കൊച്ചി:
സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പില്‍ മെയിന്റനന്‍സ് വിഭാഗം രൂപീകരിക്കുമെന്നു
മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഈ രീതിയില്‍ ഒരു
വിഭാഗമുണ്ട്. റോഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി ഇവരാണ്
നിര്‍വഹിക്കുന്നത്. സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിലെ ഒരു ചീഫ്
എന്‍ജിനീയര്‍ക്ക് ഈ വിഭാഗത്തിന്റെ ചുമതല നല്‍കാനാണ് ആലോചിക്കുന്നത്. റോഡു
നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ടാര്‍ മറിച്ചുവില്‌ക്കുന്നതിനെതിരേ കര്‍ശന നടപടി
ഉണ്ടാകും. എത്രമാത്രം ടാര്‍ വിതരണം ചെയ്‌തുവെന്നതിനെക്കുറിച്ച് കൊച്ചിന്‍
റിഫൈനറിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടും.
പുതിയ റോഡ്
നിര്‍മിക്കുമ്പോള്‍ നടപ്പാതയും ഓടയും സൈക്കിള്‍, ഇരുചക്ര യാത്രികര്‍ക്കായി
അനുബന്ധപാതയും വേണമെന്നു നിഷ്‌കര്‍ഷിക്കും. ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള
എന്‍ജിനീയറിംഗ് ആണ് വേണ്ടതെന്നു മന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ നിര്‍മിച്ച പുതിയ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹാള്‍ പുത്തന്‍ എന്‍ജിനീയറിംഗിന്റെ മികവാണ്. അതിനു
പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ജിനീയര്‍മാരെ മന്ത്രി പ്രശംസിച്ചു. മുന്‍
പൊതുമരാമത്തു വകുപ്പു മന്ത്രി കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത് ഒട്ടേറെ
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മന്ത്രി സുധാകരന്‍ പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ