2017, ജൂൺ 20, ചൊവ്വാഴ്ച

കുട്ടി സംരംഭകര്‍ അമേരിക്കയിലേക്ക്‌



കൊച്ചി: ക്യാമ്പസ്‌ കമ്മ്യൂണിക്‌ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി കുട്ടിസംരംഭകര്‍ അമേരിക്കയില്‍ നടക്കുന്ന ഗ്ലോല്‍ ഫെനലില്‍ മാറ്റുരയ്‌ക്കും. 
ടൈ കേരള ചാപ്‌റ്റര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ യുവസംരംഭക മത്സരത്തില്‍ വിജയിച്ച തൃപ്പൂണിത്തുറ ചോയ്‌സ്‌ സ്‌ക്കൂളിലെ ആറംഗ ടീമാണ്‌ ആഗോള ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ യോഗ്യതനേടി 23ന്‌ നാളെ കാലിഫോര്‍ണിയയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്‌. സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ്‌ തുടങ്ങി സ്‌ക്കൂളുമായി പ്രത്യക്ഷവും പരോക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുമായി കോര്‍ത്തിണക്കിക്കൊണ്ട്‌ ആശയവിനിമയം സാധ്യമാക്കുന്നതാണ്‌ ക്യാമ്പസ്‌ കമ്മ്യൂണിക്‌ എന്ന മൊബൈല്‍ ആപ്പ്‌ എന്ന്‌ ടീം അംഗങ്ങളും ചോയ്‌സ്‌ സ്‌ക്കൂളിലെ പത്താംക്ലാസ്സ്‌ വിദ്യാര്‍ത്ഥികളുമായ രോഹിത്ത്‌ താടി, രോഹന്‍ സണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന്‌ നാല്‌ ടീമുകളുള്‍പ്പെടെ 20 ടീമുകളാണ്‌ ഫൈനലില്‍ പങ്കെടുക്കുന്നത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ