കൊച്ചി: കടവന്ത്ര പുതിയ മാര്‍ക്കറ്റിന് വടക്കു വശത്തുളള ജി.സി.ഡി.എ വക സ്ഥലത്ത് കൊച്ചിന്‍ കോര്‍പറേഷന്‍ മാലിന്യ നിക്ഷേപം തുടങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി സമീപവാസികള്‍ക്കും, ജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാനയി പരാതി ലഭിച്ചതിനെ തുടര്‍ക്ക് ജിസിഡിഎ സെക്രട്ടറി കോര്‍പറേഷന്‍ സെക്രട്ടറിക്ക് മാലിന്യ നിക്ഷേപം മാറ്റുന്നതിന് നിരവധി തവണ കത്തുകള്‍ നല്‍കിയെങ്കിലും കോര്‍പറേഷന്റെ ഭാഗത്തു നിന്ന് ഇതുവരെ യുതൊരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഫ്‌ളാറ്റുകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ റോഡില്‍ ജിസിഡിഎ യുടെ സ്ഥലത്ത്, മാലിന്യ നിക്ഷേപം മാത്രമല്ല അവ തരംതിരിക്കലും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. ഇതിനു സമീപത്താണ് 87 ഓളം നിര്‍ധനരായ കുടുംബങ്ങള്‍ താമസിക്കുന്ന പി ആന്റ് റ്റി കോളനി (സ്‌നേഹ നഗര്‍) മഴക്കാലമായതോടെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒലിച്ചിറങ്ങി ഗുരുതരമായ സാഹചര്യം ഉണ്ടായിരിക്കുകയാണ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ മഴക്കാലത്ത് മാലിന്യ നിക്ഷേപം ഇവിടെ നിന്ന് അടിന്തിരമായി മാറ്റണമെന്ന് ജിസിഡിഎ കോര്‍പറേഷന്‍ അധികാരികളോട് ശക്തമായി ആവശ്യപ്പെടുന്നു.
രക്ഷ എയ്‌ഞ്ചല്‍സ് ജില്ലാതല കണ്‍സോള്‍ ഉദ്‌ഘാടനം 15ന്
കൊച്ചി: ജില്ല ഭരണകൂടവും എയ്‌ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗേഷനും സംയുക്തമായി നടപ്പാക്കുന്ന ആംബുലന്‍സ് ശൃംഖലയായ രക്ഷ എയ്‌ഞ്ചല്‍സിനു വേിയുള്ള ജില്ലാതല കോണ്‍സോളിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ജൂണ്‍ 15 ന് രാവിലെ 10 ന് എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യരംഗം സുസജ്ജമാക്കുന്നതിന്റെ ഭാഗമായി അപകടത്തില്‍പ്പെടുന്നവരെ സുവര്‍ണ്ണ സമയത്തിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) ആരോഗ്യ പരിരക്ഷ നല്‍കി, ജീവന്‍ നഷ്ടപ്പെടുന്നത് പരമാവധി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ, ജില്ലയിലെ ആംബുലന്‍സുകളെ ജിപിഎസ് ശൃംഖലയില്‍ കോര്‍ത്തിണക്കി നിയന്ത്രണ വിധേയമാക്കുക എന്നതാണ് രക്ഷ എയ്‌ഞ്ചല്‍സ് കണ്‍സോളിന്റെ ലക്ഷ്യം. നിശ്ചിത സമയത്ത് ചികിത്സ കിട്ടാതെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ജില്ല ഭരണകൂടം, എയ്‌ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗഷേന്‍, ഐഎംഎ കൊച്ചി എന്നിവരുടെ സഹകരണത്തോടെ ജില്ല ദുരന്ത നിവാരണ വകുപ്പും ബിപിസിഎല്‍ കൊച്ചി റിഫൈനറിയും ചേര്‍ന്നാണ് രക്ഷ എയ്‌ഞ്ചല്‍സ് കണ്‍സോള്‍ യാഥാര്‍ഥ്യമാക്കുന്നത്.
ജില്ലാ വികസന സമിതി യോഗം
കൊച്ചി: ജില്ലാ വികസന സമിതി യോഗം ജൂണ്‍ 24-ന് രാവിലെ 11-ന് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി യോഗവും ഉണ്ടായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ