2016, ജൂലൈ 29, വെള്ളിയാഴ്‌ച

മാധ്യമ പ്രവര്‍ത്തകര്‍ നന്മയുടെ പക്ഷം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കണം: - മന്ത്രി അഡ്വ. മാത്യു. ടി. തോമസ്‌

 കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച മീഡിയ കമ്മീഷന്‍ 2016 ബഹുമാനപ്പെട്ട ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്‌, മോണ്‍. ജോസഫ്‌ പടിയാരംപറമ്പില്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ഹൈബി ഈഡന്‍ എംഎല്‍എ, ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍, ഷാജി ജോര്‍ജ്‌, ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഗ്രേസി ബാബു ജേക്കബ്‌ എന്നിവര്‍ സമീപം


കൊച്ചി: ധാര്‍മികത മുന്‍നിര്‍ത്തിയുള്ള മാധ്യമ പ്രവര്‍ത്തനമാണ്‌ ഇന്നിന്റെ ആവശ്യമെന്ന്‌ ജലവിഭവമന്ത്രി മാത്യു ടി. തോമസ്‌ പറഞ്ഞു. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക മാധ്യമ സംഗമം എറണാകുളം ആശിര്‍ഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിഷ്‌പക്ഷരാണെന്ന വാദം ശരിയല്ല. എല്ലാ മാധ്യമങ്ങള്‍ക്കും പക്ഷങ്ങളുണ്ട്‌. പക്ഷേ നന്മയുടെ പക്ഷം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചെയ്യേണ്ടത്‌. വിവരസാങ്കേതിക വിദ്യ ഏറെ വികസിച്ചതിനാല്‍ ഇന്ന്‌ വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ എളുപ്പമല്ല. വാര്‍ത്തകളുടെ നേരറിയാന്‍ ഇന്ന്‌ എളുപ്പത്തില്‍ സാധിക്കുന്നു. തമസ്‌കരിക്കപ്പെട്ടവരുടെ ശബ്‌ദമായി മാധ്യമ പ്രവര്‍ത്തകര്‍ മാറേണ്ടതുണ്ടെന്ന്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വ്യക്തമാക്കി. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയാണ്‌ യേശു സംസാരിച്ചത്‌. അതിനു വേണ്ടി പീഡകള്‍ ഏറ്റുവാങ്ങുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഹൈബി ഈഡന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കി. ചടങ്ങില്‍ കേരളടൈംസ്‌ ദിനപത്രത്തിന്റെ മുന്‍ മാനേജിംഗ്‌ എഡിറ്ററും പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ മോണ്‍. ജോര്‍ജ്‌ വെളിപ്പറമ്പിലിനെ ആദരിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ്‌ പടിയാരംപറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ്‌ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്‌ സ്വാഗതവും അസോസിയേറ്റ്‌ സെക്രട്ടറി ബിജോ സില്‍വേരി നന്ദിയും പറഞ്ഞു.
കേരളസമൂഹത്തിലെ ചലനങ്ങള്‍-മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും' എന്ന വിഷയത്തില്‍ റവ. ഡോ. പോള്‍ തേലക്കാട്ട്‌, എന്‍. പി ചെക്കുട്ടി, ഷാജി ജോര്‍ജ്‌, അഡ്വ. ലാലി വിന്‍സെന്റ്‌, നിഷ ജെബി എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും തുടര്‍ന്ന്‌ കൊച്ചിന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സ്‌ (സിഎസി) അവതരിപ്പിച്ച ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയും ഉണ്ടായിരുന്നു. മാര്‍ഷല്‍ ഫ്രാങ്ക്‌ പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. അഗസ്റ്റിന്‍ കണിപ്പിള്ളി തിരുവനന്തപുരം നന്ദി പറഞ്ഞു.


.

ഒഡീസി യുവപ്രതിഭ പ്രാചി ഹോത ഇന്ന്‌ കൊച്ചിയില്‍




കൊച്ചി : ഇന്ത്യന്‍ ശാസ്‌ത്രീയ നൃതനൃത്യങ്ങളുടെ ചാരുതയാര്‍ന്ന പ്രകടനവുമായി ഒഡീസി യുവ നര്‍ത്തകി പ്രാചി ഹോത കൊച്ചിയിലെത്തുന്നു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇന്ന്‌ വൈകുന്നേരം ഏഴിന്‌ ഗുരുസ്‌മരണ നൃത്തോത്സവത്തോടനുബന്ധിച്ചാണ്‌ പ്രാചി ഹോതയുടെ വിസ്‌മയ പ്രകടനങ്ങള്‍.
കിഴക്കേ ഇന്ത്യയുടെ തനതുകലയായ ഒഡീസിയില്‍ പ്രാചിയുടെ നടന വൈഭവം സമാനതകള്‍ ഇല്ലാത്തതാണ്‌. നാട്യാചാര്യന്‍ ഗുരുശ്രീ ഹരേകൃഷ്‌ണ ബെഹേരയുടെ ശിഷ്യയായ പ്രാചി, അരങ്ങില്‍ സൃഷ്‌ടിക്കുന്ന ശക്തവും തീവ്രവുമായ ഭാവചലനങ്ങള്‍ പ്രേഷകരില്‍ ആവേശത്തിരയിളക്കും.
വിഷ്‌ണുവിന്റേയും ശ്രീകൃഷ്‌ണന്റേയും എട്ട്‌ അവതാരങ്ങള്‍ ആണ്‌ ഒഡീസി നൃത്ത രൂപത്തിലൂടെ പ്രാചി അവതരിപ്പിക്കുക. ഒഡീഷയുടെ തനതു കലയും പാരമ്പര്യവും ഫിലോസഫിയും ആവാഹിച്ചെടുത്ത്‌, ഒഡീഷയുടെ ഇഷ്‌ടദേവനായ പുരി ജഗന്നാഥന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്ന ഒരു തപസ്യ കൂടിയാണ്‌ പ്രാചി ഹോതയുടെ മിന്നുന്ന പ്രകടനങ്ങള്‍.

തീയില്‍ കുരുത്ത കേശഭാംഗി









പ്രശസ്‌ത ഹോളിവുഡ്‌ താരങ്ങളുടെ ഹെയര്‍ ഡ്രെസര്‍ ഹാരിഷ്‌ ഭാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മെഴുകുതിരി നാളത്തില്‍ നിന്നും മുടിവെട്ടുന്നത്‌ കാണിച്ചുകൊടുക്കുന്നു. 


കൊച്ചി
മെഴുകുതിരിയില്‍ നിന്നുള്ള തീജ്വാലകള്‍ കൊണ്ട്‌ മുടി വെട്ടുന്ന വിദ്വാന്‍ കൊച്ചിയില്‍ എത്തി. പ്രശസ്‌ത ഹോളിവുഡ്‌ താരങ്ങളുടെ ഹെയര്‍ ഡ്രെസര്‍ ആയ ഹാരിഷ്‌ ഭാട്ടിയ ആണ്‌ മെഴുകുതിരിയുടെ തീയില്‍ നിന്നും മുടികത്തിച്ചു കേശഭംഗി ഒരുക്കിയത്‌. 
അദ്ദേഹത്തിനു മുന്നില്‍ തീയില്‍ വാടാത്ത കേശവുമായി ഇരുന്നുകൊടുത്തത്‌ പച്ചാളം സ്വദേശിനിയായ വീട്ടമ്മ ആന്‍ഡ്രിയ ഡയസ്‌ . ഒരുമണിക്കൂറിലേറെ നീണ്ട കാന്‍ഡില്‍ ലൈറ്റ്‌ കട്ടിങ്ങിനു ശേഷം ആന്‍ഡ്രിയയ്‌ക്ക്‌ തന്റെ മുടിയുടെ അഴക്‌ കണ്ടു അവിശ്വസനീയത. നാലുവയസുകാരി മകളും അല്‍പ്പം ഭയത്തോടെ ഹോളിവുഡ്‌ ഹെയര്‍ ഡിസൈനറിന്റെ പ്രകടനം കണ്ടു പകച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
സംഗതി നിസാരക്കാരനല്ല ഹാരിഷ്‌ ഭാട്ടിയ എന്ന സൂപ്പര്‍ ഹെയര്‍ ഡ്രെസര്‍. കേട്ടാല്‍ ഞെട്ടും . ഫ്‌ളൈറ്റില്‍ എത്തിയാണ്‌ മുടിവെട്ടുന്നത്‌. ഒരു തലയ്‌ക്ക്‌ വാങ്ങുന്നത്‌ കേവലം അര ലക്ഷം രൂപ. സച്ചിന്‍ തെണ്ടൂല്‍ക്കര്‍ വരെ ഹരീഷ്‌ ഭാട്ടിയയുടെ കൈമെരുങ്ങിന്റെയും കേശാലങ്കാരത്തിന്റെയും മികവ്‌ അറിഞ്ഞിട്ടുണ്ട്‌. സച്ചിന്റെ ഒരുകാലത്ത്‌ ഏറെ ഹിറ്റായ ഹെയര്‍ഡ്രെസിങ്ങ്‌ ഹാരീഷ്‌ ഭാട്ടിയയുടെ കത്രികളുടെ വകയായിരുന്നു
കേരളത്തിലെ ഹെയര്‍ ഡിസൈനര്‍മാര്‍ക്ക്‌ ബ്യൂട്ടി പാര്‍ലര്‍ മേഖലയിലെ പ്രമുഖ ഇറക്കുമതിക്കാരും ഹോള്‍ സെയില്‍ വില്‍പ്പനക്കാരുമായ സിറ്റി കളക്ഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം കൊച്ചിയില്‍ എത്തിയത്‌. 
കണ്ണടച്ചു മുടിവെട്ടുകയാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടഇനം. ഗിന്നസ്‌ ബുക്കിലൂടെയും ബിലീവ്‌ ഇറ്റ്‌ ഓര്‍ നോട്ട്‌ എന്ന പരിപാടിയിലൂടെയും ആഗോള ശ്രദ്ധ നേടിയിട്ടുള്ള ഹാരീഷ്‌ ഭാട്ടിയ എറണാകുളം ഫൈന്‍ ആര്‍ട്‌സ്‌ ഹാളില്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്‌.ഇതിന്റെ മുന്നോടിയായിട്ടാണ്‌ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഈ പ്രകടനം കാഴ്‌ചവെച്ചത്‌. ഇദ്ദേഹത്തിന്റെ പ്രകടനം വെബ്‌ സൈറ്റ്‌ വഴി ലൈവ്‌ ആയിക്കാണുവാനും അവസരമുണ്ട്‌.
ഒരാളുടെ സൗന്ദര്യത്തില്‍ മുടിക്ക്‌ എത്ര മാത്രം പ്രാധാന്യമുണ്ടെന്ന്‌ അദ്ദേഹം പഠിപ്പിക്കുന്നു. ഒപ്പം ഹെയര്‍ ഡിസൈനിങ്ങ്‌ രംഗത്തെ നൂതന പ്രവണതകളും രീതികളും അദ്ദേഹം വിവരിച്ചു.


ക്യാപ്‌ഷന്‍

2016, ജൂലൈ 24, ഞായറാഴ്‌ച

വിദേശ തൊഴില്‍ : ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ കേരളത്തില്‍ രണ്ട്‌ പരിശീലന കേന്ദ്രങ്ങള്‍



കൊച്ചി : വിദേശത്ത്‌ തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിങ്ങ്‌ സെന്ററുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ ആരംഭിക്കുന്ന 50 ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്റേഴ്‌സിന്റെ ഭാഗമാണിത്‌.
ഗാര്‍ഹിക ജോലി, ആരോഗ്യ സംരക്ഷണം, റീട്ടെയ്‌ല്‍, സെക്യൂരിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്‌, ഓട്ടോമോട്ടീവ്‌, നിര്‍മാണമേഖല, ടൂറിസം, ഹോസ്‌പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായിരിക്കും പരിശീലനം. ഭാഷാ പരിജ്ഞാനം, സോഫ്‌റ്റ്‌ സ്‌കില്‍ പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടും.
സ്‌കില്‍ ഇന്ത്യയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌, കേന്ദ്ര സ്‌കില്‍ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ എന്റര്‍പ്രന്യുര്‍ഷിപ്‌ (എംഎസ്‌ഡിഇ) മന്ത്രാലയം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്‌. യുവജനങ്ങള്‍ക്കുവേണ്ടി അഞ്ചു പ്രധാന പദ്ധതികള്‍ക്കാണ്‌ മന്ത്രാലയം രൂപം കൊടുത്തിട്ടുള്ളത്‌. പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്റേഴ്‌സ്‌, ഇന്ത്യാ സ്‌കില്‍ ഓണ്‍ലൈന്‍ ലേബര്‍ മാനേജ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്ത്യാ സ്‌കില്‍സ്‌ മത്സരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 
2017-ല്‍ അബുദാബിയില്‍ നടക്കുന്ന ലോക സ്‌കില്‍ ചാമ്പ്യന്‍ഷിപ്പിലേയ്‌ക്കുള്ള ഇന്ത്യന്‍ സംഘത്തെ സുസജ്ജമാക്കുകയാണ്‌ ഇന്ത്യാ സ്‌കില്‍ കോംപറ്റീഷന്റെ ഉദ്ദേശ്യം. 24 സ്‌കില്‍സില്‍ 80 പ്രാദേശിക റൗണ്ടുകളില്‍ മാറ്റുരയ്‌ക്കാന്‍ 4820-ലേറെ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
അടുത്ത വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്ന അപ്രന്റീഷിപ്‌ പ്രോത്സാഹന്‍ യോജന, പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന എന്നിവയ്‌ക്കുവേണ്ടി 22000 കോടി രൂപയാണ്‌. കേന്ദ്രസര്‍ക്കാര്‍ എംഎസ്‌ഡിഇ മന്ത്രാലയത്തിന്‌ അനുവദിച്ചിട്ടുള്ളതെന്ന്‌ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി അറിയിച്ചു.
നാഷണല്‍ ലേബര്‍ മാര്‍ക്കറ്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിനും മന്ത്രാലയം രൂപം നല്‍കി. തൊഴില്‍ മേഖലയിലെ ആവശ്യകതയും വിതരണവും പഠിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം.
ദേശീയ തലത്തില്‍ ബാഹ്യാകാശ വിദൂര പഠന പരിപാടികള്‍ക്കായി മന്ത്രാലയം, ഐഎസ്‌ആര്‍ഓ-യുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്‌. 2300 ഐടിഐകളും 31 അഡ്വാന്‍സ്‌ ട്രെയിനിങ്ങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളും ഇതിന്റെ പരിധിയില്‍ വരും. മനുഷ്യ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂളിങ്ങുമായും എംഎസ്‌ഡിഇ മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്‌.
പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന അനുസരിത്ത്‌ 2020 മാര്‍ച്ച്‌ മാസത്തോടെ ഒരു കോടി യുവാക്കള്‍ക്ക്‌ പരിശീലനം നല്‍കാന്‍ 12,000 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളതെന്നും എംഎസ്‌ഡിഇ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

രണ്ടു വയസ്സുകാരന്റെ ഹൃദയത്തിനുള്ളിലും പുറത്തുമായി രൂപപ്പെട്ട ട്യൂമര്‍ അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു

ഡോ. സനഗര്‍ സച്ചിന്‍ പ്രഹ്ലാദ്‌, ഡോ. ജഗദീഷ്‌ എന്‍., ഡോ. മൂസക്കുഞ്ഞി എം. കെ. എന്നിവര്‍ ആദി തോപ്പില്‍ ഫാബീറിനോടും മാതാവ്‌ മെറിന്‍ ഫാബീറിനോടുമൊപ്പം






കൊച്ചി: ദുബായില്‍ മാതാപിതാക്കളോടൊത്ത്‌ താമസിച്ചിരുന്ന ആദി തോപ്പില്‍ ഫാബീര്‍ എന്ന രണ്ടു വയസ്സുകാരന്റെ ഹൃദയാന്തര്‍ഭാഗത്ത്‌ രൂപപ്പെട്ട ഇന്‍ട്രാകാര്‍ഡിയാക്‌ യോക്‌ സാക്‌ ജെം സെല്‍ മുഴ, അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രിയിലെ കാര്‍ഡിയാക്‌ സര്‍ജന്മാര്‍ നീക്കം ചെയ്‌തു. ഈ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌ ലോകത്ത്‌ ഇത്‌ അഞ്ചാം തവണയാണെന്ന്‌ ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.

വിപിഎസ്‌ ലേക്ക്‌ഷോറിലെ കാര്‍ഡിയാക്‌ സര്‍ജറി, ഹാര്‍ട്ട്‌ ട്രാന്‍സ്‌പ്ലാന്റേഷന്‍ വിഭാഗം തലവനും ചീഫ്‌ സര്‍ജനുമായ ഡോ. എം. കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള 30-അംഗ സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. `അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്‌. ഗര്‍ഭാവസ്ഥയുടെ മൂന്നാം ദിവസം രൂപപ്പെടുന്ന യോക്‌ സാക്‌ ടിഷ്യു ഒരു മാസത്തിനുള്ളില്‍ത്തന്നെ ഇല്ലാതാകാറാണ്‌ പതിവ്‌. എന്നാല്‍ ആദിയുടെ കാര്യത്തില്‍ ഇത്‌ കാന്‍സറസ്‌ ആയ മുഴയായി വളരുകയായിരുന്നു. ഈയിടെ പനി വന്ന്‌ ദുബായിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്‌ ട്യൂമറിന്റെ സാന്നിധ്യം മനസ്സിലായത്‌. ദുബായിലെ ആശുപത്രിയില്‍ ഇത്തരം ശസ്‌ത്രക്രിയക്കുള്ള സൗകര്യങ്ങളും വിദഗ്‌ധരും ഇല്ലാഞ്ഞതിനാലാണ്‌ സങ്കീര്‍ണമായ ഈ ശസ്‌ത്രക്രിയയ്‌ക്കായി കുട്ടിയെ വിപഎസ്‌ ലേക്ക്‌ഷോറിലേയ്‌ക്ക കൊണ്ടുവന്നത്‌,` ഡോ. എം. കെ. മൂസക്കുഞ്ഞി വിശദീകരിച്ചു.

വിപിഎസ്‌ ലേക്ക്‌ഷോറിലെത്തുമ്പോള്‍ മുഴ മൂലം 90% രക്തചംക്രമണവും തടസപ്പെട്ട്‌, ഹൃദയത്തിന്റെ രണ്ട്‌ വലത്‌ അറകളേയും ബാധിച്ച നിലയില്‍ ഈ രണ്ടു വയസ്സുകാരന്റെ നില അതീവഗുരുതരമായിരുന്നുവെന്ന്‌ ഡോ. മൂസക്കുഞ്ഞി കൂട്ടിച്ചേര്‍ത്തു. മുഴ എത്രയും വേഗം നീക്കം ചെയ്യുക മാത്രമായിരുന്നു പോംവഴി. ആദിയുടെ ഹൃദയത്തിന്റെ ഉള്ളിലും പുറത്തുമായി രൂപപ്പെട്ട മുഴ 9 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ നീക്കം ചെയ്‌തത്‌. ശരീര താപനില 15 ഡിഗ്രിയിലേയ്‌ക്ക്‌ താഴ്‌ത്തിക്കൊണ്ടുവന്ന്‌ ചെയ്യുന്ന ഡീപ്‌ ഹൈപോതെര്‍മിക്‌ സര്‍കുലേറ്ററി അറസ്‌റ്റ്‌ (ഡിഎച്ച്‌സിഎ) ശസ്‌ത്രക്രിയാ രീതിയാണ്‌ ഡോ. മൂസക്കുഞ്ഞിയും സംഘവും അവലംബിച്ചത്‌. `സാധാരണ 50% മാത്രം വിജയസാധ്യതയുള്ള കേസായിരുന്നു ഇത്‌. മരണത്തില്‍ നിന്ന്‌ മുടിനാരിഴയ്‌ക്കാണ്‌ ആദി രക്ഷപ്പെട്ടത്‌` ഡോ. മൂസക്കുഞ്ഞി പറയുന്നു. ശസ്‌ത്രക്രിയക്കു ശേഷം ആദിയുടെ നില പെട്ടെന്ന്‌ മെച്ചപ്പെട്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ ഡിസ്‌ചാര്‍ജ്‌ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായില്‍ വെച്ച്‌ തങ്ങളുടെ മകന്റെ ഹൃദയത്തില്‍ കാന്‍സറസ്‌ ആയ ട്യൂമര്‍ കണ്ടെത്തിയത്‌ തങ്ങളെ തളര്‍ത്തിക്കളഞ്ഞെന്ന്‌ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. `ആ കണ്ടീഷനില്‍ യാത്ര പാടില്ലെന്ന്‌ ദുബായിലെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. എന്നാല്‍ അവിടുത്തെ വിദഗ്‌ധരിലും സൗകര്യങ്ങളിലും വിശ്വാസം പോരാഞ്ഞതിനാല്‍ ഞങ്ങള്‍ റിസ്‌ക്കെടുക്കുകയായിരുന്നു. പിറ്റേന്നു തന്നെ ഞങ്ങള്‍ കൊച്ചിക്കു വന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന്‌ നേരെ ആംബുലന്‍സിലാണ്‌ വിപിഎസ്‌ ലേക്ക്‌ഷോറിലേയ്‌ക്കു വന്നത്‌. ഞങ്ങളുടെ മകന്റെ ജീവന്‍ രക്ഷിച്ച വിപിഎസ്‌ ലേക്ക്‌ഷോര്‍ അധികൃതരോട്‌, വിശേഷിച്ചു ഈദ്‌ ദിനത്തില്‍ തന്നെ വന്ന്‌ ഈ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം കൊടുത്ത ഡോ. മൂസക്കുഞ്ഞിയോട്‌ ഞങ്ങള്‍ക്ക്‌ ഏറെ നന്ദിയുണ്ട്‌,` ആദിയുടെ അമ്മയായ മെറിന്‍ ഫാബീര്‍ പറഞ്ഞു. മകന്‌ ഇപ്പോള്‍ ഏറെ ആശ്വാസമുണ്ടെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.

ട്യൂമറിന്റെ വളര്‍ച്ച ഇനിയുണ്ടാകാതിരിക്കാന്‍ കുട്ടിക്ക്‌ ഭാവിയില്‍ കീമോതെറാപ്പി ആവശ്യമായിവരുമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോ. സച്ചിന്‍, ഡോ. ജഗദീഷ്‌ എന്നിവരാണ്‌ ശസ്‌ത്രക്രിയയില്‍ ഡോ. മൂസക്കുഞ്ഞിക്ക്‌ പിന്തുണ നല്‍കിയത്‌.






2016, ജൂലൈ 21, വ്യാഴാഴ്‌ച

കൊച്ചിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം ജൂുഡീഷ്യല്‍ അന്വേഷണത്തിനു വിടും



കൊച്ചി
ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം ജൂഡീഷ്യല്‍ അന്വേഷണത്തിനു വിടും .അഡ്വേക്കേറ്റ്‌ ജനറല്‍ വിളിച്ചു ചേര്‍ത്ത അഭിഭാഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും യോഗത്തിലാണ്‌ തീരുമാനം. 
രണ്ടുദിസവങ്ങളിലായി അഭിഭാഷകര്‍ നടത്തി അഴിഞ്ഞാട്ടത്തെക്കുറിച്ച്‌ ഡപ്യുട്ടി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും. . ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നു കോടുക്കുന്നകാര്യത്തില്‍ അനിശ്ചിതത്വം തുടരും. അഡ്വേക്കറ്റ്‌ ജനറല്‍ ഇന്നലെ സമാധാന ചര്‍ച്ച വിളിച്ചുകൂട്ടുന്നതിനിടെ മീഡിയ റൂമിനു മുന്നില്‍ അഭിഭാഷക്കര്‍ ശുചിയാലയം എന്ന ബോര്‍ഡ്‌ സ്ഥാപിച്ചു വീണ്ടും സംഘര്‍ഷത്തിനുള്ള വഴിയൊരുക്കി. എന്നാല്‍ ചര്‍ച്ചയ്‌ക്ക്‌ എത്തിയ മാധ്യമപ്രതിനിധികള്‍ സംയമനം പാലിച്ചു.
ചീഫ്‌ ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇന്നലെ അഡ്വക്കേറ്റ്‌ ജനറല്‍ മാധ്യമപ്രവര്‍ത്തകരുടേയും അഭിഭാഷകരുടേയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടേയും യോഗം ഗസ്റ്റ്‌ ഹൗസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ജി.സുധാകര പ്രസാദ്‌ വിളിച്ചു ചേര്‍ത്തത്‌. കോടതിക്കു പുറത്തു നടന്ന അനിഷ്ടസംഭവങ്ങളാകും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുക. 
മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന്‌ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത ഹൈക്കോടതി അഭിഭാഷക സംഘടന അധ്യക്ഷന്‍ ഉറപ്പ്‌ നല്‍കി. എന്നാല്‍ കോടതി വളപ്പിലെ മീഡിയ റൂം തുറക്കുന്ന കാര്യം ചീഫ്‌ ജസ്റ്റിസ്‌ ആയിരിക്കും തീരുമാനിക്കുക. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചീഫ്‌ ജസ്റ്റിസ്‌ ആണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മീഡിയ റൂമിന്റെ താക്കോല്‍ കൈമാറിയത്‌. 
അതേസമയം കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനുള്ള അഭിഷാകരുടെ ആഹ്വാനത്തെ തുടര്‍ന്ന്‌ ഇന്നലെ ഹൈക്കോടതി നടപടികള്‍ തടസ്സപ്പെട്ടു. അഭിഷാകര്‍ ആരും ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നു കേസുകള്‍ വിളിച്ച്‌ു മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ കോടതികളും ബഹിഷ്‌കരിക്കാന്‍ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ ആഹ്വാനം ചെയ്‌തുവെങ്കിലും മറ്റു കോടതികളില്‍ ബഹിഷ്‌കരണം ഭാഗികമായിരുന്നു. കോടതി നടപടികള്‍ ബഹിഷകരിച്ച അഭിഭാഷകര്‍ രജിസ്‌ട്രാറെ കണ്ടു പരാതി നല്‍കി. ആക്ടിങ്ങ്‌്‌ ചീഫ്‌ ജസ്‌റ്റിസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ രജിസ്‌ട്രാര്‍ ഇടപെട്ടത്‌. 
ഇന്നലെ എറണാകുളം പ്രസ്‌ക്ലബിനു മുന്നിലേക്കു അഭിഭാഷകര്‍ പ്രകടനം നടത്തുമെന്ന സൂചന ഉണ്ടായതിനെ തുടര്‍ന്ന്‌ വന്‍ പോലീസ്‌ സംഘം പ്രസ്‌ ക്ലബിനു മുന്നില്‍ എത്തിച്ചേര്‍ന്നിരുന്നു. അതേപോലെ വന്‍ പോലീസ്‌ സംഘം ഹൈക്കോടതി പരിസരത്തും എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ അഭിഭാഷകര്‍ പ്രകടനം ഉപേക്ഷിച്ചു
ഞാറയ്‌ക്കല്‍ സ്വദേശിനായ യുവതിയെ കയറിപിടിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഗവണ്മന്റ്‌ പ്ലീഡര്‍ മാഞ്ഞൂരാന്റെ കേസ്‌ ഇന്നലെ വിചാരണയ്‌ക്ക്‌ വച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി എം.കെ.ദാമോദരനെ നിയമിച്ചതിനെതിനെ ചോദ്യം ചെയ്‌ത്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഹര്‍ജിയും ക്വാറി ഉടമകളുടെ മറ്റാരോ ഹര്‍ജിയും ആണ്‌ ഇന്നലെ ഹൈക്കോടതി മുന്നില്‍ പരിഗണനക്കു വന്നിരുന്ന കേസുകള്‍. എന്നാല്‍ ഇവയെല്ലാം പിന്നീടു പരിഗണിക്കാന്‍ മാറ്റിവെച്ചു. 

2016, ജൂലൈ 20, ബുധനാഴ്‌ച

ഉന്നതതല ഗൂഢാലോചന നടന്നെന്ന്‌ അഡ്വ. എംകെ ദാമോദരന്‍.





കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്ന്‌ അഡ്വ. എംകെ ദാമോദരന്‍. വ്യക്തിഹത്യ നടത്താന്‍ ശ്രമമുണ്ടായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനുശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്‌. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധിവന്നു മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനു പിന്നില്‍ ആരെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. ഒരു ഇംഗ്‌ളീഷ്‌ ദിനപ്പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഭരണ പക്ഷത്തിലെ തന്നെ ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദാമോദരന്‍ രംഗത്തെത്തിയിരിക്കുന്നത്‌.
കഴിഞ്ഞ ജൂണ്‍ ഒന്‍പതിന്‌ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട്‌ ഉത്തരവിറങ്ങുമ്‌ബോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസ്‌ അച്യുതാനന്ദന്റെ ഹരജി തള്ളിയതിന്‌ ശേഷമാണ്‌ തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്‌ എന്നും എംകെ ദാമോദരന്‍ വ്യക്തമാക്കി. ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നുവര്‍ഷമായി ഹാജരാകുന്നുണ്ട്‌. അതില്‍ പുതുമയൊന്നുമില്ല. ഐഎന്‍ടിയുസി നേതാവ്‌ ചന്ദ്രശേഖരനുവേണ്ടി ഹാജരായതു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണെന്നു പ്രചാരണമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായ നിലപാടല്ല സ്വീകരിച്ചത്‌. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനോടു ചേര്‍ന്നു പോകുന്ന രീതിയില്‍തന്നെയാണ്‌ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളെന്നും ദാമോദരന്‍ പറഞ്ഞു.
ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും കോടതിയില്‍ ദാമോദരന്‍ ഹാജരായതും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ്‌ കേസ്‌ നേരിടുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആര്‍ ചന്ദ്രശേഖരനു വേണ്ടി വക്കാലത്ത്‌ ഏറ്റെടുത്തതും വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി എകെ ദാമോദരനെ നിയമിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ എംകെ ദാമോദരന്‍ ചുമതല സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടി



വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരുക്ക്‌ 



കൊച്ചി 
ഹൈക്കോടതിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയര്‍ റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്‌, ക്യാമറാമാന്‍ രാജേഷ്‌ തകഴി, മീഡിയാ വണ്‍ ക്യാമറാമാന്‍ മോനിഷ്‌ എന്നിവര്‍ക്ക്‌ മര്‍ദ്ദനമേറ്റു. മോനിഷിനെ 50ഓളം വരുന്ന അഭിഭാഷകര്‍ വളഞ്ഞിട്ട്‌ ആക്രമിച്ചു. രാജേഷിനെയും അഞ്ചു മിനിറ്റോളം അഭിഭാഷകര്‍ തല്ലിചതച്ചു. അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും രക്ഷനേടി ഓടിയ മാധ്യമപ്രവര്‍ത്തകരെ പോലീസ്‌ സമീപത്തെ കടയ്‌ക്കുള്ളില്‍ കയറ്റി അടച്ചിട്ടാണ്‌ രക്ഷപ്പെടുത്തിയത്‌. ഇതിനിടെ പ്രതിഷേധവുമായി എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും അഭിഭാഷകര്‍ശ്രമിച്ചു. 
ചീഫ്‌ ജസ്റ്റിസ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു അനുവദിച്ച മീഡിയ റൂം അഭിഭാഷകര്‍ താഴിട്ട്‌ പൂട്ടി.
തുടര്‍ന്നു ഹൈക്കോടതിക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചില്ലറ പൈസ അഭിഭാഷകര്‍ വലിച്ചെറിഞ്ഞു.അരമണിക്കൂറോളം അഭിഭാഷകര്‍ ഹൈക്കോടതിക്കു മുന്നില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഴിഞ്ഞാടി.
കഴിഞ്ഞ ദിവസവും ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ പരാതി നല്‍കാന്‍ എത്തിയ വനിതകളായ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അപമാനിച്ച്‌ ഇറക്കിവിടുകയും ക്യാമറാമാന്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിക്കുകയുമായിരുന്നു.

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാര്‍ നിയമിച്ച ഗവണ്‍മെന്റ്‌ പ്‌ളീഡര്‍ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ സ്‌ത്രീയെ പൊതുവഴിയില്‍ കടന്നുപിടിച്ചത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌ അഭിഭാഷകരെ ചൊടിപ്പിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം റിജില്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലാണ്‌ ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടറായ രോഹിത്‌ രാജിനെ പത്തോളം അഭിഭാഷകര്‍ കൈയേറ്റംചെയ്‌തത്‌.ഇതില്‍ പ്രതിഷേധിക്കാനാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ ഹൈക്കോടതിയില്‍ എത്തിയത്‌. 

ഇന്നലെ പ്രതിഷേധവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതു കണ്ടതോടെ ആക്രമമത്തിനു ശക്തികൂട്ടി. തൊട്ടടുത്ത സെന്റര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു ആക്രമിച്ചത്‌. 
കഴിഞ്ഞദിവസം മേനക ബോട്ട്‌ജെട്ടിയില്‍ ഗവണ്‍മെന്റ്‌ പ്‌ളീഡര്‍ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പടിച്ച സംഭവത്തില്‍ പൊലീസ്‌ കേസെടുത്തിരുന്നു ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ്‌ പ്രശ്‌നം. ധനേഷ്‌ മാത്യുവിനെതിരായ കേസ്‌ സ്‌റ്റേചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചതും അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഹൈക്കോടതി ജഡ്‌ജിപോലും അഭിഭാഷകരുടെ ആവശ്യം തള്ളിക്കളഞ്ഞതും അഭിഭാഷകര്‍ക്ക്‌ തിരിച്ചടിയായ



ഗവണ്മന്റ്‌ പ്‌ളീഡര്‍ യുവതിയെ കടന്നുപിടിച്ച കേസില്‍
പൊലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഡിജിപി


കൊച്ചി
കൊച്ചിയില്‍ ഗവണ്മന്റ്‌ പ്‌ളീഡര്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ പൊലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. കേസ്‌ വനിത ഉദ്യോഗസ്ഥ അന്വേഷിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. അതേസമയം അഭിഭാഷകനെതിരെ പൊലീസ്‌ പക്ഷപാതപരമായാണ്‌ കേസെടുത്തതെന്ന്‌ അഭിഭാഷകരുടെ പ്രതിനിധിസംഘം ഡിജിപിയെ അറിയിച്ചു.യുവതിയെ കടന്നുപിടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ്‌ ഗവ.പ്‌ളീഡറായ ധനേഷ്‌ മാത്യു മഞ്ഞൂരാനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌്‌. യുവതിയെ അപമാനിക്കുന്നത്‌്‌ കണ്ട നാട്ടുകാരാണ്‌ ഇയാളെ പൊലീസ്‌ പിടിച്ചുകൊടുത്തത്‌. കേസില്‍ യുവതി മജിസ്‌ട്രേറ്റിന്‌ മൊഴി നല്‍കിയിട്ടുമുണ്ട്‌.

2016, ജൂലൈ 17, ഞായറാഴ്‌ച

എം ജി റോഡിലെ പരിഷ്‌കാരം: തീരുമാനം അശാസ്‌ത്രീയവും അപ്രായോഗികവും: പി രാജു



കൊച്ചി: നഗരസൗന്ദര്യ വത്‌കരണത്തിന്റെ പേരില്‍ എം ജി റോഡിന്റെ പടിഞ്ഞാറുഭാഗത്തെ വാഹനഗതാഗതം നിരോധിക്കാനുള്ള തീരുമാനം അശാസ്‌ത്രീയവും അപ്രായോഗികവുമാണെന്ന്‌ സിപിഐ ജില്ലാസെക്രട്ടറി പി രാജു പ്രസ്‌താവിച്ചു. നഗരത്തിലെ പ്രധാന പാതകളിലൊന്നായ എം ജി റോഡ്‌ അടച്ചുകെട്ടാനുള്ള നീക്കത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ കൊച്ചി കോര്‍പ്പറേഷനോടും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും അപരിഷ്‌കൃതമായ ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും രാജു വ്യക്തമാക്കി. 
എം ജി റോഡില്‍ മാധവ ഫാര്‍മസി ജംഗ്‌ഷന്‍ മുതല്‍ ജോസ്‌ ജംഗ്‌ഷന്‍ വരെ പടിഞ്ഞാറു ഭാഗത്ത്‌ നടപ്പാതയും സൈക്കിള്‍പാതയും പൂന്തോട്ടവും നിര്‍മ്മിച്ച്‌ നഗരം മോടി പിടിപ്പിക്കാന്‍ കോര്‍പ്പറേഷനും കെഎംആര്‍എല്ലും തീരുമാനമെടുത്തിരിക്കുകയാണ്‌. ഇതിലേക്ക്‌ ആ ഭാഗത്തുകൂടിയുള്ള ഗതാഗതം നിറുത്തലാക്കും. ഇപ്പോള്‍ത്തന്നെ ഗതാഗതകുരുക്കില്‍പ്പെട്ട്‌ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ അശാസ്‌ത്രീയമായ ഈ പരിഷ്‌ക്കാരം വലിയ പ്രത്യാഘാതമുണ്ടാക്കും. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ്‌ ഉപയോഗശൂന്യമായ റോഡുകള്‍ വാഹനഗതാഗതത്തിന്‌ സൗകര്യപ്രദമായ രീതിയില്‍ നന്നാക്കാന്‍ താല്‍പ്പര്യ കാണിക്കാത്ത കോര്‍പ്പറേഷന്‍ നഗരസൗന്ദര്യവത്‌ക്കരണത്തിന്‌ വ്യഗ്രത കാണിക്കുന്നത്‌ അപഹാസ്യമാണെന്ന്‌ രാജു പറഞ്ഞു. 
നഗരം മോടിപിടിപ്പിക്കുന്നതില്‍ ആരും എതിരല്ല. അത്‌ ദീര്‍ഘവീക്ഷണത്തോടെയാവണം. എം ജി റോഡിന്റെ പടിഞ്ഞാറുഭാഗത്തു കൂടിയുള്ള വാഹന ഗതാഗതത്തിന്‌ തടസ്സം വരാത്ത വിധത്തില്‍ രണ്ടു റോഡുകളുടെയും നടുവിലായി സൗന്ദര്യവത്‌ക്കരണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്‌ വേണ്ടതെന്ന്‌ രാജു അഭിപ്രായപ്പെട്ടു. 
നഗരത്തിലെ വാഹന ഗതാഗതം താറുമാറാക്കുന്ന തരത്തിലുള്ള അധികൃതരുടെ അശാസ്‌ത്രീയമായ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്‌. 

ദാമോദരന്‍ അല്ല ,പിണറായി ആണ്‌ കുറ്റക്കാരന്‍- പി.സി.തോമസ്‌



കൊച്ചി
ആര്‍ക്കു വേണ്ടി വാദിക്കാനും നിയമോപദേശം നല്‍കാനും അഭിഭാഷകന്‍ എന്നനിലയില്‍ എം.കെ.ദാമോദരന്‌ അവകാശമുണ്ട്‌. എന്നാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ വിപരീതമായ നിലപാടുകള്‍ സ്വീകരിക്കേണ്ട വ്യക്തിയുടെ നിയമോപദേശം സ്വീകരിച്ചതാണ്‌ കുറ്റമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി.തോമസ്‌.
സാന്റിയോഗോ മാര്‍ട്ടിന്റേയും ക്വാറി ഉടമകളുടേയും വക്കീല്‍ ആയ എം.കെ.ദാമോദരന്‌ ഒരിക്കലും ഇതിനെതിരായ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ല. എതിര്‍കക്ഷികളുടെ വക്കീലിനെ കേസ്‌ ഏല്‍പ്പിച്ചാല്‍ കേരള സര്‍ക്കാര്‍ തോല്‍ക്കും. മനഃപൂര്‍വ്വം തോറ്റുകൊടുക്കുവനാണോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നതെന്നു വ്യക്തമാക്കണം. കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കുള്ളയാള്‍ മാര്‍ട്ടിന്റെയും ക്വാറി ഉടമകളുടേയും ഉള്‍പ്പെടെ കേരള സര്‍ക്കാരിനെതിരെ വാദിക്കുന്ന കേസുകളില്‍ എന്തുപദേശമാണ്‌ പിണറായി വിജയനു നല്‍കിയതെന്ന്‌ വ്യക്തമാക്കണമെന്നും പി.സി.തോമസ്‌ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ എം.കെ.ദാമോദരനെ എല്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനാണെന്നും പി.സി.തോമസ്‌ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡല്‍ഹിയില്‍ പറഞ്ഞ മുഖ്യമന്ത്രി ഒന്നരമാസത്തിനു ശേഷം നിയമസഭയില്‍ തിരിച്ചു പറഞ്ഞു. ഈ ഒന്നരമാസത്തിനകം തമിഴ്‌നട്‌ മുഖ്യമന്ത്രി ജയലളിത കേന്ദ്രമന്ത്രി ഉമാഭാരതിയെ നേരില്‍ കണ്ടു കേന്ദ്ര നിലപാട്‌ തമിഴ്‌നാടിനു അനുകൂലമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ഉയരം 152 ആയി ഉയര്‍ത്തി. നാളെ തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന എം.കെ.ദാമോദരന്റെ ഉപദേശമാണോ ഡല്‍ഹിയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ സുരക്ഷിതമാക്കിയതെന്നും തോമസ്‌ ചോദിച്ചു. 
വിവരാവകാശ നിയമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട്‌ ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമാക്കണം. മെത്രാന്‍ കായലിനെപ്പറ്റി ആയാലും മുന്‍ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചായാലും ജനങ്ങള്‍ക്ക്‌ അറിയാനുള്ള അവകാശം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അവകാശമില്ലെന്നും പി.സി.തോമസ്‌ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ അഹമ്മദ്‌ തോട്ടത്തില്‍, ജില്ലാ പ്രസിഡന്റ്‌ സജി തുരുത്തിക്കുന്നേല്‍, ജില്ലാ സെക്രട്ടറി സുരേഷ്‌ കടപ്പത്ത്‌ എന്നിവരും പങ്കെടുത്തു. 

ബിരുദ പഠനത്തിനു സീറ്റുകള്‍ ബാക്കി കിടക്കും- സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍



കൊച്ചി
ഈ വര്‍ഷം ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളില്‍ സീറ്റ്‌ കിട്ടുവാനില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍.
ഈ വാര്‍ത്ത ചില പത്രങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ സ്വകാര്യ എയ്‌ഡഡ്‌ കോളേജ്‌ മാനേജ്‌മെന്റുകളാണെന്ന്‌ അസോസിയേഷന്‍ ആരോപിച്ചു. സീറ്റുകള്‍ ഇല്ലെന്നു പറഞ്ഞു പരത്തി ലക്ഷങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എത്രയും വേഗം പിടിച്ചു വാങ്ങാനുള്ള ഗൂഢശ്രമാണ്‌ നടത്തുന്നത്‌. ഇതിന്റെ ഫലമായി ഈ വര്‍ഷം സെല്‍ഫ്‌ ഫിനാന്‍സ്‌ കോളേജുകളില്‍ പകുതിപോലും വിദ്യാര്‍ത്ഥികളെ ലഭിക്കില്ല എന്ന അവസ്ഥായാണ്‌ സംജാതമായിരിക്കുന്നത്‌. ഭൂരിപക്ഷം സെല്‍ഫ്‌ ഫൈനാന്‍സ്‌ കോളേജുകളുടേയും നിലനില്‍പ്പ്‌ പ്രതിസന്ധിയിലായിരിക്കുന്നതായും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത്‌ ആയിരത്തോളം കോഴ്‌സുകളാണ്‌ നിലവിലുള്ളത്‌. . പുതിയതായി 400 ഓളം കോഴ്‌സുകള്‍ക്കും അപേക്ഷ നല്‍കിയട്ടുണ്ട്‌. ഇവയക്ക്‌ അനുമതി ലഭിക്കാനുള്ള ശ്രമമാണ്‌ ഈ പ്രചാരത്തിനു പിന്നില്‍. എം.ജി സര്‍വകലാശാലയില്‍ ബിരുദ പഠനത്തിന്‌ 65,000 അപേക്ഷകളാണ്‌ ലഭിച്ചിരിക്കുന്നത്‌. ഇതില്‍ മെറിറ്റില്‍ 30,000 സീറ്റുകളും മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ 30,000ത്തോളവും ഗവണ്മന്റ്‌ കോളേജുകളില്‍ 20,000 ത്തോളം സീറ്റുകളും ലഭ്യമാണ്‌ ഈ നിിലയില്‍ സ്വാശ്രയ കോളേജുകളില്‍ പഠിക്കുവാന്‍ വിദ്യാര്‍ഥികളെ ലഭിക്കില്ലെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്‌ 504 സ്വാശ്രയ കോളേജുകളാണ്‌ നിലവിലുള്ളത്‌. 66,000 സീറ്റുകളും ലഭ്യമാണ്‌. എന്നാല്‍ 2013 മുതല്‍ എയ്‌ഡഡ്‌ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ധാരാളമായി അണ്‍എയ്‌ഡഡ്‌ കോഴ്‌സുകള്‍ നല്‍കിയതിലും ഗവണ്മന്റ്‌ ക്വാട്ടയില്‍ യുണിവേഴ്‌സിറ്റി നടപ്പാക്കിയ ക്യാപ്‌ അലോട്ട്‌മെന്റിലെ അശാസ്‌ത്രീയതയും കാരണം കഴിഞ്ഞവര്‍ഷം 25 ശതമാനം സീറ്റുകള്‍ സ്വാശ്രയ കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. 
അതേസമയം നിലവിലെ റഗുലര്‍ എയ്‌ഡഡ്‌ കോളേജുകളുടെ മറവില്‍ വന്‍ കൊള്ളയാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ ചെലവിലും യുജിസി ഗ്രാന്റിലും പ്രവര്‍ത്തിക്കുന്ന എയ്‌ഡഡ്‌ കോളേജുകളില്‍ ചട്ടവിരുദ്ധമായി നല്‍കിയട്ടുള്ള അണ്‍ എയ്‌ഡഡ്‌ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും കുഴപ്പം സൃഷ്ടിക്കുകയാണ്‌. പ്രത്യേക സ്ഥലത്ത്‌ പ്രത്യേകം ക്യാമ്പസ്‌ ഉണ്ടാക്കി അണ്‍ എയഡഡ്‌ കോഴ്‌സുകള്‍ നടത്തുന്നതിനു പകരം നിലവിലെ പ്രശസ്‌തമായ ഭൂരിഭാഗം കോളേജുകളിലും അതേപേരില്‍ അതേ പ്രിന്‍സിപ്പാള്‍, സ്റ്റാഫ്‌, ണോണ്‍ ടീച്ചിങ്ങ്‌ സ്‌റ്റാഫ്‌ ,സ്റ്റാഫ്‌ റൂം എന്നിവ അണ്‍ എയ്‌ഡഡ്‌ കോഴ്‌സിനു ഉപയോഗപ്പെടുത്തുകയാണ്‌.കൊച്ചിയിലെ ഒരു പ്രമുഖ കോളേജില്‍ ബികോം കോഴ്‌സിനു അഞ്ച്‌ ലക്ഷം രൂപവരെ യാണ്‌ നിരക്ക്‌ നിശ്ചയിച്ചിരിക്കുന്നത്‌. 
ഈ വര്‍ഷം സെപ്‌തംബര്‍ 22 വരെ അലോട്ട്‌മെന്റ്‌ നീട്ടിയിരിക്കുന്നതും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പഠനത്തിനെ ബാധിക്കും. ഒന്നാം സെമസ്‌റ്റര്‍ പരീക്ഷ നടത്തണമെങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ നിയമപ്രകാരം 90 അധ്യയന വര്‍ഷം നിര്‍ബന്ധമാണ്‌. ഈ നിലയില്‍ ഇത്‌ അസാധ്യമാകുമെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം യഥാര്‍ത്ഥ സ്വാശ്രയ കോളേജുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസ്‌ ഇളവും സമര്‍ത്ഥരായവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പും നല്‍കുന്നു സൗജന്യമായി പ്രത്യേക ട്യൂഷന്‍ നല്‍കിയും നല്ല വിജയശതമാനം എന്ന ലക്ഷ്യമാണ്‌ സ്വാശ്രയ കോളേജുകള്‍ക്കുള്ളതെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികളായ ടിസാന്‍ തച്ചങ്കരി (കെ.എസ്‌ എം.എ ജനറല്‍ സെക്രട്ടറി, മൂന്നാര്‍ കേറ്ററിങ്ങ്‌ കോളേജ്‌), എം.പി.എ. റഹീം (കെ.എസ്‌ എം.എ ചെയര്‍മാന്‍, നെസ്റ്റ്‌ അക്കാഡമിക്‌ സിറ്റി), കെ.എം.മൂസ, ടി.ടി.ജോയി എന്നിവര്‍ പറഞ്ഞു. 


പൊതുമരാമത്ത്‌ പണികള്‍ നന്നാകാന്‍ പിരിവ്‌ എടുക്കുന്നത്‌ ആദ്യം നിര്‍ത്തണം- ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍.



കൊച്ചി
കേരളത്തിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള പണികളില്‍ അഴിമതി ഇല്ലാതാക്കാന്‍ പൊതുമരാമത്ത്‌ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ കരാറുകാരില്‍ നിന്നും പിരിവ്‌ എടുക്കുന്നതില്‍ നിന്നും പിന്മാറി മാതൃക കാണിക്കണമെന്ന്‌ ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ആണ്‌ പൊതുമരാമത്ത്‌ പണികള്‍ മോശമാകാന്‍ കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ പണികളില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു നല്ല വിഹിതം രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടിവരുന്നു. 100 രൂപയുടെ പണി ലഭിക്കുമ്പോള്‍ നികുതിയായും മറ്റും 21 രൂപയോളം നല്‍കേണ്ട്‌ിവരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും വാങ്ങുന്ന തുക അതിനു പുറമെ. പണികള്‍ മോശമാകുനുള്ള കാരണങ്ങള്‍ ഈ അഴിമതികളാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 2650 കോടി രൂപയാണ്‌ പൊതുമരാമത്ത്‌ ഇറിഗേഷന്‍ ,ഹര്‍ബര്‍ വകുപ്പുകളിലായി കുടിശ്ശിക കരാറുകാര്‍ക്ക്‌ ലഭിക്കാനുള്ളത്‌. ഇത്‌ എന്നു ലഭിക്കുമെന്നു പോലും വ്യക്തമല്ല. 
ഈ സാഹചര്യത്തില്‍ അടുത്തിടെ മെട്രോ റെയില്‍ സാരഥി ഇ.ശ്രീധരന്‍ എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ നടത്തിയ പ്രസ്‌താവന നിര്‍ഭാഗ്യകരമായി പോയെന്നും കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. മെട്രോ റെയില്‍ അടക്കമുള്ള പണികളില്‍ ഇ.ശ്രീധരന്‍ സ്വന്തമായി എസ്റ്റിമേറ്റ്‌ ഉണ്ടാക്കുകയും യാതൊരു മാറ്റവും വരുത്താതെ സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുകയും ചെയ്യുന്നു . മുന്‍കൂര്‍ അഡ്വാന്‍സ്‌ ഉള്‍പ്പെടെ യാതോരു തടസ്സവുമില്ലാതെ കൃത്യമയാി പണം കൊടുക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ കരാറുകാര്‍ക്ക്‌ ഇ.ശ്രീധരനു നല്‍കുന്ന ആനുകൂല്യം നല്‍കിയാല്‍ അതേ ഗുണനിലവാരത്തോടെ പണികള്‍ ചെയ്യാന്‍ സാധിക്കും. ഓരോ പണികള്‍ക്കും അതിന്റേതായ റേറ്റും പണി ചെയ്യാനുള്ള സ്വാതന്ത്ര്യവും നല്‍കിയാല്‍ മലേഷ്യന്‍ കമ്പനിയേക്കാള്‍ മെച്ചമായി ഇവിടത്തെ കരാറുകാര്‍ക്കും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കരാറുകള്‍ നല്‍കിയതില്‍ കോടികളുടെ തട്ടിപ്പ്‌ നടന്നതായും ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു. ഭൂരിഭാഗം കരാറുകളും തോന്നിയ നിരക്കില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെയാണ്‌ എല്‍പ്പിച്ചത്‌. മിക്കവയിലും രാഷ്ട്രീയക്കാരുടെ ബിനാമികളായിരുന്നു ഈ പണികള്‍ എറ്റെടുത്തു നടത്തിയവര്‍. യാതൊരു ടെന്‍ഡറും വിളിക്കാതെയായിരുന്നു കരാര്‍ നല്‍കിയത്‌. 967 കോടിരൂപയുടെ പണികളാണ്‌ ഊരാളി ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കു നല്‍കിയത്‌. വന്‍ തുകയാണ്‌ ഇതില്‍ നഷ്ടം വന്നിരിക്കുന്നത്‌. അതേപോലെ തെരഞ്ഞെടുപ്പിനു മുന്‍പ്‌ നല്‍കിയ ക്വട്ടേഷന്‍ വര്‍ക്ക്‌്‌ ഇലക്ഷന്‍ ഫണ്ടിനു വേണ്ടിയായിരുന്നുവെന്നും ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു.
യാതോരു മാനദണ്ഡവുമില്ലാതെ അക്രഡിറ്റഡ്‌ ഏജന്‍സി എന്ന ഓമനപ്പേരില്‍ ടെണ്ടറില്ലാതെ വിളിച്ചു നല്‍കിയതുമൂലം കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ്‌ വരുത്തിയത്‌. 
വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കെ.സി.ജോണ്‍, ജനറല്‍ സെക്രട്ടറി സണ്ണി പെന്നിക്കര, വൈസ്‌ പ്രസിഡന്റ്‌ എച്ച്‌.മുഹമ്മദ്‌,ജില്ലാ പ്രസിഡന്റ്‌ കെ.എ.അബ്ദുള്ള, ,പി.വി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. 

പഠിക്കുമ്പോഴേ പ്രതിജ്ഞയെടുക്കൂ കൈക്കൂലി വാങ്ങില്ലെന്ന്‌



കൊച്ചി: ഭാവി ജീവിതത്തില്‍ പത്തുപൈസ കൈക്കൂലി വാങ്ങില്ലെന്ന്‌ വിദ്യാര്‍ഥികള്‍ പഠനകാലയളവില്‍ പ്രതിജ്ഞയെടുക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ വായിക്കണം നന്നായി പഠിക്കണം. അതില്‍ നിന്ന്‌ സമൂഹ നന്‍മ ഉള്‍ക്കൊള്ളണം. പഠിക്കാനാഗ്രഹിക്കുന്ന കോഴ്‌സിനു സീറ്റില്ല. സീറ്റുള്ളതിന്‌ ആളില്ലാത്ത സ്ഥിതിയാണിന്ന്‌ കേരളത്തില്‍. പ്രതിഭകളെ പണത്തിന്റെ ചരടില്‍ കെട്ടിയിടാതിരിക്കുക. രാഷ്ട്ര നിര്‍മാണത്തിനായി എന്‍ജിനീയര്‍മാര്‍ക്കു പ്രോത്‌സാഹനം നല്‍കണം. 5000 വര്‍ഷംമുമ്പു പണിത നളന്ദ സര്‍വകലാശാല എന്‍ജിനീയറിംഗിന്റെ അത്ഭുതമാണ്‌.
യോഗത്തില്‍ വി. കെ. ഇബ്രാഹിംകുഞ്ഞ്‌ എം എല്‍ എ അധ്യക്ഷനായിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പൊതുമരാമത്തു വകുപ്പില്‍ നിന്നു കൂടുതല്‍ ഫണ്ട്‌ അനുവദിക്കണമെന്ന്‌ അദ്ദേഹം മന്ത്രിയോടഭ്യര്‍ഥിച്ചു. പോളിടെക്‌നിക്കില്‍ നിന്നു പുറത്തു വരുന്നവര്‍ക്കു കേരളത്തിനകത്തും പുറത്തും മികച്ച തൊഴിലവസരമാണുള്ളത്‌. ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിനു പോളിടെക്‌നിക്കുകള്‍ പുതിയ പ്രതീക്ഷയാണു നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
പഠിച്ചവരെല്ലാം പഠിച്ച കലാലയത്തിനു തിരികെ എന്തെങ്കിലും നല്‍കണമെന്ന ചിന്താഗതിയോടെയാണു താന്‍ പ്രവര്‍ത്തിച്ചതെന്നു മുന്‍ എം പി. പി. രാജീവ്‌ പറഞ്ഞു. പൊതു വിദ്യാഭ്യാസത്തെ വരുംകാലങ്ങളില്‍ ശക്തിപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. പി. രാജീവിന്റെ ഈ നിലപാടിനെ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പ്രശംസിച്ചു. കെമിക്കല്‍ എന്‍ജിനീയറിംഗ്‌ ലാബിന്റെ നിര്‍മാണത്തിനായി പി. രാജീവിന്റെ എംപി ഫണ്ടില്‍ നിന്ന്‌ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. 
സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്‌ഘാടനവും കോളേജ്‌ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി ജി. സുധാകരനും കെമിക്കല്‍ എന്‍ജിനീയറിംഗ്‌ ലാബിന്റെ ഉദ്‌ഘാടനം പി. രാജീവ്‌ എംപിയും നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്തു കെട്ടിട വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ എം. പെണ്ണമ്മ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ മുഖ്യാതിഥിയായിരുന്നു. വൈസ്‌ചെയര്‍മാന്‍ ടി. എസ്‌. അബൂബക്കര്‍, വാര്‍ഡ്‌ കണ്‍സിലര്‍ എ. എ. പരീത്‌, മുന്‍ എംഎല്‍എ എ. എം. യൂസഫ്‌, എന്‍. ശാന്തകുമാര്‍, എന്‍. കെ. രാജന്‍, കെ. ടി. ബിന്ദു, വി. എ. ഷംസുദീന്‍, പി. എം സുനില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ സീനിയര്‍ ജോ. ഡയറക്ടര്‍ കെ. എന്‍. ശശികുമാര്‍ സ്വാഗതവും പോളിടെക്‌നിക്ക്‌ പ്രിന്‍സിപ്പല്‍ സി. കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

പൊതുമരാമത്തു വകുപ്പില്‍ മെയിന്റനന്‍സ്‌ വിഭാഗം രൂപീകരിക്കും



കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പില്‍ മെയിന്റനന്‍സ്‌ വിഭാഗം രൂപീകരിക്കുമെന്നു മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഈ രീതിയില്‍ ഒരു വിഭാഗമുണ്ട്‌. റോഡ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി ഇവരാണ്‌ നിര്‍വഹിക്കുന്നത്‌. സംസ്ഥാനത്ത്‌ പൊതുമരാമത്തു വകുപ്പിലെ ഒരു ചീഫ്‌ എന്‍ജിനീയര്‍ക്ക്‌ ഈ വിഭാഗത്തിന്റെ ചുമതല നല്‍കാനാണ്‌ ആലോചിക്കുന്നത്‌. റോഡു നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ടാര്‍ മറിച്ചുവില്‌ക്കുന്നതിനെതിരേ കര്‍ശന നടപടി ഉണ്ടാകും. എത്രമാത്രം ടാര്‍ വിതരണം ചെയ്‌തുവെന്നതിനെക്കുറിച്ച്‌ കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടും. 
പുതിയ റോഡ്‌ നിര്‍മിക്കുമ്പോള്‍ നടപ്പാതയും ഓടയും സൈക്കിള്‍, ഇരുചക്ര യാത്രികര്‍ക്കായി അനുബന്ധപാതയും വേണമെന്നു നിഷ്‌കര്‍ഷിക്കും. ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള എന്‍ജിനീയറിംഗ്‌ ആണ്‌ വേണ്ടതെന്നു മന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹാള്‍ പുത്തന്‍ എന്‍ജിനീയറിംഗിന്റെ മികവാണ്‌. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ജിനീയര്‍മാരെ മന്ത്രി പ്രശംസിച്ചു. മുന്‍ പൊതുമരാമത്തു വകുപ്പു മന്ത്രി കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത്‌ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മന്ത്രി സുധാകരന്‍ പറഞ്ഞു

എന്‍ജിനീയറിംഗ്‌ കോളേജുകള്‍ക്കു പകരം പോളിടെക്‌നിക്കുകളാണു വേണ്ടത്‌: മന്ത്രി ജി. സുധാകരന്‍



കൊച്ചി: സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസ മേഖല തലകുത്തി നില്‍ക്കുന്ന സ്ഥിതിയാണെന്നും അതു നേരേയാക്കുക എന്നതാണ്‌ ഇടതുമുന്നണി സര്‍ക്കാരിന്റെ സുപ്രധാന കടമകളിലൊന്ന്‌ എന്നും പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 
കളമശേരി ഗവ. പോളിടെക്‌നിക്കില്‍ സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സ്‌, കെമിക്കല്‍ എന്‍ജിനീയറിംഗ്‌ പ്രോജക്ട്‌ ലാബ്‌ ഉദ്‌ഘാടനത്തിനും ശിലാസ്ഥാപനത്തിനും ശേഷം യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനീയറിംഗ്‌ കോളേജുകള്‍ക്കു പകരം കൂടുതല്‍ പോളിടെക്‌നിക്കുകളും ഐടി ഐകളുമാണ്‌ ഇനി നമുക്ക്‌ ആവശ്യം. പോളിടെക്‌നിക്കുകള്‍ രാജ്യത്തിന്റെ അടിസ്ഥാനമാണ്‌. കേരളത്തില്‍ ആകെയുള്ളത്‌ 51 പോളിടെക്‌നിക്കുകളാണ്‌. അതേസമയം ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌, സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളേജുകള്‍ കൂണുപോലെ പൊന്തി. ഇതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയായിരുന്നു. കഴിവുള്ളവര്‍ക്കു അതു പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. കാരണം ഇവരെ സഹായിക്കാന്‍ വേണ്ടത്ര വിദഗ്‌ധരില്ല. ഓവര്‍സീയര്‍മാരുടെ 700 ഒഴിവുകളാണ്‌ സംസ്ഥാനത്തുള്ളതെന്ന്‌ മന്ത്രി അറിയിച്ചു.
അടിസ്‌്‌ഥാനപരമായ പല കാര്യങ്ങളിലും നാം പിന്നോട്ടുപോയി. കരാറുകാരും എന്‍ജിനീയര്‍മാരും തമ്മിലുള്ള വഴിവിട്ട ബന്ധം നിര്‍മാണമേഖലയെ തകര്‍ത്തു. സമൂഹത്തില്‍ ഡോക്ടര്‍മാരേക്കാള്‍ പ്രാധാന്യം ലഭിക്കേണ്ടത്‌ എന്‍ജിനീയര്‍മാര്‍ക്കാണ്‌. രോഗിയുണ്ടെങ്കിലേ ഡോക്ടറുള്ളൂ. യഥാര്‍ഥത്തില്‍ പോളിടെക്‌നിക്കുകളാണ്‌ എന്‍ജിനീയറിംഗിന്റെ അടിസ്ഥാനം. എന്തിനാണ്‌ 160 അണ്‍ എയ്‌ഡഡ്‌ എന്‍ജിനീയറിംഗ്‌ കോളേജുകള്‍... കുറേ കുട്ടികള്‍ എങ്കിലും പഠിക്കട്ടേയെന്നു കരുതിയാണ്‌ സര്‍ക്കാര്‍ ഇവക്കെതിരേ നടപടിയെടുക്കാത്തത്‌. വിദ്യാഭ്യാസ രംംഗത്താണ്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്‌. ബികോമിന്‌ അഞ്ചുലക്ഷം രൂപ വരെ വാങ്ങുന്ന കോളേജുകളുണ്ട്‌. പണമുള്ളവര്‍ അതു വാരിയെറിയുകയാണ്‌. ജനങ്ങളുടെ മനോഭാവത്തില്‍ ആരോ വരുത്തിയ മാറ്റം അവര്‍ക്കു തന്നെ ഇപ്പോള്‍ ശാപമായിരിക്കുകയാണ്‌. സ്വന്തം വീടു പോലെയാണു സമൂഹത്തെയും കാത്തുസൂക്ഷിക്കേണ്ടത്‌. ചെറിയ വീടായാലും വലിയ വീടായാലും വൃത്തിയുള്ളതായിരിക്കണമെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്‌. 65000 എന്‍ജിനീയറിംഗ്‌ കോളേജ്‌ സീറ്റുകളില്‍ 30000 ഒഴിഞ്ഞുകിടക്കുകയാണ്‌. ജോലിയില്ലാതെ എന്‍ജിനീയര്‍മാര്‍ തെക്കുംവടക്കും നടക്കുന്ന സ്ഥിതിയാണിപ്പോള്‍. പ്രവേശന പരീക്ഷതന്നെ കാലഹരണപ്പെട്ടുവെന്ന്‌ മന്ത്രി പറഞ്ഞു.

ഇസ്‌ഹാക്കിനും ഫാജിറയ്‌ക്കും നിക്കാഹിന്‌ വേദിയൊരുക്കി ആസ്റ്റര്‌ മെഡ്‌സിറ്റി



കൊച്ചി തൃശൂര്‌ സ്വദേശികളായ ഫാജിറയുടെയും, ഇസ്‌ഹാക്കിന്റെയും നിക്കാഹിനാണ്‌ ആസ്റ്റര്‌ മെഡ്‌സിറ്റി അരങ്ങൊരുക്കിയത്‌. കയ്‌പമംഗലം വടക്കേത്തലയ്‌ക്കല്‌ ഹുമയൂണ്‌ കബീറിന്റെയും, നാദിറ കബീറിന്റെയും പുത്രിയാണ്‌ ഫാജിറ. ഈ മാസം ഏഴിന്‌ ചെന്ദ്രാപ്പിന്നി ഇടമുട്ടം റോഡില്‌ പതിനേഴ്‌ എന്ന സ്ഥലത്ത്‌ ഹുമയൂണ്‌ ഓടിച്ചിരുന്ന ഇയോണ്‌ കാര്‌ ഫോര്‌ച്യൂണറുമായി കൂട്ടിയിടിചതിനെ തുടര്‌ന്ന്‌ ഹുമയൂണ്‌, ഭാര്യ നാദിറ, ഭാര്യാമാതാവ്‌, സഹോദര ഭാര്യ ഷാമില എന്നിവരെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ആസ്റ്റര്‌ മെഡ്‌സിറ്റിയിലെത്തിക്കുകയായിരുന്നു. വലതുകാലിലും, വാരിയെല്ലിനും, നടുവിനും ഗുരുതരമായി പരിക്കേറ്റ ഹുമയൂണ്‌, കാലിനും നടുവിനും സാരമായി പരിക്കേറ്റ ഷാമില എന്നിവരെ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാക്കി. ഇരുവരും ആശുപത്രിയില്‌ ചികിത്സയില്‌ തുടരുകയാണ്‌. സാരമായി പരിക്കേറ്റ നാദിറയെയും മാതാവിനെയും നേരത്തെ തന്നെ ഡിസ്‌ചാര്‌ജ്‌ ചെയ്‌തിരുന്നു. നിക്കാഹ്‌ തീയതി നേരത്തേ നിശ്ചയിച്ചതിന്‌പ്രകാരം തന്നെനടത്താമെന്ന്‌ വരന്റെ വീട്ടുകാര്‌ അറിയിച്ചതിന്‌ തുടര്‌ന്നാണ്‌ ഫാജിറയുടെയും, ഒല്ലൂക്കര കണയംകോട്‌ വീട്ടില്‌ മൊയ്‌തീന്‌ മകന്‌ ഇസ്‌ഹാക്കിന്റെയും നിക്കാഹിന്‌ ആസ്റ്റര്‌ മെഡ്‌സിറ്റി വേദിയൊരുക്കിയത്‌. ഇതിനായി ആസ്റ്റര്‌ മെഡ്‌സിറ്റിയില്‌ അലങ്കാരങ്ങളോടെ പ്രത്യേക സൌകര്യമൊരുക്കി . വരന്റെയും, വധുവിന്റയും ഫോട്ടോ അടങ്ങിയ ഫ്‌ലക്‌സും വേദിയില്‌ ആശുപത്രി അധികൃതര്‌ ഒരുക്കിയിരുന്നു. വരനും വിവാഹ സംഘവും 4.30 ഓടെ വേദിയിലെത്തി. ഹുമയൂണ്‌ കബിറിനെ ഹോസ്‌പിറ്റല്‌ ബെഡ്ഡില്‌ തന്നെ നിക്കാഹിന്റെ വേദിയില്‌ എത്തിച്ചതോടെ ചടങ്ങുകള്‌ ആരംഭിച്ചു. ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‌കിയ ഓര്‌ത്തോപീഡിക്‌സ്‌ കണ്‌സല്‌ട്ടന്റ്‌ ഡോ. വിജയമോഹന്‌, ആസ്റ്റര്‌ മെഡ്‌സിറ്റി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‌ രമേശ്‌ കുമാര്‌ അടക്കമുള്ളവര്‌ ചടങ്ങില്‌ പങ്കെടുത്തു. ചടങ്ങിന്‌ ശേഷം വധുവിനുള്ള വിവാഹ സമ്മാനം ഇസ്‌ഹാക്കിന്‌ ആശുപത്രി അധികൃതര്‌ കൈമാറി. ഇരുവര്‌ക്കും വിവാഹാശംസകളും നേര്‌ന്നു. നിക്കാഹിനെത്തുന്നവര്‌ക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു. അടുത്ത ദിവസം തന്നെ ഇസ്‌ഹാക്കിനൊപ്പം ഫാജിറ ഭര്‌ത്യ വീട്ടിലേക്ക്‌ പോകുമെന്നും വധുവിന്റെ ബന്ധുക്കള്‌ അറിയിച്ചു. 

സഹപാഠിയെ പ്രണയിച്ച്‌്‌ ഒളിച്ചോടിയ വിദ്യാര്‍ത്ഥിയെ പുറത്താക്കിയ നടപടിയെ കോടതി ശരിവെച്ചു




കൊച്ചി : വിവാഹ പ്രായമെത്താത്ത സഹപാഠിയെ പ്രണയിച്ച്‌ ഒളിച്ചോടിയതിന്‌ വിദ്യാ?ത്ഥിനിയെ കോളേജി? നിന്ന്‌ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. കോളേജ്‌ അധികൃതരുടെ അച്ചടക്ക നടപടിയെ ചോദ്യം ചെയ്‌ത്‌ കൊല്ലം പൂയപ്പള്ളി സ്വദേശിനിയായ വിദ്യാ?ത്ഥിനി ന?കിയ ഹ?ജി ജസ്റ്റിസ്‌ കെ. വിനോദ്‌ ചന്ദ്ര? തള്ളി. ചടയമംഗലത്തെ മാ?ത്തോമ കോളേജ്‌ ഒഫ്‌ സയ?സ്‌ ആ?ഡ്‌ ടെക്‌നോളജിയിലെ ബിരുദവിദ്യാ?ത്ഥിനിയായ ഇരുപതുകാരിയാണ്‌ പ്രണയിച്ചതിന്റെ പേരി? കോളേജി? നിന്ന്‌ പുറത്താക്കിയതിനെ ചോദ്യം ചെയ്‌ത്‌ ഹ?ജി ന?കിയത്‌. എന്നാ? ഇതു കേവലം പ്രണയത്തിന്റെ വിഷയമല്ലെന്നും ഒരു വിവാഹക്കരാറി? പോലും ഏ?പ്പെടാതെ രണ്ടു വിദ്യാ?ത്ഥിക? ഒളിച്ചോടി ഒരുമിച്ചു താമസിച്ചുവെന്ന കേസാണെന്നും സിംഗി?ബെഞ്ച്‌ വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനത്തിലെ അച്ചടക്കത്തിന്റെ കാര്യത്തി? ജാഗ്രത പുല?ത്തുന്ന കോളേജ്‌ മാനേജ്‌മെന്റിന്റെ നടപടിയി? അപാകതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഹ?ജി തള്ളിയത്‌. കാമുകന്‌ വിവാഹ പ്രായമെത്തിയിട്ടില്ലെന്നതിനാ? മാതാപിതാക്കളുടെ സമ്മതത്തോടെയും ഇവ?ക്ക്‌ വിവാഹം കഴിക്കാ? കഴിയില്ല. പ്രണയത്തിന്റെ പേരി? ഒളിച്ചോടി മുതി?ന്നവരെപ്പോലെ ഒരുമിച്ചു കഴിഞ്ഞവ? ഇതിന്റെ ഭവിഷ്യത്തു നേരിടാനും തയ്യാറാകണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്കത്തി? കോളേജ്‌ മാനേജ്‌മെന്റിനുള്ള ഉത്‌കണ്‌ഠ കോടതിക്ക്‌ തള്ളിക്കളയാനാവില്ലെന്നും സിംഗി?ബെഞ്ച്‌ വ്യക്തമാക്കി. 
ഒളിച്ചോടിയ വിദ്യാ?ത്ഥികളെ രക്ഷിതാക്കളുടെ പരാതിയി? തിരുവനന്തപുരത്തെ ഒരു ലോഡ്‌ജി? നിന്ന്‌ പിടികൂടി കോടതിയി? ഹാജരാക്കിയിരുന്നു. കോടതി ഇവരെ മാതാപിതാക്ക?ക്കൊപ്പം വിട്ടു. തുട?ന്നാണ്‌ കോളേജ്‌ പ്രി?സിപ്പ? അച്ചടക്ക നടപടി സ്വീകരിച്ചത്‌. ഇവരുടെ പ്രശ്‌നം പരിഗണിക്കാ? പ്രി?സിപ്പ? മുതി?ന്ന അധ്യാപകരു?പ്പെട്ട അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ഹ?ജിക്കാരിയും സഹപാഠിയും തെറ്റ്‌ സമിതി മുമ്പാകെ സമ്മതിച്ചു മാപ്പു പറഞ്ഞിരുന്നു. എന്നാ? ഇവരുടെ നടപടി കോളേജിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന്‌ സമിതി റിപ്പോ?ട്ടു ന?കി. തുട?ന്നാണ്‌ ഹ?ജിക്കാരിയെയും കാമുകനെയും കോളേജി? നിന്ന്‌ പുറത്താക്കിയത്‌. ഹ?ജിക്കാരിയുടെ പരാതിയി? ജില്ലാ കളക്ടറും ഈ വിഷയത്തി? ഇടപെട്ടിരുുന്നു. എന്നാ? കളക്ട?ക്ക്‌ ഇതിന്‌ അധികാരമില്ലെന്നും കോളേജ്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സ?വകലാശാല പോലും വിഷയത്തി? ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗി?ബെഞ്ചിന്റെ ഉത്തരവി? പറയുന്നു.

2016, ജൂലൈ 11, തിങ്കളാഴ്‌ച

കൊച്ചിയില്‍ വന്‍ സ്വര്‍ണ വേട്ട



കൊച്ചി
ലഹരിമരുന്ന്‌ വേട്ടയ്‌ക്കിടെ കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടിയില്‍ ഒരു ഫ്‌ളാറ്റില്‍ നിന്ന്‌ നാല്‌ കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇവിടെയുള്ള പ്രമുഖ ജ്വല്ലറികള്‍ക്കു വേണ്ടി മുംബൈയില്‍ നിന്നും കൊണ്ടുവന്നതാണ്‌ ഈ സര്‍ണം. നികുതി അടക്കാതെ കടത്തിക്കൊണ്ടുവന്നതാണ്‌ ഈ സ്വര്‍ണം. കണക്കില്‍പ്പെടാത്ത നാല്‌ ലക്ഷം രൂപയും ഇവരില്‍ നിന്നും കണ്ടെത്തി. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഷാഡോ പോലീസിന്റെ പ്രത്യേക സ്വകാഡ്‌ ആണ്‌ സ്വര്‍ണം പിടികൂടിയത്‌
ജാക്കറ്റിന്റെ അറകളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്‌. സ്വര്‍ണവും രൂപയുമായി വന്ന രാജസ്ഥാന്‍ സ്വദേശികളായ പ്രഹ്‌ളാദന്‍,ഗുന്ദല്‍ സിംഗ്‌ എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ലഹരി മരുന്ന്‌ ഉപയോഗവും വില്‍പ്പനയും നടക്കുന്നുവെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്നായിരുന്നു ഫ്‌ളാറ്റില്‍ റെയ്‌ഡ്‌ നടത്തിയത്‌. 
സ്വര്‍ണം പിടികൂടിയ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ സെയില്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. ചോദ്യം ചെയ്യലില്‍ സുരേഷ്‌ ഭായ്‌ എന്നയാള്‍ക്കു വേണ്ടിയാണ്‌ സ്വര്‍ണം കൊണ്ടുവന്നതെന്ന്‌ ഇരുവരും പോലീസിനോട്‌ പറഞ്ഞു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ്‌ ആരംഭിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ ഏകദേശം 50 കിലോഗ്രാമിലേറെ സ്വര്‍ണം സുരേഷ്‌ ഭായിക്കുവേണ്ടി കൊണ്ടുവന്നതായി ഇരുവരും പറഞ്ഞു.

2016, ജൂലൈ 5, ചൊവ്വാഴ്ച

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച്‌ ഇ ഹെല്‍ത്ത്‌ രജിസ്റ്റര്‍: മന്ത്രി കെ.കെ. ശൈലജ







കൊച്ചി: സംസ്ഥാനത്തെ എല്ലാ പൗരന്‍മാരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്‌ട്രോണിക്‌ രീതിയില്‍ രേഖപ്പെടുത്തുന്ന ഇ ഹെല്‍ത്ത്‌ രജിസ്റ്റര്‍ നടപ്പാക്കുമെന്ന്‌ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച്‌ നടപ്പാക്കുന്ന ഇ രജിസ്റ്റര്‍ വ്യക്തികളുടെ സമഗ്ര ആരോഗ്യ രേഖയായിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ്‌ രേഖകളൊന്നുമില്ലാതെ വിരല്‍സ്‌പര്‍ശത്തില്‍ ലഭ്യമാക്കാന്‍ ഇ ഹെല്‍ത്ത്‌ രജിസ്റ്റര്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത്‌ ലാബിന്റെയും അഡ്വാന്‍സ്‌ഡ്‌ ഇന്‍വേസീവ്‌ കാര്‍ഡിയാക്‌ കെയര്‍ യൂണിറ്റിന്റെയും ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എറണാകുളം അടക്കം ഏഴു ജില്ലകളിലാണ്‌ ആദ്യഘട്ടത്തില്‍ ഇ ഹെല്‍ത്ത്‌ രജിസ്റ്റര്‍ നടപ്പാക്കുക. പ്രാഥമികതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചികിത്സ, മരുന്നുകള്‍ തുടങ്ങിയവ രജിസ്റ്ററിലുണ്ടാകുമെന്നതിനാല്‍ മെഡിക്കല്‍ കോളേജ്‌ അടക്കമുള്ള മറ്റ്‌ ആശുപത്രികളില്‍ കാലതാമസമില്ലാതെ വിദഗ്‌ധ ചികിത്സ ലഭിക്കും. വിവിധ തലങ്ങളെ സ്‌പര്‍ശിക്കുന്ന സമഗ്ര ആരോഗ്യ നയം പണിപ്പുരയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ജില്ലാ, താലൂക്ക്‌ ആശുപത്രികളുടെ അവസ്ഥ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്‌. ഇതിന്റെ തുടര്‍ച്ചയായി താഴെത്തലത്തിലും പരിശോധന നടക്കും. 1961ലെ സ്റ്റാഫ്‌ പാറ്റേണ്‍ അനുസരിച്ചാണ്‌ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ അടിയന്തിരമായി മാറ്റം വരുത്തിയാല്‍ മാത്രമേ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകൂ. രാജ്യത്ത്‌ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം കേരളത്തിലാണെങ്കിലും ആശുപത്രികളില്‍ തിരക്കൊഴിയുന്നില്ല. പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കേണ്ട മെഡിക്കല്‍ കോളേജുകളിലേക്ക്‌ രോഗികളുടെ ഒഴുക്ക്‌ നിയന്ത്രിക്കണമെങ്കില്‍ ജില്ലാ, താലൂക്ക്‌ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടണം.
സാധാരണക്കാര്‍ക്ക്‌ താങ്ങാവുന്ന നിരക്കിലുള്ള ചികിത്സ എല്ലാ തലങ്ങളിലും ലഭ്യമാക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഫാമിലി ഹെല്‍ത്ത്‌ സെന്ററുകളാക്കുന്നത്‌ ഇതിന്റെ ആദ്യപടിയാണ്‌. ഈ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവരുടെ ആരോഗ്യസ്ഥിതി നിരീക്ഷണ വിധേയമാക്കി തുടര്‍ പരിശോധനകള്‍ ഉറപ്പാക്കും. ഭക്ഷണക്രമീകരണം, യോഗ തുടങ്ങിയവയും ചികിത്സയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കും. നിലവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളാക്കി ഉയര്‍ത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കേണ്ടതുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.
താലൂക്ക്‌ ആശുപത്രികളെ സ്‌പെഷ്യാലിറ്റി ആശുപത്രികളും ജില്ല ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമാക്കി ഉയര്‍ത്താനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ആശുപത്രികളില്‍ എം.പി, എം.എല്‍.എ ഫണ്ടും മറ്റ്‌ വികസന നിധികളും ഉപയോഗിച്ച്‌ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിന്‌ ഏകോപിത രൂപമില്ല. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നിലവിലുള്ള സൗകര്യങ്ങള്‍ സംയോജിപ്പിച്ച്‌ ആശുപത്രികള്‍ മികവുറ്റതാക്കണം. സംസ്ഥാനത്തെ ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന്‌ സഹായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സാ സൗകര്യങ്ങളില്‍ മാത്രമല്ല കെട്ടിലും മട്ടിലും മികച്ചതും മനോഹരവുമായിരിക്കണം. ദാരിദ്ര്യവും രോഗവും പ്രതിഫലിപ്പിക്കുന്നതാകരുത്‌ ആശുപത്രിയുടെ അന്തരീക്ഷം. രോഗികള്‍ക്ക്‌ സാന്ത്വനമേകാന്‍ കഴിയുന്ന സാന്നിധ്യമാകണം ആശുപത്രി. ആശുപത്രി വികസന സമിതികള്‍ക്ക്‌ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രികള്‍ സ്‌പെഷ്യാലിറ്റി സൗകര്യത്തോടെ വികസിപ്പിക്കുമ്പോള്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ അഭാവം പ്രശ്‌നമാണ്‌. സ്വകാര്യ മേഖലയിലെ ലേലം വിളിയും വന്‍ ശമ്പളവും സര്‍ക്കാര്‍ മേഖലയില്‍ നടക്കില്ല. പി.ജി പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവര്‍ മൂന്നു വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കണമെന്ന നിബന്ധന കൊണ്ടുവരാനുദ്ദേശിക്കുന്നത്‌ ഈ പ്രതിസന്ധി തരണം ചെയ്യാനാണ്‌. ഇത്തരത്തില്‍ പഠനവും സേവനവും പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്‌ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്കെടുക്കുന്നതിന്‌ പി.എസ്‌.സിയുമായി ആലോചിച്ച്‌ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്റെ നവീകരണത്തിന്‌ മുന്‍കയ്യെടുത്ത്‌ പ്രവര്‍ത്തിച്ച ഡോ. പോള്‍ തോമസ്‌, ഡോ. വിജോ എന്നിവരെ മന്ത്രി പൊന്നാട ചാര്‍ത്തി. എം.എല്‍.എമാരായ കെ.ജെ. മാക്‌സി, എം. സ്വരാജ്‌, ജോണ്‍ ഫെര്‍ണാണ്ടസ്‌, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍, ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം, മുന്‍ എം.പി പി. രാജീവ്‌, കൗണ്‍സിലര്‍ കെ.വി.പി കൃഷ്‌ണകുമാര്‍, ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. ആര്‍. രമേഷ്‌, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, മുന്‍ എം.എല്‍.എ ലൂഡി ലൂയിസ്‌, ഡോ. ഹസീന മുഹമ്മദ്‌, ഡോ. ജുനൈദ്‌ റഹ്‌മാന്‍, സോജന്‍ ആന്റണി, ഡോ. വി. മധു, ഡോ. റോണി മാത്യു കടവില്‍, ഡോ. വി.എസ്‌. ഡാലിയ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനറല്‍ ആശുപത്രിയില്‍ കാത്‌ ലാബ്‌ സ്ഥാപിക്കുന്നതിനായി അഞ്ചു കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്‌. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്‌ മേക്കര്‍ ഘടിപ്പിക്കല്‍, ഡിവൈസ്‌ ക്ലോഷര്‍ തുടങ്ങിയവ നടത്താനുള്ള സൗകര്യങ്ങള്‍ കാത്‌ ലാബിലുണ്ട്‌. ഹൈബി ഈഡന്‍ എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച 65 ലക്ഷം ഉപയോഗിച്ച്‌ തയാറാക്കിയ അഡ്വാന്‍സ്‌ഡ്‌ ഇന്‍വേസീവ്‌ കാര്‍ഡിയാക്‌ ലാബില്‍ രോഗ നിര്‍ണയ, നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഇതോടെ ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള കേന്ദ്രമായി എറണാകുളം ജനറല്‍ ആശുപത്രി മാറിയിരിക്കുകയാണെന്ന്‌ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ആശുപത്രി സൂപ്രണ്ട്‌ ഡോ. വി.എസ്‌. ഡാലിയ എന്നിവര്‍ പറഞ്ഞു.



വീണത്‌ വിദ്യയാക്കി രണ്ടുവിദേശവനിതകള്‍




കൊച്ചി
മനസിലുള്ളത്‌ കുറെ ആശയങ്ങള്‍ ,കൈവശമുള്ളത്‌ കലാവിദ്യയും കൊച്ചിയില്‍ എത്തിയ രണ്ടു വിദേശ വനിതകള്‍ വീണത്‌ വിദ്യയാക്കുന്നു. 
ഹംഗറിയില്‍ നിന്നുള്ള ഈവ ബ്യുബലയും എസ്‌തോണിയയില്‍ നിന്നുള്ള ലില്ലി തുള്‍പും കൊച്ചിയില്‍ കലാപ്രദര്‍ശനത്തിനു ഒരുങ്ങുകയാണ്‌. അവിടെ നിന്നും ഒന്നും കെട്ടിച്ചുമന്നു വരുവാന്‍ ഇരുവരും മെനക്കെട്ടില്ല. ഇവിടെ കിട്ടിയ സംഗതികളൊക്കെ കൂട്ടിയോജിപ്പിച്ചു ഇന്‍സ്റ്റലേഷന്‍ ഒരുക്കുകയാണ്‌ ഇരുവരും.
ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളില്‍ നിന്നും പഴയ കതക്‌,ജനാല എന്നീ മരംകൊണ്ടുള്ള സാധനങ്ങള്‍ സംഘടിപ്പിച്ചു എറണാകളം ഡര്‍ബാര്‍ ഹാളില്‍ എത്തിച്ചു ഇരുവരും കൂടി എന്തൊക്കെയോ സൃഷ്ടിക്കുകയാണ്‌. ഡ്രില്‍ ചെയ്‌താണ്‌ ഇവയൊക്കെ കൂട്ടിയോജിപ്പിക്കുന്നത്‌. ചുചുറ്റികയും ആണികളും ഒ്‌ക്കെ കരുതിയി്‌ട്ടുണ്ട്‌.എന്നാല്‍ ആധൂനിക ഉപകരണങ്ങള്‍ മാത്രം ശീലിച്ച ഇരുവര്‍ക്കും ചുറ്റികയും ആണിയും വേണ്ടവിധം ഇണങ്ങുന്നില്ല. അതുകൊണ്ട്‌ ആകെ ഒരു പരി്‌ഭ്രമം. 
പ്ലാസ്റ്റിക്‌ കുപ്പികളും അസംസ്‌കൃത വസ്‌തുക്കളായി കരുതിയിട്ടുണ്ട്‌. രണ്ടുദിവസത്തിനുള്ളില്‍ എല്ലാം പൂര്‍തതിയാക്കാമെന്ന പ്രതീക്ഷയിലാണ്‌ ഈവയും ലിലിയും. 
സോളിറ്റിയൂഡ്‌ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഏഴാം തിയതി ആരംഭിക്കും. 12വരെ പ്രദര്‍ശനം ഉണ്ടാകും. മലയാളികളായ ഷിനു, ഷിജോ ജേക്കബ്‌ എന്നിവരും സോളിറ്റി്യൂഡില്‍ ഇവരോടൊപ്പം പങ്കാളികളാകുന്നു.