2017, ജൂൺ 23, വെള്ളിയാഴ്‌ച

കല്യാണത്തിനും മറ്റു വ്യക്തിപരമായ ചടങ്ങുകള്‍ക്കും ഇനി മദ്യം വിളമ്പാം



കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യമാകാമെന്ന്‌ ഹൈക്കോടതി. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ്‌ അനുമതി വേണ്ടെന്ന്‌ ഹൈക്കോടതി പറഞ്ഞു. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ വ്യക്തിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ്‌ കോടതി നി?ദേശം മുന്നോട്ട്‌ വെച്ചത്‌.
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാനും ലൈസന്‍സ്‌ വേണം. വിവാഹം, മാമോദീസ, പാര്‍ട്ടികള്‍ തുടങ്ങിയ ചടങ്ങുകളില്‍ മദ്യം വിളമ്പാം എന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ മകളുടെ മാമോദീസയ്‌ക്ക്‌ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സ്വകാര്യ വ്യക്തി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ