കൊച്ചി:വൈസ് മെന്‍
ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണിന്റെ മുപ്പതാമത് വാര്‍ഷിക സമ്മേളനം
നാളെ നടക്കും.രാവിലെ പത്തിന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ അഖിലേന്ത്യ
പ്രസിഡന്റ് എബി എബ്രഹാം ഉദ്‌ഘാടനം ചെയ്യും. എറണാകുളം, ഇടുക്കി,ആലപ്പുഴ ജില്ലകളില്‍
പ്രവര്‍ത്തിക്കുന്ന 200ല്‍ അധികം ക്ലബ്ബുകളില്‍ നിന്നായി 1500ല്‍പരം പ്രതിനിധികള്‍
സമ്മേളനത്തില്‍ പങ്കെടുക്കും.വൈകിട്ട് അഞ്ചിന് പുതിയ റീജിയണല്‍ ഡയറക്ടര്‍ ജോസ്
നെറ്റിക്കാടന്റെ സ്ഥാനാരോഹണ ചടങ്ങ് മേയര്‍ സൗമിനി ജെയിന്‍ ഉദ്‌ഘാടനം
ചെയ്യും.റീജിയണല്‍ ഡയറക്ടര്‍ ജോസഫ് കൂട്ടാരാന്‍ അധ്യക്ഷതവഹിക്കും.നിയുക്ത
അഖിലേന്ത്യാ പ്രസിഡന്റ് ജിതിന്‍ ജോയ് ആലപ്പാട്ട് ചടങ്ങുകള്‍ക്ക് നേതൃത്വം
നല്‍കും. ഈ വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ഡോ.വി.പി ഗംഗാധരന്‍
നിര്‍വഹിക്കും. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും കാന്‍സര്‍ രോഗികളെ
സഹായിക്കുന്നതിനുമായിരിക്കും ഈ വര്‍ഷം ഊന്നല്‍ നല്‍കുകയെന്ന് ഭാരവാഹികള്‍
പറഞ്ഞു.കൊച്ചി കാന്‍സര്‍ സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ട് കാന്‍സര്‍ നിര്‍ണയ
ക്യാംപുകളും ബോധവല്‍ക്കരണക്ലാസുകളും സംഘടിപ്പിക്കും.കാന്‍സര്‍ രോഗികള്‍ക്ക്
ചികിത്സാ സഹായം,ഭവന നിര്‍മാണം, കാന്‍സര്‍ രോഗ ബാധിതരുടെ കുട്ടികള്‍ക്ക് പഠന സഹായം
എന്നിവയ്‌ക്കായി 20172018 കാലയളവില്‍ വൈസ് മെന്‍ ക്ലബ്ബുകള്‍ അഞ്ച് കോടിയിലധികം
രൂപ ചെലവാക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോസ് നെറ്റിക്കാടന്‍,ഷാബു
വര്‍ഗീസ്,സി.ജോസഫ്,സി.ജെ.ജോണ്‍സണ്‍,ടി.ടി.രാജന്‍,വില്‍സണ്‍ പോള്‍ എന്നിവര്‍
പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ