2017, ജൂൺ 2, വെള്ളിയാഴ്‌ച

ഓഡിയോ ആല്‍ബം പ്രകാശനം ചെയ്‌തു




കൊച്ചി:
പെനിയില്‍ ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തിഗാനങ്ങളുടെ ഓഡിയോ ആല്‍ബം പ്രകാശനം ചെയ്‌തു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ ആലഞ്ചേരി, എമിലി ജയിംസ്‌ പുത്തേത്തിന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
സോണി ജയിംസ്‌ പുത്തേത്തിന്റെ വരികള്‍ക്ക്‌ സെബി തുരുത്തിപ്പുറം സംഗീതം നല്‍കിയിരിക്കുന്നു. ബിജു നാരായണന്‍ , മധു ബാലകൃഷ്‌ണന്‍, നജീം അര്‍ഷാദ്‌, ഊയുമര്‍, പ്രവീണ അനൂപ്‌, മിഥില, ഗാഗുല്‍ ജോസഫ്‌, വിവേകാനന്ദന്‍, സുധീപ്‌ കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ആര്‍ദ്രവും ഹൃദ്യവുമായ ഈ ഓഡിയോ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്‌ റോബിന്‍ ജോസഫ്‌ താഴത്ത്‌. കൃപാകടാക്ഷം ഓഡിയോ ആല്‍ബം ആണ്‌ വിതരണക്കാര്‍ . എല്ലാ പ്രമുഖ ഓഡിയോ -വീഡിയോ സ്റ്റാളുകളിലും ലഭ്യമാണ്‌. 


ഫോട്ടോ ക്യാപ്‌ഷന്‍--
പെനിയില്‍ ക്രിയേഷന്‍സിന്റെ ക്രിസ്‌തീയ ഭക്തിഗാനങ്ങളുടെ ഓഡിയോ ആല്‍ബം സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ ആലഞ്ചേരി, എമിലി ജയിംസ്‌ പുത്തേത്തിന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ