2017, ജൂൺ 28, ബുധനാഴ്‌ച

സമൂഹത്തില്‍ ഒരു നല്ല മാറ്റത്തിന്‌ തുടക്കമിട്ട്‌ �ജാഗോ രേ ക്യാമ്പയിന്‍�



കൊച്ചി: ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുക, ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന സ്‌പോര്‍ട്ട്‌സ്‌ മേഖലയ്‌ക്ക്‌ കൂടുതല്‍ പരിഗണന നല്‍കി യുവതലമുറയ്‌ക്ക്‌ പ്രചോദനമാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ജാഗോ രേ 2.0 ക്യാമ്പയിന്‌ തുടക്കമായി.
ആക്ടീവിസത്തിന്‌ പുതിയ രൂപം നല്‍കി, പ്രീ-ആക്ട്രീവിസം പ്രോത്സാഹിപ്പിക്കുകയും ആളുകളുടെ പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുകയുമായിരുന്നു ആദ്യഘട്ടം. എന്നാല്‍ സ്‌ത്രീ സുരക്ഷയും സ്‌്‌പോര്‍ട്ട്‌സ്‌ പ്രോത്സാഹനവും ഉറപ്പാക്കുന്നതിന്‌ നിവേദനം തയ്യാറാക്കി ഒപ്പിട്ടു ശേഖരിക്കുകയാണ്‌ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍. 
�നിവേദനത്തില്‍ ഒപ്പു ശേഖരിച്ചും പ്രതിജ്ഞയെടുത്തും ശരിയായ മാറ്റം സാധ്യമാക്കുന്നതിനായി ഒരു മില്ല്യണ്‍ പ്രീ-ആക്ടീവിസ്റ്റുകളെ സൃഷ്ടിക്കുകയും സ്‌പോര്‍ട്ട്‌സിനെ മികച്ച കരിയര്‍ ഓപ്‌ഷനായി മാറ്റിയെടുക്കാനുമാണ്‌ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നതെന്ന്‌�ടിജിബിഎല്‍-ഇന്ത്യ റീജിയണല്‍ പ്രസിഡന്റ്‌ സുശാന്ത്‌ ഡാഷ്‌ അറിയിച്ചു. 
ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന്‌ https://www.jaagore.com/ വെബ്‌സൈറ്റില്‍ ലോഗ്‌ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ +91 7815966666 എന്ന നമ്പറിലേക്ക്‌ മിസ്‌ഡ്‌കോള്‍ ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ