കൊച്ചി: വ്യാസന്‍, വാല്‌മീകി, കാളിദാസന്‍ എന്നിവരുടെ സര്‍ഗസൃഷ്ടികളുടെ പഠനത്തിനായി 10 ദിവസത്തെ ശില്‌പശാല സംഘടിപ്പിക്കുന്നു വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും (സി.ഐ.എഫ്.) ചിന്മയ സര്‍വ്വകലാശാലയും ചേര്‍ന്നാണ് ശില്‌പശാല സംഘടിപ്പിക്കുന്നത്. ജൂണ്‍ 17 മുതല്‍ 26 വരെ നടക്കുന്ന ശില്‌പശാലയില്‍ സര്‍വ്വകലാശല പണ്ഡിതരുള്‍പ്പെടെ എല്ലാവര്‍ക്കും പങ്കെടുക്കാം.. കൂടാതെ പങ്കെടുക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശതാവധാനി ഡോ.ആര്‍. ഗണേഷ് ആണ് ശില്‌പശാലയുടെ അക്കാദമിക് ഡയറക്ടര്‍. സി.ഐ.എഫ്. മാനേജിങ് ട്രസ്റ്റി രാജേഷ് പട്ടേല്‍, സര്‍വകലാശാല മാനേജര്‍ ശിവശങ്കര്‍ നായര്‍, അസി. പ്രൊഫ. നിഥിന്‍ രാമകൃഷ്‌ണന്‍, ഡോ. അരുന്ധതി സുന്ദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2017, ജൂൺ 2, വെള്ളിയാഴ്‌ച
സര്‍ഗസൃഷ്ടികളുടെ പഠനത്തിനായി ശില്‍പ്പശാല സംഘടിപ്പിക്കും
കൊച്ചി: വ്യാസന്‍, വാല്‌മീകി, കാളിദാസന്‍ എന്നിവരുടെ സര്‍ഗസൃഷ്ടികളുടെ പഠനത്തിനായി 10 ദിവസത്തെ ശില്‌പശാല സംഘടിപ്പിക്കുന്നു വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും (സി.ഐ.എഫ്.) ചിന്മയ സര്‍വ്വകലാശാലയും ചേര്‍ന്നാണ് ശില്‌പശാല സംഘടിപ്പിക്കുന്നത്. ജൂണ്‍ 17 മുതല്‍ 26 വരെ നടക്കുന്ന ശില്‌പശാലയില്‍ സര്‍വ്വകലാശല പണ്ഡിതരുള്‍പ്പെടെ എല്ലാവര്‍ക്കും പങ്കെടുക്കാം.. കൂടാതെ പങ്കെടുക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശതാവധാനി ഡോ.ആര്‍. ഗണേഷ് ആണ് ശില്‌പശാലയുടെ അക്കാദമിക് ഡയറക്ടര്‍. സി.ഐ.എഫ്. മാനേജിങ് ട്രസ്റ്റി രാജേഷ് പട്ടേല്‍, സര്‍വകലാശാല മാനേജര്‍ ശിവശങ്കര്‍ നായര്‍, അസി. പ്രൊഫ. നിഥിന്‍ രാമകൃഷ്‌ണന്‍, ഡോ. അരുന്ധതി സുന്ദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ