2017, ജൂൺ 28, ബുധനാഴ്‌ച

സമൂഹത്തില്‍ ഒരു നല്ല മാറ്റത്തിന്‌ തുടക്കമിട്ട്‌ �ജാഗോ രേ ക്യാമ്പയിന്‍�



കൊച്ചി: ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുക, ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന സ്‌പോര്‍ട്ട്‌സ്‌ മേഖലയ്‌ക്ക്‌ കൂടുതല്‍ പരിഗണന നല്‍കി യുവതലമുറയ്‌ക്ക്‌ പ്രചോദനമാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ജാഗോ രേ 2.0 ക്യാമ്പയിന്‌ തുടക്കമായി.
ആക്ടീവിസത്തിന്‌ പുതിയ രൂപം നല്‍കി, പ്രീ-ആക്ട്രീവിസം പ്രോത്സാഹിപ്പിക്കുകയും ആളുകളുടെ പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുകയുമായിരുന്നു ആദ്യഘട്ടം. എന്നാല്‍ സ്‌ത്രീ സുരക്ഷയും സ്‌്‌പോര്‍ട്ട്‌സ്‌ പ്രോത്സാഹനവും ഉറപ്പാക്കുന്നതിന്‌ നിവേദനം തയ്യാറാക്കി ഒപ്പിട്ടു ശേഖരിക്കുകയാണ്‌ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍. 
�നിവേദനത്തില്‍ ഒപ്പു ശേഖരിച്ചും പ്രതിജ്ഞയെടുത്തും ശരിയായ മാറ്റം സാധ്യമാക്കുന്നതിനായി ഒരു മില്ല്യണ്‍ പ്രീ-ആക്ടീവിസ്റ്റുകളെ സൃഷ്ടിക്കുകയും സ്‌പോര്‍ട്ട്‌സിനെ മികച്ച കരിയര്‍ ഓപ്‌ഷനായി മാറ്റിയെടുക്കാനുമാണ്‌ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നതെന്ന്‌�ടിജിബിഎല്‍-ഇന്ത്യ റീജിയണല്‍ പ്രസിഡന്റ്‌ സുശാന്ത്‌ ഡാഷ്‌ അറിയിച്ചു. 
ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന്‌ https://www.jaagore.com/ വെബ്‌സൈറ്റില്‍ ലോഗ്‌ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ +91 7815966666 എന്ന നമ്പറിലേക്ക്‌ മിസ്‌ഡ്‌കോള്‍ ചെയ്യുക 

2017, ജൂൺ 23, വെള്ളിയാഴ്‌ച

വേറിട്ട ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം ആകര്‍ഷിക്കും സീഡിംഗ്‌ കേരള



കൊച്ചി: വേറിട്ട ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ്‌ നിക്ഷേപകര്‍ കൂടുതല്‍ താത്‌പര്യം കാണിക്കുകയെന്ന്‌ കൊച്ചിയില്‍ നടക്കുന്ന സീഡിംഗ്‌ കേരളയിലെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായവ ഒരേ ഉത്‌പന്നത്തിന്റെ പകര്‍പ്പുകളായിരുന്നു. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ കാലം കഴിഞ്ഞെന്നാണ്‌ പങ്കെടുത്തവരുടെ പൊതു അഭിപ്രായം. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ മാര്‍ഗങ്ങളാരായാന്‍ കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷനാണ്‌ കൊച്ചിയില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്‌.

രണ്ടാം ദിവസത്തില്‍ പ്രധാനചര്‍ച്ച എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി അതിലേക്ക്‌ നിക്ഷേപം ആകര്‍ഷിക്കാമെന്നുമുള്ളതായിരുന്നു. എസ്‌ ഇ എ ഫണ്ട്‌ സഹ സ്ഥാപകന്‍ മയൂരേഷ്‌ റൗത്ത്‌, യൂണികോണ്‍ വെഞ്ച്വര്‍ െ്രെപവറ്റ്‌ ലിമിറ്റഡ്‌ ഡയറക്ടര്‍ അനില്‍ ജോഷി, കോര്‍പറേറ്റ്‌ 360 സിഇഒ വരുണ്‍ ചന്ദ്രന്‍ എന്നിവരായിരുന്നു പങ്കെടുത്തത്‌.

വിദേശ മാര്‍ക്കറ്റിലുള്ള കമ്പനികളുടെ പകര്‍പ്പാണ്‌ 2015 വരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്‌ വിപണിയെ നിയന്ത്രിച്ചിരുന്നതെന്ന്‌ മയൂരേഷ്‌ റൗത്ത്‌ പറഞ്ഞു. എന്നാല്‍ അത്തരം പകര്‍പ്പുകളുടെ കാലം കഴിഞ്ഞു. ഇനി വേറിട്ട ആശയങ്ങള്‍ക്കാണ്‌ സാധ്യതയുള്ളത്‌. 2016 മുതല്‍ സ്റ്റാര്‍ട്ടപ്പ്‌ നിക്ഷേപങ്ങളില്‍ കുറവു വരുന്നതിന്റെ കാര്യവും മറ്റൊന്നല്ല. അതു കൊണ്ട്‌ തന്നെ ഭാവിയെ മുന്നില്‍കണ്ട്‌ വികസിപ്പിക്കാന്‍ സാധ്യതയുള്ള എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വമ്പന്‍ സാധ്യതകളുണ്ടായിട്ടും വിദേശ കമ്പനികള്‍ ഇവിടെ ആധിപത്യമുറപ്പിച്ചത്‌ വേറിട്ട വഴികള്‍ തെരഞ്ഞെടുക്കാത്തതിനാലാണെന്ന്‌ വരുണ്‍ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ പലതും ഇന്ന്‌ ആഗോള ഭീമന്മാരായി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന്‌ വ്യത്യസ്‌തമായ വാണിജ്യ സ്റ്റാര്‍ട്ടപ്പുകള്‍ വന്നെങ്കില്‍ മാത്രമേ ഫലവത്തായ നിക്ഷേപം ഇത്തരം സംരംഭങ്ങളിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വേറിട്ട സംരംഭങ്ങള്‍ക്ക്‌ തന്നെയാണ്‌ എയ്‌ഞ്‌ജല്‍ നിക്ഷേപകനെന്ന നിലയില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന്‌ അനില്‍ ജോഷി പറഞ്ഞു. ഭാവിയില്‍ വികസന സാധ്യതയുള്ള ആശയങ്ങളിലാണ്‌ ഇനിയങ്ങോട്ട്‌ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പര്‍വതീകരിച്ച വരുമാനത്തിന്റെ കണക്കു മുന്‍നിര്‍ത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സംരംഭങ്ങളും നാട്ടില്‍ കുറവല്ലെന്ന്‌ മയൂരേഷ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ അല്‍പായുസ്സാണ്‌. വിപുലമായ തോതിലുള്ള ഗവേഷണങ്ങളാണ്‌ സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ നിക്ഷേപകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സത്യസന്ധതയില്‍ വിട്ടുവീഴ്‌ച ചെയ്യുന്ന സംരംഭങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ലെറ്റ്‌സ്‌ വെഞ്ച്വര്‍ ഡയറക്ടര്‍ സുനിത രാമസ്വാമി നയിച്ച പരിശീലന കളരിയോടെയാണ്‌ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചത്‌. നിക്ഷേപകരുമൊത്തുള്ള കൂടിക്കാഴ്‌ച, അവതരണം, തുടങ്ങിയ കാര്യങ്ങളിലെ വിശദാംശങ്ങള്‍ അവര്‍ സദസ്സിനു മുന്നില്‍ വച്ചു. 

തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ചതോടെയാണ്‌ സീഡിംഗ്‌ കേരളയ്‌ക്ക്‌ വിരാമമായത്‌. കൈന്‍മാക്‌, ഐറോവ്‌, എന്‍ഗേജ്‌സ്‌പോട്ട്‌, ടൂട്ടിഫ്രൂട്ടി, പുഷ്‌പകേവ്‌, ഹഗ്ഗാമ എന്നീ സ്റ്റാര്‍ട്ടപ്പുകളാണ്‌ അവതരണം നടത്തിയത്‌.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ആരാണ്‌ ? എഡിജിപി സന്ധ്യയുടെ തെളിവെടുപ്പ്‌ നിര്‍ണായകമാകും


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. നടിയെ ആക്രമിച്ചതിന്‌ പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച്‌ പോലീസിന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ്‌ സൂചനകള്‍. അതിനിടെ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത്‌ വരിക എന്നാണ്‌ റിപ്പോര്‍ട്ട്‌. പള്‍സര്‍ സുനി സഹതടവുകാരനോട്‌ വെളിപ്പെടുത്തി എന്ന്‌ പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കും.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി എഡിജിപി ബി സന്ധ്യ സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും രേഖപ്പെടുത്തി. ആലുവ പോലീസ്‌ ക്ലബ്ബില്‍ വച്ചായിരുന്നു ജൂണ്‍ 23 ന്‌ മൊഴി രേഖപ്പെടുത്തിയത്‌. മഞ്‌ജു വാര്യരുമൊന്നിച്ച്‌ വിദേശത്ത്‌ പോകുന്നതിനാല്‍ നടിയുടെ മൊഴി അതിവേഗം രേഖപ്പെടുത്തുകയായിരുന്നു. കേസ്‌ അട്ടിമറിക്കാന്‍ അണിയറയില്‍ കോടികള്‍ ഒഴുക്കുന്നത്‌ തിരിച്ചറിഞ്ഞായിരുന്നു പോലീസിന്റെ നീക്കം എന്നാണറിയുന്നത്‌. വിദേശത്ത്‌ പോകുന്ന നടിയെ ഇനിയാര്‍ക്കും ബന്ധപ്പെടാന്‍ അവസരമുണ്ടാകില്ലെന്നതും പോലീസ്‌ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌.

അതീവ രഹസ്യമായാണ്‌ കേസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. പഴുതുകള്‍ അടയ്‌ക്കുന്ന തെളിവുകള്‍ കിട്ടിയാല്‍ ഉടന്‍ ആരോപണ വിധേയരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യും. അതിന്‌ മുമ്പ്‌ നടനേയും സംവിധായകനേയും പോലീസ്‌ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്‌. മൊഴി കൊടുത്ത നടിയുടെ വിദേശ യാത്ര മഞ്‌ജുവിനൊപ്പമാണെന്നത്‌ നടനേയും കൂട്ടരേയും അലോസരപ്പെടുത്തുന്നുണ്ട്‌. സ്വകാര്യ ചടങ്ങിന്‌ പോകുന്ന ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും ഉണ്ട്‌. ഈ യാത്രയോടെ സിനിമാ ലോകം മുഴുവന്‍ നടിക്ക്‌ പിന്നില്‍ അണിനിരക്കുമോ എന്ന സംശയവും നടനും ആരോപണ വിധേയനനായ സംവിധായകനും വച്ചു പുലര്‍ത്തുന്നു. അതുണ്ടായാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പൊളിയും. പള്‍സര്‍ സുനി തുറന്നു പറച്ചിലുകളില്‍ ഉറച്ചു നിന്നാല്‍ നടന്‍ കുടുങ്ങുമെന്ന്‌ ഉറപ്പാണ്‌. ഇക്കാര്യം ചലിച്ചിത്ര ലോകവും തിരിച്ചറിയുന്നു. അതിനാല്‍ ആരോപണ വിധേയരില്‍ നിന്നും അകലം പാലിക്കാനാണ്‌ ഏവരുടേയും തീരുമാനം.

നടിക്കും മഞ്‌ജു വാര്യര്‍ക്കുമൊപ്പം മോഹന്‍ലാലും യുകെയില്‍ പരിപാടിക്ക്‌ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറി. കേസുമായി ബന്ധപ്പെട്ട്‌ മഞ്‌ജുവിന്‌ പിന്തുണ നല്‍കുന്നത്‌ മോഹാന്‍ലാലാണെന്ന പ്രചരണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിവാദങ്ങളും മറ്റും ഒഴിവാക്കാന്‍ മോഹന്‍ലാല്‍ യുകെ യാത്ര ഒഴിവാക്കിയതെന്നും സൂചനയുണ്ട്‌. ഏതായാലും എഡിജിപി സന്ധ്യയുടെ അന്വേഷണത്തെ ഗൗരവത്തോടെയാണ്‌ സിനിമാ ലോകം കാണുന്നത്‌. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടതില്ലെന്ന്‌ ഡിജിപി സെന്‍കുമാര്‍, സന്ധ്യക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഉറച്ച നിലപാടിലാണ്‌. ഈ സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍

കല്യാണത്തിനും മറ്റു വ്യക്തിപരമായ ചടങ്ങുകള്‍ക്കും ഇനി മദ്യം വിളമ്പാം



കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യമാകാമെന്ന്‌ ഹൈക്കോടതി. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ്‌ അനുമതി വേണ്ടെന്ന്‌ ഹൈക്കോടതി പറഞ്ഞു. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ വ്യക്തിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ്‌ കോടതി നി?ദേശം മുന്നോട്ട്‌ വെച്ചത്‌.
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാനും ലൈസന്‍സ്‌ വേണം. വിവാഹം, മാമോദീസ, പാര്‍ട്ടികള്‍ തുടങ്ങിയ ചടങ്ങുകളില്‍ മദ്യം വിളമ്പാം എന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ മകളുടെ മാമോദീസയ്‌ക്ക്‌ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സ്വകാര്യ വ്യക്തി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.

2017, ജൂൺ 22, വ്യാഴാഴ്‌ച

ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ്‌ ഗവര്‍ണര്‍ ഉദ്‌ഘാടനം ചെയ്‌തു






കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ മാറിവരുന്ന ട്രെന്‍ഡുകളെകുറിച്ചും ഈ മേഖലയ്‌ക്ക്‌ സംസ്ഥാനത്തിന്റെ വികസനത്തില്‍ നല്‍കാന്‍ കഴിയുന്ന സംഭാവനകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ്‌ നടന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്‌ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ സംരംഭകരെയും വിദ്യാഭ്യാസവിചക്ഷണരേയും ആദരിക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണറും കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറുമായ ജസ്റ്റിസ്‌ (റിട്ട.) പി സദാശിവം മുഖ്യാതിഥിയായിരുന്നു.
ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന മുഴുദിന സമ്മേളനത്തില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ വൈസ്‌ ചാന്‍സലര്‍മാരും വിദ്യാഭ്യാസ വിദഗ്‌ധരും പങ്കെടുത്തു. 

്‌ നാലാം വ്യവസായ വിപ്ലവം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ 2021 ആകുമ്പോഴേക്കും കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസരംഗം എങ്ങനെ മാറണം എന്ന വിഷയത്തെകുറിച്ച്‌ സംസാരിച്ചു. കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌) വിദ്യാഭ്യാസത്തെ ഏത്‌ രീതിയില്‍ പൊളിച്ചെഴുതും എന്നതിനെക്കുറിച്ചും സെഷനുകള്‍ നടന്ന കോണ്‍ക്ലേവില്‍ കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയ 15ഓളം പ്രമുഖ വ്യക്തികളെ ആദരിച്ചു. 

വിദ്യാഭ്യാസ രംഗത്ത്‌ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ സേവനങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ്‌ അവാര്‍ഡ്‌ നല്‌കിയത്‌. 

2017, ജൂൺ 21, ബുധനാഴ്‌ച

നഴ്‌സുമാരുടെ മിനിമം വേതനം; ഹൈക്കോടതിയില്‍ 26ന്‌ ചര്‍ച്ച



കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്ന യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍(യുഎന്‍എ) നല്‍കിയ ഹരജിയില്‍ ഹൈക്കോടതി 26ന്‌ ചര്‍ച്ച നടത്തുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ യുഎന്‍എ ഭാരവാഹികളും അഡ്വ.മനു ഗോവിന്ദ്‌ മുഖാന്തിരം ഫയല്‍ ചെയ്‌ത ഹരജിയിലാണ്‌ കോടതിയുടെ അതിവേഗ ഇടപെടല്‍.
കേന്ദ്രം നിയോഗിച്ച കമ്മിറ്റി 2016 ല്‍ റിപ്പോര്‍ട്ട്‌ നല്‍കി. കോടതിയുടെ കൂടി നിരീക്ഷണത്തോടെ ഇത്‌ കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. അത്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ്‌ യുഎന്‍എ ഹൈക്കോടതിയെ സമീപിച്ചത്‌. 26ന്‌ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹരജിക്കാരെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്‌ പ്രതിനിധികളെയുമാണ്‌ വിളിച്ചിട്ടുള്ളത്‌.

2017, ജൂൺ 20, ചൊവ്വാഴ്ച

കന്നിയാത്രയില്‍ ഉമ്മന്‍ചാണ്ടിക്കു ട്രെയിന്‍ മിസ്‌ അണികളുടെ ഇടയില്‍പ്പെട്ട്‌ കാലിടറി വീണു,നിസാര പരുക്ക്‌


ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടേയും
നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര, 
അണികളുടെ ആവേശത്തള്ളില്‍ ഉമ്മന്‍ ചാണ്ടിക്കു അടിതെറ്റി,കാലിനു പരുക്കേറ്റു
കൊച്ചി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്റെയും നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര നടത്തി.ആലുവ സ്‌റ്റേഷനില്‍ നിന്നും ടിക്ക്‌റ്റ്‌ വാങ്ങി പാലാരിവട്ടത്തേക്കാണ്‌ നേതാക്കള്‍ യാത്ര നടത്തിയത്‌. പാലാരിവട്ടം മെട്രോ സ്‌റ്റേഷനു മുന്നില്‍ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതാക്കളെ സ്വീകരിച്ചു .തുടര്‍ന്ന പാലാരിവട്ടം ജംഗ്‌ഷനില്‍ സംസാരിച്ചു
മെട്രോ ഉദ്‌ഘാടന ചടങ്ങ്‌ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ്‌ നേതാക്കളുടെ ജനകീയ യാത്ര.
എന്നാല്‍ ഈ യാത്ര ആന്റി ക്ലൈമാക്‌സ്‌ ആയി . നേതാക്കളോടൊപ്പം കയാറാനുള്ള അണികളുടെ ശ്രമം ഉമ്മന്‍ ചാണ്ടിയുടെ യാത്രയ്‌ക്കു പാരയായി. അണികള്‍ ഇടിച്ചു കയറിയതോടെ ഉമ്മന്‍ചാണ്ടി ട്രെയിനിനു പുറത്തായി. അതോടെ ഉമ്മന്‍ ചാണ്ടിയെയും മകന്‍ ചാണ്ടി ഉമ്മനും നോക്കി നില്‍ക്കെ മെട്രോ അതിന്റെ വഴിക്കു പോയി . തുടര്‍ന്നു അടുത്ത ട്രെയിന്‍ വരുവാന്‍ ഉമ്മന്‍ചാണ്ടിക്കു കാത്തു നില്‍ക്കേണ്ടിവന്നു.
മെട്രോയില്‍ കയറാനുള്ള ശ്രമം പോലെ ഇറങ്ങാനുള്ള ശ്രമത്തിലും ഉമ്മന്‍ചാണ്ടിക്ക പിഴച്ചു. അണികളുടെ ആവേശത്തള്ളലില്‍ ഉണ്ടായ തിക്കിലും തിരിക്കിലും പെട്ട്‌ ഉമ്മന്‍ചാണ്ടി കാല്‍ തെറ്റിവീഴുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടി ,രമേശ്‌ ചെന്നിത്തല, എം.എം ഹസന്‍ എന്നിവരോടൊപ്പം മെട്രോയില്‍ കയറിയ എം.എല്‍എ മാരായ പി.ടി.തോമസ്‌, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, എന്നിവര്‍ക്കു പുറമെ ആര്യാടന്‍ മുഹമ്മദ്‌, പി.സി.വിഷ്‌ണുനാഥ്‌, കെയബാബു, ബെന്നി ബഹ്‌്‌നാന്‍, എന്നിവര്‍ക്കും അണികളുടെ ആവേശത്തിന്റെ ദുര്യോഗം അനുഭവിക്കേണ്ടിവന്നു.അണികളുടെ ആവേശതിരതല്ലിലിനും സെല്‍ഫി എടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നിന്നും വളരെ കഷ്ടിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയെ പ്ലാറ്റ്‌ ഫോമില്‍ എത്തിച്ചത്‌.ആലുവ സ്‌റ്റേഷനില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ മെട്രോ അധികൃതര്‍ക്കും തലവേദന സൃഷ്ടിച്ചു. അപകടകരമായ വിധം വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ കടന്നുപോകുന്നതിന്റെ മുന്നറിയിപ്പായ മഞ്ഞവര ലംഘിച്ചും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ അന്‍വര്‍ സാദത്ത്‌ ,ബെന്നി ബെഹ്‌്‌നാന്‍ എന്നിവര്‌ ഇടപെട്ടാണ്‌ ഇവരെ നീക്കിയത്‌.ഇതിനിടിയിലാണ്‌ പാലാരിവട്ടത്തേക്കുള്ള ട്രെയിന്‍ പ്ലാറ്റ്‌ ഫോമില്‍ എത്തിയത്‌. അതോടെ കൂട്ടയിടിയായി. അണികള്‍ കൂട്ടത്തോടെ കയറിയതോടെ ഉമ്മന്‍ചാണ്ടി പുറത്തും. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായി ട്രെയിന്‍ പാലാരിവട്ടത്തേക്കുംതിരിച്ചു. തുടര്‍ന്നു അടുത്ത ട്രെയിനിലാണ്‌ ഉമ്മന്‍ചാണ്ടിക്ക കയറിപ്പറ്റാനായത്‌
ഉമ്മന്‍ചാണ്ടിയുടെ കന്നി മെട്രോ യാത്രയും ദുരിതത്തിലായി. ആദ്യത്തെ കുറച്ചു സ്‌റ്റേഷനുകള്‍ പിന്നിട്ട ശേഷമാണ്‌ ഉമ്മന്‍ ചാണ്ടിക്കു സീറ്റ്‌ കിട്ടിയത്‌ . മെട്രോയില്‍ നിന്നു യാത്ര ചെയ്യേണ്ടിവന്ന ഉമ്മന്‍ ചാണ്ടി വളരെ ക്ലേശിച്ചാണ്‌ പാലാരിവട്ടത്ത്‌ ഇറങ്ങിയത്‌. ഈ സമയം പാലാരിവട്ടം സ്റ്റേഷനില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ തിരക്കിനിടെ അദ്ദേഹം കാല്‍തെറ്റിവീണു. നിലത്ത്‌ വീഴാതെ അണികള്‍ രക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കാലിനു നിസാര പരുക്കേറ്റു
മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സജീവമായി ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്ക്‌ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെ പോയ നിയോഗം പോലെ കന്നിയാത്രയും അദ്ദേഹത്തിനു മറ്റൊരു വേദനിക്കുന്ന ഓര്‍മ്മയായി. 

കെ.എം.എ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു 23നു തുടക്കം



കൊച്ചി
കേരള മാനേജമെന്റ്‌ അസോസിയേഷന്റെ വാര്‍ഷിക അവാര്‍ഡ്‌ വിതരണവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും ജൂണ്‍ 23നു വൈകുന്നേരം അഞ്ച്‌ മണിക്ക്‌ മരട്‌, ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍.
രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രൊഫഷണലുകളും മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മന്ത്രി എ.സി.മോയ്‌തീന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.ഗ്വിനിയ-ബിസ്സാവു പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ലഡാക്ക്‌ ,ലേ ,കാര്‍ഗില്‍ സ്വയംഭരണ ഗിരി വികസന സമിതികളുടെ പ്രത്യേക ഉപദേഷ്ടാവുമായ അംബാസിഡര്‍ ഡോ.ദീപക്‌ വോറ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഏഴിനങ്ങളിലായി 16 അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ്‌ അവാര്‍ഡിനു കെ.എം.ആര്‍.എല്‍ എം.ഡി ഏല്യാസ്‌ ജോര്‍ജും ഐ.ടി ലീഡര്‍ഷിപ്പ്‌ അവാര്‍ഡിനു സണ്‍ടെക്‌ ബിസിനസ്‌ സൊല്യൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്ഥാപകന്‍ കെ.നന്ദകുമാറുമാണ്‌ അര്‍ഹരായിട്ടുള്ളത്‌. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌, ജിബു പോള്‍, പ്രസാദ്‌കെ.പണിക്കര്‍, കെ.സി.സിറിയക്ക്‌ എന്നിവര്‍ പങ്കെടുത്തു

മഹാകവി ചങ്ങമ്പുഴ വെബ്‌പോര്‍ട്ടലിനു മുഖ്യമന്ത്രി സ്വിച്ച്‌ ഓണ്‍ നിര്‍വഹിക്കും




കൊച്ചി:

മഹാകവി ചങ്ങമ്പുഴയുടെ എല്ലാ കൃതികളും സമാഹരിച്ചുകൊണ്ടു വെബ്‌ പോര്‍ട്ടലിനു രൂപം നല്‍കി. മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിലെ അധ്യാപകനും ചങ്ങമ്പുഴയുടെ പൗത്രനുമായ ഡോ.ഹരികുമാറിന്റെ നേതൃത്വത്തില്‍ നടന്ന യുജിസി മേജര്‍ റിസര്‍ച്ച്‌ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ്‌ ഈ പോര്‍ട്ടല്‍. ചങ്ങമ്പുഴയുടെ വിപുലമായ സാഹിത്യശേറം മുഴുവനും ഈ പോര്‌ട്ടലിന്‍ ഉള്‍പ്പെടുത്തിയട്ടുണ്ട. ആഗോളതലത്തില്‍ ഇനി മുതല്‍ ഈ കൃതികള്‍ ലഭ്യമാകും. 
22നു വൈകിട്ട്‌ അഞ്ചിനു മഹാത്മഗാന്ധി സര്‍വകലാശാലയുടെ ഇടപ്പള്ളി പ്രാദേശിക കേന്ദ്രമായ സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പോര്‍ട്ടലിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. എം.ജി.സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ബാബു സെബാസ്‌റ്റിയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.എം.കെ.സാനു മുഖ്യപ്രഭാഷണം നടത്തും.ഡോ.വി.സി.ഹാരിസ്‌, സി.എന്‍.മോഹനന്‍, ഡോ.ചന്ദ്രമോഹനന്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും
www.changampuzha.com എന്ന വെബ്‌ സൈറ്റില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാകും. മലയാളത്തില്‍ ആദ്യമായാണ്‌ ഒരു സാഹിത്യകാരന്റെ കൃതികളെല്ലാം ഒരു പോര്‍ട്ടലിലൂടെ സമാഹരിക്കുന്നത്‌.

കുട്ടി സംരംഭകര്‍ അമേരിക്കയിലേക്ക്‌



കൊച്ചി: ക്യാമ്പസ്‌ കമ്മ്യൂണിക്‌ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി കുട്ടിസംരംഭകര്‍ അമേരിക്കയില്‍ നടക്കുന്ന ഗ്ലോല്‍ ഫെനലില്‍ മാറ്റുരയ്‌ക്കും. 
ടൈ കേരള ചാപ്‌റ്റര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ യുവസംരംഭക മത്സരത്തില്‍ വിജയിച്ച തൃപ്പൂണിത്തുറ ചോയ്‌സ്‌ സ്‌ക്കൂളിലെ ആറംഗ ടീമാണ്‌ ആഗോള ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ യോഗ്യതനേടി 23ന്‌ നാളെ കാലിഫോര്‍ണിയയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്‌. സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ്‌ തുടങ്ങി സ്‌ക്കൂളുമായി പ്രത്യക്ഷവും പരോക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുമായി കോര്‍ത്തിണക്കിക്കൊണ്ട്‌ ആശയവിനിമയം സാധ്യമാക്കുന്നതാണ്‌ ക്യാമ്പസ്‌ കമ്മ്യൂണിക്‌ എന്ന മൊബൈല്‍ ആപ്പ്‌ എന്ന്‌ ടീം അംഗങ്ങളും ചോയ്‌സ്‌ സ്‌ക്കൂളിലെ പത്താംക്ലാസ്സ്‌ വിദ്യാര്‍ത്ഥികളുമായ രോഹിത്ത്‌ താടി, രോഹന്‍ സണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന്‌ നാല്‌ ടീമുകളുള്‍പ്പെടെ 20 ടീമുകളാണ്‌ ഫൈനലില്‍ പങ്കെടുക്കുന്നത്‌.


കേന്ദ്ര ഗവണ്മന്റ്‌ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്‌ 22നു രാജ്യവ്യാപകമായി മനുഷ്യചങ്ങല




കൊച്ചി:
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അപാകതകള്‍ പരിഹരിച്ച്‌ നടപ്പിലാക്കമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഗവണ്മന്റ്‌ , എംപ്ലോയീസ്‌ ആന്റ്‌ വര്‍ക്കേഴ്‌സ്‌, ആള്‍ ഇന്ത്യ ഡിഫെന്‍സ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ,സെന്‍ട്രല്‍ ഗവണ്മന്റ്‌ എംപ്ലോയീസ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 22നു രാജ്യവ്യാപകമായി 39 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യചങ്ങല തീര്‍ക്കും. 
എറണാകുളത്ത്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ മനുഷ്യചങ്ങല തീര്‍ക്കും. പ്രൊഫ. സാനുമാസ്റ്റര്‍,എം.എം.ലോറന്‍സ്‌, കെ.ചന്ദ്രന്‍പിള്ള എന്നിവരടക്കം സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചങ്ങലയില്‍ അണിനിരക്കും. തുടര്‍ന്ന്‌ പ്രതീകാത്മകമായി ബഹുരാഷ്ട്ര കുത്തകകളുടെ കോലം കത്തിക്കും.
കഴിഞ്ഞ വര്‍ഷം ജൂലൈ 11 മുതല്‍ അനിശ്ചിതകാല സമരആരംഭിക്കുമെന്നു അറിയിച്ചുകൊണ്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌ നാഥ്‌ സിംഗിനു നോട്ടീസ്‌ നല്‍കിയിരുന്നു ഈ കത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30നു ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകുകയും ഇതിന്റെ ഭാഗമായി രാജ്‌ നാഥ്‌ സിംഗിന്റെ നേതൃത്വത്തില്‍ നാല്‌ പേരടങ്ങുന്ന ഉപസമിതി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയും നടത്തി. തുടര്‍ന്നു വിവിധ കമ്മിറ്റികളെ നിയമിച്ച്‌ പരാതികള്‍ പഠിച്ചു നാല്‌ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും ഉറപ്പ്‌ നല്‍കിയിരുന്നു ,.എന്നാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും ഇതുവരെ ഒരു കമ്മിറ്റിയും റിപ്പോര്‍ട്ട്‌ നല്‍കിയട്ടില്ല..ഇതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര ഗവണ്മന്റ്‌ ജീവനക്കാര്‍ സൂച.ന സമരം നടത്തിയിരുന്നു.
പക്ഷേ, ഇനിയും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നു സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ്‌ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്‌. 
ഇതിനുപുറമെ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കേണ്ട രാജ്യരക്ഷ സംബന്ധിച്ച കാര്യങ്ങളിലും കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതിക്കൊടുക്കാന്‍ ശ്രമിക്കുയാണെന്നും സമര സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളും മറ്റും നിര്‍മ്മിക്കുന്ന ഓര്‍ഡിനന്‍സ്‌ ഫാക്ടറികള്‍ അടച്ചു പൂട്ടാനുള്ള ശ്രമത്തിലാണ്‌. ട്രിച്ചി, ഇച്ചാപൂര്‍, കാണ്‍പൂര്‍ ,കോര്‍വെ എന്നിവടങ്ങളിലെ ഓര്‍ഡിന്‍സ്‌ ഫാക്ടറികളാണ്‌ അടച്ചുപൂട്ടി കോര്‍പ്പറേറ്റുകല്‍ക്ക്‌്‌ നല്‍കാനുള്ള ശ്രമംനടത്തുന്നത്‌. ഇതിനെതിരെ ജൂലൈ മൂ്‌ന്നു മുതല്‍ ഡല്‍ഹിയില്‍ റിലേ നിരാഹാരം ആരംഭി്‌ക്കും. 
ഇതിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഒരാഴ്‌ചയോളം അഖിലേന്ത്യ വ്യാപകമായി ബാഡ്‌ജ്‌ ധരിക്കലും നാല്‌ ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ഒപ്പ്‌ ശേഖരണവും നടത്തിയതായും സമരസമിതി നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഡിഫെന്‍സ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ വൈസ്‌ പ്രസിഡന്റ്‌ കെ.ബാലകൃഷ്‌ണന്‍, സെക്രട്ടറി ഒ.സി.ജോയി, ജില്ലാ ചെയര്‍മാന്‍ ജോസി കെയ ചിറപ്പുറം എന്നിവര്‍ പങ്കെടുത്തു. 

2017, ജൂൺ 16, വെള്ളിയാഴ്‌ച

മത്സ്യബന്ധന ബോട്ടു ദുരന്തത്തിൽ 6.08 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി


കൊച്ചി : പനാമ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ടു തകർന്ന ദുരന്തത്തിൽ 6.08 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും ബോട്ടുടമയും ഹൈക്കോടതിയിൽ ഹർജി നൽകി. നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ സെക്യൂരിറ്റിത്തുക കെട്ടിവെക്കുന്നതുവരെ എം.വി ആമ്പർ എൽ എന്ന കപ്പൽ കൊച്ചി തീരം വിട്ടുപോകുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. 
ജൂൺ 11 ന് പുലർച്ചെ രണ്ടുമണിയോടെയാണ് കാർമൽ മാത എന്ന മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ദുരന്തുമുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചതിനു പുറമേ ഒരാളെ കാണാതാവുകയും ചെയ്തു. ദുരന്തത്തെത്തുടർന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് 11 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പൂർണ്ണമായും തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ച് രണ്ടു മണിക്കൂറോളം കടലിൽ കഴിയേണ്ടി വന്നെന്നും മരണത്തെ മുഖാമുഖം കണ്ട സന്ദർഭമായിരുന്നതെന്നും ഹർജിയിൽ പറയുന്നു. 
ബോട്ടുടമ പള്ളുരുത്തി സ്വദേശി യു. എ. നാസർ, മത്സ്യത്തൊഴിലാളികളും കന്യാകുമാരി സ്വദേശികളുമായ നവിസ് തോബിയാസ്, ഏണസ്റ്റ് തോബിയാസ്, ആന്റണി ദാസ് ക്രിസ്തു രാജൻ, എൽ. കുരിശു മിഖായേൽ, മെർലിൻ തോബിയാസ്, ആംസ്‌ട്രോങ്ങ് ബ്രിട്ടു, ആംസ്‌ട്രോങ്ങ് ബിനീഷ്, ആൾട്ടോ വിൻസെന്റ്, ആൻറോസ് എമിലിയാസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. സംഭവത്തെത്തുടർന്ന് ബോട്ടിനുണ്ടായ നഷ്ടം, മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ നഷ്ടം , തൊഴിലാളികൾ നേരിടേണ്ടി വന്ന മാനസിക പീഡനം തുടങ്ങിയവ കണക്കാക്കിയാണ് 6.08 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 

നഷ്ടങ്ങളുടെ പട്ടികയിങ്ങനെ : 
ബോട്ടിന്റെ നഷ്ടം - 75 ലക്ഷം രൂപ 
മത്സ്യ നഷ്ടം - 1.5 ലക്ഷം രൂപ 
വലയും കയറുമൊക്കെ നശിച്ചതിലുള്ള നഷ്ടം - 10 ലക്ഷം രൂപ 
ജി.പി. എസ്, വയർലെസ് സെറ്റുകളുടെ നാശം - 1.25 ലക്ഷം രൂപ 
ഡീസൽ നഷ്ടം - 3.10 ലക്ഷം രൂപ 
മത്സ്യത്തൊഴിലാളികളുടെ മൊബൈലടക്കമുള്ളവയുടെ നഷ്ടം - 1.5 ലക്ഷം രൂപ 
ബോട്ടിലുണ്ടായിരുന്ന ഐസ് നഷ്ടം - 20,000
ബോട്ടുടമയുടെ ഉപജീവന നഷ്ടം - 3 കോടി രൂപ
മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടം - 72 ലക്ഷം രൂപ 
മത്സ്യത്തൊഴിലാളികൾ അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥ, സമ്മർദ്ദം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം - 1. 44  കോടി രൂപ 
എം.വി ആമ്പർ എൽ എന്ന കപ്പൽ, ക്യാപ്ടൻ ജോർജ് അയോണിസ്, ഗ്രീസിലെ കാർലോഗ് ഷിപ്പിംഗ് കമ്പനിയുടെ പ്രതിനിധി, മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റിലെ പ്രിൻസിപ്പൽ  ഓഫീസർ, കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഡെപ്യൂട്ടി കൺസർവേറ്റർ, കോസ്റ്റ് ഗാർഡ് കമാൻഡിംഗ് ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്. നഷ്ടപരിഹാരത്തുകയ്ക്ക് തുല്യമായ സെക്യൂരിറ്റി കെട്ടിവെക്കാതെ കപ്പൽ കൊച്ചി തീരം വിട്ടാൽ പിന്നീട് നഷ്ടപരിഹാരം ഈടാക്കാൻ കഴിയില്ലെന്നും അതുവരെ കപ്പൽ തടഞ്ഞിടണമെന്നുമാണ് ഹർജിയിൽ പറയുന്നത്. 

പ്രവാസികള്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടി പരിശോധിക്കും

: നിയമസഭ സമിതി


പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷ ഒരുമാസത്തിനകം 
പ്രവാസി ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും

കാക്കനാട്: സംരംഭം തുടങ്ങാനും വീട്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായി വായ്പയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് വിവിധ കാരണങ്ങളുടെ പേരില്‍ വായ്പ നിഷേധിക്കുന്ന ദേശസാത്കൃത ബാങ്കുകളുടെ നടപടി കര്‍ശനമായി പരിശോധിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡി കൃത്യമായി ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ലെന്നും അതിനാല്‍ പ്രവാസികള്‍ക്ക് മറ്റു പല കാരണങ്ങളും പറഞ്ഞ് വായ്പ നിഷേധിക്കുകയാണെന്നും വ്യക്തമാക്കി നിരവധി പരാതികളാണ് നിയമസഭ സമിതിക്കു മുന്നില്‍ പ്രവാസി സംഘടനകളും വ്യക്തികളും ഉന്നയിച്ചത്. ബാങ്കുകള്‍ക്ക് 15% സബ്‌സിഡി കൃത്യമായി നല്‍കുന്നുണ്ടെന്നും വായ്പ നിഷേധിക്കുന്ന അപേക്ഷകര്‍ നോര്‍ക്കയെ സമീപിച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നും നോര്‍ക്ക് സിഇഒ അറിയിച്ചു. സഹകരണ ബാങ്കുകളെയും ജില്ലാ, പ്രാഥമിക സംഘങ്ങളെയും പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ 10% ല്‍ താഴെ മാത്രമേ പ്രവാസികളുടെ വായ്പ നല്‍കൂ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ കടുംപിടിത്തം ഒഴിവാക്കി അനായാസം വായ്പ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കുകളെയും കേരളത്തിലെ ബാങ്കുകളെയും സമീപിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. 

പ്രവാസികള്‍ക്കുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികളുടെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷകളുടെ എണ്ണം 1.5 ലക്ഷമായി വര്‍ധിച്ചതിനാല്‍ യഥാസമയം കാര്‍ഡ് ലഭ്യമാക്കുന്നത് ശ്രമകരമായിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എളുപ്പമാകും. ഇതിനായുള്ള ബന്ധപ്പെട്ട രേഖകള്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സാക്ഷ്യപ്പെടുത്താനാകും. പ്രവാസികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കുന്നതിന് നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡ് ആവശ്യമാണ്. 

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനായി ചേര്‍ന്ന സമിതിക്കു മുന്നില്‍ നിരവധി പരാതികളെത്തി. പാറക്കടവ് മാബ്ര സ്വദേശിയായ കൊച്ചു ത്രേസ്യ 2008 ല്‍ അബുദാബിയില്‍ വെച്ച് മരിച്ച ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട പരാതിയുമായാണ് സമിതിക്കു മുന്നിലെത്തിയത്. അബുദാബിയില്‍ അല്‍-ഫത്തീന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്ന ജോസ് ദുബായിലേക്ക് ഓട്ടം പോകുന്നതിനിടെയാണ് മരിച്ചത്. 7 ലക്ഷം രൂപ അന്നു കമ്പനി നല്‍കി. എന്നാല്‍ ഇന്‍ഷുറന്‍സ്, റോഡ് ക്ലെയിം എന്നിവ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കമ്പനിയില്‍ നിന്നോ എംബസിയില്‍ നിന്നോ വിവരമില്ല. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്കയ്ക്ക് പ്രത്യേക പരാതി സമര്‍പ്പിക്കാനും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും സമിതി നിര്‍ദേശം നല്‍കി. 

പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസി കമ്മീഷന് ഓഫീസും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി ആവശ്യമുന്നയിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വാഹനമോ ഫണ്ടോ മറ്റു സൗകര്യങ്ങളോ നല്‍കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും രണ്ടാഴ്ചയ്ക്കകം കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഷാനവാസ് സമിതിയെ അറിയിച്ചു. 

പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സമിതി ഉറപ്പു നല്‍കി. കമ്മീഷനിലെ നാല് അംഗങ്ങളില്‍ രണ്ടു പേര്‍ വിരമിച്ചു. ഒരാള്‍ ഉടന്‍ വിരമിക്കും. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അംഗങ്ങളെ നിയമിക്കും. ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി അറിയിച്ചു. 

60 വയസ് കഴിഞ്ഞവരെയും പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള പ്രവാസി സംഗമം നിയമസഭ സമിതിക്ക് നിവേദനം നല്‍കി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനായി 2000 മുതല്‍ പ്രവര്‍ത്തിച്ച പ്രവാസി സംഗമത്തിലെ അംഗങ്ങളില്‍ പലര്‍ക്കും 2009 ല്‍ ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ പ്രായം കഴിഞ്ഞതിനാല്‍ അംഗത്വം ലഭിക്കുന്നില്ലെന്നും അവരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കൂടാതെ പെന്‍ഷന്‍ അടവ് കുടിശിക മൂന്നു ഗഡുക്കളായി അടയ്ക്കാനനുവദിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. 

80 ശതമാനത്തിലധികം പ്രവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെ പ്രവാസി ദേശങ്ങളായി പ്രത്യേക പരിഗണന നല്‍കുകയും ഇവിടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നതടക്കം 32 ആവശ്യങ്ങളാണ് യുഎഇ പ്രവാസി ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തിലുള്ളത്. പെന്‍ഷന്‍ തുക 5000 രൂപയാക്കുക, പ്രവാസി വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ എന്‍ആര്‍ഐ സീറ്റുകള്‍, ജില്ല കളക്ടറേറ്റുകളില്‍ പ്രവാസി കെയര്‍ ഓഫീസുകള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നിവേദനത്തിലുണ്ട്. പ്രവാസികള്‍ മരിച്ചാല്‍ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുക, അപകടങ്ങള്‍ക്ക് സഹായധനം അഞ്ചു ലക്ഷമാക്കുക, സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് പ്രവാസികളോടുള്ള അവഗണന ഇല്ലാതാക്കുക, ഓരോ ജില്ലയിലും പ്രവാസി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുക തുടങ്ങിഏഴിന നിര്‍ദേശങ്ങളാണ് പ്രവാസി വെല്‍ഫെയര്‍ ഫോറം സമര്‍പ്പിച്ചിരിക്കുന്നത്.

താഴേത്തട്ടിലുള്ള പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും പ്രവാസി സംരംഭകര്‍ക്കായി പ്രത്യേക സെല്‍ ആരംഭിക്കണമെന്നും കേരള പ്രവാസി ഫെഡറേഷന്‍ സൊസൈറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം സംയോജിപ്പിച്ച് സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്നുപം സംഘടന നിര്‍ദേശിക്കുന്നു. പ്രവാസികള്‍ക്ക് വായ്പ ലഭിക്കുന്നില്ലെന്ന പരാതിയാണ് കേരള സംസ്ഥാന പ്രവാസി തൊഴില്‍ സംഘടന സമിതിക്കു മുന്നില്‍ വെച്ചത്. പ്രവാസിയായതിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുകയാണ്. സ്വന്തമായി വീടോ മറ്റ് ആസ്തികളോ ഇല്ലാത്ത നിരവധി പേര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട അനുഭവിക്കുന്നുവെന്നും സംഘടന പറയുന്നു. 

പ്രവാസികളുടെ പെന്‍ഷന്‍, ചികിത്സ, സഹായ, ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാകുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കുമെന്നും നിയമസഭ സമിതി ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സമിതി അംഗങ്ങളായ പാറക്കല്‍ അബ്ദുള്ള, വി. അബ്ദുറഹ്മാന്‍, പി.ജെ. ജോസഫ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, എം. രാജഗോപാല്‍, കാരാട്ട് റസാഖ്, ഇ.ടി. ടൈസണ്‍ മാസ്്റ്റര്‍ എന്നിവരും നോര്‍ക്ക ഡെപ്യൂട്ടി സെക്രട്ടറി രാജന്‍, എന്‍ആര്‍കെ വെല്‍ഫെയര്‍ ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. രാജേഷ് എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.  

വിദ്യാര്‍ഥികളുടെ ബസ് യാത്ര ഉറപ്പാക്കാന്‍ യോഗം
കാക്കനാട്: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ബസ് യാത്ര സുഗമമാക്കുന്നതിനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ല സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി (എസ്ടിഎഫ്‌സി) യുടെ യോഗം ചേംബറില്‍ നടക്കും. 

മാലിന്യ നിക്ഷേപം നീക്കണം





കൊച്ചി: കടവന്ത്ര പുതിയ മാര്‍ക്കറ്റിന്‌ വടക്കു വശത്തുളള ജി.സി.ഡി.എ വക സ്ഥലത്ത്‌ കൊച്ചിന്‍ കോര്‍പറേഷന്‍ മാലിന്യ നിക്ഷേപം തുടങ്ങിയിട്ട്‌ ഏതാണ്ട്‌ ഒരു വര്‍ഷത്തോളമായി സമീപവാസികള്‍ക്കും, ജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാനയി പരാതി ലഭിച്ചതിനെ തുടര്‍ക്ക്‌ ജിസിഡിഎ സെക്രട്ടറി കോര്‍പറേഷന്‍ സെക്രട്ടറിക്ക്‌ മാലിന്യ നിക്ഷേപം മാറ്റുന്നതിന്‌ നിരവധി തവണ കത്തുകള്‍ നല്‍കിയെങ്കിലും കോര്‍പറേഷന്റെ ഭാഗത്തു നിന്ന്‌ ഇതുവരെ യുതൊരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഫ്‌ളാറ്റുകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ റോഡില്‍ ജിസിഡിഎ യുടെ സ്ഥലത്ത്‌, മാലിന്യ നിക്ഷേപം മാത്രമല്ല അവ തരംതിരിക്കലും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്‌. ഇതിനു സമീപത്താണ്‌ 87 ഓളം നിര്‍ധനരായ കുടുംബങ്ങള്‍ താമസിക്കുന്ന പി ആന്റ്‌ റ്റി കോളനി (സ്‌നേഹ നഗര്‍) മഴക്കാലമായതോടെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക്‌ ഒലിച്ചിറങ്ങി ഗുരുതരമായ സാഹചര്യം ഉണ്ടായിരിക്കുകയാണ്‌. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ മഴക്കാലത്ത്‌ മാലിന്യ നിക്ഷേപം ഇവിടെ നിന്ന്‌ അടിന്തിരമായി മാറ്റണമെന്ന്‌ ജിസിഡിഎ കോര്‍പറേഷന്‍ അധികാരികളോട്‌ ശക്തമായി ആവശ്യപ്പെടുന്നു.

രക്ഷ എയ്‌ഞ്ചല്‍സ്‌ ജില്ലാതല കണ്‍സോള്‍ ഉദ്‌ഘാടനം 15ന്‌


കൊച്ചി: ജില്ല ഭരണകൂടവും എയ്‌ഞ്ചല്‍സ്‌ ഇന്റര്‍നാഷണല്‍ ഫൗേഷനും സംയുക്തമായി നടപ്പാക്കുന്ന ആംബുലന്‍സ്‌ ശൃംഖലയായ രക്ഷ എയ്‌ഞ്ചല്‍സിനു വേിയുള്ള ജില്ലാതല കോണ്‍സോളിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ജൂണ്‍ 15 ന്‌ രാവിലെ 10 ന്‌ എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ്‌ ഹാളില്‍ ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യരംഗം സുസജ്ജമാക്കുന്നതിന്റെ ഭാഗമായി അപകടത്തില്‍പ്പെടുന്നവരെ സുവര്‍ണ്ണ സമയത്തിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) ആരോഗ്യ പരിരക്ഷ നല്‍കി, ജീവന്‍ നഷ്ടപ്പെടുന്നത്‌ പരമാവധി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ, ജില്ലയിലെ ആംബുലന്‍സുകളെ ജിപിഎസ്‌ ശൃംഖലയില്‍ കോര്‍ത്തിണക്കി നിയന്ത്രണ വിധേയമാക്കുക എന്നതാണ്‌ രക്ഷ എയ്‌ഞ്ചല്‍സ്‌ കണ്‍സോളിന്റെ ലക്ഷ്യം. നിശ്ചിത സമയത്ത്‌ ചികിത്സ കിട്ടാതെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ജില്ല ഭരണകൂടം, എയ്‌ഞ്ചല്‍സ്‌ ഇന്റര്‍നാഷണല്‍ ഫൗഷേന്‍, ഐഎംഎ കൊച്ചി എന്നിവരുടെ സഹകരണത്തോടെ ജില്ല ദുരന്ത നിവാരണ വകുപ്പും ബിപിസിഎല്‍ കൊച്ചി റിഫൈനറിയും ചേര്‍ന്നാണ്‌ രക്ഷ എയ്‌ഞ്ചല്‍സ്‌ കണ്‍സോള്‍ യാഥാര്‍ഥ്യമാക്കുന്നത്‌. 




ജില്ലാ വികസന സമിതി യോഗം

കൊച്ചി: ജില്ലാ വികസന സമിതി യോഗം ജൂണ്‍ 24-ന്‌ രാവിലെ 11-ന്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന്‌ പ്രീ ഡി.ഡി.സി യോഗവും ഉണ്ടായിരിക്കും.

അമൃത ആശുപത്രിയില്‍ വ്യാപക തൊഴില്‍ നിയമലംഘനമെന്ന്‌ തൊഴില്‍ വകുപ്പ്‌




കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍ തൊഴില്‍ വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. മിനിമം വേതനം. ഓവര്‍ടൈം വേതനം എന്നിവ തൊഴിലാളികള്‍ക്ക്‌ നല്‍കുന്നില്ലെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയോട്‌ അനുബന്ധിച്ചുള്ള കണ്‍സ്‌ട്രക്ഷന്‍ സൈറ്റില്‍ പരിശോധന നടത്തിയതില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്‌. അപാകതകള്‍ പരിഹരിക്കാത്ത പക്ഷം നിമയ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മധ്യമേഖല റീജ്യണല്‍ ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫീസര്‍ കെ.എസ്‌. മുഹമ്മദ്‌ സിയാദ്‌ എന്നിവര്‍ അറിയിച്ചു.

2017, ജൂൺ 14, ബുധനാഴ്‌ച

എല്‍പിജി സമരക്കാരെ അറസ്‌റ്റ്‌ ചെയ്‌തതില്‍ ആര്‍ച്ച്‌ബിഷപ്‌ പ്രതിഷേധിച്ചു




കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളത്തെ പുതുവൈപ്പില്‍ നിര്‍മിക്കുന്ന എല്‍പിജി ടെര്‍മിനലിനെതിരെ സമരം നടത്തിയിരുന്ന സ്‌ത്രീകളും കുട്ടികളും വിവിധ മതവിഭാഗത്തില്‍ പെട്ടവരും ഉള്‍പ്പെടെയുള്ളവരെ ഒരു പ്രകോപനവും കൂടാതെ അറസ്റ്റ്‌ ചെയ്‌തതിലും സമരപന്തല്‍ പൊളിച്ചുനീക്കിയതിലും വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ ശക്തിയായി പ്രതിഷേധിച്ചു. 
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത്‌ ശരിയല്ല. 
പദ്ധതി പ്രദേശത്ത്‌ ഒരു കിലോമീറ്റര്‍ പരിധിയില്‍ ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. പദ്ധതി നടപ്പാക്കുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ അറുപതിനായിരത്തോളം കുടുംബങ്ങളും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ പ്രധാന കേന്ദ്രമാണ്‌ പ്രദേശം. പാരിസ്ഥിതിക നിയമ നിബന്ധനകള്‍ പാലിക്കാതെയാണ്‌ ടെര്‍മിനല്‍ നിര്‍മാണമെന്നാണ്‌ സമരം നടത്തുന്നവരുടെ പ്രധാന ആക്ഷേപം. ടെര്‍മിനല്‍ വന്‍ദുരന്തത്തിന്‌ വഴിവെക്കുമെന്നാണ്‌ അവരുടെ ആശങ്ക. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സമാധാനപരമായി സമരം നടത്തി വന്നിരുന്നവരെ വന്‍ പൊലീസ്‌ സന്നാഹവുമായി വന്ന്‌ ബലമായി അറസ്റ്റ്‌ ചെയ്‌തുകൊണ്ടു പോയ രീതി ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ വ്യക്തമാക്കി.
എല്‍പിജി സമരത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ വൈകീട്ട്‌ 3.30ന്‌ കേരള ലത്തീന്‍ സഭ സമുദായ നേതാക്കളുടെയും വിവിധ സംഘടനാഭാരവാഹികളുടെയും യോഗം വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ മന്ദിരത്തില്‍ ചേരും.

വേതന വര്‍ദ്ധന: തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം: നഴ്‌സസ്‌ അസോസിയേഷന്‍




അങ്കമാലി: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക്‌ വിടുപണി ചെയ്യുന്ന തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷ. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ എറണാകുളം ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ അങ്കമാലിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.
കേരളത്തിലെ മുഴുവന്‍ നഴ്‌സുമാരുടെയും ജീവിതത്തെ അപമാനിക്കും വിധം ചാനലില്‍ പ്രസ്‌താവന നടത്തിയ എറണാകുളത്തെ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാരിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. പലയിടത്തും തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നഴ്‌സുമാരുടെ ക്ഷേമത്തെ കാരുണ്യത്തിന്റെ കണ്ണുകളോടെയാണ്‌ സമീപിക്കുന്നത്‌. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലും മിനിമം വേജസ്‌ നടപ്പാക്കിയിട്ടില്ല. 2002 ലെ മിനിമം വേജസ്‌ പോലും നല്‍കാത്ത സ്ഥാപനങ്ങളുണ്ട്‌. എന്നിട്ടും എല്ലാ മാനേജ്‌മെന്റുകള്‍ക്കും അനുകൂല സര്‍ട്ടിഫിക്കറ്റാണ്‌ എറണാകുളത്തെ ലേബര്‍ ഉദ്യോഗസ്ഥന്‍ ചാനലിലൂടെ നല്‍കിയത്‌.
കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ എല്ലാ നഴ്‌സുമാര്‍ക്കും സര്‍ക്കാര്‍ നഴ്‌സുമാരുടെ വേതനം നല്‍കുമെന്ന്‌ പ്രഖ്യാപിച്ചാല്‍ യുഎന്‍എ സമരം നിരുപാധികം പിന്‍വലിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. മഹാരഥന്മാരുടെ മാനേജ്‌മെന്റുകളെയും മുട്ടുകുത്തിക്കാന്‍ ഇന്ന്‌ കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ ശക്തിയുണ്ട്‌. നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നടത്തിയ സമര ചരിത്രം പോലെ യുഎന്‍എ നടത്തുന്ന അവകാശ സമരവും ലക്ഷ്യം കാണും. 
ജൂണ്‍ 15ന്‌ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നഴ്‌സിംഗ്‌ സമരമെന്തെന്ന്‌ കാണേണ്ടിവരും. മാനേജ്‌മെന്റിന്‌ അനുകൂലമായി ഭരണകൂടം നടപടിയെടുത്താല്‍ സമരം സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ സമരം മാറുമെന്നും ജാസ്‌മിന്‍ഷ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ബെല്‍ജോ ഏലിയാസ്‌ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ.അഗസ്റ്റ്യന്‍ വട്ടോളി മുഖ്യാതിഥിയായിരുന്നു. തന്റെ വര്‍ഗത്തില്‍പ്പെട്ടവര്‍ നഴ്‌സുമാരെ ദ്രോഹിക്കുന്നത്‌ ലജ്ജാകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഓള്‍ കേരള നഴ്‌സിംഗ്‌ അസോസിയേഷന്‍(എകെഎന്‍എ) യുഎന്‍എയില്‍ ലയിച്ചുകൊണ്ടുള്ള പ്രഖ്യാപനവും പതാക കൈമാറ്റവും ചടങ്ങില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപില്‍ നിന്ന്‌ എകെഎന്‍എയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന രാജേഷ്‌ പി വര്‍ഗീസ്‌ യുഎന്‍എയുടെ പതാക ഏറ്റുവാങ്ങി. 
യുഎന്‍എ സംസ്ഥാന രക്ഷാധികാരി വത്സന്‍ രാമംകുളത്ത്‌, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, സ്ഥാപക ജനറല്‍ സെക്രട്ടറി സുധീപ്‌ കൃഷ്‌ണന്‍, സംസ്ഥാന ഭാരവാഹികളായ ഷോബിന്‍ ജോര്‍ജ്‌, ജിഷ ജോര്‍ജ്‌, രശ്‌മി പരമേശ്വരന്‍, സുജനപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ്‌ മണലുംപാറ സ്വാഗതവും ജില്ലാ ട്രഷറര്‍ ദിപീഷ്‌ പാപ്പച്ചന്‍ നന്ദിയും പറഞ്ഞു. ടിബി ജംഗ്‌ഷനില്‍ നിന്ന്‌ ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന്‌ നഴ്‌സുമാര്‍ അണിനിരന്നു.



2. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷ ഉദ്‌ഘാടനം ചെയ്യുന്നു

2017, ജൂൺ 13, ചൊവ്വാഴ്ച

മരണക്കളിയായ ബ്ലൂവെയ്‌്‌ല്‍ ഗെയിം കേരളത്തിലും




കൊച്ചി: 
തികച്ചും ഭീകരമായ ബ്ലൂ വെയ്‌ല്‍ ഗെയിം കേരളത്തിലും എത്തി.
ബ്ലൂ വെയ്‌ല്‍ അഥവാ നീലത്തിമിംഗലം ഗെയിം എന്നാണ്‌ ഇതിന്റെ പേര്‌. കൗമാരക്കാരെ ലക്ഷ്യമിട്ട്‌ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ്‌ ഈ അതിഭീകര ഗെയിം കളിക്കുന്നത്‌. 
കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണം ഇതാണ്‌ ബ്ലൂ വെയിന്‍ ഗെയിം. ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയിന്‍ തരംഗമാകുന്നുണ്ട്‌. മരണക്കളിയില്‍ കമ്പം കൂടുതല്‍ കൗമാരക്കാ?ക്കാണ്‌.
ഗെയിം ലെവല്‍ 1 ആരംഭിക്കുമ്പോള്‍ അവസാന ലെവലില്‍ തങ്ങളുടെ ജീവന്‍ എടുക്കുമെന്നു ഇവര്‍ അറിയുന്നില്ല. സാധാരണ ഗതിയിസ്‌ പ്ലേ സ്‌റ്റേറുകളില്‍ മരണക്കളി ലഭിക്കറില്ലാ ഇതു #ഓണ്‍ലൈന്‍ വഴി മാത്രമാണ്‌ ലഭിക്കാറഉള്ളത്‌.


2013 ല്‍ റഷ്യയിലാണ്‌ ബ്ലൂവെയിലിന്റെ ജനനം. ഇതിന്റെ സ്ഥാപക്‌ന്‍ ആരാണെന്നും ഇപ്പോഴും ഉത്തരം കിട്ടത്ത ചോദ്യമാണ്‌. ഒരിക്കല്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഡിലീറ്റ്‌ ചെയ്യാന്‍ സാധിക്കില്ല എന്നതാണ്‌ ഇതിന്റെ ഒരു പ്രത്യേകത.

50 ഘട്ടമായിട്ടാണ്‌ ഗെയിം ക്രമീകരിച്ചിരിക്കുന്നത്‌. ഈ 50 ഘട്ടവും പല പല വെല്ലുവിളികള്‍ നിറഞ്ഞതുമാണ്‌. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ കയറുമ്പോള്‍ തന്നെ മുന്നറിയിപ്പു നല്‍
കും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ്‌ ക്രമികരിച്ചിരിക്കുന്നത്‌. ഈ വെല്ലുവിളിയില്‍ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ്‌ കെണിയില്‍ വീഴുന്നത്‌.

ആദ്യ ഘട്ടംമുതലെ വിചിത്രമായ ലെവലുകളാണ്‌ കളിയിലുള്ളത്‌. ബ്ലൂ വെയ്‌ല്‍ ഗെയിം കളി രാത്രിയിലും പുലര്‍ച്ചയുമാണ്‌ കളിക്കേണ്ടത്‌. ആദ്യം ഘട്ടത്തില്‍ തന്നെ സ്വന്തം രക്തംകൊണ്ട്‌ കൈകളില്‍ ടാറ്റു വരക്കും. പ്രേത സിനിമകള്‍ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകള്‍ അയച്ചു കൊടുക്കണമെന്നുള്ളതാണ്‌ മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോള്‍ തന്നെ കളിക്കുന്നയാള്‍ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ!ജ്ഞ അനുസരിച്ചു പ്രവ?ത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവര്‌ 27ാം ദിവസം കൈയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തി?രെ ചിത്രം വരച്ച്‌ സൈറ്റില്‍ അപ്‌ ലോഡ്‌ ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇതാണ്‌ ബ്ലൂ വെയില്‍ ഗെയിം.
10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ്‌ ബ്യൂവെയി? പ്രവ?ത്തിക്കുന്നത്‌. 2013 ല്‍ റഷ്യയില്‍ 20 വയസുകാരനാണ്‌ ആദ്യമായി മരണക്കളിയുടെ അടിമയായത്‌. പിന്നിട്‌ 2015-16 ല്‍ 130 പേരുടെ ജീവനെടുത്തു. റഷ്യയില്‍ തന്നെയുള്ള രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ വിവരം സോഷ്യല്‍ മീഡിയയില്‍ അപ്‌ ലോഡ്‌ ചെയ്യപ്പോഴാണ്‌ മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്‌.

റഷ്യയില്‍ വേരുറപ്പിച്ച മരണക്കളി ഇപ്പോള്‍ കേരളത്തിലും വ്യാപകമാകുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ്‌ കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നത്‌. എന്നാല്‍ ഇടയ്‌ക്ക്വച്ചു അവസനിപ്പിച്ചു പോകാനു സാധിക്കില്ല.തങ്ങളുടെ ഫോണിലുളള വിവരങ്ങള്‍ ചോര്‍ത്തി ഭീക്ഷണിപ്പെടുത്തുകയാണ്‌ ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയെ തുട?ന്ന്‌ സ്വന്തമായി ഇവര്‍ ജീവനെടുക്കുന്നു. സൈലന്റ്‌ ഹൗസ്‌, സീ ഓഫ്‌ വെയ്‌ല്‍സ്‌ എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്‌. ഫേസ്‌ ബുക്ക്‌ വാട്ട്‌സാപ്പ്‌ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

2017, ജൂൺ 12, തിങ്കളാഴ്‌ച

ജിഷ വധക്കേസ്‌ കോടതിനടപടിക്ക്‌ വേഗതപോര


പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ജി​​​ഷ വ​​​ധ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​ട്ടു ന​​​ട​​​ക്കു​​​ന്ന വി​​​ചാ​​​ര​​​ണ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജി​​​ഷ​​​യു​​​ടെ അ​​​മ്മ രാ​​​ജേ​​​ശ്വ​​​രി കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി. ജി​​​ഷ കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ട് ഒ​​​രു വ​​​ര്‍​ഷം പി​​​ന്നി​​​ട്ടി​​​ട്ടും വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പാ​​​തി​​​വ​​​ഴി​​​യി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു രാ​​​ജേ​​​ശ്വ​​​രി വി​​​സ്താ​​​രം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. 

2016 ഏ​​​പ്രി​​​ല്‍ 28 നാ​​​ണു നി​​​യ​​​മ​​വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യ ജി​​​ഷ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ല ന​​​ട​​​ന്നു ര​​​ണ്ടു​​മാ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​​രു​​​ന്ന അ​​​സം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​മീ​​​റു​​​ള്‍ ഇ​​​സ് ലാ​​​മി​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 195 സാ​​​ക്ഷി​​​ക​​​ളെ​​​യാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വി​​​സ്ത​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 44 സാ​​​ക്ഷി​​​ക​​​ളു​​​ടെ വി​​​സ്താ​​​രം പൂ​​​ര്‍​ത്തി​​​യാ​​​യി. 46 സാ​​​ക്ഷി​​​ക​​ളെ വി​​​സ്ത​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ബാ​​​ക്കി സാ​​​ക്ഷി​​​ക​​​ളു​​​ടെ വി​​​സ്താ​​​രം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

16ന് ​​​ പ​​​മ്പു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ട്ട് സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും.


കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല ​ദി​​​നം​​പ്ര​​തി മാ​​​റ്റി നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം പി​​​ന്‍​വ​​​ലി​​​ക്കു​​​ക, വി​​​ല​​​നി​​​ര്‍​ണ​​​യം സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് 24 മു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ദി​​​നം​​​പ്ര​​​തി​​​യു​​​ള്ള ഇ​​​ന്ധ​​​ന​​​വി​​​ല​​​മാ​​​റ്റം നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന 16ന് ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​തെ​​​യും വി​​​ല്‍​ക്കാ​​​തെ​​​യും പ​​​മ്പു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ട്ട് സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്കും ന​​​ട​​​ത്തും. 

എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​തി​​​ദി​​​ന​​​വി​​​ല​​​മാ​​​റ്റം പെ​​​ട്രോ​​​ളി​​​യം വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ഒ​​​രു​​​പോ​​​ലെ സാ​​​മ്പ​​​ത്തി​​​ക​​ന​​​ഷ്ടം വ​​​രു​​​ത്തു​​മെ​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​എം.​ ബ​​​ഷീ​​​ര്‍, ആ​​​ര്‍.​ ശ​​​ബ​​​രീ​​​നാ​​​ഥ് എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​
ച്ചു.

2017, ജൂൺ 2, വെള്ളിയാഴ്‌ച

ഓഡിയോ ആല്‍ബം പ്രകാശനം ചെയ്‌തു




കൊച്ചി:
പെനിയില്‍ ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തിഗാനങ്ങളുടെ ഓഡിയോ ആല്‍ബം പ്രകാശനം ചെയ്‌തു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ ആലഞ്ചേരി, എമിലി ജയിംസ്‌ പുത്തേത്തിന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
സോണി ജയിംസ്‌ പുത്തേത്തിന്റെ വരികള്‍ക്ക്‌ സെബി തുരുത്തിപ്പുറം സംഗീതം നല്‍കിയിരിക്കുന്നു. ബിജു നാരായണന്‍ , മധു ബാലകൃഷ്‌ണന്‍, നജീം അര്‍ഷാദ്‌, ഊയുമര്‍, പ്രവീണ അനൂപ്‌, മിഥില, ഗാഗുല്‍ ജോസഫ്‌, വിവേകാനന്ദന്‍, സുധീപ്‌ കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ആര്‍ദ്രവും ഹൃദ്യവുമായ ഈ ഓഡിയോ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്‌ റോബിന്‍ ജോസഫ്‌ താഴത്ത്‌. കൃപാകടാക്ഷം ഓഡിയോ ആല്‍ബം ആണ്‌ വിതരണക്കാര്‍ . എല്ലാ പ്രമുഖ ഓഡിയോ -വീഡിയോ സ്റ്റാളുകളിലും ലഭ്യമാണ്‌. 


ഫോട്ടോ ക്യാപ്‌ഷന്‍--
പെനിയില്‍ ക്രിയേഷന്‍സിന്റെ ക്രിസ്‌തീയ ഭക്തിഗാനങ്ങളുടെ ഓഡിയോ ആല്‍ബം സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ ആലഞ്ചേരി, എമിലി ജയിംസ്‌ പുത്തേത്തിന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു.

വൈസ്‌മെന്‍സ്‌ വാര്‍ഷികം നാളെ കൊച്ചിയില്‍




കൊച്ചി:വൈസ്‌ മെന്‍ ഇന്റര്‍നാഷണല്‍ മിഡ്‌ വെസ്റ്റ്‌ ഇന്ത്യ റീജിയണിന്റെ മുപ്പതാമത്‌ വാര്‍ഷിക സമ്മേളനം നാളെ നടക്കും.രാവിലെ പത്തിന്‌ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ അഖിലേന്ത്യ പ്രസിഡന്റ്‌ എബി എബ്രഹാം ഉദ്‌ഘാടനം ചെയ്യും. എറണാകുളം, ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 200ല്‍ അധികം ക്ലബ്ബുകളില്‍ നിന്നായി 1500ല്‍പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.വൈകിട്ട്‌ അഞ്ചിന്‌ പുതിയ റീജിയണല്‍ ഡയറക്ടര്‍ ജോസ്‌ നെറ്റിക്കാടന്റെ സ്ഥാനാരോഹണ ചടങ്ങ്‌ മേയര്‍ സൗമിനി ജെയിന്‍ ഉദ്‌ഘാടനം ചെയ്യും.റീജിയണല്‍ ഡയറക്ടര്‍ ജോസഫ്‌ കൂട്ടാരാന്‍ അധ്യക്ഷതവഹിക്കും.നിയുക്ത അഖിലേന്ത്യാ പ്രസിഡന്റ്‌ ജിതിന്‍ ജോയ്‌ ആലപ്പാട്ട്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കും. ഈ വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ഡോ.വി.പി ഗംഗാധരന്‍ നിര്‍വഹിക്കും. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുമായിരിക്കും ഈ വര്‍ഷം ഊന്നല്‍ നല്‍കുകയെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.കൊച്ചി കാന്‍സര്‍ സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ട്‌ കാന്‍സര്‍ നിര്‍ണയ ക്യാംപുകളും ബോധവല്‍ക്കരണക്ലാസുകളും സംഘടിപ്പിക്കും.കാന്‍സര്‍ രോഗികള്‍ക്ക്‌ ചികിത്സാ സഹായം,ഭവന നിര്‍മാണം, കാന്‍സര്‍ രോഗ ബാധിതരുടെ കുട്ടികള്‍ക്ക്‌ പഠന സഹായം എന്നിവയ്‌ക്കായി 20172018 കാലയളവില്‍ വൈസ്‌ മെന്‍ ക്ലബ്ബുകള്‍ അഞ്ച്‌ കോടിയിലധികം രൂപ ചെലവാക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോസ്‌ നെറ്റിക്കാടന്‍,ഷാബു വര്‍ഗീസ്‌,സി.ജോസഫ്‌,സി.ജെ.ജോണ്‍സണ്‍,ടി.ടി.രാജന്‍,വില്‍സണ്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.

എഷ്യാനെറ്റ്‌ വാര്‍ത്ത അവാസ്‌തവം എഫ്‌.സി.ഐ




കൊച്ചി : എഫ്‌.സി.ഐയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതില്‍ എഷ്യാനെറ്റ്‌ ന്യൂസില്‍ വാസ്‌ത വിരുദ്ധമായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്‌തതായി ജീവനക്കാരുടെ സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേയ്‌ 31ന്‌ സംപ്രേഷണം ചെയ്‌ത വാര്‍ത്ത തികച്ചും നിരുത്തരവാദപരമാണെന്നും ഇതില്‍ ശക്തമായി അപലപിക്കുന്നതായും എഫ്‌.സി.ഐ ഇ.എസ്‌.യു (ബി.എം.എസ്‌),എഫ്‌.സി.ഐ.ഇ.എ (സി.ഐ.ടി.യു) എന്നീ സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യ ഗോഡൗണിന്റെ ദൃശ്യങ്ങള്‍ കാണിച്ച്‌ അത്‌ എഫ്‌.സി.ഐയുടേതാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ വാര്‍ത്ത സംപ്രേഷണം ചെയ്‌തതെന്നും ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്ത തിരുത്തണമെന്നാവശ്യപ്പെട്ട്‌ ഏഷ്യാനെറ്റ്‌ അധികൃതര്‍ക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനകളെ പ്രതിനിധീകരിച്ച്‌ സാമുവല്‍ ജോസഫ്‌,അജിത്‌ കുമാര്‍ പി.,ജിബിന്‍ വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു.

സര്‍ഗസൃഷ്ടികളുടെ പഠനത്തിനായി ശില്‍പ്പശാല സംഘടിപ്പിക്കും



കൊച്ചി: വ്യാസന്‍, വാല്‌മീകി, കാളിദാസന്‍ എന്നിവരുടെ സര്‍ഗസൃഷ്ടികളുടെ പഠനത്തിനായി 10 ദിവസത്തെ ശില്‌പശാല സംഘടിപ്പിക്കുന്നു വെളിയനാട്‌ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും (സി.ഐ.എഫ്‌.) ചിന്മയ സര്‍വ്വകലാശാലയും ചേര്‍ന്നാണ്‌ ശില്‌പശാല സംഘടിപ്പിക്കുന്നത്‌. ജൂണ്‍ 17 മുതല്‍ 26 വരെ നടക്കുന്ന ശില്‌പശാലയില്‍ സര്‍വ്വകലാശല പണ്ഡിതരുള്‍പ്പെടെ എല്ലാവര്‍ക്കും പങ്കെടുക്കാം.. കൂടാതെ പങ്കെടുക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക്‌ ഗ്രാന്റ്‌, സ്‌കോളര്‍ഷിപ്പ്‌ എന്നിവ ലഭിക്കുന്നതാണെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശതാവധാനി ഡോ.ആര്‍. ഗണേഷ്‌ ആണ്‌ ശില്‌പശാലയുടെ അക്കാദമിക്‌ ഡയറക്ടര്‍. സി.ഐ.എഫ്‌. മാനേജിങ്‌ ട്രസ്റ്റി രാജേഷ്‌ പട്ടേല്‍, സര്‍വകലാശാല മാനേജര്‍ ശിവശങ്കര്‍ നായര്‍, അസി. പ്രൊഫ. നിഥിന്‍ രാമകൃഷ്‌ണന്‍, ഡോ. അരുന്ധതി സുന്ദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കുഡുംബി പ്രതിനിധി സമ്മേളനം



ഇന്നും നാളെയും 

കൊച്ചി : കേരള കുഡുംബി ഫെഡറേഷന്റെ 45-ാം സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി നോര്‍ത്ത്‌ കുഡുംബി സേവാസമിതി ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നു വൈകിട്ട്‌ മൂന്നു മണിക്കു മേയര്‍ സൗമിനി ജയിന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. നാലിന്‌ രാവിലെ 10 ന്‌ മുന്‍ എംപി പി.രാജീവ്‌ ഫലവൃക്ഷതൈ വിതരണം ചെയ്യും. തൊഴില്‍ സംവരണം നല്‍കുക, ഡിഗ്രി മുതല്‍ ഉപരി പഠനത്തിന്‌ സംവരണം നല്‍കുക, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ടി വരുന്ന അനാവശ്യ ഫീസ്‌ ഒഴിവാക്കുക, കുഡുംബി സമുദായത്തെ പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ മുന്നോട്ടു വെയ്‌ക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ജി.സോമനാഥ്‌, സി ചിന്നന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്‌ സുധീര്‍, ട്രഷറര്‍ ബിജി ശിവാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.