ന ഭൂമിയെ കണ്ടെത്തി



Nearby alien planet six times as big as Earth has unusual plasma 'water-rich' atmosphere with temperatures as high as 280°
Japanese astronomers examined the atmosphere of the alien planet using specialist cameras with a blue filter
Super-Earth Gliese 1214 b is located just 40 light-years outside our solar system and while it has water, it is thought to be uninhabitable
Scientists from the National Astronomical Observatory in Japan said the planet is around 70 times closer than the Earth to its sun

An unusual planet, six times the size of earth, that is located 40 light-years outside our solar system, has been found to have a 'water-rich' atmosphere that has a strange 'plasma form' of water, scientists have said.
Japanese astronomers examined the atmosphere of the alien planet using specialist cameras with a blue filter to observe planetary transits of super-Earth Gliese 1214 b.
The research team said that while its atmosphere is water-rich, the planet is not habitable like our Earth, as it has atmospheric temperatures that reach 280 degrees Celsius.

Internet revolution that could make your TV obsolete:



Millions may be forced to buy new equipment over decision to move Freeview to different part of broadcasting spectrum 
The switchover to a more sophisticated system for broadcasting digital television is scheduled for 2018
Up to 30% of homes might need a new aerial to cope with the changes
Broadcast spectrum freed up will be used for new technology
Millions of people might have to buy new TV aerials and televisions to cope with an internet revolution designed to deliver ‘cutting edge’ services.
Freeview TV and radio channels delivered to 20million homes are to be switched to another part of the broadcasting spectrum and many users are likely to need new equipment to receive them.
Steve Unger, chief technology officer of regulator Ofcom, said: ‘In the future it won’t be just mobiles and tablets connected to the internet; billions of things including cars, crops, coffee machines and cardiac monitors will also be connected, using tiny slivers of spectrum to get online.
‘This is likely to deliver large benefits to society; however there isn’t an unlimited supply of spectrum to meet this extraordinary demand.’

ചിത്രം തീയേറ്ററില്‍ നിന്നോടിച്ചു

രണ്ടു ദിവസം മാത്രമായ തന്റെ ചിത്രം കെക്യൂ എന്ന തന്റെ പുതിയ ചിത്രം കളക്ഷനില്ലെന്ന പേരില്‍ ഒരു ഷോ മാത്രം നടത്തി ചിത്രം മാറ്റിയതായും വിതരണക്കാര്‍ തന്നെ പ്രതിസന്ധിയിലാക്കിയതായും ചിത്രത്തിന്റെ സംവിധായകനും നടനുമായ ബൈജു എഴുപുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ടിപ്പര്‍ വേഗം പാഞ്ഞോട്ടെ , അതു പിന്നെപിരിക്കാം ഇപ്പോള്‍ ഹെല്‍മെറ്റ്‌ ഇല്ലാത്തവരെ പിടിക്കാം


കാലടി മേഖലയില്‍ ടിപ്പര്‍,ടോറസ്‌ ലോറികള്‍ പരസ്യമായി നിയമ ലംഘനം നടത്തുന്നു. ഉദ്യോഗസ്ഥര്‍ കണ്ണടയ്‌ക്കുന്നതായി ആക്ഷേപം. കാലടി ,മലയാറ്റൂര്‍,മറ്റൂര്‍ മേഖലയില്‍ പാറമടകളില്‍ നിന്നും ക്രഷറുകളില്‍ നിന്നും പാറകല്ലുകളും എം സാന്‍ഡുമായി ചീറിപ്പായുന്ന ലോറികളുടെ നിയമലംഘനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ്‌ കണ്ടതായി നടിക്കുന്നില്ല. അനുവദനീയതില്‍ കൂടുതല്‍ പാറക്കല്ല കുന്നുകൂട്ടിയാണ്‌ വാഹനത്തില്‍ കൊണ്ടുപോകുന്നത്‌. പൊടിയും മെറ്റലും ഉള്‍പ്പെടെ കൊണ്ടുപോകുമ്പോള്‍ മറ്റുയാത്രക്കാര്‍ക്ക്‌ ശല്യം ഉണ്ടാകാതിരിക്കാന്‍ ടര്‍പ്പായ ഉപയോഗിച്ചു മൂടണമെന്നാണ്‌ അനുശാസിക്കുന്നത്‌. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളും ചെയ്യാറില്ല. അമിത വേഗവും വണ്ടിയില്‍ നിന്നും തെറിച്ചു വീഴുന്ന പാറക്കല്ലുകളും മറ്റുയാത്രക്കാര്‍ക്ക്‌ ഭീഷണിയാകുകയാണ്‌.
തകര്‍ന്നു തരിപ്പണമായ കാലടി- മലയാറ്റൂര്‍ റൂട്ടിലെ വലിയ കുഴികളില്‍ വാഹനം വീഴുമ്പോള്‍ സൈഡ്‌ ബോഡിയേക്കാള്‍ ഉയരത്തില്‍ സൈഡില്‍ അട്ടിയിട്ടിരിക്കുന്ന കല്ലുകള്‍ വാഹനത്തില്‍ നിന്നും തെറിച്ച്‌ റോഡില്‍ വീഴുന്നത്‌ പതിവ്‌ കാഴ്‌ചയാണ്‌. കാലടി - മലയാറ്റൂര്‍ റോഡിലാണ്‌ വാഹനങ്ങളുടെ മരണപ്പാച്ചിലും അസഹനീയമായിരിക്കുന്നത്‌. ഇക്കാര്യങ്ങള്‍ പലവട്ടം മോട്ടോര്‍വാഹനവകുപ്പ്‌ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇവര്‍ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ്‌ പൊതു പ്രവര്‍ത്തകരുടെ പരാതി. ഇക്കാര്യം പൊതുജനങ്ങള്‍ രാഷ്‌ട്രീയ നേതാക്കളെയും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും ധരിപ്പിച്ചെങ്കിലും ഭൂരിഭാഗം നേതാക്കളും ഉദ്യോഗസ്ഥരും നിശബ്‌ദരാണ്‌.
സ്‌കൂള്‍ സമയത്ത്‌ സര്‍വീസ്‌ നടത്തുന്ന ലോറികള്‍ക്കെതിരെ നാട്ടുകാരും സ്‌കൂള്‍ പിടിഎ ഭാരവാഹികളും രംഗത്തിറങ്ങുമ്പോള്‍ മാത്രമാണ്‌ പോലീസിന്റെ ഭാഗത്ത്‌ നിന്നും നടപടി ഉണ്ടാകുന്നത്‌. പിന്നീട്‌ രണ്ടു ദിവസത്തിനുശേഷം വീണ്ടും ടിപ്പറുകള്‍ പതിവ്‌ ആവര്‍ത്തിക്കുകയാണ്‌. കാലടി മേഖലയിലെ എല്ലാ റോഡുകളും തകര്‍ന്ന അവസ്ഥയയില്‍ ജനം കഷ്‌ടപ്പെടുന്നതിനു പുറമെയാണ്‌ ടിപ്പര്‍,ടോറസ്‌ ലോറികളുടെ മരണപ്പാച്ചില്‍ ജനത്തിനു ഭീഷണിയാകുന്നത്‌. ഹെല്‍മെറ്റ്‌ പരിശോധന ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും അത്യത്സാഹം കാണിക്കുന്ന പോലീസ്‌ ,മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കുന്നത്‌ ഒത്തുകളിയാണെന്നും വ്യപകമായ ആക്ഷേപമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. 

തന്നെ മാത്രം തഴഞ്ഞതായി പറവൂര്‍ ഭരതന്‍

ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ചെന്നൈയില്‍ ആഘോഷിച്ചപ്പോള്‍ ഫോണില്‍ക്കൂടി പോലും തനിക്ക്‌ ക്ഷണം ലഭിച്ചില്ലെന്ന്‌ മലയാള സിനിമയിലെ കാരണവരായ പറവൂര്‍ ഭരതന്‍.ചെന്നൈയില്‍ ഇന്ത്യന്‌ സിനിമയുടെ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ തന്നെ മാത്രം തഴഞ്ഞതായി പറവൂര്‍ ഭരതന്‍ പറഞ്ഞു. 1951ല്‍ രക്തബന്ധത്തിലാണ്‌ ആദ്യമായി സിനിമയില്‍ എത്തിയത്‌. അനശ്വര നടന്‍ സത്യന്റെ അച്ഛനായി അഭിനയിച്ചു. താന്‍ സിനിമ അഭിനയം തുടങ്ങിയതിനു ശേഷമാണ്‌ പ്രേംനസീര്‍ രംഗത്തെത്തിയത്‌. വില്ലനായും ഹാസ്യനടനായും നിരവധി കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ പറവൂര്‍ ഭരതന്‌ ഇപ്പോള്‍ 85 വയസായി.. ചെന്നൈയിലേക്കു ആഘോഷത്തിനു പോകുവാനുള്ള ആരോഗ്യ സ്ഥിതി ഇല്ല. എങ്കിലും ഫോണിലൂടെ ഒരു ക്ഷണം പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. എണീറ്റു നടക്കാന്‍ പ്രയാസമുണ്ടെങ്കിലും ഇരുന്ന്‌ അഭിനയിക്കാന്‍ ഇപ്പോഴും തയാറാണ്‌ ഈയിടെ സലിംകുമാറിന്റെ ഒരു പടത്തില്‍ അത്തരത്തില്‍ ഒരു റോളില്‍ അഭിനയിച്ചതായി പറവൂര്‍ ഭരതന്‍ പറഞ്ഞു. 

2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

വ്യാപാര മേള നടത്താനായി ജിസിഡിഎയുടെ 100കോടിയുടെ പദ്ധതി



ഞങ്ങളുടെ ഇടവകയില്‍ ഒരു പുരോഹിതനുണ്ടായിരുന്നു. ആമേന്‍ സിനിമയിലെ പുരോഹിതനെപോലെ . പഴയത്‌ എന്തുകണ്ടാലും അദ്ദേഹത്തിനു അത്‌ പുതുക്കി പണിയാന്‍ കൈതരിക്കും. . വിശാലമായ ഒരു സെമിത്തേരി ഉണ്ടായിരുന്നത്‌ അത്‌ അദ്ദേഹം ഇട്‌ുങ്ങിയ പള്ളിയാക്കി. അതോടെ ജനങ്ങള്‍ക്കു അകത്തു കയറാനോ പുറത്തു നിന്നുപോലും ശവസംസ്‌കാര ശുശ്രൂഷകള്‍ കാണുന്നതിനോ സൗകര്യമില്ലാതായി. 70ലക്ഷം രൂപ അതിന്റെ പേരില്‍ പാവപ്പെട്ട വിശ്വാസികളുടെ കീശയില്‍ നിന്നും പോയി. 40 ലക്ഷ രൂപയ്‌ക്കു തീരുമായിരുന്ന ഈ സെമിത്തേരിയുടെ പിന്നിലുള്ള വെട്ടിപ്പ്‌ ജനങ്ങള്‍ സഹിച്ചു. എന്നാല്‍ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനു നിര്‍മിച്ച ഓഡിറ്റോറിയം അദ്ദേഹം പുതുക്കിയതില്‍ കണക്കുതെറ്റി. നാലായിരം രൂപയായിരുന്ന വാടക ഒറ്റയടിക്കു എണ്ണായിരം ആക്കിയതോടെ ജനങ്ങള്‍ ഇടഞ്ഞു. ഇതോടെ പഴയ പലകേസുകളും പൊന്തിവരുകയും ചെയ്‌തു. പ്രതിഷേധം അലകടലായി. അദ്ദേഹത്തിനെ സംരക്ഷിച്ചിരുന്ന അരമനയ്‌ക്കു പോലും പിടിച്ചാല്‍ പിടികിട്ടാത്ത നിലയിലായി. പിന്നീട്‌ നടന്നത്‌ ഞങ്ങളുടെ നാട്ടിലെ ആദ്യ സംഭവം ,അഴിമതിക്കേസില്‍ പുരോഹിതനു ഒളിച്ചോടെണ്ടി വന്നു. .പോകുന്ന പോക്കിനു കലിപ്പു തീര്‍ത്തത്‌ പള്ളിയ്‌ക്കു വരുമാനം ഉണ്ടാക്കാനായി വളര്‍ത്തിയ വാഴത്തോട്ടം വെട്ടി നശിപ്പിച്ചായിരുന്നു.
എന്നാല്‍ പുരോഹിതന്‍ കട്ടാല്‍ കേസില്ലാത്തതുകൊണ്ടു സംഭവം ഒതുക്കി. പാവപ്പെട്ട ഇടവകാംഗങ്ങള്‍ ക്ഷമിച്ചു. പള്ളി തന്നെ അടിച്ചു മാറ്റിയില്ലല്ലോ എന്നു ആശ്വസിച്ചു.
നമ്മുടെ ജിസിഡിഎയും ഈ വഴിക്കാണോ എന്നു സംശയിക്കണം. ഉണ്ടായിരുന്ന സ്വത്ത്‌ എല്ലാം ജിസിഡിഎ ഇതിനകം വിറ്റു തുലച്ചു. ജിസിഡിഎയുടെ ഭരണം തന്നെ കുറെനാളായി സാമ്പത്തിക പ്രതിസന്ധിയിലാണ്‌. കലൂരില്‍ ഒരു ഗ്രൗണ്ട്‌ കിടക്കുന്നതുകൊണ്ട്‌ അതും അതിന്റെ സമീപപ്രദേശങ്ങളും ഉത്സവകാലത്ത്‌ വാടകയ്‌ക്ക്‌ കൊടുത്തും കഞ്ഞികുടിക്കുന്നു.
അപ്പോഴാണ്‌ ചെയര്‍മാനു ഒരു ഐഡിയ തോന്നിയത്‌. എന്തിനു ഇവന്റ്‌ മാനേജ്‌മെന്റുകാരെക്കൊണ്ട്‌ ടെന്റ്‌ നടത്തി വ്യാപാരമേള നടത്തുന്നു. പകരം ജിസിഡിഎയക്കു സ്വന്തമായി തന്നെ ഒന്നു കെട്ടിക്കൂടെ.. അതിനു പദ്ധതിയും തയാറാക്കി. ചിലവ്‌ വെറും 95 കോടി (ഇക്കാലത്ത്‌ കോടിയ്‌ക്ക്‌ ഒരു വിലയും ഇല്ല) .പണി പൂര്‍ത്തിയാകുമ്പോള്‍ 125 കോടി ഉറപ്പ്‌. ജിസിഡിഎുടെ കൈവശം എല്ലാം വിറ്റുപെറുക്കി ഉള്ളത്‌ 30 കോടി. ബാക്കി ബാങ്ക്‌ തരും. സമയത്തിനു ബാക്കി തുക കൊടുത്തില്ലെങ്കില്‍ സ്ഥലവും കണ്‍വെന്‍ഷന്‍ സെന്ററും അവര്‍ കൊണ്ടുപോകും. ഒരു കുഴപ്പവും ഇല്ല. പണിയുടെ മധ്യത്തോടെ ഭരണം മാറും. ഇപ്പോള്‍ തോന്നാനുള്ളത്‌ ഇപ്പോള്‍ തോന്നിയാല്‍ ഇപ്പോള്‍ കിട്ടേട്ടണ്‌ത്‌ ഇപ്പോള്‍ കിട്ടും. ഭരണം മാറിയാല്‍ ജിസിഡിഎ ചെയര്‍മാനും മാറും. പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പഴയ കാലം പറഞ്ഞിട്ടു ഒരുകാര്യവുമില്ലെന്നു ചെയര്‍മാനറിയാം. ഇന്ന്‌ കരിവേപ്പിലയുടെ വിലപോലും ഇല്ല.
പദ്ധതി പാളീസായാല്‍ അടുത്ത ചെയര്‍മാന്‍െ പിടലിക്ക്‌ . അത്‌ അവര്‍ ചുമന്നോളും അല്ലെങ്കില്‍ അവര്‍ കഴിഞ്ഞ ഭരണസമിതിയെ കുറ്റം പറഞ്ഞു കാലം കഴിച്ചോളും. . ഫലത്തില്‍ രണ്ടുകൂട്ടരും ചേര്‍ന്ന നടത്തുന്ന ഒരു പൊറാട്ടു നാടകത്തിനു രൂപം കൊടുത്തുകഴിഞ്ഞു.
എതിര്‍ക്കുന്നവരെ വികസന വിരോധികളാണെന്നു മാധ്യമങ്ങളെക്കൊണ്ടു പറയിക്കാം. എന്തായാലും ലീഡര്‍ സ്വപ്‌നം കണ്ട കായികപ്രേമികളുടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്ന ചുറ്റുവട്ടവും അദ്ദേഹത്തിന്റെ ഒരു കാലത്ത്‌ അദ്ദേഹത്തിന്റെ ലെഫ്‌റ്റന്റ്‌ ആയിരുന്ന വേണുജി തന്നെ കച്ചവടച്ചരക്കാക്കുന്നത്‌ ലീഡറിനു കാണേണ്ടി വന്നില്ലല്ലോ...

വ്യാപാര മേള നടത്താനായി ജിസിഡിഎയുടെ 100കോടിയുടെ പദ്ധതി  

ജീവിതസായാഹ്നങ്ങളുടെ ഒറ്റപ്പെട്ട തുരുത്തില്‍ മായുന്ന ഓര്‍മ്മകളും വേദനകളും പങ്കിട്ട്‌ എടയ്‌ക്കാട്ടുവയല്‍ ചെത്തിക്കോട്ട്‌ സൗഖ്യ സദനം















മറയുന്ന കാഴ്‌ചകള്‍ക്കൊപ്പം ...മായുന്ന ഓര്‍മ്മകളുടെ വാര്‍ധക്യത്തില്‍... ഒറ്റപ്പെടലിന്റെ വേദനകളെ ഒത്തൊരുമയോടെ അതിജീവിക്കുകയാണ്‌ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍. സ്‌നേഹവും സാന്ത്വനവുമായി കൈത്താങ്ങ്‌ ആകേണ്ട മക്കളും ബന്ധുക്കളും കൊണ്ടുവന്നു ഉപേക്ഷിച്ചവരും സ്വയം വന്നു അഭയം തേടിയവരും ഇവിടെയുണ്ട്‌.

വാര്‍ധക്യത്തിന്റെ അവശതകളിലും സ്‌നേഹവും കാരുണ്യവുമായി പരസ്‌പരം തണലായി കഴിയുകയാണ്‌ വൃദ്ധസദനത്തിലെ അന്തേവാസികള്‍ . 60 വയസുമുതല്‍ 90 വയസുവരെയുള്ളവര്‍ വിവിധ സദനങ്ങളിലായി ജീവിത സായാന്തനങ്ങള്‍ കഴിച്ചുകൂട്ടുന്നു. എടയ്‌ക്കാട്ടുവയല്‍ ചെത്തിക്കോട്ട്‌ സൗഖ്യ സദനത്തിലെ ഓരോ അന്തേവാസിയ്‌ക്കും പറയാനുണ്ട്‌ വാര്‍ധക്യത്തിലെ ഒറ്റപ്പെടലിന്റെ ഒരുപാട്‌ കാര്യങ്ങള്‍ . ബുദ്ധി വളര്‍ച്ചയില്ലാത്ത ടൈറ്റസുമായി വൃദ്ധസദനത്തിന്റെ പടികയറിയതാണ്‌ ക്ലാരമ്മ. ഏക മകളാണ്‌ സഹോദരനെയും അമ്മയേയും ഇവിടെ കൊണ്ടുവന്നത്‌. കേള്‍വിശേഷിയും സംസാര ശേഷിയും ഇല്ലാത്ത ത്രേസ്യാമ്മ-റോസമ്മ സഹോദരങ്ങളും ഇവിടെ ഒന്നിച്ചെത്തിയതാണ്‌. 20 വര്‍ഷം മുന്‍പ്‌ സൗഖ്യ സദനത്തിലെത്തയതാണ്‌ 80 കാരി മരിയ . വാര്‍ധക്യത്തിന്റെ അവശതകള്‍ മറക്കാന്‍ വിധിയെ സ്‌നേഹിച്ചു പരിലാളിച്ചു കഴിയുകയാണ്‌ മരീയേറ്റ.
82 വയസുള്ള മത്തായിച്ചേട്ടനും വര്‍ഷങ്ങളായി ഇവിടെ അന്തേവാസിയാണ്‌. സദനത്തിന്റെയും കൂടെയുള്ളവരുടേയും കാര്യങ്ങള്‍ നോക്കി അവശതകള്‍ മറന്ന്‌ ഊര്‍ജ്‌സ്വലനാണ്‌ മത്തായിച്ചേട്ടന്‍. മക്കള്‍ സമൂഹത്തില്‍ ഉന്നതനിലയില്‍ ജീവിക്കുമ്പോഴും വൃദ്ധസദനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുമുണ്ട്‌. 90 വയസുള്ള ത്രേസ്യ അമ്മൂമ്മയുടെ മക്കളില്‍ ഒരാള്‍ അഡ്വക്കേറ്റും മറ്റരാള്‍ പ്രൊഫസറും ഒരാള്‍ എഞ്ചിനിയറുമാണ്‌. എഞ്ചിനീയറായ മകനാണ്‌ തന്നെ ഇവിടെ കൊണ്ടുവന്ന്‌ ആക്കിയതെന്നു ത്രേസ്യ അമ്മൂമ്മ പറയുന്നു.
ആളുകള്‍ ഉണ്ടെങ്കിലും നോക്കാന്‍ ആളുകളില്ലാത്തതുകൊണ്ട്‌ ഇവിടെ എത്തിയതെന്നു പറയുന്ന മറിയക്കുട്ടിയും വൈകല്യമുള്ള മകനുമായി ക്ലാരമ്മയും ഒറ്റപ്പെടുമ്പോഴും മക്കളെ തള്ളിപ്പറയാത്ത സൗദാമിനിയമ്മയും എല്ലാം ജീവിത സായാന്തനം വൃദ്ധ സദനത്തില്‍ തള്ളി നീക്കുകയാണ്‌.
അപ്പോഴും ഇവിടെ അവര്‍ സുരക്ഷിതത്വവും സ്‌നേഹ പരിചരണവും നല്‍കും. എല്ലാം മറന്ന്‌.

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദന പേറുന്നവര്‍ക്ക്‌ സാന്ത്വനമേകി സൗഖ്യ സദന്‍ 20 വയസ്‌ പൂര്‍ത്തിയാക്കുന്നു. അണുകുടുംബ വ്യവസ്ഥിതി കുടുംബത്തില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്ന വയോജനങ്ങള്‍ക്ക്‌ ജാതിഭേദമില്ലാതെ അഭയം നല്‍കുകയാണ്‌ സൗഖ്യസദന്‍.
എറണാകുളം-അങ്കമാലി അതിരൂപത വെല്‍ഫെയര്‍ സര്‍വീസസിന്റെ നേതൃത്വത്തല്‍ തൃപ്പൂണിത്തുറയ്‌ക്ക്‌ അടുത്തുള്ള എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തില്‍ ചെത്തിക്കോടാണ്‌ സൗഖ്യസദന്‍ വയോജന മന്ദിരം പ്രവര്‍ത്തിക്കുന്നത്‌. 1993 ഒക്‌ടോബര്‍ 2നു ഏഴ്‌ അന്തേവാസികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 15 പുരുഷന്മാരും 35 സ്‌ത്രീകളും അന്തേവാസികളായിട്ടുണ്ട്‌ .അവരെ ശുശ്രൂഷിക്കുന്നതിനായി അഞ്ച്‌ സിസ്റ്റേഴ്‌സും സഹായികളുമുണ്ട്‌. 20 വര്‍ഷത്തിനകം ഏകദേശം 250 പേര്‍ക്ക്‌ ഈ സ്ഥാപനം തണലായിക്കഴിഞ്ഞു. ഇവിടെയുള്ളവര്‍ക്കും സമീപ പ്രദേശത്തുള്ളവര്‍ക്കും പരിചരണവും കൗണ്‍സിലിങ്ങിന്റെ സേവനവും സൗഖ്യസദന്‍ നല്‍കി വരുന്നുണ്ടെന്ന്‌ വെല്‍ഫെയര്‍ സര്‍വീസസ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഫാ. സേവി പടിക്കപ്പറമ്പില്‍ പറഞ്ഞു.
സൗഖ്യസദനത്തിലെ പൂന്തോട്ടവും മുയല്‍ ഫാമും ഒക്കെ നടത്തിക്കൊണ്ടു പോകുന്നതില്‍ സിസ്റ്റേഴ്‌സിനെ സഹായിക്കുന്നതിനു ഇവിടത്തെ അന്തേവാസികള്‍ സമയം കണ്ടെത്തുന്നത്‌. മാനസിക ഉല്ലാസത്തിനു സഹായിക്കുന്നുവെന്ന്‌ സുപ്പീരിയര്‍ സിസ്റ്റര്‍ സ്റ്റാന്‍സി പറയുന്നു.വീട്ടുകാരുമായി വഴക്ക്‌ ഉണ്ടാക്കി എത്തിയവരും ഇവിടെ ഉണ്ടായിട്ടുണ്ട്‌.അവരെ കൗണ്‍സിലിങ്ങ്‌ നടത്തി വീടുകളിലേക്കു മടക്കി അയച്ചിട്ടുണ്ട്‌.. മോണ്‍.അഗസ്റ്റിന്‍ കണ്ടത്തിലിന്റെ മനസില്‍ വിരിഞ്ഞ ആശയമാണ്‌ സൗഖ്യസദനം .വെല്‍ഫെയര്‍ സര്‍വീസസിന്റെ ഡയറക്‌ടര്‍ പോള്‍ ആണ്‌ ഇവിടത്തെ ചുമതലകള്‍ വഹിക്കുന്നത്‌. സിസ്റ്റര്‍ സ്റ്റാന്‍സിയുടെ നേതൃത്വത്തിലുള്ള കന്യാസ്‌ത്രീകളാണ്‌ സേവനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌.

കാറ്റാടി മതിയായി സോളാര്‍ മതി- ജിസിഡിഎ




വൈദ്യുതി ലഭിക്കാന്‍ ഇനി കാറ്റാടി വേണ്ട സോളാര്‍ മതിയെന്നു ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി (ജിസിഡിഎ).
മറൈന്‍ ഡ്രൈവില്‍ ജിസിഡിഎ സ്ഥാപിച്ച കാറ്റാടി കാറ്റടിച്ച രണ്ടു തവണ മൂക്കുകുത്തിവീണതോടെ കാറ്റാടി യന്ത്രം ഉപേക്ഷിച്ചു. ഇനി നാണംകെടുത്തുന്ന വിന്‍ഡ്‌ എനര്‍ജിക്കു പകരം സൗരോര്‍ജ പാനലുകള്‍ വിരിച്ചാല്‍ മതിയെന്നു ജിസിഡിഎ തീരുമാനിച്ചു.
അടുത്തിടെയായി സോളാര്‍ എന്നു കേട്ടാല്‍ കോണ്‍ഗ്രസുകാര്‍ക്കു ഉത്തരംമുട്ടുമെങ്കിലും ജിസിഡിഎ ചെയര്‌മാന്‍ എന്‍.വേണുഗോപാല്‍ സോളാറില്‍ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.
ജിസിഡിഎയുടെ പനമ്പിള്ളി നഗറിലെ മുഖ്യ ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്രൊജക്‌റ്റ്‌ ഏഴാം തീയതി വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. ജിസിഡിഎയ്‌ക്ക്‌ ആവശ്യമായ 50 ശതമാനം എനര്‍ജി സോളാറിലൂടെ ലഭ്യമാകുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍ . വേണുഗോപാല്‍ പറഞ്ഞു. എംഎന്‍ആര്‍ഐ അംഗീകരമുള്ള ഫോട്ടോണിക്‌സ്‌ എന്ന സ്ഥാപനമാണ്‌ പാനലിങ്ങ്‌ സംബന്ധമായ ക്രമീകരണങ്ങള്‍ നടത്തിയത്‌. ഇന്ത്യയില്‍ നിര്‍മിക്കുന്ന സാധനങ്ങളുടെ ഗുണമേന്മയില്‍ വിശ്വാസം ഇല്ലാത്തതിനാല്‍ ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്‌ത്‌ ഉപകരണങ്ങളാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. 30 വര്‍ഷമാണ്‌ ഗ്യാരണ്ടി പറയുന്നത്‌ (നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കമ്പനി അത്ര നാള്‍ ഉണ്ടാകുമോ എന്നു വ്യക്തമല്ല)
ജിസിഡിഎ യ്‌ക്കു ആവശ്യമായ 50ശതമാനത്തോളം വൈദ്യുതി സോളാറില്‍ നിന്നും ഉല്‍പാദിപ്പിക്കകാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഒരു വര്‍ഷത്തിനുള്ളില്‍ ഓഫീസ്‌ സമ്പൂര്‍ണമായും സൗരോര്‍ജത്തിലാക്കി മാറ്റുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. സൗരോര്‍ജം പാനലുകളില്‍ സ്വീകരിക്കുന്ന യൂണിറ്റും ഇങ്ങനെ വൈദ്യുതി ആക്കി മാറ്റി ബാറ്ററികളിലേക്കു സ്റ്റോര്‍ ചെയ്യുന്ന മറ്റ രു യൂണിറ്റും ചേര്‍ന്നതാണ്‌ ഈ സോളാര്‍ പദ്ധതി. മഴ ആയാലും രാത്രി ആയാലും സൗരോര്‍ജത്തില്‍ തന്നെ 50 ശതമാനം വൈദ്യതി ലാഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍കണ്ടീഷണറുകളും ലിഫ്‌റ്റും ഇതുപയോഗിച്ചു പ്രവര്‍ത്തിക്കാനാകുമെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.
എത്രരൂപ ഇതിനു വേണ്ടി മുടക്കിയെന്നത്‌ പരമരഹസ്യം 



                     ജിസിഡിഎ ആരംഭിക്കാന്‍ പോകുന്ന മറ്റ്‌ പദ്ധതിയായ ലേസര്‍ പ്രോജക്‌ടിന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം 15ാം തിയതി വൈകിട്ട്‌ നാലുമണിക്ക്‌ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. രാജേന്ദ്രമൈതാനത്താണ്‌ ലേസര്‍ പ്രൊജക്‌ട്‌ നടപ്പാക്കുന്നത്‌ .ആറ്‌ മാസം കൊണ്ട്‌ ലേസര്‍ പ്രവര്‌ത്തനക്ഷമമാകും.
ജിസിഡിഎയുടെ മറ്റൊരു സ്വപ്‌നപദ്ധതിയായ കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡയത്തിലുള്ള ഇന്റര്‍ നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കിയതായും വേണുഗോപാല്‍ പറഞ്ഞു. ഇത്‌ സര്‌ക്കാരിന്റ അനുമതിയ്‌ക്കായി ഉടന്‍ സമര്‍പ്പിക്കും. 150,000 ചതുരശ്ര അടിയിലാണ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. 

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ വിധിയെഴുത്ത്‌ തുടങ്ങി


കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കേരള ക്രിക്കറ്റ്‌ അസോസിയേഷനു ദീര്‍ഘകാലത്തേക്കു പാട്ടത്തിനു നല്‍കണമോ ടെസ്റ്റ്‌ സീരിസ്‌ വരേണ്ടതുണ്ടോ എന്നീ കാര്യങ്ങളില്‍ ജിസിഡിഎ അഭിപ്രായ സര്‍വേയ്‌ക്കു തയാറാകുന്നു. ഫേസ്‌ ബുക്ക്‌ ,ട്വിറ്റര്‍ എന്നിവ വഴിയാണ്‌ അഭിപ്രായവോട്ടെടുപ്പ്‌. ഒക്‌ടോബര്‍ രണ്ടുമുതല്‍ 30വരെയാണ്‌ വോട്ടെടുപ്പ്‌.

കൊച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയം 30 വര്‍ഷത്തേക്ക്‌ പാട്ടത്തിനു നല്‍കുന്നതിനായി കെസിഎ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്‌ക്കു അപേക്ഷ നല്‍കിയിട്ടുണ്ട്‌. നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ്‌ കെസിഎ പാട്ടത്തിനെടുത്തിരിക്കുന്നത്‌. 30 വര്‍ഷത്തെ പാട്ടത്തിനു ലഭിച്ചാല്‍ മാത്രമെ ടെസ്റ്റ്‌ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ അനുവദിക്കുകയുള്ളു. എന്നാല്‍ ഇത്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ വിലങ്ങുതടിയാകും. കാരണം ലോകത്ത്‌ ഒരിടത്തും ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ നടത്താറില്ല. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലും ഇക്കാര്യം അനുവദിക്കില്ല. സ്വന്തമായ ഗ്രൗണ്ട്‌ അഞ്ചു വര്‍ഷത്തിനകം ഉണ്ടാക്കാം എന്നനിലയിലാണ്‌ കഴിഞ്ഞ ഏകദിന മത്സരത്തിനു ബിസിസിഐ അനുവദിച്ചതും.
നിലവില്‍ ജിസിഡിഎയുടെ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള അംബേദ്‌കര്‍ സ്റ്റേഡിയം പൂര്‍ണ സജ്ജീകരണത്തോടെ ഫുട്‌ബോള്‍ സ്റ്റേഡിയം ആക്കി മാറ്റാന്‍ പദ്ധതി തയാറാക്കിയിരിക്കുമ്പോള്‍ കെസിഎ കഴിഞ്ഞ ഏകദിന മത്സരങ്ങള്‍ക്കായി കോടികള്‍ തന്നെ മുടക്കി പുനരുദ്ധാരണം നടത്തിയ കലൂര്‍ സ്റ്റേഡിയം കൂടി വേണമെന്നു ഫുട്‌ബോള്‍ ഭാരവാഹികള്‍ വാശിപിടിക്കുന്നത്‌ ഒരിക്കലും അംഗീകരിക്കാനാവില്ല.ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും നിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരും. ഫുട്‌ബോളിനെ സംബന്ധിച്ച്‌ ഇത്‌ കീശയില്‍ ഒതുങ്ങില്ല. ലീഗ്‌ മത്സരങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ചു നടത്താന്‍ പോലും കഴിയാത്ത കെഎഫ്‌എയെ ഒരു രാജ്യാന്തര മത്സരവേദിയില്‍ കയ്യിട്ടുവാരാന്‍ അനുവദിക്കുന്നത്‌ കേരളത്തിലെ കായിക പ്രേമികള്‍ ഒരിക്കലും അംഗീകരിക്കില്ല.ക്രിക്കറ്റ്‌ അസോസിയേഷന്‍ പിന്മാറിയാല്‍ കലൂര്‍ സ്റ്റേഡിയത്തിന്റെ പതനം ഉറപ്പാണ്‌. കെസിഎ സെക്രട്ടറി ടി.സി മാത്യ ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തതോടെ ഇനി കേരളത്തിലേക്കു ക്രിക്കറ്റ്‌ മത്സരങ്ങളുടെ പ്രവാഹമായിരിക്കും.. കോടികള്‍ കൈവശം കെട്ടിക്കിടപ്പുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടു കൂടിയ ഒരു ഗ്രൗണ്ട്‌ നിര്‍മ്മിക്കാന്‍ കഴിയാത്തതാണ്‌ കെസിഎയുടെ ദുര്യോഗം. പള്ളുരുത്തിയില്‍ കെസിഎ സ്ഥലം കണ്ടെത്തിയെങ്കിലും കണ്ടല്‍പ്രേമികള്‍ വന്നതോടെ ഒരു പ്രദേശവാസികളുടെ തന്നെ സ്വപ്‌നവും കെസിഎ മുടക്കിയ കോടികളും വെള്ളത്തിലായി.
മറുവശത്ത്‌ കേരളത്തിന്റെ കളിയാണെന്നു പറഞ്ഞാലും ഫുട്‌ബോളിനു മലബാര്‍ വിട്ടാല്‍ കാണികളെ ആകര്‍ഷിക്കാനുള്ള നിലവാരമില്ല. ഫിഫയും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും നല്‍കുന്ന തുക പുട്ട്‌ അടിക്കാന്‍ കൂടി തികയുന്നില്ല .നിലവില്‍ അനുവദിച്ചു കിട്ടിയിരിക്കുന്ന ജിസിഡിഎയുടെ വക അംബേദ്‌കര്‍ സ്റ്റേഡിയം പൂര്‍ണ സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം ആക്കിമാറ്റുകയാണെങ്കില്‍ കേരളത്തിലേക്കു ഐ ലീഗ്‌ അടക്കമുള്ള നിരവധി മത്സരങ്ങളെ ആകര്‍ഷിക്കുവാനും ജില്ലയിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കു സ്ഥിരമായി പരിശീലനം നല്‍കുവാനും കഴിയും 40 വര്‍ഷമായി കെഎഫ്‌എയുടെ ഭാരവാഹിയായി തുടരുന്ന കെഎംഐ മേത്തര്‍ക്കും ഇതറിയാം. പക്ഷേ പുതിയ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ കെഎഫ്‌എയ്‌ക്കു ആഗ്രഹമില്ല. റിസ്‌ക്‌ എടുക്കാന്‍ ടി.സി മാത്യുവിനെപ്പോലെ ഉമ്പായി അത്ര എടുത്തുചാട്ടക്കാരനല്ല. രണ്ടുപേരും കളിക്കളത്തിനു പുറത്തെ കളികള്‍ക്കു അതി വിദഗ്‌ധരും. വമ്പന്മാരായ എതിരാളികളെ പലകാലഘട്ടങ്ങളില്‍ വെട്ടി വീഴ്‌ത്തിയും കൂടെനിന്നവരെ തട്ടിതലോടിയുമാണ്‌ മുന്നേറിയട്ടുള്ളത്‌.
കെഎംഐ മേത്തരും ജിസിഡിഎ അധ്യക്ഷന്‍ .വേണുഗോപാലും ഒരേ പാര്‍ട്ടിക്കാര്‍ ആയതിനാല്‍ മുള്ളിനും ഇലയയ്‌ക്കും കേടില്ലാതെ സംഭവം അവസാനിപ്പിക്കാനാണ്‌ ജിസിഡിഎയുടെ ശ്രമം.
ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍,ജിസിഡിഎയുടെ വെബ്‌സൈറ്റ്‌ എന്നിവ വഴി അഭിപ്രായം സ്വരൂപിക്കാനാണ്‌ ജിസിഡിഎ ലക്ഷ്യം വെക്കുന്നത്‌. ഒക്‌ടോബര്‍ രണ്ടു മുതല്‍ 30 വരെ നടക്കുന്ന അഭിപ്രായ സര്‍വേകള്‍ ക്കു ശേഷം ഈ വിഷയം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ജനറല്‍ കൗണ്‍സിലും ചര്‍ച്ചചെയ്‌തു തീരുമാനിക്കും.