കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍
തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ തൊഴില്‍ നിയമലംഘനങ്ങള്‍
കണ്ടെത്തി. മിനിമം വേതനം. ഓവര്‍ടൈം വേതനം എന്നിവ തൊഴിലാളികള്‍ക്ക്
നല്‍കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയോട് അനുബന്ധിച്ചുള്ള
കണ്‍സ്‌ട്രക്ഷന്‍ സൈറ്റില്‍ പരിശോധന നടത്തിയതില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍
പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
അടിയന്തിരമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കാത്ത
പക്ഷം നിമയ നടപടികള്‍ സ്വീകരിക്കുമെന്ന് മധ്യമേഖല റീജ്യണല്‍ ജോയിന്റ് ലേബര്‍
കമ്മീഷണര്‍ കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫീസര്‍ കെ.എസ്. മുഹമ്മദ് സിയാദ്
എന്നിവര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ