2016, ജൂലൈ 20, ബുധനാഴ്‌ച

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടി



വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരുക്ക്‌ 



കൊച്ചി 
ഹൈക്കോടതിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയര്‍ റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്‌, ക്യാമറാമാന്‍ രാജേഷ്‌ തകഴി, മീഡിയാ വണ്‍ ക്യാമറാമാന്‍ മോനിഷ്‌ എന്നിവര്‍ക്ക്‌ മര്‍ദ്ദനമേറ്റു. മോനിഷിനെ 50ഓളം വരുന്ന അഭിഭാഷകര്‍ വളഞ്ഞിട്ട്‌ ആക്രമിച്ചു. രാജേഷിനെയും അഞ്ചു മിനിറ്റോളം അഭിഭാഷകര്‍ തല്ലിചതച്ചു. അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും രക്ഷനേടി ഓടിയ മാധ്യമപ്രവര്‍ത്തകരെ പോലീസ്‌ സമീപത്തെ കടയ്‌ക്കുള്ളില്‍ കയറ്റി അടച്ചിട്ടാണ്‌ രക്ഷപ്പെടുത്തിയത്‌. ഇതിനിടെ പ്രതിഷേധവുമായി എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും അഭിഭാഷകര്‍ശ്രമിച്ചു. 
ചീഫ്‌ ജസ്റ്റിസ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു അനുവദിച്ച മീഡിയ റൂം അഭിഭാഷകര്‍ താഴിട്ട്‌ പൂട്ടി.
തുടര്‍ന്നു ഹൈക്കോടതിക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചില്ലറ പൈസ അഭിഭാഷകര്‍ വലിച്ചെറിഞ്ഞു.അരമണിക്കൂറോളം അഭിഭാഷകര്‍ ഹൈക്കോടതിക്കു മുന്നില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഴിഞ്ഞാടി.
കഴിഞ്ഞ ദിവസവും ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ പരാതി നല്‍കാന്‍ എത്തിയ വനിതകളായ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അപമാനിച്ച്‌ ഇറക്കിവിടുകയും ക്യാമറാമാന്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിക്കുകയുമായിരുന്നു.

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാര്‍ നിയമിച്ച ഗവണ്‍മെന്റ്‌ പ്‌ളീഡര്‍ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ സ്‌ത്രീയെ പൊതുവഴിയില്‍ കടന്നുപിടിച്ചത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌ അഭിഭാഷകരെ ചൊടിപ്പിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം റിജില്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലാണ്‌ ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടറായ രോഹിത്‌ രാജിനെ പത്തോളം അഭിഭാഷകര്‍ കൈയേറ്റംചെയ്‌തത്‌.ഇതില്‍ പ്രതിഷേധിക്കാനാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ ഹൈക്കോടതിയില്‍ എത്തിയത്‌. 

ഇന്നലെ പ്രതിഷേധവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതു കണ്ടതോടെ ആക്രമമത്തിനു ശക്തികൂട്ടി. തൊട്ടടുത്ത സെന്റര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു ആക്രമിച്ചത്‌. 
കഴിഞ്ഞദിവസം മേനക ബോട്ട്‌ജെട്ടിയില്‍ ഗവണ്‍മെന്റ്‌ പ്‌ളീഡര്‍ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പടിച്ച സംഭവത്തില്‍ പൊലീസ്‌ കേസെടുത്തിരുന്നു ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ്‌ പ്രശ്‌നം. ധനേഷ്‌ മാത്യുവിനെതിരായ കേസ്‌ സ്‌റ്റേചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചതും അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഹൈക്കോടതി ജഡ്‌ജിപോലും അഭിഭാഷകരുടെ ആവശ്യം തള്ളിക്കളഞ്ഞതും അഭിഭാഷകര്‍ക്ക്‌ തിരിച്ചടിയായ



ഗവണ്മന്റ്‌ പ്‌ളീഡര്‍ യുവതിയെ കടന്നുപിടിച്ച കേസില്‍
പൊലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഡിജിപി


കൊച്ചി
കൊച്ചിയില്‍ ഗവണ്മന്റ്‌ പ്‌ളീഡര്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ പൊലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. കേസ്‌ വനിത ഉദ്യോഗസ്ഥ അന്വേഷിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. അതേസമയം അഭിഭാഷകനെതിരെ പൊലീസ്‌ പക്ഷപാതപരമായാണ്‌ കേസെടുത്തതെന്ന്‌ അഭിഭാഷകരുടെ പ്രതിനിധിസംഘം ഡിജിപിയെ അറിയിച്ചു.യുവതിയെ കടന്നുപിടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ്‌ ഗവ.പ്‌ളീഡറായ ധനേഷ്‌ മാത്യു മഞ്ഞൂരാനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌്‌. യുവതിയെ അപമാനിക്കുന്നത്‌്‌ കണ്ട നാട്ടുകാരാണ്‌ ഇയാളെ പൊലീസ്‌ പിടിച്ചുകൊടുത്തത്‌. കേസില്‍ യുവതി മജിസ്‌ട്രേറ്റിന്‌ മൊഴി നല്‍കിയിട്ടുമുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ