പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിചാരണ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജിഷയുടെ അമ്മ രാജേശ്വരി കോടതിയില്‍ അപേക്ഷ നല്കി. ജിഷ കൊല ചെയ്യപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ പാതിവഴിയിലായതിനാലാണു രാജേശ്വരി വിസ്താരം വേഗത്തിലാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
2016 ഏപ്രില്‍ 28 നാണു നിയമവിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. കൊല നടന്നു രണ്ടുമാസത്തിനു ശേഷമാണു പെരുമ്പാവൂരിലെ തൊഴിലാളിയായിരുന്ന അസം സ്വദേശിയായ അമീറുള്‍ ഇസ് ലാമിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ടു 195 സാക്ഷികളെയാണു പ്രോസിക്യൂഷന് വിസ്തരിക്കാന്‍ തീരുമാനിച്ചത്. 44 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. 46 സാക്ഷികളെ വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ബാക്കി സാക്ഷികളുടെ വിസ്താരം പുരോഗമിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ