2017, ജൂൺ 2, വെള്ളിയാഴ്‌ച

എഷ്യാനെറ്റ്‌ വാര്‍ത്ത അവാസ്‌തവം എഫ്‌.സി.ഐ




കൊച്ചി : എഫ്‌.സി.ഐയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതില്‍ എഷ്യാനെറ്റ്‌ ന്യൂസില്‍ വാസ്‌ത വിരുദ്ധമായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്‌തതായി ജീവനക്കാരുടെ സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേയ്‌ 31ന്‌ സംപ്രേഷണം ചെയ്‌ത വാര്‍ത്ത തികച്ചും നിരുത്തരവാദപരമാണെന്നും ഇതില്‍ ശക്തമായി അപലപിക്കുന്നതായും എഫ്‌.സി.ഐ ഇ.എസ്‌.യു (ബി.എം.എസ്‌),എഫ്‌.സി.ഐ.ഇ.എ (സി.ഐ.ടി.യു) എന്നീ സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യ ഗോഡൗണിന്റെ ദൃശ്യങ്ങള്‍ കാണിച്ച്‌ അത്‌ എഫ്‌.സി.ഐയുടേതാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ വാര്‍ത്ത സംപ്രേഷണം ചെയ്‌തതെന്നും ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്ത തിരുത്തണമെന്നാവശ്യപ്പെട്ട്‌ ഏഷ്യാനെറ്റ്‌ അധികൃതര്‍ക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനകളെ പ്രതിനിധീകരിച്ച്‌ സാമുവല്‍ ജോസഫ്‌,അജിത്‌ കുമാര്‍ പി.,ജിബിന്‍ വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ