2013 ജനുവരി 23, ബുധനാഴ്‌ച

kochi bienale 2013

 കൊച്ചി - മുസ്‌്രിസ്‌ ബിനാലെ 2013
ന്റെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി ആസ്‌പിന്‍വാള്‍ കെട്ടിട സമുച്ചയത്തിലും പെപ്പര്‍ ഹൗസിലുമായി നടന്നു വരുന്ന ചിത്രകലാ പ്രദര്‍ശനത്തില്‍ നിന്നും 


 പെപ്പര്‍ ഹൗസ്‌


പണ്ട്‌ കാലത്ത്‌ കയര്‍ ഗോഡൗണായി ഉപയോഗിച്ചിരുന്ന ഈ പണ്ടികശാലയില്‍ ബിനാലെയുടെ ഭാഗമായി കഫെയും പ്രവര്‍ത്തിക്കുന്നു.
ചിത്രങ്ങളേക്കാളേറെ നൂറുകണക്കിനു വയലിനുകള്‍ തൂക്കിയിട്ടുകൊണ്ടുള്ള ഇന്‍സ്റ്റലേഷനാണ്‌.(പ്രതിഷ്ടാപനകല) ഇവിടത്തെ ഹൈലൈറ്റ്‌സ്‌

 










 ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍





2012 ഡിസംബർ 17, തിങ്കളാഴ്‌ച

ലോട്ടറി അടിക്കുന്നത്‌ സര്‍ക്കരിന്‌ കീശ ചോരുന്നത്‌ ജനത്തിന്‌

�ഈ ആഴ്‌ചയിലെ കാരുണ്യ ലോട്ടറി നിങ്ങളെടുത്തോ , എങ്കില്‍ നിങ്ങളുടെ കാശ്‌ പോയി. കാരുണ്യ എന്നല്ല , ഏത്‌ ലോട്ടറി ടിക്കറ്റെടുത്താലും വിറ്റവനാണു ലാഭം. പണം കൊടുത്തവനു പോയി. മദ്യം പോലെ ലോട്ടറി ടിക്കറ്റും സാധരണ ജനത്തിനെ കറക്കുന്നു.

ലോട്ടറി വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക്‌ 2500 കോടിയിലേറെ രൂപയാണ്‌ ഒഴുകിയെത്തുന്നത്‌. ഏജന്റുമാക്കും വില്‌പനക്കാര്‍ക്കും 32ശതമാനത്തോളം രൂപ കമ്മീഷനായി നല്‍കിയതിനു ശേഷമാണ്‌ ഇത്രയേറെ തുക സര്‍ക്കാരിനു ലഭിക്കുന്നത്‌. ചില്ലറ വില്‍പന നടത്തുന്ന ലോട്ടറിക്കാര്‍ക്കു ദിവസേന 300-400 രൂപയോളമാണ്‌ ലഭിക്കുന്നതായാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ദിവസേന 500 രൂപയിലേറെ നേടുന്ന വില്‍പനക്കാരുമുണ്‌ട്‌. ഒരു വര്‍ഷം 800 കോടിയോളം രൂപയാണ്‌ ഏജന്റുമാര്‍ക്കു മാത്രം കമ്മീഷനായി നല്‍കുന്നത്‌. ഇതിനു പുറമെ കമ്മീഷനായും ഏജന്റിനു പണം ലഭിക്കുന്നുണ്‌ട്‌. 100 രൂപയുടെ ക്രിസ്‌മസ്‌ ബംബര്‍ വില്‍ക്കുമ്പോള്‍ വിറ്റയാള്‍ക്ക്‌ കൈതൊടാതെ 30 രൂപയാണ്‌ പോക്കറ്റില്‍ വീഴുന്നത്‌. ടിക്കറ്റ്‌ വാങ്ങിയവനാകട്ടെ 100 രൂപയും പോയി.വില്‍പനക്കാര്‍ക്കു കമ്മീഷന്‍ കൂടുതല്‍ നല്‍കി ടിക്കറ്റ്‌ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങളെ സ്വപ്‌നലോകത്തിലേക്കാണ്‌ തള്ളിവിടുന്നത്‌.
ഒരു പ്രാവശ്യം എടുത്തയാള്‍ വീണ്ടും വീണ്ടും ലോട്ടറി ടിക്കറ്റു വാങ്ങി അതിനടിമയാകുന്നു. ശമ്പളവും കൂലിയും കിട്ടിയതിലേറെയും ലോട്ടറി ടിക്കറ്റിനു വേണ്ടി മുടക്കുന്ന ലോട്ടറി ടിക്കറ്റിനടിമകളായ നിരവധിപേരുണ്‌ട്‌. സര്‍ക്കാര്‍ ഇങ്ങനെ അടിമകളാകുന്നവരെ രക്ഷിക്കുന്നതിനു പകരം ആഴ്‌ചയില്‍ ഏഴു ലോട്ടറികള്‍ക്കു പുറമെ മാസം തോറും ബംബര്‍ കൂടി നടത്താനുള്ള മോഹത്തിലാണ്‌.കാരണം മദ്യവില്‍പന കഴിഞ്ഞാല്‍ കൈനനയാതെ പണം കൊയ്യുന്ന ബിസിനസായി സര്‍ക്കാര്‍ ലോട്ടറി വില്‍പനയെ മാറ്റിക്കഴിഞ്ഞു.50 രൂപയുടെ കാരുണ്യ ലോട്ടറി ആരംഭിച്ചതിനു ശേഷം 56.14 കോടി രൂപയാണ്‌ 5404 പേര്‍ക്കായി ചികിത്സാ ചിലവിനത്തില്‍ നല്‍കിയത്‌. ഇതിനകം 63 നറുക്കെടുപ്പ്‌ കഴിഞ്ഞു. കാരുണ്യ ലോട്ടറിയുടെ പേരില്‍ സഹായധനമായി നല്‍കിയതിന്റെ 10 ഇരട്ടിയിലേറെ തുക സര്‍ക്കാരിനു ലഭിച്ചിട്ടുണ്‌ട്‌. ഒരു ലോട്ടറി നറുക്കെടുക്കുമ്പോള്‍ 500ല്‍ താഴെ പേര്‌ക്കു മാത്രമായിരിക്കും സമ്മാനം കൊടുക്കേണ്‌ടി വരുക. ബാക്കി ലക്ഷക്കണക്കിനുവരുന്നവര്‍ ആന മണ്‌ടന്മാര്‍. മുന്‍പ്‌ രണ്‌ടക്കത്തിനും മൂന്നക്കത്തിനും ഒക്കെ സമ്മാനം ഉണ്‌ടായിരുന്നു. ഒറ്റ നമ്പര്‍ ലോട്ടറിയുടെ പേരുപറഞ്ഞു കേരള ലോട്ടറി ലഭിക്കണമെങ്കില്‍ കുറഞ്ഞതു നാലക്കങ്ങള്‍ വേണമെന്നാക്കി. പാവപ്പെട്ട ജനത്തിന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടാണ്‌ ഈ കളി.




















2012 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നിലാവിന്റെ നിരം

നിലാവ്‌കാടിനെ കോണ്‍ക്രീറ്റിനെ ,പഞ്ചലോഹങ്ങളെ
മണ്ണിനെ, മനസ്സിനെ, മരവിക്കുമോര്‍മ്മയെ
പുളിയെ,പിലാവിനെ , നീലക്കടമ്പിനെ
യൗവന വാര്‍ധക്യങ്ങളെ
ഒന്നുപോലാശ്‌ളേഷിപ്പൂ , പടരുന്നൂ
വീഥിയില്‍, വാക്കില്‍,ജീവനില്‍
നിലാവിന്‍ തിളക്കം

നിലാവ്‌
പ്രേതങ്ങളുടെ പുതപ്പാകുന്നു
വിധവയ്‌ക്ക്‌ തുണയാകുന്നു
ശിലകളെ ശില്‌പങ്ങളാക്കും അഗ്നിയാകുന്നു.
ചിതയ്‌ക്ക്‌ മെഴുതിരി, നിലാവ്‌-
ഇരുളുന്ന കടലിന്റെ നന്മ

നിലാവ്‌
മഴയുടെ ചിരിയാകുന്നു
ജലത്തിന്റെ പ്രണയമാകുന്നു,വെറും ഭംഗിയാകുന്നു.
നിലാവ്‌ എന്റെ പൊള്ളും മനസ്സിന്റെ ഇത്തിരിയടങ്ങളില്‍
ഇത്തിരി നേരങ്ങളിലൊരു
തണുസ്‌പര്‍ശമാകുന്നു.

ഈ നിലാവില്‍ നഗ്നരായ്‌ നില്‌ക്കെ
ഈ നിലാവില്‍ ആഴ്‌നു നാം നില്‌ക്കെ
ഈ യുഗത്തിന്റെ ചോദ്യമൊരു-
വേതാളമായ്‌ വാ പിളര്‍ക്കുന്നു.
നിലാവിന്റെ നിറമേത്‌

വിലക്കുകള്‍ക്കപ്പുറം
കനികള്‍ ഭുജിച്ചവര്‍
വിക്രമാദിത്യനു പിന്മുറക്കാര്‍
ഞങ്ങള്‍ പതറാവതല്ല
വെയില്‍ തളര്‍ന്നു വെയിലാകും നിറം
മഴയിലലിഞ്ഞ്‌ മഴയാകും നിറം
മഞ്ഞിനേക്കാള്‍ മൂകമായ്‌
അമ്മപോള്‍ ആര്‍ദ്രയാകും നിറം
നിദ്രയിലെന്റെ കണ്ണിയെറിയും
ഉണര്‍ന്ന്‌ തേടുമ്പോഴെവിടെയോ മറയും
ഒരു നിറം
ഇനിയുമുയര്‍കൊള്ളേണ്ടൊരു
വാക്കിന്റെ വാഴ്‌വിന്റെ എട്ടാം നിറം

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

കൊച്ചി ടസ്‌കേഴ്‌സ്‌ ക്ലീന്‍ ബൗള്‍ഡ്‌


കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്നും പുറത്താക്കി. മുംബൈയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിന് ബിസിസിഐ ടസ്‌കേഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ വാര്‍ത്ത വന്നിരിക്കുന്നത്.

156 കോടിയുടെ ബാങ്ക് ഗ്യാരന്റി എല്ലാ വര്‍ഷവും നല്‍കണമെന്നതാണ് ഐപിഎല്‍ ഭരണസമിതിയുമായുള്ള കരാര്‍. 2011ലെ ഗ്യാരന്റി പുതുക്കാത്തതിനാണ് നടപടി. ടസ്‌കേഴ്‌സിന്റെ മത്സരങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഗ്യാരണ്ടി പുതുക്കുന്നതിനായി ഒട്ടേറെ തവണ ടീം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. 1550 കോടി രൂപയ്ക്കാണ് കൊച്ചി ടീം ലേലം കൊണ്ടത്.

ബിസിസിഐ നിബന്ധനകള്‍ പാലിച്ചാല്‍ കൊച്ചി ടസ്‌കേഴ്‌സിന്‌ അവസരം ലഭിക്കുമെന്ന്‌ ബിസിസിഐ നിര്‍വാഹകസമിയംഗം ടി.സി. മാത്യൂ. ബിസിസിഐയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ്‌ പ്രശ്‌നമായത്‌. പണം കൃത്യമായി അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാല്‍ ബിസിസിഐ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ടീമുടമകളിലൊരാളായ മുകേഷ്‌ പട്ടേല്‍ അറിയിച്ചു.

ടീമിനെതിരായ നടപടിയില്‍ നിരാശയുണ്ടെന്ന്‌ ടീമിനായി ശ്രമിച്ച്‌ മന്ത്രി സ്‌ഥാനം നഷ്‌ടമായ ശശി തരൂര്‍ എംപി പറഞ്ഞു. ടീമുടമകള്‍ക്കുണ്ടായ പാളിച്ചയാണ്‌ പ്രശ്‌നമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

ബിസിസിഐ നിര്‍വാഹക സമിതിയാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌

കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നില്ലാ.യിരുന്നുവെങ്കില്‍ -1








കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നില്ലാ.യിരുന്നുവെങ്കില്‍