കൊച്ചി: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി മാറ്റി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിന്‍വലിക്കുക, വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 24 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം നിലവില്‍ വരുന്ന 16ന് ഉത്പന്നങ്ങള്‍ വാങ്ങാതെയും വില്ക്കാതെയും പമ്പുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്കും നടത്തും.
എണ്ണക്കമ്പനികളുടെ പ്രതിദിനവിലമാറ്റം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തികനഷ്ടം വരുത്തുമെന്നു ഭാരവാഹികളായ എം.എം. ബഷീര്‍, ആര്. ശബരീനാഥ് എന്നിവര്‍ അറിയി
ച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ