കൊച്ചി
മനസിലുള്ളത് കുറെ ആശയങ്ങള്‍ ,കൈവശമുള്ളത്
കലാവിദ്യയും കൊച്ചിയില്‍ എത്തിയ രണ്ടു വിദേശ വനിതകള്‍ വീണത് വിദ്യയാക്കുന്നു.
ഹംഗറിയില്‍ നിന്നുള്ള ഈവ ബ്യുബലയും എസ്‌തോണിയയില്‍ നിന്നുള്ള ലില്ലി തുള്‍പും
കൊച്ചിയില്‍ കലാപ്രദര്‍ശനത്തിനു ഒരുങ്ങുകയാണ്. അവിടെ നിന്നും ഒന്നും
കെട്ടിച്ചുമന്നു വരുവാന്‍ ഇരുവരും മെനക്കെട്ടില്ല. ഇവിടെ കിട്ടിയ സംഗതികളൊക്കെ
കൂട്ടിയോജിപ്പിച്ചു ഇന്‍സ്റ്റലേഷന്‍ ഒരുക്കുകയാണ് ഇരുവരും.
ഫോര്‍ട്ട്‌കൊച്ചി,
മട്ടാഞ്ചേരി എന്നിവടങ്ങളില്‍ നിന്നും പഴയ കതക്,ജനാല എന്നീ മരംകൊണ്ടുള്ള സാധനങ്ങള്‍
സംഘടിപ്പിച്ചു എറണാകളം ഡര്‍ബാര്‍ ഹാളില്‍ എത്തിച്ചു ഇരുവരും കൂടി എന്തൊക്കെയോ
സൃഷ്ടിക്കുകയാണ്. ഡ്രില്‍ ചെയ്‌താണ് ഇവയൊക്കെ കൂട്ടിയോജിപ്പിക്കുന്നത്.
ചുചുറ്റികയും ആണികളും ഒ്‌ക്കെ കരുതിയി്‌ട്ടുണ്ട്.എന്നാല്‍ ആധൂനിക ഉപകരണങ്ങള്‍
മാത്രം ശീലിച്ച ഇരുവര്‍ക്കും ചുറ്റികയും ആണിയും വേണ്ടവിധം ഇണങ്ങുന്നില്ല.
അതുകൊണ്ട് ആകെ ഒരു പരി്‌ഭ്രമം.
പ്ലാസ്റ്റിക് കുപ്പികളും അസംസ്‌കൃത
വസ്‌തുക്കളായി കരുതിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ എല്ലാം
പൂര്‍തതിയാക്കാമെന്ന പ്രതീക്ഷയിലാണ് ഈവയും ലിലിയും.
സോളിറ്റിയൂഡ് എന്നു
പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഏഴാം തിയതി ആരംഭിക്കും. 12വരെ പ്രദര്‍ശനം ഉണ്ടാകും.
മലയാളികളായ ഷിനു, ഷിജോ ജേക്കബ് എന്നിവരും സോളിറ്റി്യൂഡില്‍ ഇവരോടൊപ്പം
പങ്കാളികളാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ