കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ മാറിവരുന്ന
ട്രെന്‍ഡുകളെകുറിച്ചും ഈ മേഖലയ്‌ക്ക് സംസ്ഥാനത്തിന്റെ വികസനത്തില്‍ നല്‍കാന്‍
കഴിയുന്ന സംഭാവനകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍
കോണ്‍ക്ലേവ് നടന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക സംഭാവനകള്‍
നല്‍കിയ സംരംഭകരെയും വിദ്യാഭ്യാസവിചക്ഷണരേയും ആദരിക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണറും
കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറുമായ ജസ്റ്റിസ് (റിട്ട.) പി സദാശിവം
മുഖ്യാതിഥിയായിരുന്നു.
ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന മുഴുദിന സമ്മേളനത്തില്‍
കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും വിദ്യാഭ്യാസ വിദഗ്‌ധരും
പങ്കെടുത്തു.
് നാലാം വ്യവസായ വിപ്ലവം പടിവാതില്‍ക്കല്‍
എത്തിനില്‍ക്കുമ്പോള്‍ 2021 ആകുമ്പോഴേക്കും കേരളത്തിലെയും ഇന്ത്യയിലെയും
വിദ്യാഭ്യാസരംഗം എങ്ങനെ മാറണം എന്ന വിഷയത്തെകുറിച്ച് സംസാരിച്ചു. കൃത്രിമ
ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിദ്യാഭ്യാസത്തെ ഏത് രീതിയില്‍
പൊളിച്ചെഴുതും എന്നതിനെക്കുറിച്ചും സെഷനുകള്‍ നടന്ന കോണ്‍ക്ലേവില്‍ കേരളത്തിലെ
പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ 15ഓളം പ്രമുഖ
വ്യക്തികളെ ആദരിച്ചു.
വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന
തരത്തില്‍ സേവനങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് അവാര്‍ഡ്
നല്‌കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ