കൊച്ചി: ഭാവി
ജീവിതത്തില്‍ പത്തുപൈസ കൈക്കൂലി വാങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ പഠനകാലയളവില്‍
പ്രതിജ്ഞയെടുക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ വായിക്കണം നന്നായി
പഠിക്കണം. അതില്‍ നിന്ന് സമൂഹ നന്‍മ ഉള്‍ക്കൊള്ളണം. പഠിക്കാനാഗ്രഹിക്കുന്ന
കോഴ്‌സിനു സീറ്റില്ല. സീറ്റുള്ളതിന് ആളില്ലാത്ത സ്ഥിതിയാണിന്ന് കേരളത്തില്‍.
പ്രതിഭകളെ പണത്തിന്റെ ചരടില്‍ കെട്ടിയിടാതിരിക്കുക. രാഷ്ട്ര നിര്‍മാണത്തിനായി
എന്‍ജിനീയര്‍മാര്‍ക്കു പ്രോത്‌സാഹനം നല്‍കണം. 5000 വര്‍ഷംമുമ്പു പണിത നളന്ദ
സര്‍വകലാശാല എന്‍ജിനീയറിംഗിന്റെ അത്ഭുതമാണ്.
യോഗത്തില്‍ വി. കെ.
ഇബ്രാഹിംകുഞ്ഞ് എം എല്‍ എ അധ്യക്ഷനായിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കു പൊതുമരാമത്തു വകുപ്പില്‍ നിന്നു കൂടുതല്‍ ഫണ്ട്
അനുവദിക്കണമെന്ന് അദ്ദേഹം മന്ത്രിയോടഭ്യര്‍ഥിച്ചു. പോളിടെക്‌നിക്കില്‍ നിന്നു
പുറത്തു വരുന്നവര്‍ക്കു കേരളത്തിനകത്തും പുറത്തും മികച്ച തൊഴിലവസരമാണുള്ളത്.
ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിനു പോളിടെക്‌നിക്കുകള്‍ പുതിയ പ്രതീക്ഷയാണു
നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പഠിച്ചവരെല്ലാം പഠിച്ച കലാലയത്തിനു തിരികെ
എന്തെങ്കിലും നല്‍കണമെന്ന ചിന്താഗതിയോടെയാണു താന്‍ പ്രവര്‍ത്തിച്ചതെന്നു മുന്‍ എം
പി. പി. രാജീവ് പറഞ്ഞു. പൊതു വിദ്യാഭ്യാസത്തെ വരുംകാലങ്ങളില്‍
ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പി. രാജീവിന്റെ ഈ നിലപാടിനെ ചടങ്ങില്‍
വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പ്രശംസിച്ചു.
കെമിക്കല്‍ എന്‍ജിനീയറിംഗ് ലാബിന്റെ നിര്‍മാണത്തിനായി പി. രാജീവിന്റെ എംപി
ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സ്റ്റാഫ്
ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്‌ഘാടനവും കോളേജ് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും
മന്ത്രി ജി. സുധാകരനും കെമിക്കല്‍ എന്‍ജിനീയറിംഗ് ലാബിന്റെ ഉദ്‌ഘാടനം പി. രാജീവ്
എംപിയും നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്തു കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍
എം. പെണ്ണമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍
ജെസി പീറ്റര്‍ മുഖ്യാതിഥിയായിരുന്നു. വൈസ്‌ചെയര്‍മാന്‍ ടി. എസ്. അബൂബക്കര്‍,
വാര്‍ഡ് കണ്‍സിലര്‍ എ. എ. പരീത്, മുന്‍ എംഎല്‍എ എ. എം. യൂസഫ്, എന്‍.
ശാന്തകുമാര്‍, എന്‍. കെ. രാജന്‍, കെ. ടി. ബിന്ദു, വി. എ. ഷംസുദീന്‍, പി. എം സുനില്‍
എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോ.
ഡയറക്ടര്‍ കെ. എന്‍. ശശികുമാര്‍ സ്വാഗതവും പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ സി.
കെ. മോഹനന്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ