കൊച്ചി
കേരള മാനേജമെന്റ് അസോസിയേഷന്റെ വാര്‍ഷിക അവാര്‍ഡ് വിതരണവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും ജൂണ്‍ 23നു വൈകുന്നേരം അഞ്ച് മണിക്ക് മരട്, ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍.
രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രൊഫഷണലുകളും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മന്ത്രി എ.സി.മോയ്‌തീന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.ഗ്വിനിയ-ബിസ്സാവു പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ലഡാക്ക് ,ലേ ,കാര്‍ഗില്‍ സ്വയംഭരണ ഗിരി വികസന സമിതികളുടെ പ്രത്യേക ഉപദേഷ്ടാവുമായ അംബാസിഡര്‍ ഡോ.ദീപക് വോറ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഏഴിനങ്ങളിലായി 16 അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് അവാര്‍ഡിനു കെ.എം.ആര്‍.എല്‍ എം.ഡി ഏല്യാസ് ജോര്‍ജും ഐ.ടി ലീഡര്‍ഷിപ്പ് അവാര്‍ഡിനു സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ കെ.നന്ദകുമാറുമാണ് അര്‍ഹരായിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.എ പ്രസിഡന്റ് മാത്യു ഉറുമ്പത്ത്, ജിബു പോള്‍, പ്രസാദ്‌കെ.പണിക്കര്‍, കെ.സി.സിറിയക്ക് എന്നിവര്‍ പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ